മണക്കാന്‍ കഴിയുന്നില്ല

20 ദശ ലക്ഷം ആള്‍ക്കാരും 4 ദശ ലക്ഷം കാറുകളുമുള്ള മെക്സികോ സിറ്റിയിലെ ജനങ്ങള്‍ക്ക് കാപ്പിയുടേയോ ഓറഞ്ച് ജൂസിന്റേയോ പോലും മണമറിയാനുള്ള കഴിവ് മറ്റു സമീപ നഗര വാസികളേക്കാള്‍ കൂറവാണ്. വിഷ വാതകങ്ങള്‍ ശ്വസിക്കുന്നതുകാരണം അവരുടെ മൂക്കിലെ മണമറിയാനുള്ള ഗ്രന്ധികള്‍ നശിച്ചിരിക്കുകയാണ്. Mexico's National Autonomous University (UNAM) ന്റെ Robyn Hudson ആണ് ഈ ഗവേഷണം നടത്തിയത്. ബീജിങ്ങ് പോലെ മെക്സികോ സിറ്റിയും വളരെയധികം മലിനീകരണം ഉണ്ടാകുന്ന ലോക നഗരമാണ്. ഉയര്‍ന്ന നിരപ്പും സാന്ദ്രത കുറഞ്ഞ … Continue reading മണക്കാന്‍ കഴിയുന്നില്ല

ആണവ വികിരണമേല്‍ക്കുന്ന ഫ്രെഞ്ച് തൊഴിലാളികള്‍

പാരീസ്, ജൂലൈ 24 (Reuters) : തെക്കന്‍ ഫ്രാന്‍സിലേ സംഭവത്തിനു ശേഷം ഒരുപാട് തൊഴിലാളികള്‍ക്ക് താഴ്ന്ന നിലയിലുള്ള ആണവവികിരണമേറ്റതായി ആണവ സുരക്ഷയേ പറ്റി പഠിക്കുന്ന ഒരു സ്വതന്ത്ര ഗവേഷണ ഗ്രൂപ്പ് കണ്ടെത്തി. മോശമാകുന്ന തൊഴില്‍ അന്തരീക്ഷവും അതിന്റെ സുരക്ഷിതത്തേയും കുറിച്ച് കൂടുതല്‍ ഫ്രെഞ്ച് തൊഴിലാളികള്‍ The Independent Commission on Research and Information on Radiocactivity (CRIIRAD) നോട് പരാതി നല്‍കിയെന്നും അവര്‍ പറഞ്ഞു. "15 ദിവസ കാലയളവില്‍ 4 ആണവനിലയങ്ങളില്‍ സംഭവിച്ച 4 malfunctions … Continue reading ആണവ വികിരണമേല്‍ക്കുന്ന ഫ്രെഞ്ച് തൊഴിലാളികള്‍

പുതിയ തരം വാഹനങ്ങള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നു

1991-96, 1996-2000, 2000 ശേഷം, 2005 ശേഷം എന്നീ കാലഘട്ടങ്ങളിലുള്ള വാഹങ്ങളില്‍ നിന്നുള്ള CO2 ന്റെ ഉദ്വമനത്തിന്റെ തോത് പരിശോധിച്ച Automotive Research Association of India (ARAI) വാഹങ്ങളില്‍ നിന്നുള്ള CO2 ഉദ്വമനം കൂടുന്നതായി കണ്ടെത്തി. പുതിയ തരം കാറുകള്‍ കൂടുതല്‍ CO2 ഉദ്വമനം നടത്തുന്നു: 2000 ന് ശേഷമുള്ള 1,400 cc ല്‍ കൂടുതലുള്ള കാറുകള്‍ 143 gm/km CO2 വിസര്‍ജ്ജിക്കുന്നു. എന്നാല്‍ 2005 ന് ശേഷമുള്ള മോഡലുകള്‍ 173 gm/km CO2 പുറത്തുവിടുന്നു. … Continue reading പുതിയ തരം വാഹനങ്ങള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നു

ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു

2008 ജൂലൈ 8 -ാം തീയതി തെക്കന്‍ ഫ്രാന്‍സില്‍ 30,000 ലിറ്റര്‍ യുറേനിയം കലര്‍ന്ന ലായിനി ചോര്‍ന്നു. അവിഗ്നൊണില്‍ (Avignon) നിന്ന് 40 കിലോമീറ്റര്‍ അകലെയാണിത് സംഭവിച്ചത്. അപകടമൊന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ ആണവ സുരക്ഷാ ഏജന്‍സി സമീപ പ്രദേശങ്ങളില്‍ വെള്ളത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ പ്രാദേശിക അധികാരികള്‍ ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം അവിടുത്തെ ജനങ്ങളേയും പരിസ്ഥിതി പ്രവര്‍ത്തകരേയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംപുഷ്ടീകരിക്കാത്ത യുറേനിയത്തിന്റെ അംശമുള്ള ടാങ്ക് വൃത്തിയാക്കുന്ന അവസരത്തിലാണ് ഇത് സംഭവിച്ചത്. ആണവ രാക്ഷസനായ അറീവ … Continue reading ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു

അതിവേഗത്തില്‍ പാപ്വാ ന്യൂ ഗിനിയായിലെ വനങ്ങള്‍ നശിക്കുന്നു

വാണിജ്യാവശ്യത്തിനാനായുള്ള വന നശീകരണം മൂലം പാപ്വാ ന്യൂ ഗിനിയാ (Papua New Guinea) യിലെ പകുതി മഴക്കാടുകളും 2021 ആകുമ്പോഴേക്കും നശിക്കുമെന്ന് ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. University of Papua New Guinea (PNG) യും Australian National University യും കൂടിച്ചേര്‍ന്ന് 5 വര്‍ഷമായി ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്ത് 1972 മുതല്‍ 2002 വരെയുള്ള കാലത്തെ വന നശീകരണവും habitat destruction നും പഠിച്ചത്. രാജ്യത്തിന്റെ accessible വനഭൂമി പ്രതി വര്‍ഷം 3,620 ചതുരശ്ര … Continue reading അതിവേഗത്തില്‍ പാപ്വാ ന്യൂ ഗിനിയായിലെ വനങ്ങള്‍ നശിക്കുന്നു

സൂര്യന്റെ വികിരണങ്ങളല്ല ഇപ്പോള്‍ ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന് കാരണം

കഴിഞ്ഞ 20 വര്‍ഷങ്ങളായി സൂര്യന്റെ ഊര്‍ജ്ജ ഉത്പാദനം കുറഞ്ഞു വരുന്നതായി ഒരു ഗവേഷണം കണ്ടെത്തി. എന്നിരുന്നാലും ഭൂമിയിലെ ചൂട് കൂടിവരുന്നു. സൂര്യനില്‍ നിന്നുള്ള കോസ്മിക് വികിരണങ്ങളാണ് ഈ ചൂടാകലനിന് പിന്നിലെന്ന് പലരും അവകാശപ്പെട്ടിരുന്നെങ്കിലും ഈ കാലത്തെ താപനിലാ വര്‍ദ്ധനവില്‍ സൂര്യന് പങ്കില്ല എന്നുള്ളതിന്റെ തെളിവാണ് പുതിയ പഠനം. കോസ്മിക് വികിരണങ്ങള്‍ പണ്ട് കാലാവസ്ഥാമാറ്റം ഉണ്ടാക്കിയേക്കാമെങ്കിലും ഇപ്പോള്‍ അതിന് ഒരു പങ്കുമില്ലെന്ന് ഗവേഷകര്‍ റോയല്‍ സോസേറ്റിയുടെ Proceedings A എന്ന ജേണലിലെ പ്രബന്ധത്തിലൂടെ വെളിപ്പെടുത്തി. "ഇത് തര്‍ക്കങ്ങള്‍ക്ക് ഒരു … Continue reading സൂര്യന്റെ വികിരണങ്ങളല്ല ഇപ്പോള്‍ ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന് കാരണം

Geoengineering പരിപടി ധ്രുവ ഓസോണ്‍ പാളിയെ നശിപ്പിക്കും

1991 ല്‍ Pinatubo അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍ ഒരുപാട് സള്‍ഫര്‍ കണികകള്‍ അന്തരീക്ഷത്തിലേക്ക് എത്തിച്ചേര്‍ന്നു. ഇത് അന്തരീക്ഷ താപനിലകുറയുന്നതിന് കാരണമായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഇതുമൂലമുണ്ടായ ഒരു ദോഷ വശം ധ്രുവ പ്രദേശത്തെ ഓസോണ്‍ പാളിക്ക് കൂടുതല്‍ നാശമുണ്ടായി. ആഗോള താപനം തടയാന്‍ മുന്നോട്ടു വെച്ച ഒരു “geoengineering” പരിപാടി stratosphere ലേക്ക് സല്‍ഫറിനെ കയറ്റുക എന്നാണ്. ക്ലോറിന്‍ മൂലം എത്രമാത്രം ഓസോണ്‍ നാശം ഉണ്ടാകുന്നു എന്ന് നമുക്ക് കൃത്ത്യമായ കണക്കുകള്‍ ഉണ്ട്. സള്‍ഫര്‍ മൂലവും അത്ര … Continue reading Geoengineering പരിപടി ധ്രുവ ഓസോണ്‍ പാളിയെ നശിപ്പിക്കും

ഷിറാകാമി വനങ്ങള്‍ 2100 ഓടെ ഇല്ലതെയാകും

UNESCO യുടെ World Heritage ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രകൃതി site ആണ് ഷിറാകാമി (Shirakami) പര്‍വ്വതത്തിലുള്ള തീരദേശ വനങ്ങള്‍. ഇത് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനം കാരണം ഇല്ലാതാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോഴുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വമനം അതുപോലെ തുടര്‍ന്നാല്‍ കൊടുംകാറ്റും പേമാരിയും മൂലമുള്ള നാശം കൂടും. National Institute for Environmental Studies, Ibaraki University ഉള്‍പ്പടെയുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ള 44 ഗവേഷകരാണ് Environment Ministry നടത്തിയ ഗവേഷണത്തില്‍ പങ്കെടുത്തത്. അന്തരീക്ഷത്തിലെ … Continue reading ഷിറാകാമി വനങ്ങള്‍ 2100 ഓടെ ഇല്ലതെയാകും

ജലത്തിന്റെ അമിതോപഭോഗം

പോപ്പ് ഇതിഹാസമായ സിലീന്‍ ഡിയോണ്‍ (Celine Dion) കഴിഞ്ഞ വര്‍ഷം 2.5 കോടി ലിറ്റര്‍ ജലം അവരുടെ ജൂപ്പിറ്റര്‍ ദ്വീപിലുള്ള (Jupiter Island, Fla.) വസതില്‍ ഉപയോഗിച്ചു. കഴിഞ്ഞ 2 വര്‍ഷമായി ഫ്ലോറിഡയില്‍ അനുഭവിക്കുന്ന വരള്‍ച്ച സമയത്താണ് ഇതെന്ന് ഓര്‍ക്കുക. Palm Beach Post നടത്തിയ ഒരു പഠനത്തില്‍ ആണ് ഇത് കണ്ടത്. ഫ്ലോറിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന U.S. Water Institute ന്റെ അഭിപ്രായത്തില്‍ അവിടെ സാധാരണ ആളുകള്‍ 644.3 ലിറ്റര്‍ ആണ് പ്രതിദിനം ഉപയോഗിക്കുന്നത്. ഇതിന്റെ … Continue reading ജലത്തിന്റെ അമിതോപഭോഗം

ആര്‍ക്ടിക് ഐസില്‍ വലിയ വിള്ളല്‍ കാണപ്പെട്ടു

ക്യാനഡയുടെ വടക്ക് ഭാഗത്തുള്ള ഭീമന്‍ ഐസ് പാളിയില്‍ പുതിയതായി ഒരു വിള്ളല്‍ കാണപ്പെട്ടു. ഈ ഐസ് പാളികളുടെ പരിശോധനയിലാണ് കനേഡിയന്‍ സൈന്യത്തിന്റെ കൂടെ യാത്ര ചെയ്ത ശാസ്ത്രജ്ഞര്‍ ഇത് കണ്ടെത്തിയത്. Ward Hunt എന്ന സ്ഥലത്ത് പൊട്ടലുകളുടെ ഒരു ശൃംഖലതന്നെ 16 കിലോമീറ്ററോളം നീളത്തില്‍ എത്തിയിട്ടുണ്ട്. ഈ വലിയ ഐസ് ബ്ലോക്കിന്റെ ഭാവി കാലാവസ്ഥാമാറ്റത്തിന്റെ ഒരു പ്രധാന സൂചികയാണ്. - from BBC http://jagadees.wordpress.com/2008/06/13/vast-cracks-appear-in-arctic-ice