ആരോഗ്യമുള്ള തലച്ചോറിന് ശുദ്ധവായു പ്രധാനമാണ്

കാറുകളും ഫാക്റ്ററികളും PM2.5 എന്ന് വിളിക്കുന്ന സൂഷ്മ കണികകളെ പുറത്തുവിടുന്നു. അതിന് ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് രോഗത്തിനുമായി ബന്ധമുണ്ട്. മനുഷ്യ രോമത്തേക്കാളും വളരെ സൂഷ്മമായ ഈ കണികകള്‍ വലിയ പ്രശ്നമാണ്. ഒരിക്കല്‍ അത് ശ്വസിച്ചാല്‍ അവ മൂക്കിലൂടെ കടന്ന് അങ്ങ് തലച്ചോറ് വരെ എത്തും. പൊടി, മറ്റ് കടന്നുകയറുന്നവര്‍ എല്ലാവേയും സാധാരണ തടഞ്ഞ് നിര്‍ത്തി തലച്ചോറിനെ സംരക്ഷിക്കുന്ന രക്ത-തലച്ചോറ് മറയിലൂടെയും ഇവ കടന്ന് പോകും. Alzheimer's & Dementia: The Journal of the Alzheimer's Association എന്ന … Continue reading ആരോഗ്യമുള്ള തലച്ചോറിന് ശുദ്ധവായു പ്രധാനമാണ് →

സമുദ്ര അമ്ലവല്‍ക്കരണം കോറലൈന്‍ ആല്‍ഗകള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതം

സമുദ്രത്തിലെ രസതന്ത്രത്തിലെ മാറ്റങ്ങളോട് സചേതനമായതാണ് coralline ആല്‍ഗകള്‍ എന്ന് ശാസ്ത്രജ്ഞര്‍ പണ്ടേ സംശയിച്ചിരുന്നതാണ്. കോറലൈന്‍ ആല്‍ഗയുടെ മിക്ക സ്പീഷീസുകളും സമുദ്രത്തിന്റെ അമ്ലവല്‍ക്കരണത്താല്‍ മോശമായി ബാധിക്കപ്പെടുന്നു എന്ന് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തി. സമുദ്ര ജലത്തിന്റെ pH കുറയുന്നത് കോറലൈന്‍ ആല്‍ഗകളുടെ എണ്ണത്തിലും calcificatio നിലും recruitmentഉം ഒക്കെ കുറവുണ്ടാക്കുന്നു എന്ന് University of Tsukuba യില്‍ നിന്നുള്ളവരുള്‍പ്പട്ട Global Change Biology യില്‍ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതനുസരിച്ച് അത് സമുദ്രത്തിലേക്ക് … Continue reading സമുദ്ര അമ്ലവല്‍ക്കരണം കോറലൈന്‍ ആല്‍ഗകള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതം →

ഇത് പ്രകൃതിദുരന്തമല്ല

അമേരിക്കയിലെ 8 സംസ്ഥാനങ്ങളിലെ 30 കൊടുങ്കാറ്റിനാല്‍ കുറഞ്ഞത് 100 പേരെങ്കിലും മരിച്ചതായി കരുതുന്നു. 320 കിലോമീറ്റര്‍ വേഗതയില്‍ അടിച്ച കാറ്റ് ആ പ്രദേശങ്ങളെ യുദ്ധഭൂമി പോലെയാക്കി. ഫെഡറല്‍ ദുരന്തമായി ഇതിനെ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിക്കുകയും കൊടുങ്കാറ്റിന്റെ കാര്യത്തില്‍ കാലാവസ്ഥാ മാറ്റം എന്ത് പങ്ക് വഹിക്കുന്നു എന്ന് പഠിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. “ഇത്തരത്തിലെ വലിയ കൊടുങ്കാറ്റിന് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് ഭൂമിയിലെ ചൂട് കൂടുന്നതുകൊണ്ടാണ്,” എന്ന് കാലാവസ്ഥ ശാസ്ത്രജ്ഞനായ Michael Mann അഭിപ്രായപ്പെട്ടു. — സ്രോതസ്സ് democracynow.org | Dec … Continue reading ഇത് പ്രകൃതിദുരന്തമല്ല →

2020 ല്‍ ഇടിമിന്നലേറ്റ് ഇന്‍ഡ്യയില്‍ 2,862 പേര്‍ മരിച്ചു

ഇന്‍ഡ്യയില്‍ ഇടിമിന്നലേറ്റ് 2,862 പേര്‍ മരിച്ചു എന്ന് സംസ്ഥാനങ്ങളുടെ മന്ത്രിയായ ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ ഡിസംബര്‍ 1, 2021 ന് പറഞ്ഞു. ഇന്‍ഡ്യയിലെ ഇടിമിന്നലിന്റെ തോത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വര്‍ദ്ധിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഈ വര്‍ദ്ധനവ് കൂടുതല്‍. മദ്ധ്യ ഇന്‍ഡ്യയില്‍ മിന്നല്‍ കുറവാണ്. ബാക്കി സ്ഥലങ്ങളില്‍ മിതമായും ആണ്. — സ്രോതസ്സ് downtoearth.org.in | 01 Dec 2021

2.7 ഡിഗ്രി ചൂടാകുന്നു എന്നത് ഭ്രാന്താണ്

ഗ്രറ്റ തുന്‍ബര്‍ഗ് സംസാരിക്കുന്നു: എല്ലാവരും വന്നതിന് നന്ദി! എത്ര മഹത്തായ ദിവസം! COP26 ഒരു പരാജയമാണെന്നത് ഒരു രഹസ്യമല്ല. ആരംഭത്തില്‍ നമ്മേ ഈ പ്രശ്നത്തിലേക്കെത്തിച്ച അതേ രീതികള്‍ കൊണ്ട് നമുക്ക് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ അക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. “അധികാരത്തിലുള്ളവരെ ഉണര്‍ത്താന്‍ എന്ത് ചെയ്യണം?” എന്ന് മിക്കവരും സ്വയം ചോദിച്ച് തുടങ്ങി. എന്നാല്‍ അത് വ്യക്തമാക്കാം - അവര്‍ ഇപ്പോള്‍ തന്നെ ഉണര്‍ന്നിരിക്കുകയാണ്. അവര്‍ എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്ക് … Continue reading 2.7 ഡിഗ്രി ചൂടാകുന്നു എന്നത് ഭ്രാന്താണ് →

കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍

2012 - 2018 കാലത്ത് അമേരിക്കയുടെ തീരത്തു നിന്നുള്ള കരക്കടിഞ്ഞ 83 ഡോള്‍ഫിനുകളുടേയും തിമിംഗലങ്ങളുടേയും കോശകലകളിലെ വിഷാംശത്തേയും pathology ഡാറ്റയേയും Florida Atlantic Universityയുടെ Harbor Branch Oceanographic Institute പരിശോധിച്ചു. 11 വ്യത്യസ്ഥ സ്പീഷീസുകളിലെ ജീവികളെയാണ് ആണ് 17 വ്യത്യസ്ഥ പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യമുണ്ടോ എന്നതിനെക്കുറിച്ച് പരിശോധന നടത്തിയത്. കളനാശിനിയായ atrazine, പ്ലാസ്റ്റിക്കില്‍ കാണുന്ന ഒരു phthalate ester ആയ DEP, ആഹാര പാക്കേജിങ്ങില്‍ സാധാരണ കാണുന്ന NPE(nonylphenol ethoxylate), പേസ്റ്റ്, സോപ്പ്, ഡിറ്റര്‍ജന്റ്, കളിപ്പാട്ടങ്ങള്‍ പോലുള്ള … Continue reading കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍ →