അമേരിക്കയിലെ ജനാധിപത്യം ഒരു കാപട്യം ആണ്

"They attack the victim and then the criminal who attacked the victim accuses the victim of attacking him. This is American Justice. This is American democracy, and those of you who are familiar with it know that in America, democracy is hypocrisy." - Malcolm X in 1962.

വലിയ വാര്‍ത്താ മാധ്യമങ്ങളുടെ ട്വിറ്റര്‍ അകൌണ്ടുകള്‍ ട്രമ്പിന്റെ കള്ളങ്ങളെ ഉച്ചത്തിലാക്കുന്നു

അമേരിക്കയിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളും “പ്രസിഡന്റ് ട്രമ്പിന്റെ തെറ്റും തെറ്റിധാരണയുണ്ടാക്കുന്നതുമായ ട്വീറ്റുകളെക്കുറിച്ച് 65% സമയത്തും ഖണ്ഡിക്കാതെ അവരുടെ സ്വന്തം ട്വീറ്റില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്നു,” എന്ന് Media Matters ന്റെ പഠനം പറയുന്നു. പ്രസിഡന്റ് ട്രമ്പ് പറയുന്ന കള്ളങ്ങളും തെറ്റായ വിവരങ്ങളും മൂന്നാഴ്ചത്തെ പഠന കാലത്ത് ഈ പ്രധാന മാധ്യമങ്ങള്‍ 400 മടങ്ങ് ശക്തമാക്കുകയാണ് എന്ന് കണ്ടെത്തി. അതായത് പ്രതിദിനം 19മടങ്ങ്. അതേ സമയം ആ വിവരങ്ങള്‍ തനി പൊട്ടത്തരമാണെന്ന് സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. — സ്രോതസ്സ് boingboing.net … Continue reading വലിയ വാര്‍ത്താ മാധ്യമങ്ങളുടെ ട്വിറ്റര്‍ അകൌണ്ടുകള്‍ ട്രമ്പിന്റെ കള്ളങ്ങളെ ഉച്ചത്തിലാക്കുന്നു

‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കുക

'കാലാവസ്ഥാ അടിയന്തിരാവസ്ഥ' പ്രഖ്യാപിച്ചത് വഴി സ്കോട്ട്‌ലാന്റിലെ മന്ത്രി Nicola Sturgeon അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി. ചെറുപ്പക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട അവര്‍ Edinburgh യിലെ സമ്മേളനത്തില്‍ വെച്ചാണ് ഇത് പ്രഖ്യാപിച്ചത്. ആഗോളതപനം കൂടുതല്‍ മോശമാകുന്നു എന്ന് ശാസ്ത്രം വ്യക്തമാക്കുന്നതിനാലാണ് താന്‍ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത് എന്ന് അവര്‍ പറഞ്ഞു. കാലാവസ്ഥാ മാറ്റ പ്രശ്നത്തില്‍ Sturgeon ന്റെ സര്‍ക്കാര്‍ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് അടുത്തകാലത്ത് സ്കോട്ട്‌ലാന്റിലെ ഗ്രീന്‍ പാര്‍ട്ടി അവരെ വിമര്‍ശിച്ചിരുന്നു. അതേ ആഴ്ചതന്നെ … Continue reading ‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കുക

‘ലുലക്ക് സ്വാതന്ത്ര്യം കിട്ടാനൊരു സാദ്ധ്യതയുമില്ല,’ എന്ന് ബോള്‍സനാരോ ഭീഷണിപ്പെടുത്തുന്നു

മുമ്പത്തെ പ്രസിഡന്റായ Luiz Inacio Lula da Silva "ശിക്ഷയുടെ അവസാനത്തെ ദിവസവും ജയിലില്‍ തന്നെ കഴിയുന്ന കാര്യം" തന്റെ സര്‍ക്കാര്‍ ഉറപ്പാക്കും എന്ന് ബ്രസീലിലെ ഒരു പ്രാദേശിക പ്രക്ഷേപണ കമ്പനിയായ Jornal GGN ന് കൊടുത്ത അഭിമുഖത്തില്‍ വലതുപക്ഷ പ്രസിഡന്റായ ജയെര്‍ ബോള്‍സനാരോ പറഞ്ഞു. "ഞങ്ങളെ സംബന്ധിച്ചടത്തോളം അയാള്‍ക്ക് സ്വാതന്ത്ര്യം കിട്ടാനുള്ള ഒരു സാദ്ധ്യതയുമില്ല" എന്ന് ബോള്‍സനാരോ കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം മുമ്പ് അഴിമതിയും പണം വെളുപ്പിക്കലും ആരോപിച്ച് ലുലക്ക് Porto Alegre ലെ കോടതി … Continue reading ‘ലുലക്ക് സ്വാതന്ത്ര്യം കിട്ടാനൊരു സാദ്ധ്യതയുമില്ല,’ എന്ന് ബോള്‍സനാരോ ഭീഷണിപ്പെടുത്തുന്നു

ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?

ശാന്തിവനം ഒരു പരിസ്ഥിതി പ്രശ്നമല്ലെന്നും അത് ഒരു ഭൂമാഫിയ പ്രശ്നവും രാഷ്ട്രീയ, ഉദ്യോഗസ്ഥ, യൂണിയന്‍ ഫ്യൂഡല്‍ അധികര തെമ്മാടിത്തരത്തിന്റേയും പ്രശ്നമാണെന്ന് മുമ്പ് എഴുതിയിരുന്നല്ലോ. എന്നാല്‍ ശാന്തിവനത്തില്‍ ഒരു പരിസ്ഥിതി പ്രശ്നവും അടങ്ങിയിട്ടുണ്ട്. പക്ഷേ അത് വികസനവാദികള്‍ പറയുന്നത് പോലെ കേവലം രണ്ട് മരത്തിന്റേയോ കവുങ്ങിന്റേയോ നാശത്തെക്കുറിച്ചുള്ളതല്ല. 2018 ല്‍ ഏകദേശം 3 കോടി ഏക്കര്‍ കാടാണ് ലോകം മൊത്തം നശിപ്പിച്ചത്. അപ്പോള്‍ കേവലം രണ്ട് ഏക്കറിലെ ഒരു വനം സംരക്ഷിച്ച് ലോകത്തേയും കേരളത്തേയും രക്ഷിക്കാം എന്ന് പറയുന്നത് … Continue reading ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?