ജനാധിപത്യം എന്നത് എളുപ്പമുള്ള പ്രയത്നമല്ല

The Hitchhiker’s Guide through a Collapsing Europe – by DiEM25ers Yanis Varoufakis & Srećko Horvat — സ്രോതസ്സ് yanisvaroufakis.eu

ഫാസിസം എന്നാൽ എന്ത്

ആധുനിക കാലത്ത്, ഒരു രാജ്യത്തിന്റെ സര്‍ക്കാരിനെ വളരെ കുറച്ച് ബിസിനസ്സുകാര്‍ നിയന്ത്രിക്കുകയും ആ രാജ്യത്തെ സമ്പത്തും അധികാരവും അവരിലേക്ക് കേന്ദ്രീകരിക്കുകയും അവര്‍ പൌരന്‍മാരുടെ ഉടമകളായി മാറുകയും ചെയ്യുന്ന അവസ്ഥയെയാണ് ഫാസിസം എന്ന് വിളിക്കുന്നത്. ഈ നിര്‍വ്വചനം വളരെ ലഘുവായതാണെന്ന് താങ്കള്‍ക്ക് തോന്നാം. കാരണം ഫാസിസം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ഓടി വരുന്ന ചിത്രങ്ങള്‍ വളരെ ഭീതിയുണ്ടാക്കുന്നവയാണ്. അതൊന്നും പരിഗണിക്കാതെ ഇത്ര ഉപരിപ്ലവവും ലളിതവുമായ നിര്‍വ്വചനം എങ്ങനെ നല്‍കാനാകും എന്ന വിമര്‍ശനം സ്വാഭാവികമാണ്. അത് … Continue reading ഫാസിസം എന്നാൽ എന്ത്

എത്യോപ്യയിലെ പുതിയ ക്യാബിനറ്റില്‍ 50% സ്ത്രീകളാണ്, ഒപ്പം ആദ്യത്തെ വനിത പ്രസിഡന്റും

എത്യോപ്യയിലെ പ്രധാനമന്ത്രി Abiy Ahmed പുതിയ ക്യാബിനറ്റിനെ പ്രഖ്യാപിച്ചു. അതില്‍ 50% സ്ഥാനങ്ങളും സ്ത്രീകളാണ് കൈകാര്യം ചെയുന്നത്. മന്ത്രി സ്ഥാനങ്ങളില്‍ ലിംഗനീതി ഉറപ്പാക്കിയ ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമാണ് എത്യോപ്യ. ലോകം മൊത്തം വളരെ കുറച്ച് രാജ്യങ്ങളെ അത്തരം ഒരു നിലപാടെടുത്തിട്ടുള്ളു. കഴിഞ്ഞ ദിവസം രാജ്യത്തെ ആദ്യത്തെ പ്രസിഡന്റിനെ ജനപ്രതിനിധികള്‍ നിയോഗിച്ചു. African Union ല്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന Sahle-Work Zewde നെയാണ് പ്രസിഡന്റായി നിയോഗിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ ഇപ്പോഴത്തെ ഏക വനിതാ പ്രസിഡന്റാണ് അവര്‍. — സ്രോതസ്സ് democracynow.org, … Continue reading എത്യോപ്യയിലെ പുതിയ ക്യാബിനറ്റില്‍ 50% സ്ത്രീകളാണ്, ഒപ്പം ആദ്യത്തെ വനിത പ്രസിഡന്റും

ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്

"ശബരിമല ഒരു സമസ്യയാണ്. നമ്മുടെ കൈയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. നമ്മളൊരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞു." എന്നാണ് ശബരിമല വിഷയത്തെക്കുറിച്ച് bjp പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ്, മുസ്ലീംലീഗ്, nss, sndp തുടങ്ങിയ കക്ഷികള്‍ bjpയുടെ കെണിയല്‍ വീണെന്നാണ് അതിനെക്കുറിച്ച് മാധ്യമങ്ങളും മറ്റ് പ്രമുഖരും വ്യാഖ്യാനിച്ചു. പക്ഷേ ശരിക്കും കെണിവെച്ചത് ഇടത് പക്ഷത്തിനെതിരാണ്. കെണിയില്‍ വീണതും ഇടത് പക്ഷമാണ്. തുടക്കം മുതലുള്ള കാര്യങ്ങള്‍ നോക്കിയാല്‍ അത് മനസിലാകും. 12 വര്‍ഷം മുമ്പാണ് ശബരിമലയിലെ സ്ത്രീ … Continue reading ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്

അക്രമം വ്യാപിച്ചിരിക്കുന്ന അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ 400 സ്ത്രീകള്‍ മല്‍സരത്തില്‍

പടിഞ്ഞാന്‍ രാജ്യങ്ങളേക്കാളേറെ പ്രതിനിധാനമുള്ളവരാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍. lower house ല്‍ 28% സീറ്റുകളും സ്ത്രീകളാണ് വഹിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ സ്ത്രീ സാന്നിദ്ധ്യത്തേക്കാള്‍ 8 സ്ഥാനം മുകളിലാണ് ഇത്. ഒക്റ്റോബര്‍ 20 നടക്കുന്ന തെരഞ്ഞെടുപ്പില്‍ 400 സ്ത്രീകളാണ് മല്‍സരിക്കുന്നത്. രാജ്യം മൊത്തമുള്ള അക്രമങ്ങള്‍ക്കിടയില്‍ 2,565 സീറ്റുകളില്‍ 417 സീറ്റുകള്‍ക്കായാണ് സ്ത്രീകള്‍ മല്‍സരിക്കുന്നത്. — സ്രോതസ്സ് telesurtv.net | 17 Oct 2018