“ലക്സംബര്‍ഗ് ചോര്‍ച്ച” കേസില്‍ മാധ്യമപ്രവര്‍ത്തകരും Whistleblowers ഉം വിചാരണ നേരിടുന്നു

കോര്‍പ്പറേറ്റുകളുടെ നികുതി തട്ടിപ്പുകളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ട PricewaterhouseCoopers ന്റെ മുമ്പത്തെ ജോലിക്കാരായിരുന്ന രണ്ട് പേര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും എതിരെ കേസ്. Pepsi, IKEA, AIG, Coach, Deutsche Bank തുടങ്ങിയ കമ്പനികളുള്‍പ്പടെ ലോകത്തെ ഏറ്റവും വലിയ ചില കമ്പനികള്‍ പതിനായിരക്കണക്കിന് കോടി ഡോളര്‍ ലക്സംബര്‍ഗിലൂടെ കടത്തി നികുതി വെട്ടിച്ചതെങ്ങനെയെന്ന് Luxembourg Leaks എന്ന് അറിയപ്പെടുന്ന വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ ലക്സംബര്‍ഗിനെ കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പുകാരുടെ "magical fairyland" എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ … Continue reading “ലക്സംബര്‍ഗ് ചോര്‍ച്ച” കേസില്‍ മാധ്യമപ്രവര്‍ത്തകരും Whistleblowers ഉം വിചാരണ നേരിടുന്നു →

$10 കോടി ഡോളറിന് ഊബര്‍ ഡ്രൈവര്‍മാരുടെ കേസ് ഒത്തുതീര്‍പ്പാക്കി

തങ്ങളുടെ ബിസിനസ് മോഡലിന് ഭീഷണിയായ രണ്ട് വലിയ കേസുകള്‍ ഇല്ലാതാക്കാന്‍ ഊബര്‍ $8.4 കോടി ഡോളര്‍ ചിലവാക്കുകയും ഡ്രൈവര്‍മാരുടെ നയത്തില്‍ കുറച്ച് ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യും എന്ന് കമ്പനി പറഞ്ഞു. മസാച്യുസറ്റ്സിലേയും കാലിഫോര്‍ണിയയിലേയും 385,000 ഡ്രൈവര്‍മാര്‍ ചേര്‍ന്നു കൊടുത്ത കേസുകളുടെ ഒത്തുതീര്‍പ്പ് തുക വക്കീലന്‍മാരുടെ ഫീസുകള്‍ കഴിച്ച് ഓരോരുത്തര്‍ക്കും $200 ഡോളര്‍ വീതം വരും. കമ്പനി തങ്ങളെ തൊഴിലാളികളായി കണക്കാക്കുന്നുവെങ്കിലും ഒറ്റപ്പെട്ട കരാറുകാര്‍ക്കെന്ന പോലുള്ള ശമ്പളമാണ് നല്‍കുന്നതെന്നതാണ് ഡ്രൈവരുടെ പരാതി. misclassification എന്ന നിയമവിരുദ്ധമായ നടപടിയാണിത്. … Continue reading $10 കോടി ഡോളറിന് ഊബര്‍ ഡ്രൈവര്‍മാരുടെ കേസ് ഒത്തുതീര്‍പ്പാക്കി →

വെരിസണിന്റെ 40,000 ജോലിക്കാര്‍ ചൂഷണത്തനെതിരെ സമരം ആരംഭിച്ചു

വാര്‍ത്താവിനിമയ ബഹുരാഷ്ട്രാ ഭീമന്റെ കോര്‍പ്പറേറ്റ് അത്യാര്‍ത്തിക്കെതിരെ വെരിസണിന്റെ(Verizon) 40,000 ജോലിക്കാര്‍ അമേരിക്കയുടെ ഓര്‍മ്മയിലെ ഏറ്റവും വലിയ സമരം തുടങ്ങി പ്രതിമാസം ശതകോടിക്കണക്കിന് ഡോളര്‍ ലാഭം നേടുന്ന അവസരത്തില്‍ തൊഴിലാളികളുമായി ഒരു നല്ല കരാറിലെത്താന്‍ Verizon പരാജയപ്പെട്ടു. 8 മാസം മുമ്പാണ് Verizon തൊഴിലാളികളുടെ കരാര്‍ കാലാവധി കഴിഞ്ഞത്. കഴിഞ്ഞ 10 മാസമായി പുതിയ കരാറിന്റെ ചര്‍ച്ച നടന്നുവരികയായിരുന്നു. അവസാനം കഴിഞ്ഞ ആഴ്ച ആ ചര്‍ച്ച പരാജയപ്പെട്ടു. Communications Workers of America (CWA)യൂണിയന്റെ 40,000 വരുന്ന അംഗങ്ങളും … Continue reading വെരിസണിന്റെ 40,000 ജോലിക്കാര്‍ ചൂഷണത്തനെതിരെ സമരം ആരംഭിച്ചു →

ജൈവ കൃഷി കാരണം മൊണ്‍സാന്റോയുടെ ലാഭം 25% കുറഞ്ഞു

ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉത്പാദനത്തിലും വലിയ വില്‍പ്പന നടത്തിയിരുന്ന കളനാശിനിയായ Roundup ന്റേയും 2015 ലെ വില്‍പ്പനയുടെ ലാഭത്തില്‍ വലിയ കുറവ് വന്നതായി ജൈവ സാങ്കേതികവിദ്യാ ഭീമനായ മൊണ്‍സാന്റോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ന്റെ രണ്ടാം പാദത്തില്‍ ലാഭത്തിന് 25% കുറവാണുണ്ടായത്. അപ്പോള്‍ മൊണ്‍സാന്റോയുടെ മൊത്തം വില്‍പ്പനയില്‍ 13% കുറവുണ്ടായി. ചോള വിത്ത് വില്‍പ്പനയില്‍ 11% കുറവുണ്ടായി. “അനുകൂലമല്ലാത്ത കാര്‍ഷിക കമ്പോളം” കാരണമാണ് നഷ്ടമുണ്ടായതെന്ന് മൊണ്‍സാന്റോ പറഞ്ഞു. — സ്രോതസ്സ് naturalsociety.com

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 17 സാധാരണക്കാര്‍ മരിച്ചു

ബുധനാഴ്ച അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് 17 സാധാരണക്കാര്‍ മരിച്ചു എന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഭൂമി തര്‍ക്കം പരിഹരിക്കാന്‍ വേണ്ടി പോയ മുതിര്‍ന്നയാള്‍ സഞ്ചരിച്ച ട്രക്കിലാണ് ആദ്യത്തെ ആക്രമണം നടന്നത്. അദ്ദേഹവും 11 പേരും അപ്പോള്‍ മരിച്ചു. അവരുടെ ശരീരങ്ങള്‍ ശേഖരിക്കാന്‍ വന്ന രണ്ടു പേരുടെമേലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാനെത്തിയ മൂന്ന് പേരെ കൊന്നുകൊണ്ട് മൂന്നാമത്തെ ആക്രമണവും നടന്നു. മൂന്നാക്രമണത്തില്‍ രണ്ടെണ്ണം പെന്റഗണ്‍ സ്ഥിതീകരിച്ചെങ്കിലും സാധാരണക്കാരൊന്നും മരിച്ചതായി … Continue reading അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 17 സാധാരണക്കാര്‍ മരിച്ചു →

മാല്യക്കും കടം തിരിച്ചടക്കാത്ത മറ്റുള്ളവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുക

ഇന്‍ഡ്യയിലെ ബാങ്കുകള്‍ക്ക് വിജയ് മാല്യ Rs 9,000 കോടിയിലധികം പണം കൊടുക്കാനുണ്ട്. അയാള്‍ ഒളിച്ചോടുകയും ബ്രിട്ടണില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അയാള്‍ എന്ന് തിരിച്ച് വരുമെന്ന് നമുക്ക് അറിയില്ല. അതോ ഇനി ഒരിക്കലും തിരിച്ച് വരാതിരിക്കാനും സാദ്ധ്യതയുണ്ട്. എന്നാല്‍ അയാള്‍ ഒറ്റക്കല്ല. SBI, കാനറാ ബാങ്ക് ഉള്‍പ്പടെ ഇന്‍ഡ്യയിലെ പൊതു മേഖലയിലെ ബാങ്കുകള്‍ക്ക് 4.8 ലക്ഷം കോടി രൂപ കൊടുക്കാനുള്ള 44 കമ്പനികള്‍ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കുകള്‍ പ്രതിസന്ധിയിലാണ്. താങ്കളും ഞാനുമുള്‍പ്പടെ … Continue reading മാല്യക്കും കടം തിരിച്ചടക്കാത്ത മറ്റുള്ളവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുക →

Blackwater സ്ഥാപകനെതിരെ പണം വെളുപ്പിക്കല്‍ അന്വേഷണം നീതി വകുപ്പ് നടത്തുന്നു

ചൈനീസ് രഹസ്യാന്വേഷണ വകുപ്പുമായി ബന്ധമുള്ള Blackwater സ്ഥാപകനായ എറിക് പ്രിന്‍സിനെതിരെ Erik Prince പണം വെളുപ്പിക്കല്‍ അന്വേഷണം Justice Department നടത്തുന്നു. ഇയാള്‍ വിദേശ സര്‍ക്കാരുകളടെ ഇടനിലക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. പ്രിന്‍സ് ഇപ്പോള്‍ ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന aviation and logistics സ്ഥാപനമായ Frontier Services Group ന്റെ ചെയര്‍മാനാണ്. The Intercept ന് ലഭിച്ച രേഖകള്‍ പ്രകാരം പ്രിന്‍സ് shell കമ്പനികള്‍ സ്ഥാപിച്ച് ലിബിയ ഉള്‍പ്പടെ കുറഞ്ഞത് 6 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് paramilitary സേവനങ്ങള്‍ വാഗ്ദാനം ചെയ്തു. സഭയും … Continue reading Blackwater സ്ഥാപകനെതിരെ പണം വെളുപ്പിക്കല്‍ അന്വേഷണം നീതി വകുപ്പ് നടത്തുന്നു →