ഭീകരവാദത്തെ തടയുന്നതില്‍ NSAയുടെ ഫോണ്‍ വിവരശേഖരത്തിന് ഒരു പങ്കും വഹിക്കാനില്ല

National Security Agency വന്‍തോതില്‍ അമേരിക്കയിലെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിന് "ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ തിരിച്ചറിയാവുന്ന ഒരു സ്വാധീനവും ഇല്ല" എന്ന് ഒരു പഠനം കണ്ടെത്തി. 9/11 ന് ശേഷമുണ്ടായ 225 ഭീകരവാദ സംഭവങ്ങളെയാണ് New America Foundation നടത്തിയ വിശകലം ചെയ്തത്. ഒരൊറ്റ സംഭവത്തിന് മാത്രമേ വിപുലമായി ടെലിഫോണ്‍ മെറ്റഡാറ്റ പരിശോധിച്ചതില്‍ നിന്നും തെളിവ് കണ്ടെത്താനായുള്ളു. അത് പ്രകാരം ഒരു San Diego കാര്‍ ഡ്രൈവറേയും മൂന്ന് പേരേയും കുറ്റവാളികളായി വിധിച്ചു. അതും അമേരിക്കക്ക് എതിരായ … Continue reading ഭീകരവാദത്തെ തടയുന്നതില്‍ NSAയുടെ ഫോണ്‍ വിവരശേഖരത്തിന് ഒരു പങ്കും വഹിക്കാനില്ല

ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ NSA ശേഖരിക്കുന്നു

എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ National Security Agency വന്‍തോതില്‍ ശേഖരിക്കുന്നു എന്ന് വ്യക്തമായി. Washington Postന്റെ റിപ്പോര്‍ട്ട് പ്രകാരം NSA പ്രതിദിനം 500 കോടി ഫോണ്‍വിളികളാണ് ശേഖരിക്കുന്നത്. ലോകം മൊത്തമുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങളാണ് അത്. ഈ ചാരപ്പണി കാരണം NSAക്ക് വ്യക്തികളുടെ നീക്കം പിന്‍തുടരാനാകും. അതുപോലെ അവരുടെ വ്യക്തിപരമായ ബന്ധങ്ങളും. കൊടിക്കണക്കിന് ഉപകരണങ്ങളെ നിരീക്ഷിക്കുന്ന ഒരു ഡാറ്റാബേസിലേക്ക് ഈ രേഖകള്‍ കയറ്റുന്നു. … Continue reading ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ NSA ശേഖരിക്കുന്നു

NHS ന്റെ IT സംവിധാനത്തിന്റെ മേലധികാരം ഹാന്‍കോക്ക് GCHQ ന് അനുവദിച്ചു

കോവിഡ്-19 മഹാമാരി സമയത്ത് NHS തീര്‍ച്ചയായും അതിന്റെ IT സംവിധാനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ബ്രിട്ടണിലെ രഹസ്യാന്വേഷണ സുരക്ഷാ അധികാരികള്‍ക്ക് നല്‍കണം. Matt Hancock അവര്‍ക്ക് അധിക അധികാരം കൊടുത്തതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ആരോഗ്യ സേവന സംവിധാനത്തിന്റേയും വിവര സംവിധനത്തിന്റേയും "സുരക്ഷയുമായി" ബന്ധപ്പെട്ട ഏത് വിവരവും NHS പുറത്ത് വിടണോ വേണ്ടയോ എന്ന തീരുമാനം എടുക്കാനുള്ള അധികാരം ഇതുവരെ Government Communications Headquarters ന് ആയിരുന്നു. NHS ന്റെ സൈബര്‍ സുരക്ഷയെ ശക്തമാക്കാനായ ശ്രമമാണിത്. സൈബര്‍ ആക്രമണം … Continue reading NHS ന്റെ IT സംവിധാനത്തിന്റെ മേലധികാരം ഹാന്‍കോക്ക് GCHQ ന് അനുവദിച്ചു

സ്വന്തം പൌരന്‍മാരില്‍ ചാരപ്പണി നടത്താന്‍ ഇസ്രായേല്‍ സര്‍ക്കാരിനെ NSO Group സഹായിക്കുന്നു

ഇസ്രായേലിന്റെ പ്രധാനപ്പെട്ട malware purveyor മഹാമാരി സമയത്ത് സഹായിക്കാനായി എത്തുന്നു. കുഴപ്പം പിടിച്ച ധാരാളം സര്‍ക്കാരുകള്‍ക്ക് ചാരപ്പണി ഉപകരണങ്ങള്‍ കൊടുക്കുന്ന NSO Group വൈറസിന്റെ വ്യാപനത്തെ സ്വന്തം കുത്തക രഹസ്യാന്വേഷണ ഉപകരണവുമായി പിന്‍തുടരാന്‍ സഹായിക്കുന്നു. ചാരപ്പണി കമ്പനി മൊബൈല്‍ ഫോണില്‍ നിന്ന് ഫോട്ടോ, മെസേജുകള്‍, ഫോണ്‍വിളികള്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന Pegasus എന്ന് വിളിക്കുന്ന അവരുടെ ശക്തിയുള്ള malware ന്റെ user interface ഉം analytical tool ഉം ഈ ആവശ്യത്തിനായി പരുവപ്പെടുത്തി. ഇപ്രാവശ്യം ആളുകളുടെ ഫോണുകളിലേക്ക് … Continue reading സ്വന്തം പൌരന്‍മാരില്‍ ചാരപ്പണി നടത്താന്‍ ഇസ്രായേല്‍ സര്‍ക്കാരിനെ NSO Group സഹായിക്കുന്നു

സൂം ആപ്പ് ഫേസ്‌ബുക്കിലേക്ക് ഡാറ്റ അയച്ചുകൊടുക്കുന്നു

ആളുകള്‍ വീട്ടില്‍ നിന്ന് ജോലിചെയ്യുകയും സാമൂഹ്യ ഇടപെടല്‍ നടത്തുകയും ചെയ്യാന്‍ തുടങ്ങിയതോടെ വീഡിയോ കോണ്‍ഫെറന്‍സ് സോഫ്റ്റ്‌വെയറായ Zoom ന് വലിയ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. എന്നാല്‍ സോഫ്റ്റ്‌വെയറിന്റെ iOS പതിപ്പ് ഫേസ്‌ബുക്കിലേക്ക് വിശകലന ഡാറ്റ അയച്ചുകൊടുക്കുന്ന കാര്യത്തെക്കുറിച്ച് കമ്പനിയും അവരുടെ സ്വകാര്യത നയവും ഒന്നും വ്യക്തമാക്കുന്നില്ല. ഫേസ്‌ബുക്ക് അക്കൌണ്ടില്ലാത്ത Zoom ഉപയോക്താക്കളേയും ഇത് ബാധിക്കുന്നുണ്ട്. ഇത്തരത്തിലെ ഡാറ്റാ കൈമാറ്റം അസാധാരണമല്ല, പ്രത്യേകിച്ച് ഫേസ്‌ബുക്കിന്റെ കാര്യത്തില്‍. ധാരാളം ആപ്പുകള്‍ ഫേസ്‌ബുക്കിന്റെ software development kits (SDK) ഉപയോഗിച്ചാണ് ഫേസ്‌ബുക്ക് സൌകര്യങ്ങള്‍ … Continue reading സൂം ആപ്പ് ഫേസ്‌ബുക്കിലേക്ക് ഡാറ്റ അയച്ചുകൊടുക്കുന്നു

സൂമിന്റെ സ്വകാര്യത പ്രശ്നം

കോവിഡ്-19 പകര്‍ച്ചവ്യാധി പടരുന്നതോടെ കൂടുതല്‍ കൂടുതല്‍ ജോലിക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനാല്‍ Zoom ലേക്ക് പുതിയ ധാരാളം ഉപയോക്താക്കള്‍ ഒഴുകിയെത്തുകയാണ്. തടസങ്ങളില്ലാത്ത വീഡിയോ കാള്‍ എന്നതാണ് സൂമിന്റെ വലിയ വില്‍പ്പന വാക്യം. എന്നിരുന്നാലും കമ്പനിയുടെ സ്വകാര്യത നടപടികളെക്കുറിച്ച് പുതിയ ഉപയോക്താക്കള്‍ അറിഞ്ഞിരിക്കണം. അവരുടെ സ്വകാര്യത നയത്തിലൂടെയും സഹായ രേഖകളിലൂടെയും പോയാല്‍ നിങ്ങളുടെ ശ്രദ്ധയെ നിങ്ങളുടെ മേലുദ്യോഗസ്ഥന്‍ നിരീക്കാനായി സൂം അനുവദം നല്‍കുന്നു എന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ തിരിച്ചറിയാനാകും. അതുപോലെ അത് ശേഖരിക്കുന്ന വിവരങ്ങള്‍ മൂന്നാമര്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. … Continue reading സൂമിന്റെ സ്വകാര്യത പ്രശ്നം

മോദി സര്‍ക്കാരിന്റെ സാര്‍വത്രിക നിരീക്ഷണ പദ്ധതി അന്തിമ ഘട്ടത്തില്‍

ഇന്ത്യയിലെ 120 കോടി പൗരന്മാരുടെ ജീവിതത്തിലെ സകല കാര്യങ്ങളും നിരീക്ഷിക്കുന്നതിനായി സ്വയം നവീകരിക്കുന്നതും നിരീക്ഷിക്കാന്‍ സാധിക്കുന്നതുമായ ഒരു വിവരാടിത്തറ (database) സൃഷ്ടിക്കുന്നതിനുള്ള അന്തിമഘട്ടത്തിലാണ് മോദി സര്‍ക്കാര്‍. ഇതുവരെ പുറത്തുവരാത്ത സര്‍ക്കാരിന്റെ രേഖകളില്‍നിന്നാണ് ഇക്കാര്യം അഴിമുഖത്തിന് ബോധ്യപ്പെട്ടത്. സര്‍ക്കാര്‍ സേവനങ്ങളും അവകാശങ്ങളും യഥാര്‍ത്ഥ ഗുണഭോക്താക്കളിലാണ് എത്തുന്നത് എന്ന് ഉറപ്പാക്കിക്കൊണ്ട് ദരിദ്രര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ദുരുപയോഗം തടയുന്നതിനായി 2011ലെ സാമൂഹ്യ, സാമ്പത്തിക, ജാതി സെന്‍സസ് (എസ്ഇസിസി) പുതുക്കുന്നതിനുള്ള നിരുപദ്രവകരമായ പദ്ധതിയാണ് അഞ്ച് വര്‍ഷമായി തയ്യാറാക്കി കൊണ്ടിരിക്കുന്ന നിര്‍ദ്ദിഷ്ട ദേശീയ സാമൂഹ്യ … Continue reading മോദി സര്‍ക്കാരിന്റെ സാര്‍വത്രിക നിരീക്ഷണ പദ്ധതി അന്തിമ ഘട്ടത്തില്‍

ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വിറ്റു

ഈ വര്‍ഷം അങ്ങനെ Rs 65 കോടി രൂപ നേടി! ഞെട്ടിപ്പിക്കുന്ന വെളിവാക്കലില്‍ ഡ്രൈവിങ് ലൈസന്‍സുമായും വാഹനങ്ങളുമായും ബന്ധപ്പെട്ട നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഇന്‍ഡ്യ സര്‍ക്കാര്‍ വിറ്റു എന്ന് മാത്രമല്ല നല്ലൊരു തുക കരസ്ഥമാക്കുകയും ചെയ്തു എന്ന് കണ്ടെത്തി. ഇപ്പോള്‍ ഒരു ചോദ്യം ഉദിക്കുകയാണ്: ആരുടെ ഉടമസ്ഥതയിലാണ് ഈ ഡാറ്റ? ഉപയോക്താക്കളുടെ സമ്മതമില്ലാതെ സര്‍ക്കാരിന് എങ്ങനെ ഈ ഡാറ്റ വില്‍ക്കാനാകും? ഇവിടെ നാ എന്തോ കാണാതെ പോകുന്നുണ്ടോ? — സ്രോതസ്സ് trak.in | Mohul Ghosh | … Continue reading ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വിറ്റു

രഹസ്യാന്വേഷണത്തെ തോല്‍പ്പിക്കാന്‍ ആളുകള്‍ പ്രച്ഛന്നവേഷം കെട്ടുന്നു

മുഖതിരിച്ചറിയല്‍ സംവിധാനത്തെ കബളിപ്പിക്കാനായി ധാരാളം ആളുകള്‍ ഇപ്പോള്‍ മേക്കപ്പ് ഉപയോഗിക്കുന്നു. ലണ്ടനിലെ നിരത്തുകളില്‍ മുഖം തിരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു എന്ന് കഴിഞ്ഞ ആഴ്ച പോലീസ് പ്രഖ്യാപിച്ചതിന് ശേഷണമാണ് പ്രച്ഛന്നവേഷം കെട്ടുന്നതില്‍ ആളുകളുടെ താല്‍പ്പര്യം വര്‍ദ്ധിച്ചത്. പോലീസിന്റെ ഈ നീക്കം “അപകടകരവും”, “അടിച്ചമര്‍ത്തുന്നതും”, “മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വലിയ ഭീഷണിയാണെന്നും” ആണെന്ന് സ്വകാര്യത സാമൂഹ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ മുഖം ഒരു ഡാറ്റാബേസിലും ഒത്തുനോക്കാന്‍ പറ്റാതാകുന്ന ലക്ഷ്യത്തോടെ ക്രമത്തില്‍ asymmetric ആയ മേക്കപ്പ് ധരിച്ച് Dazzle Club ന്റെ അംഗങ്ങള്‍ ലണ്ടനിലൂടെ … Continue reading രഹസ്യാന്വേഷണത്തെ തോല്‍പ്പിക്കാന്‍ ആളുകള്‍ പ്രച്ഛന്നവേഷം കെട്ടുന്നു