കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സമരം ചെയ്യുന്ന കെല്ലോഗ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

Kellogg’s ലെ 1,400 തൊഴിലാളികള്‍ രണ്ട് മാസമായി തുടര്‍ന്നും സമരം നടത്തുകയാണ്. മെച്ചപ്പെട്ട വേതനം, നല്ല തൊഴില്‍ ചുറ്റുപാടുകള്‍ എന്നിവക്കാണ് അവര്‍ സമരം ചെയ്യുന്നത്. കെല്ലോഗിന്റെ ഭക്ഷ്യധാന്യ നിലയ തൊഴിലാളികളിലെ ഭൂരിപക്ഷം പേരും കമ്പനിയുടെ 5-വര്‍ഷത്തെ കരാര്‍ തള്ളിക്കളഞ്ഞതിന് ശേഷം സമരം ചെയ്യുന്ന ജോലിക്കാര്‍ക്ക് പകരം പുതിയ സ്ഥിര ജോലിക്കാരെ എടുക്കും എന്ന് കഴിഞ്ഞ ആഴ്ച കമ്പനി പ്രഖ്യാപിച്ചു. 3% വര്‍ദ്ധനവായിരുന്നു ആ കരാറില്‍ ഉണ്ടായിരുന്നത്. കെല്ലോഗ്സിന്റെ പ്രഖ്യാപനം രാജ്യം മൊത്തം വലിയ പ്രതിഷേധമുണ്ടാക്കി. കെല്ലോഗ്സ് ഉല്‍പ്പന്നങ്ങള്‍ … Continue reading കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സമരം ചെയ്യുന്ന കെല്ലോഗ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

ബഫല്ലോയിലെ സ്റ്റാര്‍ബക്സ് തൊഴിലാളികള്‍ ഒരു യൂണിയനുണ്ടാക്കുകയാണ്

Buffalo, New York ലെ Elmwood Starbucks കടയിലെ തൊഴിലാളികളുടെ ചരിത്രപരമായ വിജയം. അവിടെ തൊഴിലാളികള്‍ ഒരു യൂണിയനുണ്ടാക്കാനുള്ള പ്രവര്‍ത്തി വിജയകരമായി വോട്ടെടുപ്പോടെ തീരുമാനിച്ചു. അങ്ങനെ അമേരിക്കയിലെ 9,000 സ്ഥലത്ത് കടയുള്ള Starbucks’ ല്‍ ആദ്യമായി യൂണിയനുണ്ടാക്കുന്ന കടയായി അവര്‍ മാറി. 19 തൊഴിലാളികള്‍ യൂണിയന്‍ വേണമെന്നും 8 പേര്‍ വേണ്ട എന്നും വോട്ടു ചെയ്തു. ബഫല്ലോയിലെ മറ്റൊരു സ്ഥലത്തെ Starbucks കടയില്‍ യൂണിയന് വേണ്ടിയുള്ള വോട്ടെടുപ്പ് പരാജയപ്പെട്ടു. Buffalo വിമാനത്താവളത്തിലെ Starbucks കടയിലെ വോട്ടെടുപ്പിന്റെ ഫലം … Continue reading ബഫല്ലോയിലെ സ്റ്റാര്‍ബക്സ് തൊഴിലാളികള്‍ ഒരു യൂണിയനുണ്ടാക്കുകയാണ്

ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല

മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക്ഡൌണിന് ശേഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 40% കുടുംബങ്ങള്‍ക്കും ഒരു വരുമാനവും ഉണ്ടായിരുന്നില്ല എന്ന് ലഡാക്കില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തി. പരിഗണിച്ച 106 കുടുംബങ്ങള്‍ക്ക് ലോക്ഡൌണിന് മുമ്പത്തെ വരുമാനത്തിന്റെ നാലിലൊന്ന് വരുമാനമേ കിട്ടിയുള്ളു. ജനസംഖ്യ മൊത്തം ഉള്‍പ്പെട്ട ഒരു സര്‍വ്വേ അല്ലെങ്കില്‍ കൂടിയും പുതിയതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഏറ്റവും അടിയിലെ യഥാര്‍ത്ഥ്യത്തിന്റെ ഒരു ചിത്രം തരുന്നതാണ് സര്‍വ്വേ. Jawaharlal Nehru University യിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. … Continue reading ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല

ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു

വമ്പന്‍ മരുന്ന് ഉദ്യോഗസ്ഥരുടേയും ഓഹരി ഉടമകളുടേയും സമ്പത്ത് കഴിഞ്ഞ ആഴ്ച ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന് ശേഷം ആകാശംമുട്ടെ വളര്‍ന്നു. വെറും 8 ഓഹരി ഉടമകള്‍ക്ക് മാത്രം $1000 കോടി ഡോളര്‍ ആണ് കിട്ടിയത്. മരുന്ന് കമ്പനികള്‍ “അവര്‍ തന്നെ സൃഷ്ടിച്ച പ്രശ്നത്തില്‍ നിന്ന് മുതലാക്കുകയാണ്,” എന്ന് സന്നദ്ധ് സംഘടനകള്‍ പറഞ്ഞു. വാക്സിന്‍ അസമത്വമാണ് Omicron വകഭേദം ഉണ്ടാകാന്‍ കാരണം എന്നും അവര്‍ ആരോപിക്കുന്നു. വമ്പന്‍ മരുന്ന് കുത്തകകളെ പൊളിക്കുന്നതിനും മരുന്നിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനും കോവിഡ്-19 വാക്സിന്റെ ബൌദ്ധിക … Continue reading ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു

കൊറോണവൈറസിനേയും കാലാവസ്ഥാമാറ്റത്തേയും കുറിച്ച് സംസാരിച്ച ജോലിക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു

കൊറോണവൈറസ് മഹാമാരിയുടെ സമയത്ത് ആമസോണ്‍ അവരെ ഏറ്റവും അടിസ്ഥാനമായ ബിസിനസായി സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കോവിഡ്-19 ന് എതിരെ അവശ്യമായ സംരക്ഷണം തങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് പറയുന്ന തൊഴിലാളികള്‍ ജോലിചെയ്യുന്ന പണ്ടകശാലയിലും കോര്‍പ്പറേറ്റ് ഓഫീസുകളിലും ഉണ്ടാകുന്ന ആഭ്യന്തരമായ കുഴപ്പങ്ങളെ ഒതുക്കാന്‍ സാങ്കേതിക വമ്പന്‍ കഷ്ടപ്പെടുകായാണ്. കഴിഞ്ഞയാഴ്ച അത് ഒരു ശിഖിരബിന്ദുവിലെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആമസോണ്‍ അവരുടെ രണ്ട് സാങ്കേതികവിദ്യ തൊഴിലാളികളെ പിരിച്ചുവിട്ടു. അവര്‍ പരസ്യമായി കമ്പനിയുടെ കൊറോണവൈറസ് നയത്തെ എതിര്‍ത്തവരാണ്. — സ്രോതസ്സ് grist.org | Apr 14, … Continue reading കൊറോണവൈറസിനേയും കാലാവസ്ഥാമാറ്റത്തേയും കുറിച്ച് സംസാരിച്ച ജോലിക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു