ബിറ്റ്കോയിന്‍ അര്‍ജന്റീനയെക്കാള്‍ വൈദ്യുതി ഉപയോഗിക്കുന്നു

ക്രിപ്റ്റോ കറന്‍സിക്കായുള്ള "ഖനനം" ഊര്‍ജ്ജ-വിശപ്പുള്ളതാണ്. ഘനമുള്ള കമ്പ്യൂട്ടര്‍ കണക്കുകൂട്ടല്‍ മുതല്‍ ഇടപാടുകള്‍ പരിശോധിക്കുന്നത് വരെ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 121.36 ടെറാവാട്ട്-മണിക്കൂര്‍ (TWh) ആണ് അത് ഒരു വര്‍ഷം ഉപയോഗിക്കുന്നത് എന്ന് Cambridge ലെ ഗവേഷകര്‍ പറയുന്നു. കറന്‍സിയുടെ മൂല്യം തകര്‍ന്നില്ലെങ്കില്‍ അത് താഴാനുള്ള സാദ്ധ്യതയില്ല. Bitcoin ന്റെ വൈദ്യുതോപയോഗത്തെ ഓണ്‍ലൈന്‍ ഉപകരണം റാങ്ക് കൊടുത്തിരിക്കുന്നത് Argentina (121 TWh)ക്കും, Netherlands (108.8 TWh) നും United Arab Emirates (113.20 TWh) നും മുകളിലാണ്. ഉടന്‍ തന്നെ … Continue reading ബിറ്റ്കോയിന്‍ അര്‍ജന്റീനയെക്കാള്‍ വൈദ്യുതി ഉപയോഗിക്കുന്നു

ചെറു നഗരം പലചരക്ക് കടയെ രക്ഷിച്ചു

In 2006, the Community Grocery Store in the small town of Walsh, Colorado, avoided going out of business by selling stock to residents. The store is still in business in 2021.

റിപ്പബ്ലിക് ദിന ട്രാക്റ്റർ റാലിയിൽ ശരിക്കും സംഭവിച്ചത് ഇതാണ്

ഞാൻ മുമ്പൊരിക്കലും ട്രാക്റ്ററിൽ ഇരുന്നിട്ടില്ല. ചൊവ്വാഴ്ച ഡൽഹിയിലെ കർഷകരുടെ റിപ്പബ്ലിക് ദിന ട്രാക്റ്റർ ജാഥയിൽ ആണ് ആദ്യമായി അങ്ങനെയിരുന്നത്. ഹരിയാനയിലെ ഫതെഹാബാദിൽ നിന്നുള്ള നാല് ചെറുപ്പക്കാരായ സിഖ് കർഷകരോടൊപ്പം ആയതിൽ എനിക്ക് സന്തോഷമുണ്ട്. അവർ തിക്രി അതിർത്തിയിലെ മെട്രോ തൂണ് നമ്പർ 757 ന് അടുത്ത് ക്യാമ്പ് ചെയ്യുന്നവരായിരുന്നു അവർ. കഴിഞ്ഞ രണ്ട് മാസങ്ങളായി അവർ അവിടെ ഒരു ലങ്കാർ നടത്തുന്നുണ്ട്. അതിലൊരു സിഖ്കാരൻ Lakhvinder (സുഹൃത്തുക്കൾ ഹാപ്പി എന്നാണ് വിളിക്കുന്നത്) നെ ആണ് ജനുവരിയുടെ ആദ്യ … Continue reading റിപ്പബ്ലിക് ദിന ട്രാക്റ്റർ റാലിയിൽ ശരിക്കും സംഭവിച്ചത് ഇതാണ്

അന്തര്‍സമുദ്ര ഉറഞ്ഞമണ്ണിലെ കുടുങ്ങിക്കിടക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവരുന്നു

ആര്‍ക്ടിക് സമുദ്രത്തിന് അടിയില്‍ എന്തോ മറഞ്ഞിരിക്കുന്നുണ്ട്. അതൊരു ഭീകരജീവിയല്ല. അത് കൂടുതലും രഹസ്യമാണ്. ഉയരുന്ന സമുദ്രനിരപ്പിന് താഴെയുള്ള ഉറഞ്ഞ മണ്ണില്‍ 6000 കോടി ടണ്‍ മീഥേനും 56000 കോടി ടണ്‍ ജൈവ കാര്‍ബണും കുടുങ്ങിയിരിക്കുന്നുണ്ട് എന്ന് 25 അന്തര്‍ദേശിയ ഗവേഷകര്‍ ആദ്യത്തെ ഇത്തരത്തിലുള്ള ഒരു പഠനത്തില്‍ കണ്ടെത്തി. ഇതുവരെ അറിയാതിരുന്ന ഉറഞ്ഞ അവശിഷ്ടങ്ങളും മണ്ണും, അവടെ submarine permafrost എന്നാണ് വിളിക്കുന്നത്, സാവധാനം ഉരുകുകയാണ്. അതുവഴി അവ മീഥേനും കാര്‍ബണും പുറത്തുവിടുന്നു. അത് കാലാവസ്ഥയെ വളരേറെ ബാധിക്കും. … Continue reading അന്തര്‍സമുദ്ര ഉറഞ്ഞമണ്ണിലെ കുടുങ്ങിക്കിടക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവരുന്നു

പുതിയ കാർഷിക നിയമങ്ങൾ ഇൻഡ്യയിലെ എല്ലാ കർഷകരേയും ബാധിക്കും

കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം; അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നീ നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഇപ്പോഴുള്ള സര്‍ക്കാര്‍ ആദ്യം ഈ നിയമങ്ങൾ 2020 ജൂൺ 5-ന് ഓർഡിനൻസുകളായി പാസ്സാക്കുകയും പിന്നീട് സെപ്റ്റംബർ 14-ന്‌ പാർലമെന്‍റിൽ കാർഷിക ബില്ലുകളായി അവതരിപ്പിയ്ക്കുകയും അതേ മാസം 20-ാം തീയതി തന്നെ നിയമങ്ങളാക്കി മാറ്റാൻ … Continue reading പുതിയ കാർഷിക നിയമങ്ങൾ ഇൻഡ്യയിലെ എല്ലാ കർഷകരേയും ബാധിക്കും

ട്രാക്ടർ റാലിയിലെ ഭിന്നത: ‘അവർ ഞങ്ങളുടെ ആളുകൾ ആയിരുന്നില്ല’

"32 യൂണിയനുകളും യുവാക്കളോട് ഒരു കുഴപ്പവും ഉണ്ടാക്കരുതെന്ന് അപേക്ഷക്കുന്നു. ആരും ഒരു ഹാനിയും വരുത്തില്ല. ആരും ഏറ്റുമുട്ടില്ല. നമ്മുടെ ഈ സമരത്തെ ആരും നശിപ്പിക്കില്ല”, ഒരു അപേക്ഷ മുഴങ്ങിക്കേട്ടു. "ഡൽഹി പോലീസ് നമുക്കനുവദിച്ചു തന്ന അദ്യോഗിക പാത നമ്മൾ പിന്തുടരും. ലോകത്തെ കാണിക്കാനായി സമാധാനപരമായി നമ്മൾ ജാഥ നയിക്കും”, ഒരു ട്രാക്ടറിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണിയിലൂടെ നേതാവു വിളിച്ചു പറഞ്ഞു. ജനുവരി 25-ന് രാവിലെ ഏകദേശം 9:45-ന് ട്രാക്ടറുകളുടെ സംഘം മുണ്ട്കാ ഇൻഡസ്ടിയൽ ഏരിയാ മെട്രോ സ്റ്റേഷൻ കടന്നു … Continue reading ട്രാക്ടർ റാലിയിലെ ഭിന്നത: ‘അവർ ഞങ്ങളുടെ ആളുകൾ ആയിരുന്നില്ല’

2015 – 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു

ഇരട്ട പൌരത്വം നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നില്ല എന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്ര മന്ത്രി Nityanand Rai ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി 2015 - 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു മറ്റ് രാജ്യങ്ങളിലെ പൌരത്വം നേടി എന്ന് അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന മൊത്തം ഇന്‍ഡ്യക്കാരുടെ എണ്ണം 1,24,99,395 ആണ്. 1,41,656 ഇന്‍ഡ്യക്കാര്‍ 2015 ല്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. 2016 ല്‍ 1,44,942 ഉം, 2017 ല്‍ 1,27,905 ഉം, … Continue reading 2015 – 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു

വാള്‍സ്ട്രീറ്റ് തട്ടിപ്പാണെന്ന് ഗോര്‍ഡന്‍ ഗെക്കോ പോലും ഇപ്പോള്‍ സമ്മതിക്കുന്നു

Robert Reich and Asher Edelman [Greed? .... Problems of capitalism]

ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി

കോവിഡ്-19 ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി എന്ന് തൊഴില്‍ മന്ത്രി Santosh Kumar Gangwar പറഞ്ഞു. “കോവിഡ്-19 ലോക്ക്ഡൌണ്‍ സമയത്ത് 1.14 കോടി അന്യ സംസ്ഥാന തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയി. അതില്‍ കൂടുതല്‍ പേരും ഇപ്പോള്‍ തിരികെ ജോലി സ്ഥലത്ത് എത്തിയിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും 36 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഒന്നൊന്നായുള്ള തൊഴിലാളികളുടെ എണ്ണം മന്ത്രി പറയുന്ന 1.14 കോടിയുടെ അടുത്ത് എത്തുന്നില്ല. ഈ കാലത്ത് … Continue reading ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി

മദ്യപിക്കുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കും

കൂടുതല്‍ മദ്യപിക്കും തോറും ഹൃദയത്തിന്റെ വേഗത കൂടും എന്ന് European Society of Cardiology നടത്തിയ EHRA 2018 Congress ല്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു. മദിച്ചുല്ലസിക്കലിന് atrial fibrillation മായി ബന്ധമുണ്ട്. ഹൃദയത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് ശ്വാസത്തിലെ മദ്യത്തിന്റെ സാന്ദ്രതയും വര്‍ദ്ധിക്കുന്നു. കൂടുതല്‍ മദ്യപിക്കും തോറും ഹൃദയം ഇടിക്കുന്നതിന്റെ വേഗത വര്‍ദ്ധിക്കും. ഇത്തരത്തില്‍ വേഗത വര്‍ദ്ധിക്കുന്നത് ദീര്‍ഘകാലത്തെ ഹൃദയത്തിന്റെ താള ക്രമത്തെ തെറ്റിക്കുന്നുണ്ടോ എന്ന് ഗവേഷകര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് European Society of Cardiology … Continue reading മദ്യപിക്കുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കും