100% സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവര്‍ക്കായി GNU Linux-libre Kernel 4.7 പുറത്തിറക്കി

ഗ്നൂ-ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുമ്പോള്‍ 100% സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ വെര്‍ഷന്‍ GNU Linux-libre Kernel 4.7 പുറത്തിറക്കി എന്ന് GNU Linux-libre ന്റെ Alexandre Oliva പറഞ്ഞു. GNU Linux-libre 4.7-gnu അടിസ്ഥാനമാക്കിയിരിക്കുന്ന പുതിയ Linux 4.7 പുറത്തിറക്കി എന്ന Linus Torvalds ന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു അത്. 100% സ്വാതന്ത്രമായ ലിനക്സ് കേണല്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് GNU Linux-libre project ചെയ്യുന്നത്. അതായത് അതില്‍ സ്വാതന്ത്രമല്ലാത്ത ഘടകങ്ങളൊന്നും ഉണ്ടായിരിക്കില്ല. സ്വാതന്ത്രല്ലാത്ത ആ ഘടകങ്ങളുടെ runtime … Continue reading 100% സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവര്‍ക്കായി GNU Linux-libre Kernel 4.7 പുറത്തിറക്കി

ഗൂഗിള്‍ – ജില്‍ സ്റ്റൈനെ സെന്‍സറുചെയ്യുന്നത് നിര്‍ത്തൂ!

ജൂലൈ 12 ന് ശേഷം ഗൂഗിളില്‍ “Jill Stein” എന്ന് തിരയുന്നത് കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ ഗൂഗിളില്‍ “Presidential candidates” എന്ന് തിരഞ്ഞാല്‍ നിങ്ങള്‍ക്കിതായിരിക്കും കിട്ടുക: Donald Trump. Hillary Rodham Clinton. Bernie Sanders. Gary Johnson. ലോകത്തിലെ ഏറ്റവും അധികം സന്ദര്‍ശകരുള്ള വെബ് സൈറ്റിനോട് ഞങ്ങള്‍ ചോദിക്കുന്നു - എന്താണ് ജില്‍ സ്റ്റൈന്റെ കാര്യം? ഗൂഗിളിനുള്ള പരാതിയില്‍ ഒപ്പുവെക്കൂ: stop censoring the Jill Stein for President campaign! — സ്രോതസ്സ് jill2016.com … Continue reading ഗൂഗിള്‍ – ജില്‍ സ്റ്റൈനെ സെന്‍സറുചെയ്യുന്നത് നിര്‍ത്തൂ!

ജനാധിപത്യത്തിന് എത്രമാത്രം ഒളിഞ്ഞുനോട്ടം സഹിക്കാനാവും?

Edward Snowden ന്റെ വെളിപ്പെടുത്തലുകള്‍ക്ക് നന്ദി. സമൂഹത്തിലെ ഇപ്പോഴുള്ള പൊതുവായ ഒളിഞ്ഞുനോട്ടം(surveillance) മനുഷ്യാവകാശവുമായി ഒത്തുചേര്‍ന്ന് പോകുന്നില്ല എന്ന് നമുക്ക് അതിനാല്‍ അറിയാം. അമേരിക്കയിലും മറ്റുള്ള രാജ്യങ്ങളിലും വിമര്‍ശിക്കുന്നവരേയും, വിവരങ്ങളുടെ സ്രോതസ്സുകളായവരേയും, പത്രപ്രവര്‍ത്തകരേയും ഉപദ്രവിക്കുന്നതില്‍ നിന്നും കേസ് എടുക്കുന്നതില്‍ നിന്നും നമുക്കതറിയാം. നമുക്ക് ഈ രീതിയിലുള്ള നിരീക്ഷണവും കുറച്ചുകൊണ്ടുവരണം. പക്ഷേ എത്രമാത്രം? ഒളിഞ്ഞുനോട്ടത്തിന്റെ സഹിക്കാനാവുന്ന ഏറ്റവും കൂടിയ നില എന്താണ്? ജനാധിപത്യത്തില്‍ ഒളിഞ്ഞുനോട്ടം ഇടപെടുന്നതിന്റെ തുടക്കമാണ് സ്നോഡനെ പോലുള്ള whistleblowers നെ പിടികൂടണം എന്ന നിലയില്‍ എത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ … Continue reading ജനാധിപത്യത്തിന് എത്രമാത്രം ഒളിഞ്ഞുനോട്ടം സഹിക്കാനാവും?

ബല്‍ജിയത്തിലെ പൌരന്‍മാര്‍ ഫേസ്‌ബുക്കിന്റെ നിരീക്ഷണത്തിനെതിരായി കൊടുത്ത കേസില്‍ പരാജയപ്പെട്ടു

ലോഗിന്‍ ചെയ്താലും ഇല്ലെങ്കിലും ഉപയോക്താക്കളുടെ ഇന്‍ന്റര്‍നെറ്റിലെ പ്രവര്‍ത്തികള്‍ ഫേസ്‌ബുക്ക് നടത്തിയിരുന്ന നിരീക്ഷണത്തെ മുമ്പ് തടഞ്ഞിരുന്നു. എന്നാല്‍ ബ്രസല്‍സിലെ ഒരു അപ്പീല്‍ കോടതി ആ വിധിയെ റദ്ദാക്കിക്കൊണ്ട് പുതിയ വിധിയിറക്കി. engagement, likes, shares തുടങ്ങിയ ഉപയോക്താക്കളുടെ സ്വഭാവത്തെ ഫേസ്‌ബുക്ക് നിരീക്ഷിക്കുന്നത് Belgian Commission for the Protection of Privacy മുമ്പ് തടഞ്ഞിരുന്നതാണ്. ബ്രൌസറിന്റെ പ്ലഗ്ഗിനുകളിലെ കുക്കീസ് ഉപയോഗിച്ചായിരുന്നു ഫേസ്‌ബുക്ക് ഈ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഉപയോക്താവ് ലോഗിന്‍ ചെയ്തില്ലെങ്കിലും അവര്‍ക്ക് ഈ നിരീക്ഷണം നടത്താന്‍ കഴിയുമായിരുന്നു. ആ … Continue reading ബല്‍ജിയത്തിലെ പൌരന്‍മാര്‍ ഫേസ്‌ബുക്കിന്റെ നിരീക്ഷണത്തിനെതിരായി കൊടുത്ത കേസില്‍ പരാജയപ്പെട്ടു

മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്

ഏത് സാങ്കേതിക വിദ്യയായാലും അത് ജനത്തിന് ഉപകാരപ്രദമായും ജനവിരുദ്ധമായും ഉപയോഗിക്കാനാവും. പക്ഷേ അത് ഒരേ സമയം ഉപകാരപ്രദമായും ജനവിരുദ്ധമായും ആയാലെന്ത് ചെയ്യും? ജനത്തിന് അത് തിരിച്ചറിയാനാവില്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അത്തരത്തിലുള്ള ഒന്നാണ്. കമ്പ്യൂട്ടര്‍ എന്നാല്‍ എന്തോ വലിയ സാധനമാണെന്നും, അത് വഴി വരുന്നതെല്ലാം എന്തോ കേമം പിടിച്ച കാര്യമാണെന്നുമുള്ള തെറ്റിധാരണകൊണ്ടാവാം അത്. അതാണ് ആധുനിക കാലത്തെ പ്ലാറ്റ്ഫോം കമ്പനികള്‍ അല്ലെങ്കില്‍ തട്ട് കമ്പനികള്‍. അവര്‍ ഒരു തട്ട് നിര്‍മ്മിക്കുക മാത്രം ചെയ്യും. ആ തട്ടില്‍ ആളുകള്‍ കയറി … Continue reading മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്

സാങ്കേതികവിദ്യയും സംസ്കാരവും പങ്കുവെച്ചാണ് മനുഷ്യന്‍ പരിണമിച്ചത്

നമ്മുടെ പൂര്‍വ്വികരെക്കുറിച്ച് വളരേറെ അറിവുകള്‍ നല്‍കുന്നതാണ് തെക്കെ ആഫ്രിക്കയിലെ Blombos ഗുഹ. 2015 ല്‍ Blombos ഗുഹയെക്കുറിച്ചുള്ള പഠനത്തിന്റെ നാല് റിപ്പോര്‍ട്ടുകള്‍ PLOS ONE ജേണലില്‍ പ്രസിദ്ധപ്പെടുത്തി. നമ്മുടെ പൂര്‍വ്വികരുടെ സാങ്കേതികവിദ്യകള്‍ തെക്കെ ആഫ്രിക്കയിലെ Cape Town ന് 300 കിലോമീറ്റര്‍ കിഴക്കായി സ്ഥതി ചെയ്യുന്ന Blombos ഗുഹ 1990കളുടെ തുടക്കത്തിലാണ് കണ്ടെത്തിയത്. മനുഷ്യ സ്പീഷീസിന്റെ സ്വഭാവപരമായ. പരിണാമത്തിലെ പ്രധാനപ്പെട്ട പുതിയ ധാരാളം വിവരങ്ങള്‍ ഇവിടെ നിന്ന് കിട്ടിയിരുന്നു. 1991 ല്‍ ആണ് ആദ്യമായി അവിടെ ഖനനം … Continue reading സാങ്കേതികവിദ്യയും സംസ്കാരവും പങ്കുവെച്ചാണ് മനുഷ്യന്‍ പരിണമിച്ചത്

ഇറ്റലിയിലെ സൈന്യം ലിബ്രേ ഓഫീസിലെക്ക് മാറി

കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഖ്യാപനത്തെ പിന്‍തുടര്‍ന്ന് ഇറ്റലിയിലെ സൈന്യം മൈക്രോസോഫ്റ്റ് ഓഫീസിന് പകരം ലിബ്രേ ഓഫീസ് ഉപയോഗിക്കാന്‍ തുടങ്ങി. ഇതുവരെ അവര്‍ പരീക്ഷണാടിസ്ഥാനത്തില്‍ 5000 കമ്പ്യൂട്ടറുകളില്‍ സ്ഥാപിച്ച ലിബ്രേ ഓഫീസ് പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നു. സൈന്യത്തിന്റെ LibreDifesa പദ്ധതി പ്രകാരം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണ്ണമായും MS Office നീക്കം ചെയ്യും. അതുവഴി പൊതു വിഭാത്തിന് മാതൃകയായി സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടണ്‍, ഹോളണ്ട്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇറ്റലിയും ചേരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറുന്നത് വഴി ഇറ്റലിക്ക് … Continue reading ഇറ്റലിയിലെ സൈന്യം ലിബ്രേ ഓഫീസിലെക്ക് മാറി

നിങ്ങള്‍ക്ക് ഫേസ്ബുക്ക് അകൌണ്ടില്ലെങ്കിലും ഫേസ്ബുക്കിന്റെ പരസ്യ കുക്കികള്‍ നിങ്ങളെ പിന്‍തുടരും

പരസ്യ സാമ്രാജ്യം വിപുലപ്പെടുത്തുന്ന ശ്രമത്തിന്റെ ഭാഗമായി ഫേസ്ബുക്ക് അകൌണ്ടില്ലാത്തവരേയും പിന്‍തുടരാനുള്ള പരിപാടി തുടങ്ങും. ഉപയോക്താക്കളുടെ ബ്രൌസറില്‍ “cookies” എന്ന് വിളിക്കുന്ന ചെറു കോഡ് സ്ഥാപിക്കാനാണ് കമ്പനിയുടെ പരസ്യ പദ്ധതി. ഈ കുക്കികള്‍ ഉപയോക്താക്കള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകള്‍ നിരീക്ഷിക്കും. അതുപയോഗിച്ചാവും അവര്‍ക്കായുള്ള പരസ്യങ്ങള്‍ ലഭ്യമാക്കുക. ഇതേ പരിപാടിയാണ് ഗൂഗിളിന്റെ AdWords ഉം മറ്റ് ഓണ്‍ലൈന്‍ പരസ്യ സംവിധാനങ്ങളും ഉപയോഗിക്കുന്നത്. — സ്രോതസ്സ് telegraph.co.uk താങ്കളുടെ ഉപയോക്താക്കളുടെ സ്വകാര്യതയെ താങ്കള്‍ ബഹുമാനിക്കുന്നുവെങ്കില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള കമ്പനികളുടെ സേവനങ്ങള്‍ … Continue reading നിങ്ങള്‍ക്ക് ഫേസ്ബുക്ക് അകൌണ്ടില്ലെങ്കിലും ഫേസ്ബുക്കിന്റെ പരസ്യ കുക്കികള്‍ നിങ്ങളെ പിന്‍തുടരും

തുര്‍ക്കിയിലെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പ്രസാധകരുടെ ഫേസ്‌ബുക്ക് പേജ് നീക്കം ചെയ്തു

ലണ്ടന്‍ ആസ്ഥാനമായ പ്രസാധകരുടെ ഫേസ്‌ബുക്ക് പേജ് നീക്കം ചെയ്തതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന് ഫേസ്‌ബുക്ക് പറയുന്നു. തുര്‍ക്കിയിലെ സര്‍ക്കാരിനെ വിമര്‍ശിച്ചതിനും തുര്‍ക്കിയില്‍ നിരോധിച്ച Kurdistan Workers പാര്‍ട്ടിയെക്കുറിച്ച് ചര്‍ച്ച ചെയ്തതനിനാലുമാണ് ഇത് സംഭവിച്ചത്. 1976 ല്‍ സ്ഥാപിതമായ സ്വതന്ത്ര പ്രസാധകരായ Zed Books ന് ആണ് ഈ അവസ്ഥയുണ്ടായത്. Erdoğan ന്റെ ഭരണത്തില്‍ കീഴില്‍ തുര്‍ക്കിയിലെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് theguardian.com