ക്യൂബയിലെ ഡോക്റ്റര്‍മാര്‍ക്ക് നോബല്‍ സമ്മാനം കൊടുക്കണമെന്ന് ശ്രീലങ്കയിലെ സംഘടനകള്‍ ആവശ്യപ്പെടുന്നു

ക്യൂബയുടെ Henry Reeve Medical Brigade നെ അവരുടെ "ദുരന്തപരമായ ചുറ്റുപാടുകളില്‍ മനുഷ്യസ്നേഹപരമായ ജോലികള്‍ക്കായി" സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നിര്‍ദ്ദേശിക്കണമെന്ന് Sri Lanka's Friends of Cuba Group കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ക്യൂബക്കെതിരെ അമേരിക്ക 60 വര്‍ഷങ്ങളായി തുടരുന്ന ഉപരോധത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഈ ആവശ്യത്തിനായി ഈ സംഘം ഓണ്‍ലൈനിലായി ഒപ്പ് ശേഖരണം തുടങ്ങി. കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം 39 രാജ്യങ്ങളിലാണ് Henry Reeve Brigade സേവനമനുഷ്ടിച്ചത്. അവര്‍ 5.5 ലക്ഷം ആളുകളെ ശുശ്രൂഷിച്ചു. 12,488 … Continue reading ക്യൂബയിലെ ഡോക്റ്റര്‍മാര്‍ക്ക് നോബല്‍ സമ്മാനം കൊടുക്കണമെന്ന് ശ്രീലങ്കയിലെ സംഘടനകള്‍ ആവശ്യപ്പെടുന്നു

ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൌജന്യമാക്കിയ ആദ്യ രാജ്യമായി സ്കോട്ട്‌ലാന്റ്

tampons ഉം പാഡുകളും ഉള്‍പ്പടെ ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൌജന്യവും ലഭ്യവും ആക്കിയ ആദ്യ രാജ്യമായി സ്കോട്‌ലാന്റ്. period povertyക്ക് എതിരായ ആഗോള പ്രസ്ഥാനത്തിന്റെ വലിയ വിജയമാണ് ഇത്. ഐക്യകണ്ഠേനയാണ് സ്കോട്ട്‌ലാന്റിലെ പാര്‍ളമെന്റ് Period Products നിയമം പാസാക്കിയത്. സ്കോട്ട്‌ലാന്റിലെ സ്കൂളുകളും സര്‍വ്വകലാശാലകളും ഉള്‍പ്പടെ പൊതു കെട്ടിടങ്ങളില്‍ period ഉല്‍പ്പന്നങ്ങള്‍ ഇനി സൌജന്യമായി ലഭ്യമാകും. പ്രാദേശിക അധികാരികളും വിദ്യാഭ്യാസ ദാദാക്കളും ആണ് ഇവയുടെ സൌജന്യമായ ലഭ്യത ഉറപ്പാക്കേണ്ടത്. — സ്രോതസ്സ് cnn.com | Nov 25, 2020

ക്രിസ്തുമസിന് മുമ്പ് മരണം

അമേരിക്കയിലെ കോവിഡ്-19 കാരണമുള്ള മരണത്തിന്റെ ഔദ്യോഗിക കണക്ക് രണ്ടര ലക്ഷം കവിഞ്ഞു. നിയന്ത്രണാതീതമായ വൈറസ് ആക്രമണം കാരണം 172,000 പേര്‍ക്ക് അണുബാധ ഏറ്റു. ബുധനാഴ്ച മാത്രം 2,000ത്തിന് അടുത്ത് ആളുകള്‍ മരിച്ചു. റിക്കോഡുകള്‍ ഭേദിച്ചുകൊണ്ടാണ് അമേരിക്കയിലെ ആശുപത്രികളിലെത്തുന്നത് 73,000 കോവിഡ്-19 രോഗികള്‍. ശരാശരി മരണ സംഖ്യ 33 സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആശുപത്രികള്‍ നിറയുന്ന വാര്‍ത്തയുടെ ഇടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വേണ്ട സംരക്ഷണ കവചങ്ങളുടെ അഭാവം വര്‍ദ്ധിക്കുകയാണ്. Ed Yong സംസാരിക്കുന്നു: ട്രമ്പ് അടച്ചുപൂട്ടി 12 ദിവസത്തെ അവധിക്ക് … Continue reading ക്രിസ്തുമസിന് മുമ്പ് മരണം

ബാരിക്കേഡുകള്‍ തകര്‍ത്തു കൊണ്ട് കൃഷിക്കാര്‍ മാര്‍ച്ച് തുടരുന്നു

Farmers' groups are now moving towards Delhi from different sides.

ഏഷ്യയിലെ ഏറ്റവും കൂടുതല്‍ കൈക്കൂലി തോതുള്ളത് ഇന്‍ഡ്യയിലാണ്

ഏഷ്യയിലേക്കും ഏറ്റുവും കൂടുതല്‍ കൈക്കൂലി തോതുള്ള രാജ്യം ഇന്‍ഡ്യയാണ്. അതുപോലെ പൊതു സേവനങ്ങള്‍ ലഭിക്കുന്നതിന് വ്യക്തിപരമായ ബന്ധങ്ങളെ ഉപയോഗിക്കുന്ന ഏറ്റവും കൂടുതല്‍ ആളുകളും ഇന്‍ഡ്യയിലാണ് എന്ന് നിരീക്ഷണ സംഘടനയായ Transparency International ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. 50% ആളുകള്‍ കൈക്കൂലി കൊടുത്തു എന്നും, 32% പേര്‍ വ്യക്തിപരമായ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് സേവനങ്ങള്‍ നേടിയത് എന്നും Global Corruption Barometer (GCB) – Asia കണ്ടെത്തി. ഇന്‍ഡ്യ കഴിഞ്ഞാല്‍ കംബോഡിയയാണ് രണ്ടാതായി ഏറ്റവും കൂടുതല്‍ കൈക്കൂലിയുള്ള രാജ്യം … Continue reading ഏഷ്യയിലെ ഏറ്റവും കൂടുതല്‍ കൈക്കൂലി തോതുള്ളത് ഇന്‍ഡ്യയിലാണ്

ധാരാളം അമേരിക്കക്കാര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റില്ല

വംശം, വരുമാനം, ഭൂമിശാസ്ത്രം എന്നതിനൊക്കെ ഉപരി വീട്ടിലെ ബ്രോഡ്ബാന്റ് എല്ലാവര്‍ക്കും അവശ്യം വേണ്ട ഒന്നാണ്. പ്രത്യേകിച്ചും വൈറസിന്റെ വ്യാപനം തടയാനായി നമ്മോട് വീട്ടില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെടുന്ന ഈ കാലത്ത്. എന്നിട്ടും ഡിസംബര്‍ 2018 ലെ Federal Communications Commission (FCC) ന്റെ Internet Access Services റിപ്പോര്‍ട്ട് പ്രകാരം 4.4 കോടി വീടുകളില്‍ ശരാശരി ബ്രോഡ്ബാന്റ് കണക്ഷനില്ല. അവര്‍ക്ക് ലഭ്യത ഇല്ലാത്തതോ അവര്‍ക്ക് താങ്ങാനാകാത്തതോ ആകാം. ഈ ശീതകാലത്ത് മിക്ക സ്കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതോടെ … Continue reading ധാരാളം അമേരിക്കക്കാര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റില്ല

CAA വിരുദ്ധ പ്രതിഷേധം ആസാമില്‍ വീണ്ടും തുടങ്ങി

ആസാമിലെ 18 സംഘടനകള്‍ പൌരത്വ ഭേദഗതി നിയമത്തിന് (CAA) എതിരായി പുതിയ പ്രതിഷ‍േധങ്ങള്‍ തുടങ്ങി. നിയമം റദ്ദാക്കുകയും KMSS നേതാവ് Akhil Gogoi നെ വിട്ടയക്കുകയും വേണം എന്നാണ് അവരുടെ ആവശ്യം. ഗൊഗോയിയെ കഴിഞ്ഞ വര്‍ഷത്തെ സമരത്തിനിടക്ക് ജയിലില്‍ അടച്ചതാണ്. Krishak Mukti Sangram Samiti, All Assam Students Union (AASU), Asom Jatiyatabadi Yuba Chatra Parishad, Lachit Sena ഉള്‍പ്പടെയുള്ള സംഘടനകള്‍ ആസൂത്രണം ചെയ്ത പ്രതിഷേധ റാലികള്‍ സംസ്ഥാനം മുഴുവന്‍ നടത്തു. വിദ്യാര്‍ത്ഥികള്‍ക്കുപരിയായി … Continue reading CAA വിരുദ്ധ പ്രതിഷേധം ആസാമില്‍ വീണ്ടും തുടങ്ങി

United Methodist Church ന്റെ നിക്ഷേപ പിന്‍വലിക്കലിനെ പാലസ്തീന്‍‌കാര്‍ സ്വാഗതം ചെയ്യുന്നു

അഞ്ച് വലിയ ഇസ്രായേലി ബാങ്കുകളില്‍ നിന്ന് United Methodist Church (UMC) ന്റെ $2000 കോടി ഡോളറിന്റെ Pension and Health Benefits Fund പിന്‍വലിച്ചതിന് ആഗോള ബഹിഷ്കരണ, നിക്ഷേപ പിന്‍വലിക്കല്‍, ഉപരോധ പ്രസ്ഥാനം Boycott, Divestment and Sanctions (BDS) ന്റെ കൂട്ടം അഭിവാദനങ്ങള്‍ അര്‍പ്പിച്ചു. Bank Hapoalim, Bank Leumi, First International Bank of Israel, Israel Discount Bank, Mizrahi Tefahot Bank എന്നിവയാണ് ആ ബാങ്കുകള്‍. — സ്രോതസ്സ് bdsmovement.net … Continue reading United Methodist Church ന്റെ നിക്ഷേപ പിന്‍വലിക്കലിനെ പാലസ്തീന്‍‌കാര്‍ സ്വാഗതം ചെയ്യുന്നു