സിറിയയിലെ കുര്‍ദ് പട്ടാളക്കാര്‍ക്കെതിരായ ആക്രമണം തുര്‍ക്കി തുടങ്ങി

അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് വടക്കന്‍ സിറിയയിലെ കുര്‍ദ് പട്ടാളക്കാര്‍ക്കെതിരായി ധാരാളം വ്യോമാക്രമണങ്ങളോടെ സൈനിക നടപടി തുര്‍ക്കി തുടങ്ങി. അമേരിക്കയുടെ നയത്തിലെ വ്യത്യാസമാണ് ട്രമ്പിന്റെ നീക്കത്തോടെ പുറത്ത് വന്നത്. അത് സിറിയയിലെ കുര്‍ദ് സൈനികരെ ഉപേക്ഷിക്കുന്ന ഒന്നാണ്. അവര്‍ മാത്രമായിരുന്നു സിറിയയിലെ അമേരിക്കയുടെ ഏക പങ്കാളി. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തില്‍ അവര്‍ ദീര്‍ഘകാലമായി അമേരിക്കയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയായിരുന്നു. അമേരിക്കയുടെ നീക്കം സിറിയയിലെ കുര്‍ദുകളുമായുള്ള “വളരെ അപകടകരമായ കളികളാണ്” എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് ആരോപിച്ചു. … Continue reading സിറിയയിലെ കുര്‍ദ് പട്ടാളക്കാര്‍ക്കെതിരായ ആക്രമണം തുര്‍ക്കി തുടങ്ങി

വീണ്ടും ന്യൂ ഡീലിന്റെ പാര്‍ട്ടിയാകാന്‍

"സമ്പന്ന ലിബറല്‍" സംഭാവനാദാദാക്കളുടെ മുമ്പില്‍ ചില ഡമോക്രാറ്റുകള്‍ "കൂടുതല്‍ ഇടതുപക്ഷത്തേക്ക്" പോകുന്നു എന്ന മുമ്പത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ അഭിപ്രായത്തിനെതിരെ വലിയ പ്രതികരണങ്ങളാണുണ്ടായിരിക്കുന്നത്. പുരോഗമനവാദികള്‍ ഒന്നും പുതിയതായോ റാഡിക്കലായോ ആയ ദിശയിലേക്ക് നീങ്ങുകയല്ല. പകരം അവര്‍ പാര്‍ട്ടിയെ അത് എവിടെ നിന്ന് വന്നോ അവിടേക്കെത്തിക്കുകയാണ് ചെയ്യുന്നത് എന്ന് ജനപ്രതിനിധി അലക്സാണ്‍ഡ്രിയ ഒക്കാസിയോ കോര്‍ടെസ് അതിനോട് പ്രതികരിച്ചു. https://twitter.com/AOC/status/1195884549064007680?ref_src=twsrc%5Etfw — സ്രോതസ്സ് commondreams.org | Nov 17, 2019

യഹൂദവിരുദ്ധതയെ ഉപയോഗിക്കാനുള്ള ട്രമ്പിന്റെ ശ്രമത്തെ 100 ല്‍ അധികം യഹൂദ പണ്ഡിതര്‍ അപലപിച്ചു

കോളേജ് കാമ്പസുകളില്‍ ഇസ്രായേലിനെതിരായ വിമര്‍ശനത്തെ നിശബ്ദമാക്കാനായി ട്രമ്പ് സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തിനെതിരെ ജൂത പണ്ഡിതര്‍ പ്രതിഷേധിക്കുന്നു. 100 ല്‍ അധികം യഹൂദ പണ്ഡിതര്‍ ഒപ്പുവെച്ച ഒരു തുറന്ന കത്താണ് U.S. Department of Education ന് അയച്ചത്. വിദ്യാഭ്യാസ സെക്രട്ടറി Betsy DeVos ന് അയച്ച കത്തില്‍ യഹൂദരേയും യഹൂദവിരുദ്ധതയുടെ വ്യാകുലതകളേയും ഉപയോഗിച്ച് അടിച്ചമര്‍ത്തല്‍ നയങ്ങള്‍ കൊണ്ടുവരുന്നതിനെ ഇവര്‍ അപലപിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ കത്തിലുള്ള “മൊത്തത്തിലുള്ള ഞെട്ടിക്കുന്ന Islamophobia” യേയും അവര്‍ അപലപിച്ചു. — സ്രോതസ്സ് 972mag.com … Continue reading യഹൂദവിരുദ്ധതയെ ഉപയോഗിക്കാനുള്ള ട്രമ്പിന്റെ ശ്രമത്തെ 100 ല്‍ അധികം യഹൂദ പണ്ഡിതര്‍ അപലപിച്ചു

കറുത്ത സ്ത്രീയെ പോലീസ് വീട്ടില്‍ കയറി വെടിവെച്ചു കൊന്നു

ടെക്സാസിലെ Fort Worth ല്‍ സ്വന്തം വീടിനകത്തിരുന്ന 28 വയസുള്ള ആഫ്രിക്കനമേരിക്കന്‍ സ്ത്രീയെ വെടിവെച്ച് കൊന്ന വെള്ളക്കാരനായ പോലീസുകാരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച 2:30 ന് അയലത്തെ വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നു എന്ന് പറഞ്ഞ അത്യാഹിതമല്ലാത്ത ഒരു ഫോണ്‍ വിളി പരിശോധിക്കാന്‍ പോയതായിരുന്നു പോലീസുകാരന്‍ ആയ Aaron Dean. പോലീസുകാര്‍ വീട്ടിലെത്തിയപ്പോള്‍ Jeffersonന്റെ കിടപ്പ് മുറിയുടെ ജനലിലൂടെ കൈകളുയര്‍ത്താന്‍ Dean വിളിച്ച് പറഞ്ഞു. അയാള്‍ ഉടന്‍ തന്നെ വെടിവെച്ച് അവളെ കൊല്ലുകയും ചെയ്തു. താന്‍ പോലീസുകാരനാണെന്ന് … Continue reading കറുത്ത സ്ത്രീയെ പോലീസ് വീട്ടില്‍ കയറി വെടിവെച്ചു കൊന്നു

MiDAS ന്റെ വലിയ പരാജയത്തെത്തുടര്‍ന്ന് തട്ടിപ്പ് നിയമങ്ങള്‍ വേഗം പാസാക്കപ്പെട്ടു

സംസ്ഥാനം തെറ്റായി പതിനായിരക്കണക്കിന് മിഷിഗണ്‍ നിവാസികളെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തട്ടിപ്പ് ആരോപിച്ചതിന് ശേഷം, ഇനി ഇത്തരം ഒരു വലിയ പരാജയം സംഭവിക്കില്ല എന്ന് രണ്ട് പാര്‍ട്ടികളിലേയും ജനപ്രതിനിധികള്‍ പറഞ്ഞു. ബിസിനസ്, തൊഴിലാളി സംഘങ്ങള്‍ ഈ നിയമങ്ങളെ അനുകൂലിച്ചു. പെട്ടെന്ന് തട്ടിപ്പ് ആരോപണം നടത്തുന്നതിനെ നിയമം തടയും എന്ന് അവര്‍ പറഞ്ഞു. അതേ സമയം വ്യക്തിത്വ മോഷണം കൊണ്ട് നടത്തുന്ന ശരിക്കുള്ള തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തട്ടിപ്പിനെ നേരിടുകയും ചെയ്യും. [ആധാര്‍ എല്ലായിടത്തും കൊണ്ട് പോയി ബന്ധിപ്പിച്ചോ. വ്യക്തിത്വ മോഷണം … Continue reading MiDAS ന്റെ വലിയ പരാജയത്തെത്തുടര്‍ന്ന് തട്ടിപ്പ് നിയമങ്ങള്‍ വേഗം പാസാക്കപ്പെട്ടു

ബൊളീവിയയിലെ അട്ടിമറിയെ വിമര്‍ശിച്ച ആദ്യത്തെ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി സാന്റേഴ്സ് ആണ്

അമേരിക്കയിടെ സെനറ്റര്‍ ആയ ബര്‍ണി സാന്റേഴ്സ് ആണ് ബൊളീവിയയിലെ അട്ടിമറിയെക്കുറിച്ച് വ്യാകുലതകള്‍ പ്രകടിപ്പിച്ച ആദ്യത്തെ 2020 ലെ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ജനാധിപത്യപരമായി വോട്ടെടുപ്പോടെ അധികാരത്തെലത്തിയ ഇവോ മൊറാലസിനെ നിര്‍ബന്ധിതമായാണ് രാജിവെപ്പിച്ചത് "ബൊളീവിയയിലെ അട്ടിമറിയെക്കുറിച്ച് എനിക്ക് വളരെ വ്യാകുലതയുണ്ട്. അവിടെ ആഴ്ചകളായുള്ള രാഷ്ട്രീയ അസ്ഥിരതക്ക് ശേഷം സൈന്യം ഇടപെട്ട് പ്രസിഡന്റ് ഇവോ മൊറാലസിനെ നീക്കം ചെയ്യുകയായിരുന്നു. അക്രമം അവസാനിപ്പിക്കാന്‍ അമേരിക്ക ആവശ്യപ്പെടുകയും ജനാധിപത്യ സ്ഥാപനങ്ങളെ പിന്‍തുണക്കുകയും വേണം", എന്ന് അദ്ദേഹം പറഞ്ഞു. തെക്കെ അമേരിക്കന്‍ രാജ്യത്തെ സമീപകാല … Continue reading ബൊളീവിയയിലെ അട്ടിമറിയെ വിമര്‍ശിച്ച ആദ്യത്തെ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി സാന്റേഴ്സ് ആണ്

അതിസമ്പന്നരായ 400 അമേരിക്കക്കാര്‍ ഏറ്റവും കുറവ് നികുതിയാണ് 2018 ല്‍ കൊടുത്തത്

അതിസമ്പന്നരായ അമേരിക്കന്‍ വീടുകള്‍ ഏറ്റവും കുറവ് നികുതിയാണ് കഴിഞ്ഞ വര്‍ഷം കൊടുത്തത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ. സാമ്പത്തിക ശാസ്ത്രജ്ഞരായ Emmanuel Saez, Gabriel Zucman ഉം ചരിത്രപരമായ ഡാറ്റബേസ് ശേഖരിച്ച് ഫേഡറല്‍ നികുതി നടപ്പാക്കാന്‍ തുടങ്ങിയ 1913 വരെയുള്ള വിവിധ കൂട്ടം ആളുകളുടെ നികുതി അടവ് പരിശോധിച്ചു. അതില്‍ നിന്നും 2018 സാമ്പത്തിക വര്‍ഷം അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 400 പേര്‍ ഏറ്റവും കുറവ് ഫെഡറല്‍, സംസ്ഥാന, പ്രാദേശിക നികുതിയാണ് അടച്ചത് എന്ന് കണ്ടെത്തി. — … Continue reading അതിസമ്പന്നരായ 400 അമേരിക്കക്കാര്‍ ഏറ്റവും കുറവ് നികുതിയാണ് 2018 ല്‍ കൊടുത്തത്