Dakota Access നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു

വടക്കെ ഡക്കോട്ടയില്‍, $380 കോടി ഡോളറിന്റെ Dakota Access pipeline നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു. മാസങ്ങളായി ഈ പ്രോജക്റ്റിനെതിരെ Standing Rock Sioux Tribe ന്റേയും അമേരിക്കയിലേയും ക്യാനഡയിലേയും ലാറ്റിനമേരിക്കയിലേയും മറ്റ് ആദിവാസി സംഘങ്ങളുടേയും എതിര്‍പ്പ് നേരിടുകയായിരുന്നു. New Salem ല്‍ ആയിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിഷേധം നടന്നത്. കലാപസ്ഥല വേഷം ധരിച്ച ആയുധധാരികളായ പോലീസുകാരെ അവിടെ കാണാമായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ Unicorn Riot ന്റെ പത്രപ്രവര്‍ത്തകരുമുണ്ടായിരുന്നു. മണിക്കൂറുകളോളം നിര്‍മ്മാണം തടസപ്പെട്ടു. … Continue reading Dakota Access നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു

പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന്‍ കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു

ഈ സീസണിലെ Los Angeles Rams ന് എതിരായ തുടക്ക കളിയില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത് NFL 49 കാരായ Colin Kaepernick ഉം അദ്ദേഹത്തിന്റെ ടീം അംഗവുമായ Eric Reid ഉം മുട്ടുകുത്തി നിന്നു. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുനേറ്റ് നില്‍ക്കാന്‍ കോപ്പര്‍നിക്ക് വിസമ്മതിക്കുകയാണുണ്ടായത്. "കറുത്തവരേയും നിറമുള്ളവരേയും അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്തിന്റെ കൊടിയെ ബഹുമാനിക്കാന്‍ ഞാന്‍ ഇല്ല", എന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ കളിക്കാരും ഈ പ്രതിഷേധ സമരത്തില്‍ പങ്കുചേരുകയാണ്. New York Daily News … Continue reading പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന്‍ കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു

സെപ്റ്റംബര്‍ 11 പട്ടാള അട്ടിമറിയുടെ 43ആം വാര്‍ഷികം ചിലി ആചരിച്ചു

മുമ്പത്തെ ഏകാധിപതിയുടെ ഇരകളെ ഓര്‍ത്ത് വിലപിച്ചുകൊണ്ട് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ ആയിരങ്ങള്‍ നഗരത്തിലെ പ്രധാന സെമിത്തരിയിലേക്ക് മാര്‍ച്ച് നടത്തി. 1973 സെപ്റ്റംബര്‍ 11 ന്, അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള അട്ടിമറിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റേ കൊട്ടാരത്തില്‍ വെച്ച് മരിച്ചു. പിന്നീട് 17 വര്‍ഷക്കാലം അഗസ്റ്റോ പിനോഷെയുടെ നിഷ്ഠൂരമായ ഏകാധിപത്യ ഭരണമായിരുന്നു ചിലിയില്‍ നടന്നത്. — സ്രോതസ്സ് democracynow.org

പൈപ്പ് ലൈന്‍ വിരുദ്ധ പ്രതിഷേധം അമേരിക്കയിലാകെ

Dakota Access pipeline ന് എതിരായ പ്രതിഷേധം അമേരിക്കയിലാകെ വളരുന്നു. Standing Rock Sioux Tribe ന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് ഡന്‍വറില്‍ നൂറുകണക്കിന് ആളുകള്‍ ജാഥയായി തെരുവിലിറങ്ങി. ആദിവാസി നേതാക്കള്‍ നയിച്ച ജാഥകള്‍ അവസാനം സംസ്ഥാന തലസ്ഥാന മന്ദിരത്തിന് മുമ്പില്‍ ഒത്തു ചേര്‍ന്നു. Dakota Access pipeline ന് പണം നല്‍കുന്നതില്‍ Citibank ന്റെ പങ്ക് കാരണം സാന്‍ ഫ്രാന്‍സിസ്കോയില്‍ പ്രകടനക്കാര്‍ Citibank ന്റെ മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. റോഡ് ഉപരോധിച്ച രണ്ട് പ്രകടനക്കാരെ പോലീസ് … Continue reading പൈപ്പ് ലൈന്‍ വിരുദ്ധ പ്രതിഷേധം അമേരിക്കയിലാകെ

ഭൂമികുലുക്കത്തെത്തുടര്‍ന്ന് ഖനനത്തിനായുണ്ടാക്കിയ കിണറുകള്‍ അടച്ചിടാന്‍ ഒക്ലാഹോമയിലെ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു

കഴിഞ്ഞ ആഴ്ച ഒക്ലാഹോമയില്‍ 5.6 ശക്തിയില്‍ ഭൂമികുലുക്കമുണ്ടായി. അടുത്തുള്ള 6 സംസ്ഥാനങ്ങളിലേക്ക് tremors പടര്‍ന്നിരുന്നു. അതിന് ശേഷം എണ്ണ പ്രകൃതിവാതക കമ്പനികളോട് 40 ഓളം വിഷ മലിന ജല disposal കിണറുകള്‍ അടച്ചിടണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടു. fracking ന് ഉപയോഗിച്ച ശേഷം വരുന്ന വിഷജലം ഭൂമിക്കടിയിലെ സംഭരണികളില്‍ സൂക്ഷിക്കുന്നത് തുടങ്ങിയതിന് ശേഷമാണ് ഒക്ലാഹോമയില്‍ വലിയ തോതില്‍ ഭൂമികുലുക്കമുണ്ടായി തുടങ്ങിയത്. — സ്രോതസ്സ് democracynow.org