ലൈംഗിക അപവാദ കേസ് $25 ലക്ഷം ഡോളറിന് ടെന്നസി സര്‍വ്വകലാശാല ഒത്തുതീര്‍പ്പാക്കി

സര്‍വ്വകലാശാലയിലെ വിദ്വേഷപരമായ പരിതസ്ഥിതി പുരുഷ കായിതാരങ്ങള്‍ നടത്തുന്ന ലൈംഗികാക്രമണത്തിലേക്ക് നയിക്കുന്നു എന്ന് വാദിക്കുന്ന 8 സ്ത്രീകള്‍ കൊടുത്ത ലൈംഗികാപവാദ കേസ് University of Tennessee $25 ലക്ഷം ഡോളര്‍ പണമടച്ചു ഒത്തുതീര്‍പ്പാക്കി. ടീമിലെ രണ്ട് കളിക്കാര്‍ ബലാല്‍സംഗം ചെയ്ത സ്ത്രീയെ സഹായിച്ച ടീം അംഗത്തെ UT ഫുട്ട്ബാള്‍ കോച്ച് Butch Jones തന്റെ കളിക്കാരിലൊരാളെ അയാള്‍ "ടീമിനെ വഞ്ചിച്ചു" എന്നും "വിശ്വാസവഞ്ചകന്‍" എന്ന് വിളിച്ചു. — സ്രോതസ്സ് democracynow.org | 2016

അമേരിക്കയുടെ പിന്‍തുണയുള്ള വ്യാജ ഇടതുപക്ഷം ഒരു വലതുപക്ഷ ബാങ്കുകാരനെ ഇക്വഡോറിലെ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാനായി സഹായിച്ചു

Ben Norton How Ecuador's US-backed fake 'eco-left' helped a right-wing banker win the election [സമയം എടുത്ത് ഇത് കാണുക. ഇതേ പരിപാടി നമ്മുടെ നാട്ടിലും 2010 മുതല്‍ സംഭവിക്കുന്നുണ്ട്. വ്യാജ ഇടതുപക്ഷക്കാരനാകാതിരിക്കാന്‍ സൂക്ഷിക്കുക.]

ചിലിയിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ വിക്റ്റര്‍ ഹാരയുടെ 1973 ലെ കൊലപാതകത്തിന് ഉത്തരവാദിയാണെന്ന് ജൂറി കണ്ടെത്തി

പാട്ടുകാരനും സാമൂഹ്യ പ്രവര്‍ത്തകനും ആയ Víctor Jara യുടെ 1973 ലെ കൊലപാതകത്തിന് ചിലിയിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ ഉത്തരവാദിയാണെന്ന് ഫ്ലോറിഡയിലെ ഒരു ജൂറി കണ്ടെത്തി. അമേരിക്കയുടെ പിന്‍തുണയോടെ ഏകാധിപതി അഗസ്റ്റോ പിനോഷെ നടത്തിയ പട്ടാള അട്ടിമറി കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഹാരയെ പീഡിപ്പിക്കുകയും 40 പ്രാവശ്യം വെടിവെച്ച് കൊല്ലുകയും ചെയ്തു. Pedro Pablo Barrientos Nuñez ന് എതിരായ വിധി നിയമപരമായ മനുഷ്യാവകാശ വിജയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമാണ്. "കഴിഞ്ഞ 40 വര്‍ഷങ്ങളായി ഞങ്ങള്‍ … Continue reading ചിലിയിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ വിക്റ്റര്‍ ഹാരയുടെ 1973 ലെ കൊലപാതകത്തിന് ഉത്തരവാദിയാണെന്ന് ജൂറി കണ്ടെത്തി →

പെന്റഗണിന്റെ കരാറുകാരിലെ ഉന്നതര്‍ കഴിഞ്ഞ വര്‍ഷം $27.65 കോടി ഡോളര്‍ നേടി

അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് $75300 കോടി ഡോളറിന്റെ പ്രതിരോധ ബഡ്ജറ്റിനായുള്ള സമ്മര്‍ദ്ദം നേരിടുകയാണ് പ്രസിഡന്റ് ബൈഡന്‍. അതില്‍ കൂടുതലും പോകുന്നത് പെന്റഗണിലേക്കാണ്. 2020 ല്‍ അമേരിക്കയിലെ അഞ്ച് ആയുധ കരാറുകാരുടെ CEO മാരും ഉന്നത ഉദ്യോഗസ്ഥരും വമ്പന്‍ പണം നേടി എന്ന് കാണിക്കുന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. Center for International Policy (CIP) പുറത്തിറക്കിയ Executive Excess: CEO Compensation in the Arms Industry, 2020 എന്ന റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത് William … Continue reading പെന്റഗണിന്റെ കരാറുകാരിലെ ഉന്നതര്‍ കഴിഞ്ഞ വര്‍ഷം $27.65 കോടി ഡോളര്‍ നേടി →

കാലിഫോര്‍ണിയ സര്‍വ്വകലാശാല രഹസ്യ ചാരപ്പണി സംവിധാനം സ്ഥാപിച്ചു

ഹോംലാന്റ് സെക്യൂരിറ്റി മുൻ മേധാവിയും അരിസോണയിലെ മുൻ ഡെമോക്രാറ്റിക് ഗവർണറുമായ Janet Napolitano യുടെ അധ്യക്ഷതയിൽ കാലിഫോർണിയ യൂണിവേഴ്സിറ്റി (യുസി) ബോർഡ് ഓഫ് റീജന്റ്സ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരീക്ഷണത്തിനും നിരീക്ഷണത്തിനും ശേഷിയുള്ള ഒരു രഹസ്യ സ്പൈവെയർ സംവിധാനം അനുവദിച്ചതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തി. നെറ്റ്‌വര്‍ക്കിലെ എല്ലാ വ്യക്തികളെ നിരീക്ഷിക്കുകയും അവരില്‍ നിന്നും ഡാറ്റ ശേഖരിക്കുകയും ചെയ്യുന്ന ഒരു രഹസ്യ ചാരപ്പണി സംവിധാനം കാലിഫോര്‍ണിയയിലെ പത്ത് UC കാമ്പസുകളിലും അഞ്ച് മെഡിക്കല്‍ സെന്ററുകളിലും വിദ്യാര്‍ത്ഥികളുടേയോ അദ്ധ്യാപകരുടേതോ, ജോലിക്കാരുടേയോ സമ്മതം … Continue reading കാലിഫോര്‍ണിയ സര്‍വ്വകലാശാല രഹസ്യ ചാരപ്പണി സംവിധാനം സ്ഥാപിച്ചു →

പടിഞ്ഞാറന്‍ ആദിവാസികള്‍ക്ക് ഇപ്പോള്‍ തന്നെ ജല ലഭ്യത കുറവാണ്

റോക്കി മലനിരകള്‍ മുതല്‍ മെക്സിക്കോ വരെയുള്ള കൊളറാഡോ നദിക്കരയിലെ Navajo Nation നും മറ്റ് 29 ഗോത്രങ്ങള്‍ക്കും ഇത് ഒരു ഒഴുവാക്കാനാകാത്ത പ്രശ്നമാണ്. ഈ പ്രദേശത്തെ അമേരിക്കന്‍ ആദിവാസികള്‍ക്ക് ജല infrastructure ന് കുറവുണ്ടെന്നും, ജല സ്രോതസ്സുകള്‍ അഴ്സനിക്കും മറ്റ് ദോഷകരമായ രാസവസ്തുക്കളാലും മലിനപ്പെട്ടതാണെന്നും പുതിയ പഠനം കാണിക്കുന്നു. ഗോത്രങ്ങളുടെ കൂട്ടവും, ലാഭേച്ഛയില്ലാത്തവരും, വിദ്യാഭ്യാസവിദ്ധരും ചേര്‍ന്ന Water and Tribes Initiative ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കൊളറാഡോ നദി പ്രദേശത്തെ എല്ലാ ഗോത്രങ്ങളുടേയും ജല ദൌര്‍ലഭ്യത്തിന്റെ … Continue reading പടിഞ്ഞാറന്‍ ആദിവാസികള്‍ക്ക് ഇപ്പോള്‍ തന്നെ ജല ലഭ്യത കുറവാണ് →

അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില്‍ ബര്‍ട്ട കാസറസ് ഉണ്ടായിരുന്നു

കൊല ചെയ്യപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക Berta Cáceres അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നു എന്ന് ഹൊണ്ടോറസിലെ വിരമിച്ച ഒരു സൈനികന്‍ പറഞ്ഞു. "Berta Cáceres സൈന്യത്താല്‍ വധിക്കപ്പെട്ടതാണെന്ന് 100% ഉറപ്പാണ്" എന്ന് Guardian നോട് First Sergeant Rodrigo Cruz പറഞ്ഞു. Agua Zarca അണക്കെട്ടിനായുള്ള സമരത്തിന്റെ പേരില്‍ Goldman Environmental Prize ജേതാവായ ആദിവാസി Lenca നേതാവായിരുന്നു ബര്‍ട്ട കാസറസ്. മാര്‍ച്ച് 3 ന് അവരെ ഹൊണ്ടോറസിലെ La … Continue reading അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില്‍ ബര്‍ട്ട കാസറസ് ഉണ്ടായിരുന്നു →

അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു

മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അലാസ്കയിലെ കാട്ടുതീയുടെ വ്യാപകമായ വര്‍ദ്ധനവ് ആഗോളതപനത്തെ മോശമാക്കുന്നു എന്ന് അമേരിക്കയിലെ സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കത്തിയ 50 ലക്ഷം ഏക്കര്‍ ആണ് അവിടെ കത്തിയത്. അലാസ്കയിലെ കാട്ടുതീയുടെ വര്‍ദ്ധനവ് കാലാവസ്ഥ മാറ്റത്തിനെതിരായ പ്രധാന buffer നെയാണ് നശിപ്പിക്കുന്നത്. വലിയ കാര്‍ബണ്‍ സംഭരണിയായ കാര്‍ബണ്‍ സമ്പന്നമായ ബൊറിയല്‍ (boreal) കാട്, tundra, permafrost എന്നിവയാണ് അത്. രാജ്യത്തെ ബൊറിയല്‍ കാട്, പീറ്റ് സമ്പന്നമായ തുന്ദ്ര, പെര്‍മാഫ്രോസ്റ്റ് എന്നിവ അമേരിക്കയുടെ കാര്‍ബണിന്റെ 53% ഉം … Continue reading അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു →

മരണ സംഘത്തിന്റെ ഇരകള്‍ ചിഖ്വിറ്റ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തു

കുടുംബാംഗങ്ങളെ കൊല ചെയ്ത പാരാമിലിട്ടറി സംഘത്തിന് കമ്പനിയുടെ ധനസഹായം കൊടുത്ത Chiquita Brand International ന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കാന്‍ കൊളംബിയക്കാരെ അനുവദിക്കുന്ന ഒരു ഉത്തരവ് അമേരിക്കയിലെ ഒരു ജഡ്ജി പുറപ്പെടുവിച്ചു. കോര്‍പ്പറേറ്റ് കുറ്റകൃത്യങ്ങളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതിന്റെ ഒരു വിജയം എന്നാണ് ഇതിനെക്കുറിച്ച് പിന്‍തുണക്കാര്‍ വിവരിക്കുന്നത്. കൊളംബിയയില്‍ മരണ സംഘം നടത്തിയ നിയമവിരുദ്ധമായ തീവൃ വലതുപക്ഷ സംഘമായ AUCക്ക് $17 ലക്ഷം ഡോളറാണ് 1997 - 2004 കാലത്ത് Chiquita ഒഴുക്കിയത്. "സമാന്തരസൈനിക സംഘത്തിന്റെ മരണ പദ്ധതിയെ … Continue reading മരണ സംഘത്തിന്റെ ഇരകള്‍ ചിഖ്വിറ്റ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തു →