വാര്‍ത്തകള്‍

ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയില്‍ NSA ചാരവൃത്തി The Intercept നടത്തിയ ഒരു പുതിയ അന്വേഷണത്തില്‍ National Security Agency യും അതിന്റെ ബ്രിട്ടീഷ് കൂട്ടാളിയായ GCHQ യും ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറുകയും മൊബൈല്‍ ഫോണ്‍വിളികളെ സുരക്ഷിതമാക്കാനുള്ള സുരക്ഷാ പൂട്ടുകള്‍(encryption keys) മോഷ്ടിക്കുകയും ചെയ്തു എന്ന് കണ്ടെത്തി.. ഈ രഹസ്യ പരിപാടി നടത്തിയത് ഡച്ച് കമ്പനിയായ Gemaltoയിലാണ്. അവരുടെ ഉപഭോക്താക്കളില്‍ AT&T, T-Mobile, Verizon, Sprint … Continue reading വാര്‍ത്തകള്‍ →

ഇതാണ് രാഷ്ട്രീയ ബോധം

വാള്‍സ്റ്റ്രീറ്റ് കൈയ്യേറ്റത്തിന്റെ ഭാഗമായി പ്രകടനത്തില്‍ പങ്കെടുത്ത 84 വയസായ വിരമിച്ച സ്കൂള്‍ അദ്ധ്യാപികയെ കുരുമുളക് വെള്ളം മുഖത്തടിച്ചതിന് സിയാറ്റില്‍ മേയര്‍ Mike McGinn മാപ്പ് പറഞ്ഞു. Dorli Rainey യെ കുരുമുളക് വെള്ളം മുഖത്തടിച്ച ആ നിമിഷം മുതല്‍ അതിന്റെ ചിത്രം ലോകം മുഴുവന്‍ പ്രചരിക്കുകയും ലോകം അതിനെ അപലപിക്കുകയും ചെയ്തു. ഒരു ചിത്രത്തില്‍ Dorli Rainey യുടെ മുഖത്ത് നിന്ന് രാസവസ്തു ഒലിച്ചിറങ്ങുന്നത് കാണാമായിരുന്നു. Dorli ജനിച്ചത് ആസ്ട്രേലിയയിലാണ്. 1956 ല്‍ അവര്‍ അമേരിക്കയിലേക്ക് കുടിയേറി. … Continue reading ഇതാണ് രാഷ്ട്രീയ ബോധം →

9/11 ഭീകരാക്രമണത്തിന്റെ കാണാതെ പോകുന്ന ഇരകള്‍

രക്ഷപെടുത്തല്‍, നന്നാകല്‍ ശ്രമത്തെ സഹായിക്കാനായി സെപ്റ്റംബര്‍ 11 ന് Ground Zero യില്‍ എത്തിയ ആയിരക്കണക്കിന് സ്ത്രീ പുരുഷന്‍മാരില്‍ ഒരാളാണ് Joe Picurro. ആ സമയത്ത് അയാള്‍ക്ക് 34 വയസായിരുന്നു പ്രായം. ഇപ്പോള്‍ ജോ മരിക്കുകയാണ്. ഒരു 95 കാരന്റേത് പോലുള്ള ശ്വാസകോശമാണ് അയാള്‍ക്കുള്ളതെന്ന് അയാളുടെ ഡോക്റ്റര്‍ അയാളോട് പറഞ്ഞു. ചെറിയ ഗ്ലാസ് പൊടികള്‍, എന്ത് മനുഷ്യ എല്ലിന്റെ പൊടികള്‍ എന്നിവ എരിഞ്ഞ അയാളുടെ ശ്വാസകോശം ഓരോ പ്രാവശ്യവും ശ്വാസമെടുക്കുമ്പോള്‍ അതിയായ വേദനയാണുണ്ടാക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി … Continue reading 9/11 ഭീകരാക്രമണത്തിന്റെ കാണാതെ പോകുന്ന ഇരകള്‍ →

ഒബാമ ബാങ്കുകാരെ അമിതമായി വിശ്വസിക്കുന്നു

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ഒരു നിയന്ത്രണ പൊളിച്ചെഴുത്തിന് വാള്‍ സ്ട്രീറ്റ് ആവശ്യപ്പെടുന്നു. നിക്ഷേപ ബാങ്കായ Lehman Brothers ന്റെ തകര്‍ച്ചക്ക് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ നീക്കം. Lehman ന്റെ തകര്‍ച്ച ധനകാര്യ കമ്പോളത്തില്‍ ഒരു നിര സംഭവങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. അത് പൂര്‍ണ്ണമായ തോതിലുള്ള ഒരു ഉരുകിയൊലിക്കലിന് വഴിവെച്ചു. പുതിയ സാമ്പത്തിക മേല്‍നോട്ടത്തിനും അന്യായമായ വായ്പകളില്‍ നിന്നുള്ള ഉപഭോക്തൃ സംരക്ഷണത്തിനും വേണ്ട പ്രസ്താവനകള്‍ Federal Hall ലെ പ്രസംഗത്തില്‍ ഒബാമ നടത്തി. എന്നാല്‍ അവ ആഴമുള്ളതല്ലെന്ന് Nomi Prins … Continue reading ഒബാമ ബാങ്കുകാരെ അമിതമായി വിശ്വസിക്കുന്നു →

ഹാന്‍ഫോര്‍ഡ് ആയിരക്കണക്കിന് വര്‍ഷങ്ങളോളം ശുദ്ധമാകാതിരിക്കും

ശുദ്ധീകരണത്തിനായി ഫേഡറല്‍ സര്‍ക്കാരിന്റെ ശതകോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയിട്ടും Hanford Nuclear Reservation ലെ ചില ആണവവികിരണമുള്ള മലിനീകാരികള്‍ കൊളംബിയ നദിക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളോളം ഭീഷണിയാകും ഒറിഗണ്‍ ഉദ്യോഗസ്ഥര്‍ പറയുന്ന മലിനീകരണ പ്രവചനം അടുത്ത 10,000 വര്‍ഷങ്ങള്‍ വരെയുള്ളതാണ്. Hanfordല്‍ നിന്ന് ഇപ്പോള്‍ തന്നെ ചോര്‍ന്ന മാലിന്യങ്ങളുടെ ശുദ്ധീകരണമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ മൂടിയടച്ച് ഒഴുവായിപ്പോരുന്ന ചിലവ് കുറഞ്ഞ ബദലല്ല ചെയ്യേണ്ടത്. Hanford ന്റെ മലിനീകരണത്തിലെ ആരോഗ്യ അപകട സാദ്ധ്യത ദീര്‍ഘകാലത്തേക്കുള്ളതാണ്. നിലയത്തിന് അടുത്തുള്ള പ്രദേശത്തുനിന്ന് ജീവിത … Continue reading ഹാന്‍ഫോര്‍ഡ് ആയിരക്കണക്കിന് വര്‍ഷങ്ങളോളം ശുദ്ധമാകാതിരിക്കും →

ട്രിഷ്യം അന്വേഷണം നടത്തണമെന്ന് നേതാക്കള്‍

വെര്‍മോണ്ട് യാങ്കി ആണവനിലയത്തില്‍ നിന്ന് ചോരുന്ന ആണവവികിരണമുള്ള ട്രിഷ്യം മൂലം മലിനീകൃതമായ കിണറുകളുടെ പരിശോധന ഫലം കൂടുതല്‍ വ്യാപനത്തെ കാണിക്കുന്നു എന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഒരു കിണറില്‍ നിന്ന് അടുത്ത കാലത്ത് എടുത്ത സാമ്പിള്‍ ഏറ്റവും കൂടുതല്‍ പ്രതി ലിറ്റര്‍ വെള്ളത്തില്‍ 2.28 million picocuries കാണിച്ചു എന്ന് വെര്‍മോണ്ട് ആരോഗ്യ വകുപ്പ് പറഞ്ഞു. മറ്റ് കിണറുകളും വര്‍ദ്ധനവ് കാണിച്ചു. advanced off-gas building ന് സമീപമുള്ള ഒരു കിണറില്‍ ആദ്യം മലിനീകരണം രേഖപ്പെടുത്തിയത് 38,427 picocuries … Continue reading ട്രിഷ്യം അന്വേഷണം നടത്തണമെന്ന് നേതാക്കള്‍ →

ന്യൂനപക്ഷ മരണ തുല്യത

കഴിഞ്ഞ ഏപ്രിലില്‍ ജനീവയില്‍ വെച്ച് World Conference Against Racism സമ്മേളനം നടന്നു. സെപ്റ്റംബര്‍ 11 ആക്രമണം നടന്ന് ഉടന്‍ തന്നെ തെക്കെ ആഫ്രിക്കയില്‍ വെച്ച് വംശീയതയെക്കുറിച്ച് നടന്ന ആദ്യത്തെ സമ്മേളനത്തിന്റെ തുടര്‍ച്ചയാണ് ഇത്. വലിയ ഒരു ബഹിഷ്കരണം ഈ സമ്മേളനത്തില്‍ സംഭവിച്ചു. ഒബാമ സര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിസമ്മതിച്ചു. കാരണം ഇസ്രായേലിനെ ഈ സമ്മേളനം അന്യായമായി ലക്ഷ്യം വെക്കുന്നു എന്നതാണ്. ഇതിന്റെ പ്രഖ്യാപനത്തില്‍ സത്യത്തില്‍ ഇസ്രായേലിനെ വിമര്‍ശിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. മറ്റ് … Continue reading ന്യൂനപക്ഷ മരണ തുല്യത →

കോര്‍പ്പറേറ്റുകള്‍ ശുദ്ധ ജല നിയമം 5 ലക്ഷത്തിലധികം പ്രാവശ്യം ലംഘിച്ചു

കഴിഞ്ഞ 5 വര്‍ഷത്തില്‍ രാസവസ്തു കമ്പനികള്‍ 500,000 ല്‍ അധികം പ്രാവശ്യം Clean Water Act ലംഘിച്ചതായി New York Times നടത്തിയ ഒരു പ്രധാന അന്വേഷണത്തില്‍ കണ്ടെത്തി. മിക്ക ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയി. സംസ്ഥാന അധികാരികള്‍ ഇതില്‍ 3% ല്‍ താഴെയെണ്ണത്തിന് മാത്രമേ കേസ് എടുത്തുള്ളു. അമേരിക്കയിലെ പത്തില്‍ ഒരാള്‍ എന്ന തോതില്‍ ഫെഡറല്‍ സര്‍ക്കാര്‍ നിലവാരത്തിന് താഴെയുള്ള അപകടകരമായ വിഷവസ്തുക്കള്‍ അടങ്ങിയ കുടിവെള്ളമാണ് കുടിക്കുന്നത്. ഈ കേസുകളിലെ ചിലത് ചെറിയ ലംഘനങ്ങളാണെങ്കിലും 60% … Continue reading കോര്‍പ്പറേറ്റുകള്‍ ശുദ്ധ ജല നിയമം 5 ലക്ഷത്തിലധികം പ്രാവശ്യം ലംഘിച്ചു →