സൌജന്യ വായ്പ

സാമ്പത്തികതകര്‍ച്ചയും ബുഷ് സര്‍ക്കാരിന്റെ $70000 കോടി ഡോളറിന്റെ രക്ഷപെടുത്തല്‍ പരിപാടിയും നടന്നിട്ട് ഒരു വര്‍ഷമായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തി ഇടപെടലായിരുന്നു ബാങ്കിങ് മേഖലയില്‍ നടന്ന രക്ഷപെടുത്തല്‍ പരിപാടി. എന്നാല്‍ രക്ഷപെടുത്തല്‍ ഫണ്ട് ആര്‍ക്കൊക്കെ കിട്ടണം എന്ന് തീരുമാനിക്കുന്ന ഘടകങ്ങള്‍ എന്തായിരുന്നു? ആ പണത്തിന് എന്ത് സംഭവിച്ചു? ആ രണ്ട് ചോദ്യത്തിനുമുള്ള ലളിതമായ ഉത്തരം: നമുക്കറിയില്ല. Donald Barlettഉം James Steeleഉം സംസാരിക്കുന്നു: തുടക്കത്തില്‍ അത് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ട്രഷറിക്ക് പോലും ഈ പരിപാടിയുടെ … Continue reading സൌജന്യ വായ്പ →

മാന്ദ്യത്തിനും കാലാവസ്ഥാ വ്യാകുലതയുയേയും ഇടയില്‍ ആണവോര്‍ജ്ജത്തിന് കനിവ് കിട്ടുന്നു

വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആണവനിലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഒബാമ സര്‍ക്കാര്‍ ഉടന്‍ തന്നെ $1850 കോടി ഡോളര്‍ ലോണ്‍ ഗ്യാരന്റി നല്‍കും. ആണവോര്‍ജ്ജം വ്യാപിപ്പിക്കുന്നതിന്റെ പിന്‍തുണക്കായി കോണ്‍ഗ്രസ് ശതകോടിക്കണക്കിന് ഡോളര്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഈ പ്രവര്‍ത്തികള്‍ കമ്പനികളും അവയുമായി ബന്ധപ്പെട്ട യൂണിയനുകളും $60 കോടി ഡോളര്‍ സ്വാധീനിക്കാനും $6.3 കോടി ഡോളര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായും വിശാലമായ, ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ നടത്തിയതിന് ശേഷമാണുണ്ടാകുന്നത് എന്ന് American University യുടെ Investigative Reporting Workshop പറയുന്നു. അമേരിക്കയിലെ വൈദ്യുതിയുടെ 20% … Continue reading മാന്ദ്യത്തിനും കാലാവസ്ഥാ വ്യാകുലതയുയേയും ഇടയില്‍ ആണവോര്‍ജ്ജത്തിന് കനിവ് കിട്ടുന്നു →

കുറ്റകൃത്യത്തിലൂടെ ഭരിക്കുന്നത്

കാലിഫോര്‍ണിയയിലാണ് അമേരിക്കയിലെ ഏറ്റവും അധികം തടവുകാരുള്ളത്, 160,000 ആളുകളാണ് അഴികള്‍ക്ക് പിറകില്‍. ജയിലുകള്‍ അവയുടേ ശേഷിയിലധികം ആളുകളെ ഉള്‍ക്കൊള്ളുന്നതിനാല്‍ അടുത്ത രണ്ട് വര്‍ഷം ജയിലിലെ ജനസംഖ്യ 40,000 കുറക്കണമെന്ന് കഴിഞ്ഞ മാസം ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു. അതില്‍ പറയുന്നത് പ്രകാരം സംസ്ഥാന ജയിലില്‍ അമിതമായി തിരക്ക് കൂടുന്നത് തടവുകാരുടെ ആരോഗ്യപരിപാലനത്തേയും മാനസികാരോഗ്യത്തേയും ബാധിക്കുന്നു. ഈ ഉത്തരവ് വൈകിപ്പിക്കണമെന്ന ഗവര്‍ണര്‍ Schwarzenegger ന്റെ ആവശ്യം കോടതി തള്ളി. കാലിഫോര്‍ണിയ കടുത്ത ബഡ്ജറ്റ് പ്രശ്നത്തിലൂടെ കടന്നുപോകുന്ന സമയത്താണ് ഈ വിധി … Continue reading കുറ്റകൃത്യത്തിലൂടെ ഭരിക്കുന്നത് →

2009 ല്‍ അമേരിക്കയിലെ കാറിന്റെ എണ്ണത്തില്‍ 40 ലക്ഷം കുറവുവന്നു

അമേരിക്കയുടെ നൂറ്റാണ്ട് നീണ്ടുനിന്ന വാഹനങ്ങളോടുള്ള പ്രണയം അവസാനിക്കാന്‍ പോകുന്നു എന്ന് തോന്നുന്നു. ഏറ്റവും ഉയര്‍ന്ന സംഖ്യയിലായിരുന്നു വാഹനങ്ങളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 2009 ല്‍ 1.4 കോടി കാറുകള്‍ നിശിപ്പിച്ചപ്പോള്‍ അതിന് പകരമായി 1 കോടി എണ്ണമേ പുതിയതായി വിറ്റൊള്ളു. ഒരു വര്‍ഷത്തില്‍ 40 ലക്ഷം എണ്ണം, 2% കുറവ് വന്നു. സാമ്പത്തിക മാന്ദ്യവുമായി ഇതിന് ബന്ധമുണ്ടെങ്കിലും മറ്റ് കാരണങ്ങളും സ്വാധീനിക്കുന്നു. ഭാവിയിലെ വാഹന എണ്ണം രണ്ട് ഗതികളെ ആശ്രയിച്ചിരിക്കുന്നു: പുതിയ കാറുകളുടെ വില്‍പ്പനയും പഴയ കാറുകള്‍ … Continue reading 2009 ല്‍ അമേരിക്കയിലെ കാറിന്റെ എണ്ണത്തില്‍ 40 ലക്ഷം കുറവുവന്നു →

റിപ്പബ്ലിക്കന്‍ ഗൊമോറാ

തന്റെ സ്വന്തം പാര്‍ട്ടിയിലെ തീവൃവാദി സംഘത്തെക്കുറിച്ച് 50 വര്‍ഷം മുമ്പ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡ്വൈറ്റ് ഐസന്‍ഹോവര്‍(Dwight Eisenhower) ഒരു മുന്നറീപ്പ് നല്‍കി. അദ്ദേഹം പ്രസിഡന്റായിരിക്കെ സെനറ്റര്‍ ജോസഫ് മക്‌കാര്‍ത്തി, റാഡിക്കല്‍ വലത്, ജോണ്‍ ബര്‍ച്ച് സൊസേറ്റി(John Birch Society) തുടങ്ങിയവരില്‍ നിന്ന് ആക്രമണം നേരിട്ടയാളാണ്. 1959ല്‍ രണ്ടാം ലോക മഹായുദ്ധ സൈനികന് അയച്ച ഒരു കത്തില്‍ “ധാരാളം പ്രമുഖ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ പറയുന്നത് പോലെ ഒരു നിലപാടോ വൈദഗ്ദ്ധ്യമോ ഇല്ല. കൃത്യതയേക്കാള്‍ stridency ആണെന്ന് വ്യക്തമാകുന്ന പ്രസ്ഥാവനകള്‍ … Continue reading റിപ്പബ്ലിക്കന്‍ ഗൊമോറാ →

ഒരു കൈ കൊണ്ട് കൊടുക്കും, മറ്റേ കൈ കൊണ്ട് തിരിച്ചെടുക്കും

ഒബാമ സര്‍ക്കാര്‍ ഹൊണ്ടൂറസ് സര്‍ക്കാരിനുള്ള സഹായത്തില്‍ $3 കോടി ഡോളര്‍ കുറവ് ചെയ്യുകയും നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യതയുള്ളതുമല്ലെങ്കില്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല എന്ന് പ്രസ്ഥാവന ഇറക്കുകയും ചെയ്തു. ജൂണ്‍ 28 ന് നടന്ന പട്ടാള അട്ടിമറി പ്രസിഡന്റ് മാനുവല്‍ സലായയെ പുറത്താക്കി എങ്കിലും അമേരിക്ക അതിനെ ഔദ്യോഗികമായി പട്ടാള അട്ടിമറി എന്ന് പറഞ്ഞില്ല. US Foreign Operations Bill പ്രകാരം അങ്ങനെ പ്രഖ്യാപിച്ചാല്‍ ചെയ്യുന്ന സഹങ്ങള്‍ ഉടനടി നിര്‍ത്തേണ്ടി വരും. നിയമ വാഴ്ച പുനസ്ഥാപിച്ചെങ്കില്‍ മാത്രമേ … Continue reading ഒരു കൈ കൊണ്ട് കൊടുക്കും, മറ്റേ കൈ കൊണ്ട് തിരിച്ചെടുക്കും →

ഫ്രാക്കിങ്ങും അമേരിക്കയിലെ പരിസ്ഥിതിയും

പ്രകൃതിവാതകത്തിന് വേണ്ടിയുള്ള ഖനനവും ഭൂഗര്‍ഭജല മലിനീകരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു. കുറഞ്ഞത് മൂന്ന് കിണറുകളിലെ വെള്ളത്തില്‍ hydraulic fracturing രീതിയിലെ പ്രകൃതിവാതക ഖനനത്തിന് ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ Wyoming ലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി എന്ന് ProPublica റിപ്പോര്‍ട്ട് ചെയ്തു. ഖനന സ്ഥലങ്ങളിലെ മലിനീകരണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ Environmental Protection Agency ഇത് ആദ്യമായാണ് വെള്ളത്തിന്റെ പരിശോധന നടത്തുന്നത്. സമീപപ്രദേശത്ത് ഖനനം തുടങ്ങിയതിന് ശേഷം തങ്ങളുടെ കിണറുകളിലെ വെള്ളത്തിന് ചുവയും ഇന്ധന ബാഷ്പവും കാണുന്നു … Continue reading ഫ്രാക്കിങ്ങും അമേരിക്കയിലെ പരിസ്ഥിതിയും →

വെല്‍സ് ഫാര്‍ഗോയുടെ മുമ്പത്തേ ഉദ്യോഗസ്ഥ ഇപ്പോള്‍ വീട് ജപ്തിക്കെതിരെ പ്രവര്‍ത്തിക്കുന്നു

ഏറ്റവും മുകളിലത്തെ പത്ത് subprime lenders ലെ ഒരു ബാങ്കാണ് വെല്‍സ് ഫാര്‍ഗോ(Wells Fargo). Home Affordable Modification Program വഴി സര്‍ക്കാരിന്റെ ധനസഹായം കിട്ടിയ ഏറ്റവും മുകളിലത്തെ പത്ത് ബാങ്കുകളിലൊന്ന് അവരാണ്. ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് അന്യായവും തെറ്റിധാരണാപരവുമായ കടംകൊടുക്കല്‍ രീതി നടത്തി എന്ന കേസ് അധികവും വരുന്നത് ഇവര്‍ക്കെതിരയാണ്. “reverse red-lining” എന്നാണതിനെ വിളിക്കുന്നത്. ബാള്‍ടിമോര്‍, മേരീലാന്റ് പ്രദേശത്തെ കറുത്തവംശജര്‍ എടുത്തിരുന്ന subprime വായ്പകളുടെ പലിശ വര്‍ദ്ധിപ്പിക്കാനുള്ള ഒരു കൂട്ടം തട്ടിപ്പ് രീതികള്‍ നടപ്പാക്കുകയും അതിനാല്‍ … Continue reading വെല്‍സ് ഫാര്‍ഗോയുടെ മുമ്പത്തേ ഉദ്യോഗസ്ഥ ഇപ്പോള്‍ വീട് ജപ്തിക്കെതിരെ പ്രവര്‍ത്തിക്കുന്നു →

അമേരിക്കന്‍ ജനങ്ങളെ പ്രചാരവേലയില്‍ വീഴ്ത്തുന്നത്

Charlie Reed, James Bamford സംസാരിക്കുന്നു: യുദ്ധരംഗത്തുനിന്നും റിപ്പോര്‍ട്ടിങ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ background profiles കണ്ടെത്താനായി അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യം സ്വകാര്യ കമ്പനിക്ക് പണം കൊടുക്കുന്നു അവര്‍ സമ്മതിച്ചു. മാധ്യമപ്രവര്‍ത്തകരെ പരിശോധിക്കുന്ന പണിക്ക് വാഷിങ്ടണ്‍ ആസ്ഥാനമായ public relations സ്ഥാപനം Rendon Group ന് $15 ലക്ഷം ഡോളറിന്റെ കരാര്‍ സൈന്യവുമായി ഒപ്പിട്ടു എന്ന വാര്‍ത്ത സൈന്യത്തിന്റെ പത്രമായ Stars and Stripes പ്രസിദ്ധപ്പെടുത്തിയതോടെ പെന്റഗണ്‍ പ്രതിരോധത്തിലായിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിങ്ങിന്റെ ശതമാത്തെ “positive,” “neutral”, “negative” … Continue reading അമേരിക്കന്‍ ജനങ്ങളെ പ്രചാരവേലയില്‍ വീഴ്ത്തുന്നത് →

അമേരിക്കയിലെ ഏറ്റവും അസാധാരണമായ മത സമൂഹം

നവാഡയിലെ സെനറ്റര്‍ John Ensign, തെക്കന്‍ കരോലിനയുടെ ഗവര്‍ണര്‍ Mark Sanford, മിസിസിപ്പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം Chip Pickering — ഇവര്‍ക്ക് പൊതുവായി എന്താണുള്ളത്? അതെ, അവരെല്ലാം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ്. ഇവര്‍ മൂന്ന് പേരും അടുത്തകാലത്ത് നടന്ന ലൈംഗിക അപവാദത്തില്‍ പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ റിപ്പബ്ലിക്കന്‍കാരുടെ കുടുംബ ദുഖത്തേക്കാളേറെ അവര്‍ക്ക് തമ്മില്‍ ബന്ധമുണ്ട്. ഇവര്‍ മൂന്ന് പേരും ഒരു സമയത്ത് Capitol Hill ലെ C Street എന്ന പേരിലുള്ള മുമ്പത്തെ ഒരു മഠത്തില്‍ … Continue reading അമേരിക്കയിലെ ഏറ്റവും അസാധാരണമായ മത സമൂഹം →