NHS ന്റെ IT സംവിധാനത്തിന്റെ മേലധികാരം ഹാന്‍കോക്ക് GCHQ ന് അനുവദിച്ചു

കോവിഡ്-19 മഹാമാരി സമയത്ത് NHS തീര്‍ച്ചയായും അതിന്റെ IT സംവിധാനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ബ്രിട്ടണിലെ രഹസ്യാന്വേഷണ സുരക്ഷാ അധികാരികള്‍ക്ക് നല്‍കണം. Matt Hancock അവര്‍ക്ക് അധിക അധികാരം കൊടുത്തതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ആരോഗ്യ സേവന സംവിധാനത്തിന്റേയും വിവര സംവിധനത്തിന്റേയും "സുരക്ഷയുമായി" ബന്ധപ്പെട്ട ഏത് വിവരവും NHS പുറത്ത് വിടണോ വേണ്ടയോ എന്ന തീരുമാനം എടുക്കാനുള്ള അധികാരം ഇതുവരെ Government Communications Headquarters ന് ആയിരുന്നു. NHS ന്റെ സൈബര്‍ സുരക്ഷയെ ശക്തമാക്കാനായ ശ്രമമാണിത്. സൈബര്‍ ആക്രമണം … Continue reading NHS ന്റെ IT സംവിധാനത്തിന്റെ മേലധികാരം ഹാന്‍കോക്ക് GCHQ ന് അനുവദിച്ചു →

അമേരിക്കയിലെ ആശുപത്രിയുടെ അവസ്ഥ പുറത്ത് പറഞ്ഞ നഴ്സ് കൊവിഡ്-19 ബാധിച്ച് മരിച്ചു

കൊറോണവൈറസ് പകര്‍ച്ചവ്യാധിയില്‍ Life Care Center of Nashoba Valley (LCC-NV) നഴ്സിങ് ഹോമിന്റെ അവഗണന പുറത്തുകൊണ്ടുവരാന്‍ സഹായിച്ച നഴ്സ് Maria Krier ആ നഴ്സിങ് ഹോമില്‍ നിന്ന് കിട്ടിയ കൊവിഡ്-19 കാരണം ഏപ്രില്‍ 10 ന് മരിച്ചു. രണ്ടാഴ്ച മുമ്പാണ് മാരിയക്ക് രോഗം ബാധിച്ചത്. മാര്‍ച്ച് 28 നാണ് LCC-NV ആശുപത്രിയിലെ ആദ്യത്തെ കൊവിഡ്-19 രോഗിയെ കണ്ടെത്തിയത്. ഒരു ദിവസത്തിന് ശേഷം LCC-NV താമസക്കാരനെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. Maria Krier പത്രക്കാരോട് ഇങ്ങനെ പറഞ്ഞു, … Continue reading അമേരിക്കയിലെ ആശുപത്രിയുടെ അവസ്ഥ പുറത്ത് പറഞ്ഞ നഴ്സ് കൊവിഡ്-19 ബാധിച്ച് മരിച്ചു →

ഡിട്രോയിറ്റിലെ ആശുപത്രിയുടെ മോശം അവസ്ഥയെക്കുറിച്ച് പരാതി പറഞ്ഞ നഴ്സിനെ പിരിച്ചുവിട്ടു

Sinai-Grace Hospitalല്‍ ധാരാളം കൊറോണവൈറസ് രോഗികള്‍ മരിക്കുകയാണ്. ശരീര സഞ്ചികളും ശവപ്പുരയില്‍ സ്ഥലവും വേണ്ടത്രയില്ല. സംരക്ഷണ ആവരണമില്ലാതെ 24 മണിക്കൂര്‍ തുടര്‍ച്ചയായി നഴ്സുമാര്‍ക്ക് ജോലി ചെയ്യേണ്ടതായി വരുന്നു. വേണ്ടത്ര മുറികളില്ലാത്തതിനാല്‍ ഓക്സിജന്‍ സിലിണ്ടറുമായി രോഗികളെ വരാന്തകളില്‍ കിടത്തിയിരിക്കുന്നു. ഈ അപകടകരമായ അവസ്ഥയും ജോലിക്കാരുടെ കുറവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട Sinai-Grace ലെ എല്ലാവര്‍ക്കും പ്രീയപ്പെട്ട നഴ്സായ Kenisa Barkai നെ മാര്‍ച്ച് 27 ന് പിരിച്ചുവിട്ടു. Barkaiയുടെ ആവശ്യത്തെ അവര്‍ അവഗണിച്ചപ്പോള്‍ താന്‍ സര്‍ക്കാര്‍ അധികാരികളെ വിവരം അറിയിക്കും … Continue reading ഡിട്രോയിറ്റിലെ ആശുപത്രിയുടെ മോശം അവസ്ഥയെക്കുറിച്ച് പരാതി പറഞ്ഞ നഴ്സിനെ പിരിച്ചുവിട്ടു →

ധനസമാഹരണ സൈറ്റ് ഉപയോഗിച്ച് ഒരു നഴ്സ് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട സംരക്ഷ വസ്തുക്കള്‍ വാങ്ങി. പക്ഷേ

ന്യൂജഴ്സിയിലെ Newark Beth Israel Medical Center ലെ ജോലിക്കാരായ Olga Matievskaya ഉം അവരുടെ സഹപ്രവര്‍ത്തകരായ intensive care നഴ്സുമാരും സംരക്ഷണ കവചങ്ങളുടേയും മാസ്കുകള്‍ക്കുകളുടേയും അഭാവം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ GoFundMe യെന്ന ധനസമാഹരണ സൈറ്റില്‍ ഒരു സംഭാവ പരിപാടി തുടങ്ങി. സംഭാവനകള്‍ പ്രവഹിച്ച് തുടങ്ങി. $12,000 ഡോളറില്‍ അധികം എത്തി. Matievskaya അതിലെ കുറച്ച് പണം എടുത്ത് 500 മാസ്കുകളും, 4,000 ഷൂസുകളും, 150 jumpsuits ഉം വാങ്ങി. സംരക്ഷണ സാധനങ്ങള്‍ കിട്ടിയതില്‍ അവരുടെ അവരുടെ … Continue reading ധനസമാഹരണ സൈറ്റ് ഉപയോഗിച്ച് ഒരു നഴ്സ് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട സംരക്ഷ വസ്തുക്കള്‍ വാങ്ങി. പക്ഷേ →

ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം അന്ധതയുണ്ടാക്കും

ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും സൂര്യനില്‍ നിന്നുമുള്ള നീല വെളിച്ചം കണ്ണുകളിലെ റെറ്റിനയിലെ പ്രധാനപ്പെട്ട തന്‍മാത്രകളെ മാറ്റി കോശങ്ങളെ നശിപ്പിക്കുന്നു എന്ന് University of Toledo ലെ ഗവേഷണം പറയുന്നു. റെറ്റിനയിലെ പ്രകാശസ്വീകരണി കോശങ്ങള്‍ക്ക് പ്രകാശത്തെ സംവേദനം നടത്താനും അതിനെ തലച്ചോറിലേക്കുള്ള ആവേഗങ്ങളാക്കിമാറ്റാനും retinal എന്നൊരു തന്‍മാത്രയുടെ ആവശ്യകതയുണ്ട്. സ്ഥിരമായി ഈ തന്‍മാത്രയുടെ പ്രവാഹം ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് കാഴ്ചയുണ്ടാകൂ. നീല പ്രകാശം retinal ല്‍ ഒരു പ്രത്യേക രാസപ്രവര്‍ത്തനം നടക്കുകയും പ്രകാശ സ്വീകരണി കോശങ്ങള്‍ക്ക് വിഷമായ ഒരു … Continue reading ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം അന്ധതയുണ്ടാക്കും →

എങ്ങനെയാണ് തെക്കന്‍ കൊറിയ കൊറോണവൈറസ് ഗ്രാഫിനെ നിരപ്പാക്കിയത്

5.1 കോടി ജനസംഖ്യയുള്ള തെക്കന്‍ കൊറിയയില്‍ ആദ്യത്തെ കൊറോണ കേസ് വന്നത് ജനുവരി 21 ന് ആയിരുന്നു. അതിന് ശേഷം അവര്‍ 3.27 ലക്ഷം ആളുകളില്‍ ടെസ്റ്റ് നടത്തി. അമേരിക്ക ആദ്യത്തെ കേസ് കണ്ടത് അതേ ദിവസം തന്നെയായിരുന്നു. എന്നാല്‍ ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ അവിടെ വളരെ വൈകി. മാര്‍ച്ച് 11 ഓടെ തെക്കന്‍ കൊറിയയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് വന്നു. പ്രതിദിനം 74ഓ, 76 ഓ എന്ന തോതിലെത്തി. ഫെബ്രുവരി 29 ന് … Continue reading എങ്ങനെയാണ് തെക്കന്‍ കൊറിയ കൊറോണവൈറസ് ഗ്രാഫിനെ നിരപ്പാക്കിയത് →

ചെറിയ തോതിലുള്ള വായൂ മലിനീകരണവും ഹൃദയത്തിന് സാരമായ മാറ്റങ്ങളുണ്ടാക്കുന്നു

നൈട്രജന്‍ ഡൈ ഓക്സൈഡോ (NO2)വായുവിലെ അതി സൂഷ്മ പൊടിയായ PM2.5 ഓ ഏല്‍ക്കുന്ന തിരക്കേറിയ റോഡിന് സമീപം താമസിക്കുന്നവരില്‍ ഹൃദയത്തിന്റെ വലത്, ഇടത് വെന്‍ട്രിക്കിളുകള്‍ വലുതാകുന്നു എന്നതിന്റെ ഒരു വ്യക്തമായ ബന്ധം ലണ്ടനിലെ Queen Mary University യിലെ ഗവേഷകര്‍ കണ്ടെത്തി. ഹൃദയത്തിന്റെ പമ്പിങ് അറകളില്‍ പ്രധാനപ്പെട്ടതാണ് വെന്‍ട്രിക്കിളുകള്‍. പരിശോധന നടത്തിയ സന്നദ്ധപ്രവര്‍ത്തകരില്‍ ആരോഗ്യവാന്‍മാരും ഒരു രോഗലക്ഷണങ്ങളും ഇല്ലാത്തവരും ആണെങ്കിലും സമാനമായ ഹൃദയ മോഡലിങ്ങ് ഹൃദ്രോഗത്തിന്റെ തുടക്കക്കാരിലും കാണാം. മലിനീകാരികളുമായുള്ള കൂടിയ സമ്പര്‍ക്കം ഹൃദയത്തിന്റെ ഘടനക്ക് മാറ്റം … Continue reading ചെറിയ തോതിലുള്ള വായൂ മലിനീകരണവും ഹൃദയത്തിന് സാരമായ മാറ്റങ്ങളുണ്ടാക്കുന്നു →

കൊറോണവൈറസ് ടെസ്റ്റ് വ്യാപിപ്പിക്കാത്തതിനാല്‍ ഇന്‍ഡ്യ നിര്‍ണ്ണായക സമയം നഷ്ടപ്പെടുത്തി

അത് സമ്പൂര്‍ണ്ണമായതല്ല. എന്നാല്‍ ഇന്‍ഡ്യ മിക്ക കണക്കുകളിലും നല്ല പ്രവര്‍ത്തിയാണ് ചെയ്തത്: വിമാനത്താവള പരിശോധന, ക്വാറന്റീന്‍, പൊതു ബോധമുണ്ടാക്കല്‍, എന്തിന് സമ്പര്‍ക്ക പിന്‍തുടരലുകള്‍. എന്നിട്ടും കൊറോണവൈറസിന്റെ സമൂഹവ്യാപനം നമ്മളിലുണ്ടായോ ഭയക്കുന്നു. ഇന്‍ഡ്യയ്ല്‍ വലിയൊരു പൊട്ടിത്തെറി വ്യാപനമുണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലെത്തും. അത് സംഭവിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ അത് സംഭവിച്ചാല്‍ പ്രധാനമായും നമുക്ക് വേണ്ടത് ടെസ്റ്റ് സൌകര്യമാണ്. ടെസ്റ്റ് സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ എന്തുകൊണ്ടാണ് ഇന്‍ഡ്യ വൈകുന്നത് എന്നത് നമുക്ക് മനസിലാകുന്നില്ല. വിഭവങ്ങളില്ലാത്തതിനാലാണോ, ശേഷിയില്ലാത്തതിനാലാണോ, അതോ … Continue reading കൊറോണവൈറസ് ടെസ്റ്റ് വ്യാപിപ്പിക്കാത്തതിനാല്‍ ഇന്‍ഡ്യ നിര്‍ണ്ണായക സമയം നഷ്ടപ്പെടുത്തി →