ഇന്‍ഡോനേഷ്യ ദ്വീപായ Sulawesi യിലെ Palu ല്‍ നടന്ന ഭൂമികുലുക്കം കൊണ്ടുണ്ടായ മണ്ണിടിച്ചിലിനെ ജലസേചനം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു എന്ന് Nanyang Technological University, Singapore (NTU Singapore) ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വ്യക്തമാക്കി. 28 സെപ്റ്റംബര്‍ 2018 ന് ഇന്‍ഡോനേഷ്യയിലെ നഗരത്തില്‍ 7.5 അളവില്‍ ഭൂമികുലുക്കമുണ്ടായി. 4,300 ആള്‍ക്കാരാണ് അന്ന് മരിച്ചത്. ലോകത്ത് സംഭവിച്ച ആ വര്‍ഷത്തെ ഏറ്റവും മാരകമായ ഭൂമികുലുക്കമായിരുന്നു അത്. നെല്‍കൃഷിക്കായി Palu താഴ്വരയിലേക്ക് വെള്ളമെത്തിക്കുന്ന നൂറ്റാണ്ട് പഴയ ജലസേചന പദ്ധതി … Continue reading 2018 ലെ ഇന്‍ഡോനേഷ്യ ഭൂമികുലുക്കത്തില്‍ നെല്‍കൃഷിയുടെ ജലസേചനം മണ്ണിടിച്ചിലിനെ മോശമാക്കി
ടാഗ്: കൃഷി
ചൊവ്വയില്‍ ജീവിക്കുന്ന 10 ലക്ഷം പേര്‍ക്ക് ആഹാരം കൊടുക്കാന്‍ നമുക്കാകുമോ?
ചൊവ്വയിലെ പത്ത് ലക്ഷമാളുകളെ ഭക്ഷ്യ സുരക്ഷിതമാക്കാനുള്ള വിഭവ ഉപയോഗങ്ങളും സാങ്കേതികവിദ്യ പദ്ധതിതന്ത്രങ്ങളും പ്രകോപനപരമയ ഒരു പഠനം പരിശോധിക്കുന്നു. ജനസംഖ്യാ വര്‍ദ്ധനവ്, സ്ഥലത്തിന്റെ ഉപയോഗം, സാദ്ധ്യതയുള്ള ആഹാര സ്രോതസ്സുകള്‍ എന്നിവയുടെ വിശദമായ ഒരു മാതൃക 100 വര്‍ഷത്തിനകം ഭക്ഷ്യ സുരക്ഷ നേടിയെടുക്കാം എന്ന് കാണിക്കുന്നു. New Space: The Journal of Space Entrepreneurship and Innovation ല്‍ ആണ് ഈ പഠനം വിവിധ ആഹാര സ്രോതസ്സുകളെ ഈ പഠനം പരിശോധിച്ചു. ഭൂമിയില്‍ നിന്ന് കൊടുക്കുന്ന ആഹാരവും ചൊവ്വയില്‍ … Continue reading ചൊവ്വയില്‍ ജീവിക്കുന്ന 10 ലക്ഷം പേര്‍ക്ക് ആഹാരം കൊടുക്കാന്‍ നമുക്കാകുമോ?
പൂക്കള്‍ പങ്കുവെക്കുന്നത് വഴി തേനീച്ചകള്‍ വന്യമായ തേനീച്ചകള്‍ക്ക് രോഗങ്ങളുണ്ടാക്കുന്നു
വളര്‍ത്തുന്ന തേനീച്ചകളിലെ വൈറസുകള്‍ പൂക്കള്‍ പങ്കുവെക്കുന്നത് വഴി വന്യമായ bumblebee ല്‍ പടരുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന rusty patched bumblebee പോലുള്ള ദുര്‍ബലരായ തദ്ദേശീയ പരാഗണ സ്പീഷീസുകളുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളില്‍ നിന്ന് വാണിജ്യപരമായ apiaries നെ മാറ്റിനിര്‍ത്തണമെന്ന് ഈ ഗവേഷണം നിര്‍ദ്ദേശിക്കുന്നു. ഭൂമിനാശം, ചില കീടനാശിനികള്‍, രോഗങ്ങള്‍ തുടങ്ങിയവയാണ് തേനീച്ചകളുടെ (Apis mellifera) ധാരാളം ഭീഷണികളില്‍ ചിലത്. rusty patched bumblebee പോലുള്ള 13 തേനീച്ച സ്പീഷീസുകളെ അടുത്ത കാലത്ത് … Continue reading പൂക്കള്‍ പങ്കുവെക്കുന്നത് വഴി തേനീച്ചകള്‍ വന്യമായ തേനീച്ചകള്‍ക്ക് രോഗങ്ങളുണ്ടാക്കുന്നു
ഖാരിഫ് കാലത്തെ 40% ഇന്‍ഷുറന്‍സ് അവകാശങ്ങള്‍ക്കും പണം കൊടുത്തില്ല
ഡിസംബര്‍ 2018 ന് അവസാനിച്ച ഖാരിഫ് കാലത്തിന് വേണ്ടിയുള്ള കേന്ദ്രത്തിന്റെ Pradhan Mantri Fasal Bima Yojana (PMFBY) പ്രകാരമുള്ള ഏകദേശം 40% അവകാശങ്ങള്‍, മൊത്തം Rs. 12,867 കോടി രൂപ, ഈ വര്‍ഷം മെയ് 10 ആയിട്ടും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയില്ല എന്ന് വിവരാവകാശം വഴി കാര്‍ഷിക മന്ത്രാലയത്തില്‍ നിന്ന് വന്ന പ്രതികരണത്തില്‍ പറയുന്നു. The Wire ന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം കൊടുത്ത കൊടുക്കാന്‍ വൈകുന്ന Rs 5,171 … Continue reading ഖാരിഫ് കാലത്തെ 40% ഇന്‍ഷുറന്‍സ് അവകാശങ്ങള്‍ക്കും പണം കൊടുത്തില്ല
അള്‍ജീരിയ ഫ്രഷ് ഫാം, നഗരത്തിലെ സുസ്ഥിര കൃഷി
transforms a food desert into a "Garden of Eden," Urban farm takes root in Irvine’s Great Park in Southern California
നിയമവിരുദ്ധ ബിറ്റി വഴുതനങ്ങ കൃഷിക്കെതിരെ നടപടിയെടുക്കാത്തതിന് അധികാരികളെ സാമൂഹ്യപ്രവര്‍ത്തകര്‍ വിമര്‍ശിച്ചു
ഹരിയാനയില്‍ നിയമവിരുദ്ധമായി Bt brinjal നിരന്തരം കൃഷിചെയ്തിട്ടും വിത്ത് വില്‍പ്പനക്കാര്‍ക്കെതിരെ Genetic Engineering Appraisal Committee (GEAC) ഒരു നടപടിയും എടുക്കുന്നില്ല എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. GEAC ആണ് നമ്മുടെ രാജ്യത്തെ അപകടകാരികളായ സൂഷ്മ ജീവികളുടേയും ജനിതകമാറ്റം വരുത്തിയ ജീവികളുടേയും നിര്‍മ്മാണം, ഉപയോഗം, ഇറക്കുമതി, കയറ്റുമതി, സംഭരണം എന്നിവയെ നിയന്ത്രിക്കുന്ന ഏറ്റവും ഉന്നത സമിതി. 2010 ല്‍ ആണ് ഇന്‍ഡ്യ ബിറ്റി വഴുതനങ്ങ കൃഷിയെ നിരോധിച്ചത്. എന്നിരുന്നാലും നിയമവിരുദ്ധമായ വിത്ത് വിതരണക്കാരിലൂടെ ജനിതകമാറ്റം വരുത്തിയ വിള നമ്മുടെ … Continue reading നിയമവിരുദ്ധ ബിറ്റി വഴുതനങ്ങ കൃഷിക്കെതിരെ നടപടിയെടുക്കാത്തതിന് അധികാരികളെ സാമൂഹ്യപ്രവര്‍ത്തകര്‍ വിമര്‍ശിച്ചു
വര്‍ദ്ധിച്ച് വരുന്ന CO2 ഉം കാലാവസ്ഥാമാറ്റവും ലോകം മൊത്തം പോഷകങ്ങളുടെ ലഭ്യത കുറക്കും
ലോകം മൊത്തം പട്ടിണിയും പോഷക കുറവും പരിഹരിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി അവശ്യമായ ഊര്‍ജ്ജം മാത്രമല്ല അവശ്യ പോഷകങ്ങളും തരുന്ന ആഹാരം ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചാണ്. അടുത്ത 30 വര്‍ഷം കാലാവസ്ഥാമാറ്റവും വര്‍ദ്ധിച്ച് വരുന്ന CO2 ഉം കാരണം പ്രോട്ടീന്‍, അയണ്‍, സിങ്ക് പോലുള്ള നിര്‍ണ്ണായകമായ പോകഷകങ്ങള്‍ കുറയും എന്ന് പുതിയ പഠനം പറയുന്നു. കാലാവസ്ഥാമാറ്റത്തിന്റെ ആഘാതവും CO2 ന്റെ ഉയര്‍ന്ന നിലയും കാരണം പ്രോട്ടീന്‍, അയണ്‍, സിങ്ക് എന്നിവയുടെ പ്രതിശീര്‍ഷ പോഷക ലഭ്യത 19.5%, 14.4%, 14.6% വീതം … Continue reading വര്‍ദ്ധിച്ച് വരുന്ന CO2 ഉം കാലാവസ്ഥാമാറ്റവും ലോകം മൊത്തം പോഷകങ്ങളുടെ ലഭ്യത കുറക്കും
ഈ ജനസംഖ്യാവാദം കേട്ട് മടുത്തു
വ്യാവസായിക കൃഷി ശാസ്ത്രജ്ഞ തൊഴിലാളികളും മറ്റ് വികസന വാദികളും സ്ഥിരമായി പറയുന്ന വാദമാണ് ജനസംഖ്യാവാദം. ഇപ്പോള്‍ നമുക്ക് 130 കോടി ജനസംഖ്യയുണ്ട്. ജനസംഖ്യാ വര്‍ദ്ധനവിന്റെ തോത് ഇതാണ്. അതുകൊണ്ട് അടുത്ത് 30 വര്‍ഷത്തില്‍ മൊത്തം ജനസംഖ്യ ഇത്രയും ആകും. അവര്‍ക്ക് കഴിക്കാന്‍ ആഹാരം വേണം. അതിന് നാം കൂടുതല്‍ തീവൃമായി വ്യാവസായിക കൃഷി നടത്തണം. ശരിയല്ലേ ഇവര്‍ പറയുന്നത്? കാള പെറ്റു... കയറെടുക്ക്... അല്ലേ. നിക്ക് .. നിക്ക് .. നിക്ക്. ആസൂത്രണത്തിലേക്ക് പോകുന്നതിന് മുമ്പ് ദയവ് … Continue reading ഈ ജനസംഖ്യാവാദം കേട്ട് മടുത്തു
ബിറ്റി വഴുതനങ്ങ ഇന്‍ഡ്യയില്‍ നിയമവിരുദ്ധമായി കൃഷി ചെയ്യുന്നു
2010 ഫെബ്രുവരിയിലാണ് ഇന്‍ഡ്യ സര്‍ക്കാര്‍ Bt വഴുതനങ്ങയുടെ വാണിജ്യപരമായ കൃഷിക്ക് അനിശ്ഛിത കാലത്തേക്ക് നിരോധനം കൊണ്ടുവന്നത്. Bt വഴുതനങ്ങയുടെ നിര്‍മ്മാതാക്കളായ Mahyco എന്ന കമ്പനി നിയന്ത്രണാധികാരികള്‍ക്ക് കൊടുത്ത biosafety dossier പഠിച്ച ഇന്‍ഡ്യയിലും വിദേശത്തുമുള്ള ധാരാളം സ്വതന്ത്ര ശാസ്ത്രജ്ഞര്‍ അതിന്റെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകള്‍ ആ തീരുമാനം വരുന്നതിന് മുമ്പേ പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും Bt വഴുതനങ്ങയുടെ നിയമ വിരുദ്ധ കൃഷി അടുത്ത കാലത്ത് ഹരിയാനയില്‍ കണ്ടെത്തി. അതിന്റെ പ്രതികരണമായി Coalition for a GM Free India കേന്ദ്ര … Continue reading ബിറ്റി വഴുതനങ്ങ ഇന്‍ഡ്യയില്‍ നിയമവിരുദ്ധമായി കൃഷി ചെയ്യുന്നു
ഇന്‍ഡ്യയിലെ പാടങ്ങളില്‍ ഇപ്പോഴും Bt വഴുതനങ്ങയുണ്ട്
2010 ല്‍ ഇന്‍ഡ്യ Bt വഴുതനങ്ങ നിരോധിച്ചു. 9 വര്‍ഷം കഴിഞ്ഞിട്ടും ജനിതകമാറ്റം വരുത്തിയ വിള ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. ഹരിയാനയിലെ Fatehabad ലെ ഒരു കര്‍ഷകന്‍ വര്‍ഷങ്ങളായി ഈ വിള കൃഷിചെയ്യുന്നതിനെ അവര്‍ സൂചിപ്പിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെതിരെ ഉടന്‍ പ്രവര്‍ത്തിക്കണം എന്ന് Coalition for a GM-Free India യുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സാധാരണ വഴുതനങ്ങ പോലെ ആണ് കമ്പോളത്തില്‍ Bt വഴുതനങ്ങ ഇപ്പോള്‍ വില്‍ക്കുന്നത്. സാധാരണ വിത്തിനേക്കാള്‍ (Rs … Continue reading ഇന്‍ഡ്യയിലെ പാടങ്ങളില്‍ ഇപ്പോഴും Bt വഴുതനങ്ങയുണ്ട്