അമേരിക്ക ഒരു ജനാധിപത്യരാജ്യമല്ല എന്ന് പ്രിന്‍സ്റ്റണ്‍ പഠനം

അമേരിക്കയിലെ ജനാധിപത്യത്തിന് മോശം പേരുണ്ടാക്കുന്നതാണ് പുതിയ പ്രിന്‍സ്റ്റണ്‍ പഠനം. അതായത് അവിടെ ജനാധിപത്യം ഇല്ലെന്ന്. "ആരാണ് ശരിക്കും ഭരിക്കുന്നത്?" എന്ന ചോദ്യം ഗവേഷകര്‍ Martin Gilens ഉം Benjamin I ഉം ചോദിച്ചു. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി അമേരിക്കയിലെ രാഷ്ട്രീയ സംവിധാനം സാവധാനത്തില്‍ ജനാധിപത്യത്തില്‍ നിന്ന് കൂടുതല്‍ അധികാരവും സമ്പന്നരിലേക്ക് കേന്ദ്രീകരിക്കുന്ന ഒരു oligarchy യിലേക്ക് മാറിയതായ Page വാദിക്കുന്നു. 1981 - 2002 കാലത്തെ 1,800 നയങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബഹുഭൂരിപക്ഷം വോട്ടര്‍മാരും എതിര്‍ത്താലും ഇല്ലെങ്കിലും … Continue reading അമേരിക്ക ഒരു ജനാധിപത്യരാജ്യമല്ല എന്ന് പ്രിന്‍സ്റ്റണ്‍ പഠനം

വേറൊരു ഏജന്‍സിയും “കാലാവസ്ഥാ മാറ്റം” എന്ന വാക്ക് നിരോധിച്ചു

കാലാവസ്ഥാ മാറ്റ ഭാഷ പോലീസ് വീണ്ടും ആക്രമണം തുടങ്ങി കഴിഞ്ഞ മാസം അത് ഫ്ലോറിഡയായിരുന്നു. അവിടെ Department of Environmental Protection ലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജോലിക്കാരെ ഗവര്‍ണര്‍ റിക് സ്കോട്ടിന്റെ നിര്‍ദ്ദേശപ്രകാരം "കാലാവസ്ഥാ മാറ്റം", "ആഗോളതപനം" തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുത് എന്ന് നിബന്ധന കൊടുത്തിരുന്നു. സ്കോട്ട് ഈ ആരോപണം നിഷേധിക്കുന്നുണ്ട്. ഈ ആഴ്ച്ച സംഭവം കൂടുതല്‍ വ്യക്തമായി. ഇന്നലെ വിസ്കോണ്‍സിനിലെ public land trust ന്റെ മേല്‍ നോട്ടം വഹിക്കുന്ന 3 അംഗ സമിതി 2-1 … Continue reading വേറൊരു ഏജന്‍സിയും “കാലാവസ്ഥാ മാറ്റം” എന്ന വാക്ക് നിരോധിച്ചു

അമേരിക്കയിലും ലോകം മൊത്തവും തൊഴിലാളി പ്രസ്ഥാനങ്ങള്‍ തിരിച്ചുവരുന്നു

ഏപ്രില്‍ 15, 2015 ന് അമേരിക്കയിലേയും ലോകം മൊത്തത്തിലേയും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ മുതലാളിമാരുടേയും ശമ്പളം നിയന്ത്രിക്കുന്ന നയം രൂപീകരിക്കുന്നവരുടേയും ശ്രദ്ധ നേടാനായി ഒരു മിന്നല്‍ സമരം നടത്തി. എന്നാല്‍ കിട്ടിയവാഹനങ്ങളില്‍ വാഷിങ്ടണ്‍ ഡിസിയിലെത്തിയ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ നേടാനായിക്കാണില്ല. അമേരിക്കയിലെ 200 നഗരങ്ങളിലും ബ്രിട്ടണ്‍, ബ്രസീല്‍, ഇന്‍ഡ്യ, ഇറ്റലി, ബംഗ്ലാദേശ്, ജപ്പാന്‍ തുടങ്ങിയ 30 രാജ്യങ്ങളിലെ തെരുവുകളില്‍ അവര്‍ ജഥകള്‍ നടത്തി. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ 50 എണ്ണവും രാജ്യങ്ങള്‍ക്ക് പകരം വലിയ … Continue reading അമേരിക്കയിലും ലോകം മൊത്തവും തൊഴിലാളി പ്രസ്ഥാനങ്ങള്‍ തിരിച്ചുവരുന്നു

യൂറോപ്പിന്റെ പുനരുത്പാദിതോര്‍ജ്ജ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഷെല്‍ സ്വാധീനം ചെലുത്തി

കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ നടപ്പാക്കിയ ഒരു പ്രധാന ഉദ്‌വമന നിയന്ത്രണ കരാറ് വരുന്നതിന് മുമ്പ് ഷെല്‍ വിജയകരമായി അതിന്റെ ലക്ഷ്യങ്ങളില്‍ കുറവ് വരുത്താന്‍ സ്വാധീനം ചെലുത്തി എന്ന് പുറത്തായ രേഖകള്‍ പറയുന്നു. ആ കരാറിലെ പ്രധാന ഒരു കാര്യം ഷെല്ലിന്റെ ജോലിക്കാരാനാണ് കൊണ്ടുവന്നത്. 2014 ലെ സമ്മേളനത്തില്‍ സര്‍ക്കാര്‍ അധികാരികള്‍ ഉദ്‌വമനത്തില്‍ 40% കുറവ് വരുത്താനുള്ള കരാറില്‍ ഒപ്പുവെച്ചു. പക്ഷേ എങ്ങനെ അത് നേടിയെടുക്കുമെന്നതില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. വിവരാവകാശ നിയമം ഉപയോഗിച്ച് Guardian ശേഖരിച്ച … Continue reading യൂറോപ്പിന്റെ പുനരുത്പാദിതോര്‍ജ്ജ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഷെല്‍ സ്വാധീനം ചെലുത്തി

ഗ്രീസ് പാര്‍ളമെന്റ് ചിലവ്ചുരുക്കല്‍ പദ്ധതികള്‍ക്ക് അംഗീകാരം കൊടുത്തു

യൂറോപ്പിലെ creditors ന്റെ ആവശ്യപ്രകാരമുള്ള ചിലവ്ചുരുക്കലിന്റെ രണ്ടാം ഘട്ടത്തിന് ഗ്രീസ് പാര്‍ളമെന്റ് അംഗീകാരം കൊടുത്തു. bailout നല്‍കുന്നതിന്റെ നിബന്ധനയായാണിത്. ജനപ്രതിനിധികള്‍ കഴിഞ്ഞ ആഴ്ച്ചയാണ് ഈ പദ്ധതിക്ക് അംഗീകാരം കൊടുത്തത്. പാര്‍ളമെന്റിന് പുറത്ത് നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. [എന്തൊക്കെ ബഹളമായിരുന്നു സറീസ അധികാരത്തില്‍ വന്നപ്പോള്‍. ഞങ്ങളിപ്പോ എല്ലാം മാറ്റിക്കളയും എന്ന ഭാവമായിരുന്നു. ദേ നോക്കിയേ പട്ടിയെ പോലെ വാലാട്ടി നില്‍ക്കുന്നത്. മൂലധനശക്തികള്‍ക്ക് മുമ്പില്‍ ഒന്നുമല്ല ഇവര്‍. ഇനി സ്പെയിനിലെ പൊദേമോസിന്റെ കാര്യം എന്താകുമെന്ന് കണ്ടറിയാം.]

വടക്കന്‍ അയര്‍ലന്റില്‍ തൊഴിലാളികള്‍ ചിലവ് ചുരുക്കലിനെതിരെ പ്രതിഷേധ സമരം നടത്തി

ശമ്പളം കുറക്കുന്നതിനും, തൊഴില്‍ ഇല്ലാതാക്കുന്നതിനും, സര്‍ക്കാര്‍ സേവനങ്ങള്‍ കുറക്കുന്നതിനും എതിരെ മാര്‍ച്ച് 13 ന് പതിനായിരക്കണക്കിന് പൊതുമേഖലാ തൊഴിലാളികള്‍ ഒരു ദിവസത്തെ പ്രതിഷേധ സമരം നടത്തി. Northern Ireland Committee of the Irish Congress of Trade Unions ആണ് സമരത്തിന് ആഹ്വാനം ചെയ്തത്. പൊതുഗതാഗതം, മറ്റ് പൊതു സേവനങ്ങള്‍ നിശ്ഛലമായി. ജാഥകളും പ്രസംഗങ്ങളുമൊക്കെ യൂണിയനുകള്‍ ആസൂത്രണം ചെയ്തു. ആയിരക്കണിന് ആളുകളാണ് ഈ പരിപാടികളില്‍ പങ്കെടുത്തത്. Belfast, Derry, Newry, Strabane, Omagh, Enniskillen, Coleraine, … Continue reading വടക്കന്‍ അയര്‍ലന്റില്‍ തൊഴിലാളികള്‍ ചിലവ് ചുരുക്കലിനെതിരെ പ്രതിഷേധ സമരം നടത്തി

വെനസ്വല സര്‍ക്കാരിനെ പിന്‍താങ്ങിയതിന് കോസ്റ്റ റിക്കയുടെ അംബാസിഡറെ പിരിച്ചുവിട്ടു

വലത്പക്ഷ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെനസ്വല സര്‍ക്കാരിനെ പിന്‍താങ്ങിയതിന് കോസ്റ്റ റിക്കയുടെ അംബാസിഡറെ പിരിച്ചുവിട്ടു. മുമ്പത്തെ അംബാസിഡറായ Federico Picado യുടെ അഭിപ്രായങ്ങളോട് തന്റെ സര്‍ക്കാര്‍ യോജിക്കുന്നില്ല എന്ന് കോസ്റ്റ റിക്കയുടെ പ്രസിഡന്റ് Luis Guillermo പറഞ്ഞു. അഭിമുഖത്തിന് എതിരെ കോസ്റ്റ റിക്കയുടെ വലത്പക്ഷ രാഷ്ട്രീയക്കാര്‍ വലിയ ബഹളമാണ് രാജ്യത്തുണ്ടാക്കിയത്. അംബാസിഡറെ ഉടന്‍ പിന്‍വലിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. വെനസ്വലയില്‍ പത്ര സ്വാതന്ത്ര്യം ഇല്ല എന്നും അവശ്യ വസ്തുക്കളുടെ ക്ഷാമം അനുഭവിക്കുന്നു എന്നുമുള്ള വാദങ്ങളെ കളിയാക്കുക മാത്രമാണ് … Continue reading വെനസ്വല സര്‍ക്കാരിനെ പിന്‍താങ്ങിയതിന് കോസ്റ്റ റിക്കയുടെ അംബാസിഡറെ പിരിച്ചുവിട്ടു