വിരമിച്ച സെനറ്റര്‍ ജെസി ഹെംസ് മരിച്ചു

വടക്കെ കരോലിനയിലെ മുമ്പത്തെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെസി ഹെംസ്(Jesse Helms) 86 ആം വയസില്‍ മരിച്ചു. 1960കളില്‍ ഹെംസ് പൌരാവകാശ സമരത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. "കുറ്റകൃത്യങ്ങളുടെ തോതും ഉത്തരവാദിത്തമില്ലായ്മയും നീഗ്രോകളില്‍ വളരെ കൂടുതലാണ്. അത് പരിഹരിക്കണം" എന്ന് ഹെംസ് ഒരിക്കല്‍ എഴുതി. 1983 ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ദിനത്തിനായുള്ള നിയമത്തിനെതിരെ വോട്ടു ചെയ്തു. AIDS മരുന്ന് ഗവേഷണത്തിനും ചികില്‍സക്കും ഹെംസ് എതിരായിരുന്നു. വിദേശകാര്യരംഗത്ത് ഹെംസ് ചിലിയിലെ ഏകാധിപതിയായ അഗസ്റ്റോ പിനോഷേയെയും എല്‍ സാല്‍വഡോറിലെ മരണ സംഘത്തിനേയും … Continue reading വിരമിച്ച സെനറ്റര്‍ ജെസി ഹെംസ് മരിച്ചു

സാമ്പത്തിക സത്യത്തെ മറച്ച് വെക്കുന്ന നമ്മുടെ മൂന്ന് മിധ്യാധാരണകള്‍

1. CEOമാരും, കോര്‍പ്പറേറ്റുകളും, സമ്പന്നരും ആണ് “തൊഴില്‍ സൃഷ്ടാക്കള്‍”. അതുകൊണ്ട് അവര്‍ക്കുള്ള നികുതി കുറച്ചാല്‍ അവര്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കും. പൊട്ടത്തരം. ശരിക്കും തൊഴില്‍ സൃഷ്ടാക്കള്‍ മദ്ധ്യവര്‍ഗ്ഗവും ദരിദ്രരും ആണ്. അവര്‍ ചിലവാക്കുന്നതുകൊണ്ടാണ് ബിസിനസുകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനാവുന്നത്. അതുകൊണ്ടാണ് അടിസ്ഥാന ശമ്പളം ഉയര്‍ത്തുന്നത്, overtime protection വിപുലീകരിക്കുന്നത്, Earned Income Tax Credit വലുതാക്കുന്നത്, മദ്ധ്യവര്‍ഗ്ഗത്തിന്റെ നികുതി കുറക്കുന്നത് എല്ലാം അവശ്യമായത്. 2. “സ്വതന്ത്ര കമ്പോളം” വേണോ “സര്‍ക്കാര്‍” വേണോ എന്നത് പ്രധാനപ്പെട്ട തെരഞ്ഞെടുക്കലാണ്. മണ്ടത്തരം. സ്വതന്ത്ര … Continue reading സാമ്പത്തിക സത്യത്തെ മറച്ച് വെക്കുന്ന നമ്മുടെ മൂന്ന് മിധ്യാധാരണകള്‍

‘ബൌദ്ധിക സ്വത്തവകാശ’ത്തെക്കുറിച്ചുള്ള TPP യുടെ അവസാന അദ്ധ്യായം വിക്കീലീക്സ് പ്രസിദ്ധീകരിച്ചു

ചര്‍ച്ചകള്‍ക്ക് ശേഷമുള്ള Trans-Pacific Partnership ന്റെ 'ബൌദ്ധിക സ്വത്തവകാശ'ത്തെക്കുറിച്ചുള്ള അദ്ധ്യായം വിക്കീലീക്സ് പ്രസിദ്ധീകരിച്ചു. അമേരിക്കയും പസഫിക്കിലെ 11 രാജ്യങ്ങളും രഹസ്യമായി ഈ കരാര്‍ കുറച്ചു നാളുകളായി ചര്‍ച്ചചെയ്യുകയായിരുന്നു. ഡിജിറ്റല്‍ അവകാശ സംഘടനയായ Fight for the Future പറഞ്ഞു. ലോകത്തിന് മൊത്തം അഭിപ്രായ സ്വാതന്ത്ര്യത്തിനും മരുന്ന്, വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാന ലഭ്യതക്കും ഒക്കെ ഈ കരാര്‍ ഭീഷ‍ണിയായകും. ['ബൌദ്ധിക സ്വത്തവകാശം' എന്നത് തട്ടിപ്പ് വാക്കാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തെറ്റായ വാക്ക്.]

ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍

1. എന്താണ് ഫാസിസം 2. ഇന്‍ഡ്യയിലെ ഫാസിസ്റ്റ് സര്‍ക്കാര്‍ രൂപീകരണം 3. വെറുപ്പെന്ന ഇന്ധനം 4. മതേതരത്വം തകര്‍ത്തുണ്ടാക്കുന്ന അടിത്തറ 5. ശ്രദ്ധാമാറ്റ ഞെട്ടല്‍ 6. ന്യൂനപക്ഷ വര്‍ഗ്ഗീയത ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്നതാണ് 7. ഫാസിസ്റ്റ് മരം പൂക്കുന്നത് 08. ആരുടെ അരങ്ങിലാണ് നടനം 9. വെറുപ്പിന്റെ പ്രചരണം 10. വ്യക്തി സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റം 11. കമ്യൂണിസ്റ്റ് ഫാസിസം 12. ഫാസിസ്റ്റുകള്‍ ആകാശത്ത് നിന്ന് വന്നവരല്ല 13. തകര്‍ന്ന മതേതരത്വവും വര്‍ഗ്ഗീയ ഐക്യ കഥകളും 14. ഇന്റര്‍നെറ്റെന്ന … Continue reading ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍

വിരമിച്ച സെനറ്റര്‍ വ്യവസായങ്ങള്‍ക്ക് വേണ്ടി ലോബീയിങ് സ്ഥപനത്തില്‍ ചേര്‍ന്നു

കുറച്ച് മാസം മുമ്പ് അമേരിക്കന്‍ സെനറ്റിലെ സീറ്റ് നഷ്ടപ്പെട്ട ലൂസിയാന ഡമോക്രാറ്ര് ആയ Mary Landrieu Van Ness Feldman എന്ന ലോബീയിങ് സ്ഥാപനത്തില്‍ “senior policy adviser” ആയി ജോലിക്ക് പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഊര്‍ജ്ജ നയങ്ങളിലായിരിക്കും പ്രധാന ശ്രദ്ധ. സെനറ്റിന്റെ ശക്തമായ Energy and Natural Resources Committee യുടെ നേതൃത്വം മുമ്പ് ഇവരായിരുന്നു വഹിച്ചിരുന്നത്. ഇനിയവര്‍ എണ്ണ, പ്രകൃതിവാതക, കല്‍ക്കരി, മറ്റ് ഊര്‍ജ്ജ കോര്‍പ്പറേറ്റുകളെ പ്രതിനിധാനം ചെയ്യും. അവരുടെ സ്വന്തം മണ്ഡലത്തിലെ ചതുപ്പ് … Continue reading വിരമിച്ച സെനറ്റര്‍ വ്യവസായങ്ങള്‍ക്ക് വേണ്ടി ലോബീയിങ് സ്ഥപനത്തില്‍ ചേര്‍ന്നു

ലോറന്‍സ് ലെസ്സിഗ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇറങ്ങി

ഹാര്‍വാര്‍ഡ് നിയമ സ്കൂള്‍ പ്രൊഫസറായ ലോറന്‍സ് ലെസ്സിഗ്(Lawrence Lessig) പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. $10 ലക്ഷം ഡോളര്‍ സംഭാന ശേഖരിക്കാനാവുമെങ്കില്‍ മാത്രമേ മല്‍സരിക്കുകയുള്ളു എന്ന് അദ്ദേഹം മുമ്പ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയത്തെ പണത്തില്‍ നിന്ന് മുക്തമാക്കുക എന്ന ഓരേയൊരു ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. വിജയിച്ചാല്‍ ആ ലക്ഷ്യം നേടിയശേഷം രാജിവെക്കും എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് വ്യവസായികള്‍ പണമൊഴുക്കുന്നതിന്റെ നിയന്ത്രണം അടുത്തകാലത്ത് അമേരിക്ക എടുത്തുകളഞ്ഞിരുന്നു.

ഗ്വാട്ടിമാലയിലെ ഉമ്മന്‍ചാണ്ടി

രാജിവെക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ അവഗണിച്ച് ഗ്വാട്ടിമാലയിലെ പ്രസിഡന്റ് Otto Pérez Molina കസേരയില്‍ കടിച്ചുതൂങ്ങുകയാണ്. ഡിസ്കൌണ്ട് കിട്ടാനായി ഇറക്കുമതിക്കാര്‍ Tax Authority ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തു എന്ന ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന അഴിമതിയെ തുടര്‍ന്ന് പ്രസിഡന്റ് മാസങ്ങളായ വലിയ പ്രതിഷേധത്തെ നേരിടുകയാണ്. ആഴ്ച്ചകള്‍ക്ക് മുമ്പ് Pérez Molina ന്റെ ക്യാബിനറ്റ് രാജി വെച്ചു. മുമ്പത്തെ വൈസ് പ്രസിഡന്റായ Roxana Baldetti ഉള്‍പ്പടെ ധാരാളം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. "ഉടന്‍ രാജിവെക്കു!" എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ജനക്കൂട്ടം … Continue reading ഗ്വാട്ടിമാലയിലെ ഉമ്മന്‍ചാണ്ടി

ഒരു ശതമാനക്കാരല്ല രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്

അത് 0.01 ശതമാനക്കാരാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ശതകോടീശ്വരന്‍മാരെ നിരത്തി നിര്‍ത്താന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ, 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏറ്റവും വലിയ വമ്പന്‍-പണ തെരഞ്ഞെടുപ്പായിരിക്കും എന്ന് വ്യക്തമായി. Crowdpac നിര്‍മ്മിച്ചതാണ് ഈ ചാര്‍ട്ട്. 1980 - 2012 കാലത്ത് ദേശീയ തെരഞ്ഞെടുപ്പ് സംഭാവന വരുന്നത് വളരെ വളരെ വലിയ ദാദാക്കളില്‍ നിന്നുമാണ്. ഏറ്റവും മുകളിലുള്ള 0.01% കാരുടെ സംഭാവന മൂന്നിരട്ടിയായിരിക്കുകയാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍, വളരെ ചെറിയ എണ്ണം അമേരിക്കക്കാര്‍ ആണ് തെരഞ്ഞെടുപ്പ് സംഭവാനയുടെ 40% … Continue reading ഒരു ശതമാനക്കാരല്ല രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്