ലോകത്തിന് വാക്സിന്‍ കുത്തിവെക്കുന്നതിന്റെ ചിലവ് വാക്സിന്‍ കുത്തകകള്‍ 5 മടങ്ങ് വര്‍ദ്ധിപ്പിച്ചു

കോവിഡ്-19 ന്റെ കുത്തകയില്‍ നിന്ന് മരുന്ന് കമ്പനികള്‍ ലാഭമുണ്ടാക്കാതിരുന്നാല്‍ കോവിഡ്-19 ന് എതിരെ ലോകത്തെ വാക്സിനെടുപ്പിക്കുന്നതിന്റെ ചിലവ് കുറഞ്ഞത് 5 മടങ്ങ് കുറക്കാനാകും എന്ന് People’s Vaccine Alliance കഴിഞ്ഞ ദിവസം പറഞ്ഞു. അവര്‍ എഴുതിയ The Great Vaccine Robbery എന്ന ഈ പഠന റിപ്പോര്‍ട്ട് അനുസരിച്ച് Pfizer-BioNTech, Moderna സര്‍ക്കാരുകളില്‍ നിന്ന് ഉത്പാദന ചിലവിനെക്കാള്‍ $4100 കോടി ഡോളര്‍ അധികം വാങ്ങുന്നു. ഉദാഹരണത്തിന് Moderna വാക്സിന് വേണ്ടി കൊളംബിയ അമേരിക്കക്ക് ഇരട്ടി തുകയാണ് കൊടുക്കുന്നത്. … Continue reading ലോകത്തിന് വാക്സിന്‍ കുത്തിവെക്കുന്നതിന്റെ ചിലവ് വാക്സിന്‍ കുത്തകകള്‍ 5 മടങ്ങ് വര്‍ദ്ധിപ്പിച്ചു

ഇന്‍ഡ്യയുടെ പുനരുത്പാദിതോര്‍ജ്ജ ശേഷി 100GW ല്‍ എത്തി

100 ഗിഗാവാട്ട് (GW) പുനരുത്പാദിതോര്‍ജ്ജ ശേഷി എന്ന നാഴികക്കല്ല് നേടി എന്ന് യൂണിയന്‍ സര്‍ക്കാരിന്റെ പുനരുത്പാദിതോര്‍ജ്ജ മന്ത്രാലയം ഓഗസ്റ്റ് 12, 2021 ന് പ്രഖ്യാപിച്ചു. വലിയ ജലവൈദ്യുതി പദ്ധതികളെ ഒഴുവാക്കിക്കൊണ്ടുള്ള കണക്കാണിത്. എന്നാല്‍ 2022 ന് അകം 175 GW ശേഷിയില്‍ എത്തിച്ചേരും എന്ന് പറഞ്ഞ നിലയിലെത്താന്‍ ഇത് പര്യാപ്തമല്ല. കോവിഡ്-19 തരംഗത്തിന്റെ ആദ്യ തരംഗത്തിന് ശേഷമുള്ള 2021 ന്റെ ആദ്യത്തെ ആറുമാസത്തെ സ്ഥാപിത ശേഷിയെക്കുറിച്ചുള്ള വിശകലനം അത് വിശദീകരിക്കുന്നുണ്ട്. Union Ministry of Power ന് … Continue reading ഇന്‍ഡ്യയുടെ പുനരുത്പാദിതോര്‍ജ്ജ ശേഷി 100GW ല്‍ എത്തി

പൌരത്വത്തില്‍ നിന്ന് ജൂലിയന്‍ അസാഞ്ജിനെ ഇക്വഡോര്‍ നീക്കം ചെയ്തു

ഇപ്പോള്‍ ബ്രിട്ടണിലെ ജയിലില്‍ കഴിയുന്ന വികിലീക്സ് സ്ഥാപനായ ജൂലിയന്‍ അസാഞ്ജിന്റെ പൌരത്വം ഇക്വഡോര്‍ ഇല്ലാതാക്കി. ഇക്വഡോറിന്റെ നിയമ വ്യവസ്ഥ അദ്ദേഹത്തിന്റെ naturalisation ന്റെ nullity യെക്കുറിച്ച് ആസ്ട്രേലിയയെ ഔദ്യോഗികമായി അറിയിച്ചു. സത്യം മറച്ച് വെക്കുന്നത്, തെറ്റായ രേഖകള്‍ കൊടുക്കുന്നത്, തട്ടിപ്പ് നടത്തുന്നത് ഒക്കെയാണ് naturalisation നെ സാധാരണ ഇല്ലാതാക്കുന്നത്. ആസാഞ്ജിന്റെ naturalisation കത്തില്‍ ധാരാളം പൊരുത്തക്കേടുകളുണ്ടായിരുന്നു. വ്യത്യസ്ഥ ഒപ്പുകള്‍, രേഖകള്‍ മാറ്റിയത്, ഫീസ് അടക്കാത്തത് ഉള്‍പ്പെടെ ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. ഈ തീരുമാനം നിയമാനുസൃത പ്രക്രിയപരമായി എടുത്തതല്ല എന്ന് … Continue reading പൌരത്വത്തില്‍ നിന്ന് ജൂലിയന്‍ അസാഞ്ജിനെ ഇക്വഡോര്‍ നീക്കം ചെയ്തു

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളാണ് പ്രധാനമന്ത്രി ഫസല്‍ ബിമാ യോജനയുടെ കൂടുതല്‍ നേട്ടവും കൊയ്തത്

Pradhan Mantri Fasal Bima Yojana (വിള ഇന്‍ഷുറന്‍സ് പദ്ധതി)യില്‍ നിന്ന് കുറച്ച് കൃഷിക്കാര്‍ക്ക് ഗുണം കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇന്‍ഷുറന്‍ കമ്പനികള്‍ അതില്‍ നിന്ന് വലിയ നേട്ടം ഉണ്ടാക്കി. പദ്ധതി തുടങ്ങി 5 വര്‍ഷത്തിനകം ഈ കമ്പനികള്‍ Rs 1.3 ലക്ഷം കോടി രൂപയാണ് പ്രീമിയമായി വാങ്ങി. എന്നാല്‍ അവര്‍ കര്‍ഷകരുടെ നഷ്ടത്തിന് നഷ്ടപരിഹാരമായി Rs 87,320 കോടി രൂപയേ കൊടുത്തുള്ളു. മൊത്തത്തില്‍ 31% ലാഭമാണ് അവരുണ്ടാക്കിയത്. കൃഷി വകുപ്പും കര്‍ഷക ക്ഷേമവും ആണ് ഈ സംഖ്യകള്‍ … Continue reading സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളാണ് പ്രധാനമന്ത്രി ഫസല്‍ ബിമാ യോജനയുടെ കൂടുതല്‍ നേട്ടവും കൊയ്തത്

വിരലടയാള സ്കാനറിന്റെ സുരക്ഷാ വ്യാകുലത കാരണം പോളണ്ടിലെ പുതിയ ID കാര്‍ഡ് തടഞ്ഞു

Internal Security Agency (ABW) പ്രകടിപ്പിച്ച, രാഷ്ട്ര സുരക്ഷയും വ്യക്തിപരമായ സ്വകാര്യതക്കും വിരലടയാള സ്കാനര്‍ ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചുള്ള വ്യാകുലതകള്‍ കാരണം പോളണ്ടില്‍ കൊണ്ടുവന്ന പുതിയ ദേശീയ കാര്‍ഡ് അന്തമായി വൈകിപ്പിച്ചിരിക്കുന്നു. കാര്‍ഡ് കൊടുക്കുന്നത് മാറ്റിവെക്കാനുള്ള നിയമം ഉടന്‍ പാസാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറഞ്ഞു. ഏപ്രിലിലാണ് പുതിയ തരം കാര്‍ഡുകള്‍ക്കായുള്ള നിയമം ഏകകണ്ഠേനെ പാര്‍ളമെന്റില്‍ പാസാക്കിയത്. അതില്‍ “രണ്ടാം biometric feature” എന്ന് വിളിക്കുന്ന വിരലടയാളം encode ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. (ആദ്യ biometric സംവിധാനം മുഖ ചിത്രമാണ്.) … Continue reading വിരലടയാള സ്കാനറിന്റെ സുരക്ഷാ വ്യാകുലത കാരണം പോളണ്ടിലെ പുതിയ ID കാര്‍ഡ് തടഞ്ഞു

സബര്‍മതി ആശ്രമത്തിനുള്ള 1200 കോടി രൂപയുടെ പദ്ധതിയെ പ്രമുഖ വ്യക്തികള്‍ എതിര്‍‍ക്കുന്നു

A view of the Sabarmati Ashram. Photo: Mano Ranjan M/Flickr (CC BY 2.0) അഹ്മദാബാദിലെ സബര്‍മതി ആശ്രമം പുതുക്കിപ്പണിഞ്ഞ് “ലോക നിലവാര” memorial ആക്കാനുള്ള യൂണിയന്‍ സര്‍ക്കാരിന്റെ 1200 കോടി രൂപയുടെ പദ്ധതിയെ എതിര്‍ത്തുകൊണ്ട് ഒരു കത്ത് എഴുത്തുകാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഹൈക്കോടതിയിലെ മുന്‍ ജഡ്ജിമാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മുമ്പത്തെ ഉദ്യോഗസ്ഥര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ എഴുതി. മഹാത്മ ഗാന്ധിയുടെ ആശ്രമത്തിന്റെ ചരിത്രപരമായ ലാളിത്യത്തെ 131 പേര്‍ ഒപ്പുവെച്ച ആ കത്തില്‍ ഊന്നിപ്പറയുന്നു. amphitheatre, … Continue reading സബര്‍മതി ആശ്രമത്തിനുള്ള 1200 കോടി രൂപയുടെ പദ്ധതിയെ പ്രമുഖ വ്യക്തികള്‍ എതിര്‍‍ക്കുന്നു

പാലസ്തീനിലെ പാഠപുസ്തകങ്ങള്‍ യഹൂദവിരുദ്ധമല്ല

ജൂണില്‍ ജര്‍മ്മനിയുടെ Georg Eckert Institute for International Textbook Research, പാലസ്തീന്‍ Authority സ്കൂളുകളില്‍ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങളെ കുറിച്ച് സമഗ്രമായ സര്‍വ്വേ നടത്തി ഫലം പ്രസിദ്ധപ്പെടുത്തി. 2017 - 2019 കാലത്ത് Palestinian Education Ministry പ്രസിദ്ധീകരിച്ച 1-12 ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന 156 പാഠപുസ്തകങ്ങളും 16 അദ്ധ്യാപക സഹായികളും 18 മാസത്തെ പഠനത്തില്‍ പാലസ്തീന്‍ പാഠപുസ്തകങ്ങളില്‍ വെറുപ്പോ, അക്രമമോ അഭിസംബോധന ചെയ്യുന്നതിനേയും, സമാധാനവും മത സഹവര്‍ത്തിത്വവും, അനുരഞ്‌ജനത്തിന്റെ ഘടകങ്ങള്‍, സഹനശക്തി, മനുഷ്യാവകാശം നിരീക്ഷിക്കുന്നത് … Continue reading പാലസ്തീനിലെ പാഠപുസ്തകങ്ങള്‍ യഹൂദവിരുദ്ധമല്ല

സോമാലിയയില്‍, അമേരിക്ക അവര്‍ സൃഷ്ടിച്ച ‘ഭീകരവാദികളെ’ ബോംബിടുന്നു

ട്രമ്പ് സര്‍ക്കാര്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് ജൂലൈയില്‍ ബൈഡന്‍ സര്‍ക്കാര്‍ സോമാലിയയില്‍ ബോംബിടുന്നത് തുടങ്ങി. $600 കോടി ഡോളര്‍ gross domestic product ഉള്ള, 70% ദാരിദ്ര്യ തോതുള്ള രാജ്യമാണ് സോമാലിയ. പക്ഷെ എന്തുകൊണ്ട്? al-Shabaab ന് എതിരായ പ്രവര്‍ത്തനത്തിന് Somali National Army ക്ക് വ്യോമ പിന്‍തുണ വേണം എന്നതാണ് പെന്റഗണ്‍ പറയുന്ന ഔദ്യോഗിക കാരണം. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഭൌമ-തന്ത്രപരമായ പ്രാധാന്യം ഉള്ള സ്ഥലമാണ് സോമാലിയ എന്നതാണ് ശരിക്കുള്ള കാരണം. ആ രാജ്യത്തെ … Continue reading സോമാലിയയില്‍, അമേരിക്ക അവര്‍ സൃഷ്ടിച്ച ‘ഭീകരവാദികളെ’ ബോംബിടുന്നു

കോടീശ്വരന്‍മാരുടെ പിന്‍തുണയുള്ള കൂട്ടം ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് വാങ്ങാന്‍ പോകുന്നു

ലോകത്തെ ഏറ്റവും “ചിലവ് കുറഞ്ഞതും മെച്ചപ്പെട്ടതുമായ ആരോഗ്യ സാങ്കേതികവിദ്യയുടെ” ലഭ്യത വര്‍ദ്ധിപ്പിക്കാനായി ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് നിര്‍മ്മാതാക്കളായ Mologic നെ കോടീശ്വരന്‍മാരായ George Soros ഉം Bill Gates ഉം ഭാഗമായ സംഘം വാങ്ങാന്‍ പോകുന്നു. Global Access Health (GAH) എന്ന പുതിയ പദ്ധതി തുടങ്ങുന്നതായി Soros Economic Development Fund ഉം Bill & Melinda Gates Foundation ഉം അറിയിച്ചു. ഇന്നുള്ളതിലേക്കും ഏറ്റവും നല്ല deep-nostril അതിവേഗ കോവിഡ്-19 ടെസ്റ്റുകള്‍ ചെയ്യുന്ന Mologic … Continue reading കോടീശ്വരന്‍മാരുടെ പിന്‍തുണയുള്ള കൂട്ടം ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് വാങ്ങാന്‍ പോകുന്നു

ആന്റിട്രസ്റ്റ് പരാതികളെ ജഡ്ജി തള്ളിക്കളഞ്ഞതോടെ ഫേസ്‌ബുക്കിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളറിലധികമായി

ഫേസ്‌ബുക്കിനെതിരെ ഫെഡറലും, സംസ്ഥാനങ്ങളും കൊടുത്ത, Instagram ഉം WhatsApp ഉം വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന antitrust പരാതികള്‍, അവ "നിയമപരമായി പര്യാപ്തമല്ല" എന്ന കാരണത്താല്‍ തിങ്കളാഴ്ച അമേരിക്കയിലെ ഒരു ജഡ്ജി തള്ളിക്കളഞ്ഞു. ആ വിധി വന്നതിന് ശേഷം ഫേസ്‌ബുക്കിന്റെ ഓഹരി വില 4% വര്‍ദ്ധിച്ചു. ആ ഓഹരിവില ഫേസ്‌ബുക്കിനെ കമ്പോള മൂലധന വിലയില്‍ ആദ്യമായി ഒരുലക്ഷം കോടി ഡോളറിന് അപ്പുറത്തെത്തിച്ചു. വലിയ സാങ്കേതികവിദ്യ കമ്പനികളുടെ വലിയ കമ്പോള ശക്തി പീഡനങ്ങള്‍ക്കെതിരായ ഫെഡറലിന്റേയും സംസ്ഥാനങ്ങളുടേയും കേസുകള്‍ക്കെതിരായ വലിയ തിരിച്ചടിയാണ് ഈ … Continue reading ആന്റിട്രസ്റ്റ് പരാതികളെ ജഡ്ജി തള്ളിക്കളഞ്ഞതോടെ ഫേസ്‌ബുക്കിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളറിലധികമായി