ജൂണ്‍ 21, 2021 ആയപ്പോഴേക്കും ലോക ജനസംഖ്യയുടെ 10.04% ആണ് വാക്സിനെടുത്തിട്ടുള്ളത്. അതില്‍ കൂടുതലും സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ വെറും 0.9% ജനങ്ങള്‍ക്ക് മാത്രമാണ് കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ എങ്കിലും കൊടുത്തിട്ടുള്ളത്. മുമ്പേ തന്നെ കോവിഡ്-19 വാക്സിന്‍ അധികം വാങ്ങുന്ന ഒരു പദ്ധതിയാണ് മിക്ക സമ്പന്ന രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് 120 കോടി ഡോസ് കോവിഡ്-19 വാക്സിന്‍ ആണ് അമേരിക്ക സ്വന്തമാക്കിയത്. അതായത് ഓരോ അമേരിക്കക്കാരനും 3.7 ഡോസ് വീതം. ക്യാനഡ … Continue reading ദരിദ്ര രാജ്യങ്ങളിലെ 99% ജനങ്ങള്‍ക്കും വാക്സിന്‍ കൊടുത്തിട്ടില്ല
ടാഗ്: വാര്‍ത്ത
1953 ന് ശേഷം കണ്ടിട്ടില്ലാത്ത തോതില്‍ അമേരിക്കയിലെ ചെറുപ്പക്കാര്‍ മരിക്കുന്നു
2019 നെക്കാള്‍ 19% കൂടുതല്‍ അമേരിക്കക്കാര്‍ 2020 ല്‍ മരിച്ചു എന്ന് Centers for Disease Control and Prevention (CDC) ന്റെ പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. 25 - 34 വയസ് പ്രായമുള്ള ചെറുപ്പക്കാരുടെ മരണ നിരക്ക് കഴിഞ്ഞ ദശാബ്ദത്തില്‍ കുതിച്ചുയര്‍ന്നു എന്നും അത് 1953 ശേഷം കണ്ടിട്ടില്ലാത്ത നിലയില്‍ എത്തിയിരിക്കുകയാണെന്നും ഗവേഷകര്‍ കണ്ടെത്തി. വര്‍ഷം തോറുമുള്ള ചെറുപ്പക്കാരുടെ മരണനിരക്കിലെ വര്‍ദ്ധനവ് 1918 ന് ശേഷം ഏറ്റവും കൂടുതലായിരിക്കുന്നു. അന്ന് സ്പാനിഷ് പനി കാരണം മരണ … Continue reading 1953 ന് ശേഷം കണ്ടിട്ടില്ലാത്ത തോതില്‍ അമേരിക്കയിലെ ചെറുപ്പക്കാര്‍ മരിക്കുന്നു
അലബാമയില്‍ കല്‍ക്കരിഖനന തൊഴിലാളികള്‍ സമരത്തിലാണ്
United Mine Workers of America യുടെ ഖനി തൊഴിലാളികള്‍ BlackRock, State Street Global Advisors, Renaissance Technologies എന്നീ നിക്ഷേപ കമ്പനികള്‍ക്ക് മുമ്പില്‍ പിക്കറ്റിങ് നടത്തി. Warrior Met Coal ല്‍ നിക്ഷേപം നടത്തുകയും ലാഭം കൊയ്യുകയും ചെയ്യുന്നവരാണ് അവര്‍. ആമസോണില്‍ യൂണിയന്‍ രൂപീകരിക്കാനുള്ള തൊഴിലാളികളുടെ ശ്രമം പരാജയപ്പെട്ടിടത്, ഇവിടെ 1,100 ഖനി തൊഴിലാളികള്‍ Warrior Met Coal നെതിരെ സമരം ചെയ്യാനായി വോട്ടെടുപ്പോടെയാണ് തീരുമാനമെടുത്തത്. 5 വര്‍ഷം മുമ്പ് സമ്മതിച്ച ഒരു കരാറില്‍ … Continue reading അലബാമയില്‍ കല്‍ക്കരിഖനന തൊഴിലാളികള്‍ സമരത്തിലാണ്
മദ്യം DNAക്ക് മാറ്റം വരുത്തുകയും ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു
stem കോശങ്ങള്‍ക്ക് മദ്യം നാശമുണ്ടാക്കുകയും അത് വഴി നിങ്ങള്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകാനുള്ള അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യം എന്ന് Cancer Research UK നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് Nature ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. Cambridge ലെ MRC Laboratory of Molecular Biology ലെ ശാസ്ത്രജ്ഞര്‍ എലികള്‍ക്ക് എഥനോള്‍ എന്ന രാസനാമത്തില്‍ അറിയപ്പെടുന്ന നേര്‍പ്പിച്ച മദ്യം കൊടുത്തു. acetaldehyde ഉണ്ടാക്കുന്ന ജനിതക നാശത്തെ പരിശോധിക്കാനായി പിന്നീട് അവര്‍ ക്രോമസോം വിശകലനവും DNA sequencing നടത്തി. ശരീരം … Continue reading മദ്യം DNAക്ക് മാറ്റം വരുത്തുകയും ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു
കോവിഡ്-19 അണുബാധ രക്ത കോശങ്ങളെ ദീര്‍ഘകാലത്തേക്ക് മാറ്റുന്നു
രക്ത കോശങ്ങളുടെ വലിപ്പവും ഉറപ്പും കോവിഡ്-19 വളരേറെ മാറ്റുന്നു എന്ന് real-time deformability cytometry ഉപയോഗിച്ച് Erlangen ലെ Max-Planck-Zentrum für Physik ഉം Medizin ഉം ചേര്‍ന്ന നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. മാസങ്ങളോളം അത് നിലനില്‍ക്കും. കോവിഡ്-19 മാറിയിട്ടും ചിലരില്‍ ലക്ഷണങ്ങള്‍ കൂടുതല്‍ കാലം നില്‍ക്കുന്നതിന്റെ കാരണം ഇതാകും. കോവിഡ്-19 കഴിഞ്ഞ് ആറ് മാസമായിട്ടും ചില രോഗികള്‍ ഹൃസ്വ ശ്വസനം, ക്ഷീണം, തലവേദന ഒക്കെ അനുഭവിക്കുന്നുണ്ട്. കോവിഡ്-19 ന് ശേഷമുള്ള ഈ ലക്ഷണങ്ങളെ ദീര്‍ഘ കോവിഡ് … Continue reading കോവിഡ്-19 അണുബാധ രക്ത കോശങ്ങളെ ദീര്‍ഘകാലത്തേക്ക് മാറ്റുന്നു
താന്‍ കള്ളം പറഞ്ഞതാണെന്ന്, ജൂലിയന്‍ അസാഞ്ജിനെതിരായ അമേരിക്കയുടെ കേസിലെ പ്രധാന സാക്ഷി
ബ്രിട്ടണില്‍ നിന്ന് നാടുകടത്തല്‍ വേണമെന്ന് അമേരിക്കയുടെ State Department നിര്‍ബന്ധിക്കുന്ന വികിലീക്സ് സ്ഥാപനായ ജൂലിയന്‍ അസാഞ്ജിനെതിരായ കേസില്‍ 175 വര്‍ഷത്തെ തടവ് ശിക്ഷയാണ് അമേരിക്ക കൊടുക്കാനുദ്ദേശിക്കുന്നത്. അമേരിക്കയുടെ ധാരാളം യുദ്ധക്കുറ്റങ്ങള്‍ തുറന്ന് കാണിക്കുന്ന രഹസ്യ രേഖകള്‍ പ്രസിദ്ധപ്പെടുത്തിയതുമായി ബന്ധപ്പെട്ട് Espionage Act ലംഘിച്ചു എന്നാണ് അദ്ദേഹത്തിന്റെ കുറ്റം. കേസില്‍ നിന്ന് രക്ഷപെടാനായി അസാഞ്ജിനെതിരെ താന്‍ തെറ്റായ അവകാശവാദങ്ങളാണ് ഉന്നയിച്ചത് എന്ന വാദവുമായി ഇപ്പോള്‍ നാടുകടത്തല്‍ കേസിലെ പ്രധാന സാക്ഷി മുന്നോട്ടുവന്നിരിക്കുന്നു. ഐസ്‌ലാന്റിലെ മാസിക Stundin ന് കൊടുത്ത … Continue reading താന്‍ കള്ളം പറഞ്ഞതാണെന്ന്, ജൂലിയന്‍ അസാഞ്ജിനെതിരായ അമേരിക്കയുടെ കേസിലെ പ്രധാന സാക്ഷി
2001 ന് ശേഷം 30,000 അമേരിക്കയുടെ 9/11 ന് ശേഷമുള്ള യുദ്ധങ്ങളിലെ വിമുക്തഭടന്‍മാര്‍ ആത്മഹത്യ ചെയ്തു
2001 ന് ശേഷം അമേരിക്കയുടെ സൈന്യം നടത്തിയ 9/11 ന് ശേഷമുള്ള യുദ്ധങ്ങളില്‍ പങ്കെടുത്ത പട്ടാളക്കാരും വിമുക്തഭടന്‍മാരും ആത്മഹത്യ ചെയ്തു എന്ന് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരെക്കാള്‍ നാലിട്ടി അധികമാണിത്. 2010 ല്‍ തുടങ്ങിയ Brown Universityയുടെ Costs of War Project, ആള്‍നാശത്തെക്കുറിച്ചും ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും അമേരിക്കയുടെ യുദ്ധത്തിന് നികുതി ദായകര്‍ ചിലവാക്കിയ പണത്തെക്കുറിച്ചും വിശകലനം ചെയ്യുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി 30,177 പട്ടാളക്കാരാണ് ആത്മഹത്യചെയ്തത്. യുദ്ധത്തില്‍ 7,057 പട്ടാളക്കാര്‍ മാത്രമേ … Continue reading 2001 ന് ശേഷം 30,000 അമേരിക്കയുടെ 9/11 ന് ശേഷമുള്ള യുദ്ധങ്ങളിലെ വിമുക്തഭടന്‍മാര്‍ ആത്മഹത്യ ചെയ്തു
ചിലിയിലെ ആദ്യത്തെ സൌരതാപനിലയം പ്രവര്‍ത്തിച്ചു തുടങ്ങി
ലാറ്റിനമേരിക്കയിലെ ആദ്യത്തെ സൌരതാപനിലയം ചിലിയിലെ Atacama മരുഭൂമിയിലെ Cerro Dominador ല്‍ ഉദ്ഘാടനം ചെയ്തു. 700 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ചിരിക്കുന്ന ഈ നിലയത്തിന് 10,600 കണ്ണാടികളുണ്ട്. അവ 250 മീറ്റര്‍ പൊക്കമുള്ള ഗോപുരത്തിലേക്ക് സൂര്യപ്രകാശം കേന്ദ്രീകരിക്കും. ചൂടിലെ ഉരുകിയ ഉപ്പ് ആഗിരണം ചെയ്യുകയും അതുപയോഗിച്ച് നീരാവി ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് 110 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അതിനോടടുത്തുള്ള സൌരോര്‍ജ്ജഫലക നിലയത്തില്‍ നിന്ന് 210 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഉപ്പിന് താപോര്‍ജ്ജത്തെ 17.5 മണിക്കൂര്‍ വരെ സംഭരിച്ച് നിര്‍ത്താനാകും … Continue reading ചിലിയിലെ ആദ്യത്തെ സൌരതാപനിലയം പ്രവര്‍ത്തിച്ചു തുടങ്ങി
ലോകത്തെ ഏറ്റവും വലിയ ആസ്തി മാനേജുമെന്റ് സ്ഥാപനവും ഫെഡ്ഡിന്റെ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തലും
മാര്‍ച്ച് 2020 ന്റെ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തല്‍ പദ്ധതിയില്‍ അമേരിക്കന്‍ ട്രഷറിയും, ഫെഡറല്‍ റിസര്‍വ്വും ശതകോടി ഡോളറിന്റെ asset management സ്ഥാപനം Blackrock ഉം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് New York Times ലെ ലേഖനം പറയുന്നു. അതില്‍ പറയുന്നതനുസരിച്ച്, മാര്‍ച്ച് അവസാനം Fed ന്റെ അടിയന്തിര പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പും അതിന് ശേഷവും അമേരിക്കന്‍ ട്രഷറി സെക്രട്ടറി Steven Mnuchin നും Fed ന്റെ ചെയര്‍മാന്‍ Jerome Powell മായി Blackrock ന്റെ CEO ആയ … Continue reading ലോകത്തെ ഏറ്റവും വലിയ ആസ്തി മാനേജുമെന്റ് സ്ഥാപനവും ഫെഡ്ഡിന്റെ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തലും
കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞതോടെ ബ്രസീലില്‍ വലിയ പ്രക്ഷോഭങ്ങള്‍
ശനിയാഴ്ച ബ്രസീലിലെ കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞു. 400 ല്‍ അധികം നഗരങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് Jair Bolsonaro ആണ് ഈ ദുരന്തത്തിന് ഉത്തരവാദി എന്ന് ആരോപിക്കുന്ന അവര്‍ ബോള്‍സനാരോയുടെ രാജി ആവശ്യപ്പെട്ടു. "ബോള്‍സനാരോ പുറത്തുപോകൂ," "500,000 മരണങ്ങള്‍, അത് ആയാളുടെ കുറ്റം," "വാക്സിനുകള്‍ ഉടനെ" തുടങ്ങിയ ബോര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. വലത് തീവൃവാദി പ്രസിഡന്റിന്റെ രാജിയോ, പുറത്താക്കലോ വേണമെന്ന് അവര്‍ പറയുന്നു. വാക്സിന്‍ കൊടുക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും … Continue reading കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞതോടെ ബ്രസീലില്‍ വലിയ പ്രക്ഷോഭങ്ങള്‍