2 കോടി ജനങ്ങള്‍ പ്രതിവര്‍ഷം കാലാവസ്ഥാമാറ്റത്താല്‍ മാറിത്താമസിക്കുന്നു

കാലാവസ്ഥാ മാറ്റത്താലുള്ള ദുരന്തങ്ങള്‍ പ്രതിവര്‍ഷം ഏകദേശം 2 കോടി ജനങ്ങളെ സ്വന്തം വീടും സമൂഹവും ഉപക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ മാറ്റിതാമസിപ്പിക്കുന്ന കാരണം ഇതാണ്. Oxfam നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. “ഇന്ന് ഭൂമികുലുക്കം, അഗ്നിപര്‍വത സ്ഫോടനം എന്നിവയെക്കാള്‍ കൊടുംകാറ്റ്, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവമൂലം ആഭ്യന്തരമായി മാറിത്താമസിക്കാനുള്ള സാദ്ധ്യത 7 മടങ്ങ് ആണ്. അതുപോലെ ആഭ്യന്തര പ്രശ്നങ്ങളാല്‍ മാറിത്താമസിക്കുന്നവരേക്കാള്‍ 3 മടങ്ങാണ് ഇവര്‍,” എന്ന് ഗവേഷണം പറയുന്നു. 'Forced from Home: … Continue reading 2 കോടി ജനങ്ങള്‍ പ്രതിവര്‍ഷം കാലാവസ്ഥാമാറ്റത്താല്‍ മാറിത്താമസിക്കുന്നു

മുതലാളിത്തം അടിസ്ഥാനപരമായി ഭൂരിപക്ഷം പേര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്ന് മുതലാളി

സ്വന്തം പേരില്‍ $1800 കോടി ഡോളറിലധികമുള്ള Ray Dalio ന് മുതലാളിത്തം നല്ല കാര്യമായിരുന്നു. 1975 ല്‍ അദ്ദേഹം തന്റെ hedge fund സ്ഥാപനമായ Bridgewater Associates ന്യൂയോര്‍ക്ക് നഗരത്തിലെ രണ്ട് കിടപ്പ് മുറിയുള്ള വീട്ടിലാണ് തുടങ്ങിയത്. ഇന്ന് അത് $16,000 കോടി ഡോളറിന്റെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു എന്ന് Forbes പറയുന്നു. എന്നാല്‍ “മുതലാളിത്തം അടിസ്ഥാനപരമായി ഭൂരിപക്ഷം പേര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. അത് ഒരു യാഥാര്‍ത്ഥ്യമാണ്,” എന്ന് ലോസാഞ്ജലസില്‍ നവംബറില്‍ നടന്ന 2018 Summit സമ്മേളനത്തില്‍ … Continue reading മുതലാളിത്തം അടിസ്ഥാനപരമായി ഭൂരിപക്ഷം പേര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്ന് മുതലാളി

ആസന്നമായി NRC കാരണം ആധാര്‍ തെറ്റ് തിരുത്താനുള്ള തിരക്ക്

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തിരുത്താനായി എത്തിയ ഒരു കൂട്ടം ആളുകള്‍ Harishchandrapur ല്‍ ഒരു ദേശീയ ബാങ്ക് തീയിട്ടു. ഒരു ദിവസം 50 അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ എന്ന് അധികാരികള്‍ പറഞ്ഞതിന് ശേഷമാണ് അക്രമമുണ്ടായത്. ആധാര്‍ തിരുത്തലുമായി ബന്ധപ്പെട്ട ബഹളത്തില്‍ ഉണ്ടായത് ബംഗാളില്‍ ആസന്നമായ NRC നെക്കുറിച്ചുള്ള ഭീതികാരണമാണ്. Bhaluka Road ലെ Union Bank of India ഉദ്യോഗസ്ഥര്‍ രക്ഷപെട്ടെങ്കിലും കെട്ടിടത്തിന്റെ മുന്‍ഭാഗവും ATM കൌണ്ടറും നശിച്ചു. തിങ്കളാഴ്ച രാവിലെ 5,000 ല്‍ അധികം ആളുകളാണ് … Continue reading ആസന്നമായി NRC കാരണം ആധാര്‍ തെറ്റ് തിരുത്താനുള്ള തിരക്ക്

സുപ്രീം കോടതയുടെ ഉത്തരവിന് വിരുദ്ധമായി 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു

സ്കൂളില്‍ ചേരാന്‍ വേണ്ടി 5 സംസ്ഥാനങ്ങളിലെ 75% ല്‍ അധികം സ്കൂള്‍ കുട്ടികള്‍ക്ക് സുപ്രീം കോടതിയുടെ ഉത്തരവിനെ ലംഘിച്ചുകൊണ്ട് അവരുടെ ആധാര്‍ നമ്പര്‍ ഹാജരാക്കേണ്ടി വന്നു എന്ന് State of Aadhaar Report 2019 എന്ന നവംബര്‍ 25, 2019 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം മൊത്തം സ്കൂളില്‍ ചേരാന്‍വേണ്ടി ഏകദേശം 73% കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമായും കൊടുക്കേണ്ടതായി വന്നു. റിപ്പോര്‍ട്ട് പറയുന്നു: “2018 ലെ സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും മിക്ക കുടുംബങ്ങളും കുട്ടികളെ സ്കൂളില്‍ … Continue reading സുപ്രീം കോടതയുടെ ഉത്തരവിന് വിരുദ്ധമായി 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു

ലോകത്തെ മൊത്തം ദരിദ്രരുടേയും 28% ഇന്‍ഡ്യയിലാണ്

2005-15 കാലത്ത് 27.1 കോടി ജനത്തെ ദാരിദ്ര്യത്തില്‍ നിന്ന കരകയറ്റിയിട്ടും ഇന്‍ഡ്യയില്‍ ആണ് ലോകത്തെ മൊത്തം ദരിദ്രരുടേയും 28% കഴിയുന്നത് എന്ന് 2019 ലെ Human Development Index (HDI) പറയുന്നു. ഡിസംബര്‍ 9, 2019 ന് പ്രസിദ്ധപ്പെടുത്തിയ വാര്‍ഷിക HDI 2019 റിപ്പോര്‍ട്ട് 2019 ന്റെ HDIയില്‍ ഇന്‍ഡ്യയെ മൊത്തം 189 രാജ്യങ്ങളില്‍ 129 ആം സ്ഥാനത്താണ് നിര്‍ത്തിയിരിക്കുന്നത്. ലോകത്തെ മൊത്തം ദരിദ്രരായ 130 കോടി ആളുകളില്‍ 36.4 കോടിയാളുകള്‍ (28%) ഇന്‍ഡ്യയിലാണ് കഴിയുന്നത്. 66.1 … Continue reading ലോകത്തെ മൊത്തം ദരിദ്രരുടേയും 28% ഇന്‍ഡ്യയിലാണ്

വെള്ളപ്പൊക്ക സഹായം ലഭിക്കുന്നതിന് ആധാര്‍ തടസം നില്‍ക്കുന്നു

ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തില്‍ വിള നാശം സംഭവിച്ച ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ അധികാരികളില്‍ നിന്ന് നഷ്ടപരിഹാരം കിട്ടാനായി കാത്തിരിക്കുന്നു. അധികാരികള്‍ അവരുടെ ആധാര്‍ ബാങ്കുമായി ബന്ധിപ്പിച്ചത് പരിശോധിക്കാന്‍ വൈകുന്നതാണ് കാരണം. ഈ പരിശോധന വൈകുന്നത് സാധാരണ കാര്യമാണെന്ന് അധികാരികള്‍ പറഞ്ഞു. സംസ്ഥാനത്തെ 4.5 ലക്ഷം കര്‍ഷകരെ വിള നാശം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 30 ജില്ലകളില്‍ 22 എണ്ണവും വെള്ളപ്പൊക്കത്തിന്റെ പിടിയിലായതിനാലാണ് വിളനാശം ഉണ്ടായത്. കര്‍ഷകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അധികാരികള്‍ Aadhaar-enabled Payment System (AePS) രീതി തുടങ്ങി. ധാരാളം … Continue reading വെള്ളപ്പൊക്ക സഹായം ലഭിക്കുന്നതിന് ആധാര്‍ തടസം നില്‍ക്കുന്നു

ഫ്രാങ്കോയുടെ ശരീരം സംസ്കരിക്കുന്നതിലൂടെ ഏകാധിപത്യത്തിന്റെ പ്രതീകം ഇല്ലാതാകും

സ്പെയിനില്‍ Valley of the Fallen എന്ന് വിളിക്കുന്ന സ്ഥലത്തെ ബസിലിക്കയില്‍ നിന്ന് ഏകാധിപതി ഫ്രാസന്‍സിസ്കോ ഫ്രാങ്കോയുടെ ശരീരം നീക്കം ചെയ്യുന്ന ശവംതോണ്ടല്‍ പ്രക്രിയ പൂര്‍ത്തിയായി. അതോടെ 44 വര്‍ഷങ്ങളായി നിലനിന്നിരുന്ന ഒരു അസാധാരണത്വം അതോടെ ഇല്ലാതായി. കാരണം തത്വത്തില്‍ ജനാധിപത്യത്തിന് ഏകാധിപത്യത്തെ ബഹുമാനിക്കാനാകില്ല. Madrid ന് വടക്കുള്ള മലകളില്‍ സ്ഥിതിചെയ്യുന്ന കിലോമീറ്ററുകളോളം ദൂരത്തുനിന്ന് കാണാവുന്ന വലിയൊരു mausoleum ല്‍ ആണ് ഇതുവരെ ഫ്രാങ്കോ മറവുചെയ്തിരുന്നത്. മെയ് 2017 ന് സ്പാനിഷ് സോഷ്യലിസ്റ്റ് പാര്‍ട്ടി (PSOE) തുടങ്ങിയ … Continue reading ഫ്രാങ്കോയുടെ ശരീരം സംസ്കരിക്കുന്നതിലൂടെ ഏകാധിപത്യത്തിന്റെ പ്രതീകം ഇല്ലാതാകും

ആമസോണ്‍ 2018 ലെ $11,200,000,000 ഡോളര്‍ ലാഭത്തിന് $0 ഡോളറാണ് നികുതി കൊടുത്തത്

റിട്ടേണ്‍സ് ഫയലുചെയ്യുന്ന അവസരത്തില്‍ ആളുകള്‍ തങ്ങളുടെ നികുതി തുക കണ്ട് ഞെട്ടുന്നുണ്ടാവും. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ തുടര്‍ന്നും നികുതിയൊന്നും കൊടുക്കാതിരിക്കുന്നു. നികുതി ഇളവുകള്‍, loopholes, ഒഴുവാക്കലുകള്‍ തുടങ്ങിയവക്ക് നന്ദി. Institute on Taxation and Economic Policy (ITEP) ന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം വര്‍ഷവും തുടര്‍ച്ചയായി Amazon (AMZN) അമേരിക്കന്‍ സര്‍ക്കാരിന് ഒരു നികുതിയും കൊടുക്കേണ്ട. Tax Cuts and Jobs Act (TCJA) ന് നന്ദി. ആമസോണിന്റെ നികതി 21% ആണ്. (മുമ്പത്തെ വര്‍ഷം 35% … Continue reading ആമസോണ്‍ 2018 ലെ $11,200,000,000 ഡോളര്‍ ലാഭത്തിന് $0 ഡോളറാണ് നികുതി കൊടുത്തത്

വെറും 100 കമ്പനികളാണ് ആഗോള ഉദ്‌വമനത്തിന്റെ 71% വരുത്തുന്നത്

1988 ന് ശേഷം ലോകത്തെ മൊത്തം ഹരിതഗൃഹഉദ്‌വമനത്തിന്റെ 70% ല്‍ അധികം നടത്തുന്നത് വെറും 100 കമ്പനികളാണ് എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. Climate Accountability Institute ന്റെ സഹായത്തോടെ CDP ആണ് Carbon Majors Report എന്ന ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 1988 ന് ശേഷമുള്ള ആഗോള വ്യാവസതായിക ഉദ്‌വമനത്തിന്റെ പകുതിയും നടത്തിയത് വെറും 25 കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. ExxonMobil, Shell, BP, Chevron തുടങ്ങിയവയാണ് ഏറ്റവും അധികം ഉദ്‌വമനം നടത്തുന്ന നിക്ഷേപകരുടെ … Continue reading വെറും 100 കമ്പനികളാണ് ആഗോള ഉദ്‌വമനത്തിന്റെ 71% വരുത്തുന്നത്

കൈയ്യേറ്റക്കാര്‍ ഒരു നിരീക്ഷകനായ യഹൂദനെ മര്‍ദ്ദിച്ചു

ഒക്റ്റോബര്‍ 16 ന് Burin നിവാസികളായ പാലസ്തീന്‍കാരുടെ ഒലിവ് വിളവെടുപ്പിന് സഹായിച്ച Rabbis for Human Rights ന്റെ സന്നദ്ധപ്രവര്‍ത്തകരെ 15 ഓളം വരുന്ന മുഖംമൂടി വെച്ച കല്ലുകളും ലോഹ ദണ്ഡുകളും ആയുധമാക്കിയ ഒരു കൂട്ടം കൈയ്യേറ്റ യഹൂദര്‍ ആക്രമിച്ചു. അക്രമികള്‍ എന്നെ എന്റെ പുറത്തും കണങ്കാലിലും ഇരുമ്പുപാര കൊണ്ട് അടിച്ചു. എന്നെ കല്ലെറിഞ്ഞു. അതിനാല്‍ തൊലി മുറിഞ്ഞു. മുറിവുണ്ടായി. നാല് കുത്തിക്കെട്ട് വേണ്ടിവന്നു. ഞങ്ങള്‍ പിന്‍മാറുകയാണെന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞിട്ടും ഞങ്ങളെ ഉപദ്രവിക്കരുതെന്ന് യാചിച്ചിട്ടും അവര്‍ … Continue reading കൈയ്യേറ്റക്കാര്‍ ഒരു നിരീക്ഷകനായ യഹൂദനെ മര്‍ദ്ദിച്ചു