ചിലി, ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലെ സംഭവങ്ങള്‍ക്ക് ശേഷം ദശാബ്ദങ്ങളായുള്ള വലതുപക്ഷ ഭരണത്തിനെതിരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കൊളംബിയയില്‍ പ്രതിഷേധ പ്രകടനം നടത്തിയതാണ് ലാറ്റിനമേരിക്കയിലെ ഏറ്റവും പുതിയ ജനങ്ങളുടെ പുരോഗമന മുന്നേറ്റം. തലസ്ഥാനമായ Bogotá യിലും രാജ്യം മൊത്തവും പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടി. പ്രസിഡന്റ് Iván Duque ന്റെ രാഷ്ട്രീയത്തിനെതിരെ ഒരു സമരം ആയാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയത്. ബൊളീവിയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ആദിവാസികളുടെ wiphala കൊടിയുമായി ആണ് പ്രതിഷേധക്കാര്‍ പാറിച്ചു. പെന്‍ഷന്‍ ഇല്ലാതാക്കാനുള്ള Duqueയുടെ പരിപാടി, … Continue reading ലാറ്റിനമേരിക്കയിലെ മുന്നേറ്റങ്ങളില്‍ കൊളംബിയയിലെ മഹാ പ്രതിഷേധമാണ് പുതിയത്
ടാഗ്: വാര്‍ത്ത
ചില അടിപിടയില്‍ യഹൂദര്‍ ഉള്‍പ്പെട്ടിരിക്കുന്നു, എന്നാല്‍ കുറ്റാരോപിതരെ അറസ്റ്റ് ചെയ്ചിട്ടില്ല
പതിനായിരക്കണക്കിന് യഹൂദര്‍ നഗരം സന്ദര്‍ശിക്കുന്ന വേളയില്‍ ഹെബ്രോണിലെ യഹൂദരുമായുള്ള അടിപിടിയില്‍ 10 പാലസ്തീന്‍കാര്‍ക്ക് മുറിവേറ്റു എന്ന് നിവാസികള്‍ പറഞ്ഞു. ഇസ്രായേല്‍ നിയന്ത്രിക്കുന്ന ഇസ്രായേല്‍ സൈന്യം സുരക്ഷിതമാക്കിയ പ്രദേശത്ത് പാലസ്തീന്‍ നിവാസികളെ ആക്രമിച്ച വിവിധ സംഭവങ്ങളില്‍ കുറ്റാരോപിതരെ അറസ്റ്റ് ചെയ്ചിട്ടില്ല. യഹൂദ സംസ്കാരം അനുസരിച്ച് എബ്രഹാമിന്റെ ഭാര്യ സാറയെ അടക്കം ചെയ്തിരിക്കുന്നത് ഹെബ്രോണില്‍ ആണ്. വാരാന്ത്യത്തില്‍ സാറയുടെ ജീവിതം വിവരിക്കുന്ന തോറ(Torah) വായനയുടെ വാര്‍ഷിക ചക്രത്തിലെ അഞ്ചാം ആഴ്ച തോറ ഭാഗം ആയ “Chayei Sarah” ആചരിക്കാനായാണ് ഇസ്രായേലിലെ … Continue reading ചില അടിപിടയില്‍ യഹൂദര്‍ ഉള്‍പ്പെട്ടിരിക്കുന്നു, എന്നാല്‍ കുറ്റാരോപിതരെ അറസ്റ്റ് ചെയ്ചിട്ടില്ല
ഇന്‍ഡ്യയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 7 ലക്ഷത്തിനടുത്ത് മരങ്ങള്‍ മുറിച്ചു
പരിസ്ഥിതി മന്ത്രാലയം, Forest and Climate Change (MoEF&CC) മന്ത്രാലയം, അവയുടെ 10 പ്രാദേശിക ഓഫീസുകള്‍ എന്നിവ 2016-17 മുതല്‍ 2018-19 വരെ വിവിധ പദ്ധതികള്‍ക്കായി 6,944,608 മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്തു. രാജ്യ സഭയില്‍ നവംബര്‍ 25, 2019 ന് വന്ന ഒരു ചോദ്യത്തിന് മറുപടിയായി കൊടുത്തതാണ് ആ വിവരം. Forest (Conservation) Act, 1980 ലെ വനസംരക്ഷണ നിയമം അനുസരിച്ചാണ് നഷ്ടം നികത്താനുള്ള വനവല്‍ക്കരണ പരിപാടി നടത്തുന്നത്. ഖനനം പോലുള്ള വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമി … Continue reading ഇന്‍ഡ്യയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 7 ലക്ഷത്തിനടുത്ത് മരങ്ങള്‍ മുറിച്ചു
60-വര്‍ഷത്തെ വരള്‍ച്ചയാണ് അസീറിയന്‍ സാമ്രാജ്യത്തെ ഇല്ലാതാക്കിയത്
പ്രാചീന കാലത്തെ മഹത്തായ സാമ്രാജ്യങ്ങളിലൊന്നായ ഇപ്പോഴത്തെ വടക്കന്‍ ഇറാഖില്‍ സ്ഥിതി ചെയ്യുന്ന നവ-അസീറിയന്‍ നല്ല മഴയുണ്ടായിരുന്ന കാലത്താണ് അഭിവൃദ്ധിപ്രാപിച്ചത്. എന്നാല്‍ അത് 60-വര്‍ഷത്തെ വരള്‍ച്ചയോടുകൂടി തകര്‍ന്നു. ബൈബിളില്‍ പരാമര്‍ശിക്കുന്ന നഗരമായ Nineveh തകര്‍ന്നത് 612 BC യില്‍ ആണ്. കാലാവസ്ഥാ മാറ്റത്താല്‍ ദുര്‍ബലമായ അവിടെ പിന്നീട് ആരും താമസിച്ചില്ല. രാഷ്ട്രീയ അസ്ഥിരത, ബാബിലോണിന്റെ ശക്തി, Medes ലേയും പേര്‍ഷ്യയിലേയും കടന്നുകയറ്റക്കാര്‍ തുടങ്ങിയ കാരണങ്ങളാണ് ഇതിഹാസങ്ങളില്‍ കുറ്റപ്പെടുത്തുന്നത്. ചരിത്രത്തിലെ കാലാവസ്ഥാ മാറ്റ സിദ്ധാന്തം പുതിയ ഒന്നാണ്. എന്നാല്‍ ഇതിനകം … Continue reading 60-വര്‍ഷത്തെ വരള്‍ച്ചയാണ് അസീറിയന്‍ സാമ്രാജ്യത്തെ ഇല്ലാതാക്കിയത്
ഗുജറാത്തിലെ ഉരുക്ക് നിലയം NGT അടച്ചുപൂട്ടിച്ചു
ചൈനീസ് ഭീമനായ Chromeni Steels നോട് ഗുജറാത്തിലെ കച്ച് ജില്ലയിലെ മുദ്ര ബ്ലോക്കിലെ ഉരുക്ക് നിലയത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ National Green Tribunal (NGT) നവംബര്‍ 21 ന് ഉത്തരവിട്ടു. പരിസ്ഥിതി പ്രവര്‍ത്തകനായ Gajendra Singh Jadeja കൊടുത്ത പരാതിയില്‍ വാദം കേള്‍ക്കുമ്പോള്‍ ആണ് Rs 6,000 കോടി രൂപയുടെ പദ്ധതി പരിസ്ഥിതി അനുമതി കിട്ടാതെയാണ് തുടങ്ങിയത് എന്ന് ട്രിബ്യൂണല്‍ ശ്രദ്ധിച്ചത്. പദ്ധതി കമ്മീഷന്‍ ചെയ്തു എന്ന് മാത്രമല്ല അതിന് ഗുജറാത്തിന്റെ Ultra Mega and … Continue reading ഗുജറാത്തിലെ ഉരുക്ക് നിലയം NGT അടച്ചുപൂട്ടിച്ചു
ബ്രിട്ടണിലെ 40,000 സര്‍വ്വകലാശാല തൊഴിലാളികള്‍ 8 ദിവസത്തെ സമരം തുടങ്ങി
ശമ്പളം, സൌകര്യങ്ങള്‍, പെന്‍ഷന്‍ എന്നിവയെ ചോല്ലി ബ്രിട്ടണിലെ 60 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 40,000 ല്‍ അധികം വരുന്ന ജോലിക്കാര്‍ 8 ദിവസത്തെ സമരം തുടങ്ങി. Universities UK (UUK) ഉം University and College Union (UCU) നും ആയി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷമാണ് സമരത്തിന് ആഹ്വാനം ഉണ്ടായത്. 43 സര്‍വ്വകലാശാലകളിലെ ജോലിക്കാര്‍ രണ്ട് വ്യത്യസ്ഥ ബാലറ്റുകളുപയോഗിച്ച് സമരം വേണോ വേണ്ടയോ എന്നതിനെക്കുറിച്ച് അഭിപ്രായവോട്ടെടുപ്പ് നടത്തി. ഇതില്‍ Goldsmiths College, Queen Mary University … Continue reading ബ്രിട്ടണിലെ 40,000 സര്‍വ്വകലാശാല തൊഴിലാളികള്‍ 8 ദിവസത്തെ സമരം തുടങ്ങി
കാര്‍ബണ്‍ ഉദ്‌വമനം 30 ലക്ഷം വര്‍ഷത്തിലേക്കും ഏറ്റവും കൂടിയ നിലയിലെത്തി
World Meteorological Organization (WMO) നടത്തിയ പത്രപ്രസ്ഥാവനയില്‍ പറയുന്നു: “മറ്റൊരു വര്‍ഷം മറ്റൊരു റിക്കോഡ്”. നമുക്ക് വേണ്ടാത്ത ഒരു റിക്കോഡാണത്. ഒരു രാഷ്ട്രീയ പരാജയത്തിന്റെ റിക്കോഡാണ്. കാലാവസ്ഥാ വിസമ്മതത്തിന്റെ രാഷ്ട്രീയത്തില്‍ അടിസ്ഥാനമായ ഒരു റിക്കോഡാണത്. നാം മറ്റൊരു കാലാവസ്ഥ അതിര് മുറിച്ച് കടന്നിരിക്കുന്നു. അത് കാണിക്കുന്നത് ആഴത്തിലുള്ള പ്രശ്നമാണ്. കഴിഞ്ഞ 30 ലക്ഷം മുതല്‍ 50 ലക്ഷം വര്‍ഷങ്ങളില്‍ ഭൂമിയില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത നിലയിലേക്ക് പ്രധാനപ്പെട്ട ഹരിതഗൃഹവാതകമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ (CO2) നില ഉയര്‍ന്നതായി നാം … Continue reading കാര്‍ബണ്‍ ഉദ്‌വമനം 30 ലക്ഷം വര്‍ഷത്തിലേക്കും ഏറ്റവും കൂടിയ നിലയിലെത്തി
ജര്‍മ്മനിയിലെ ബസ് ഡ്രൈവര്‍മാര്‍ സമരത്തിലാണ്
ജര്‍മ്മന്‍ സംസ്ഥാനമായ Hesseയില്‍ സ്വകാര്യ കമ്പനികളുടെ ഡ്രൈവര്‍മാര്‍ നവംബര്‍ 19 മുതല്‍ സമരത്തിലാണ്. കുറഞ്ഞ ശമ്പളം ചൂഷണാത്മകമായ തൊഴില്‍ ചുറ്റുപാട് എന്നിവക്കെതിരെ അവര്‍ സമരം ചെയ്യുന്നു. സമരം വേണോ വേണ്ടയോ എന്നതിനെക്കുറിച്ച് അവര്‍ നടത്തിയ വോട്ടെടുപ്പില്‍ 99.5% പേരും സമരത്തിനനുകൂലമായാണ് വോട്ട് ചെയ്തത്. Verdi ട്രേഡ് യൂണിയന്‍ 4,400 ഡ്രൈവര്‍മാര്‍ക്ക് മണിക്കൂറില്‍ €13.50 ല്‍ നിന്ന് €16.60 ലേക്ക് ശമ്പള വര്‍ദ്ധനവ് കൊടുക്കണമെന്ന് ആവശ്യപ്പെടുന്നു. നാല് വര്‍ഷം മുമ്പ് ബസ് ഉടമകള്‍ ശമ്പളം വര്‍ദ്ധിപ്പിച്ച് €15.60 ലേക്കെത്തിക്കാമെന്ന് … Continue reading ജര്‍മ്മനിയിലെ ബസ് ഡ്രൈവര്‍മാര്‍ സമരത്തിലാണ്
ഭൂമിയുടെ അവകാശത്തിനായി ആയിരക്കണക്കിന് ആദിവാസികള്‍ പ്രതിഷേധിച്ചു
2006 ലെ വനാവകാശ നിയമത്തില്‍ (FRA)വെള്ളം ചേര്‍ക്കുന്നതിനെതിരെയുള്ള സമരം ശക്തിപ്പെടുത്തുമെന്ന് ഇന്‍ഡ്യയിലെ ആദിവാസികള്‍ ജന്തര്‍ മന്ദറില്‍ സംഘടിച്ച് പ്രതിജ്ഞയെടുത്തു. പത്ത് ലക്ഷം ആദിവാസികളുടെ ഭൂമി അവകാശവാദം സുപ്രീം കോടതി തള്ളിയിരുന്നു. അവകാശവാദം റദ്ദാക്കിയ എല്ലാ സ്ഥലങ്ങളിലും ഒഴിപ്പിക്കല്‍ നടത്തണമെന്ന് ഫെബ്രുവരി 13, 2019 ന് സുപ്രീംകോടതി 17 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. Wildlife First എന്ന “conservation NGO” സംഘടന കൊടുത്ത പരാതിയുടെ പ്രതികരണമായാണ് ഈ ഉത്തരവ് വന്നത്. FRA അവകാശവാദം തള്ളിക്കളയപ്പെട്ട എല്ലാവരേയും … Continue reading ഭൂമിയുടെ അവകാശത്തിനായി ആയിരക്കണക്കിന് ആദിവാസികള്‍ പ്രതിഷേധിച്ചു
ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും ബിസിനസ് മോഡല്‍ മനുഷ്യാവകാശത്തിന് ഭീഷണിയാണ്
ലോകത്തെ മൊത്തം ഗൂഗിളും ഫേസ്‌ബുക്കും ബന്ധിപ്പിക്കുകയും ശതകോടിക്കണക്കിന് ആളുകള്‍ക്ക് പ്രധാനപ്പെട്ട സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇന്നത്തെ സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും അര്‍ത്ഥവത്തായി പങ്കെടുക്കണമെങ്കിലും അവരുടെ മനുഷ്യാവകാശങ്ങളെന്തൊക്കെയെന്നറിയണമെങ്കിലും ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമായിരിക്കണം, ഫേസ്‌ബുക്ക്. ഗൂഗിള്‍ പോലുള്ള കമ്പനികള്‍ നല്‍കുന്ന ഉപകരണങ്ങളും ഉണ്ടായിരിക്കണം. എന്നാല്‍ ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും ഒക്കെ പ്ലാറ്റ്ഫോമുകള്‍ക്ക് വ്യവസ്ഥാപിതമായ ഒരു വിലയുണ്ട്. ഈ കമ്പനികളുടെ രഹസ്യാന്വേഷണത്തിലടിസ്ഥാനമായ ബിസിനസ് മോഡല്‍ സ്വാഭാവികമായും സ്വകാര്യതക്കുള്ള അവകാശവുമായി അനുരൂപമല്ല. അഭിപ്രായ സ്വാതന്ത്ര്യം, അഭിപ്രായ പ്രകടനം, ചിന്താ സ്വാതന്ത്ര്യം, സമത്വത്തിനുള്ള സ്വാതന്ത്ര്യം, വിവേചനമില്ലാതിരിക്കാനുള്ള സ്വാതന്ത്ര്യം … Continue reading ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും ബിസിനസ് മോഡല്‍ മനുഷ്യാവകാശത്തിന് ഭീഷണിയാണ്