കാര്‍ബണ്‍ ഉദ്‌വമനം 30 ലക്ഷം വര്‍ഷത്തിലേക്കും ഏറ്റവും കൂടിയ നിലയിലെത്തി

World Meteorological Organization (WMO) നടത്തിയ പത്രപ്രസ്ഥാവനയില്‍ പറയുന്നു: “മറ്റൊരു വര്‍ഷം മറ്റൊരു റിക്കോഡ്”. നമുക്ക് വേണ്ടാത്ത ഒരു റിക്കോഡാണത്. ഒരു രാഷ്ട്രീയ പരാജയത്തിന്റെ റിക്കോഡാണ്. കാലാവസ്ഥാ വിസമ്മതത്തിന്റെ രാഷ്ട്രീയത്തില്‍ അടിസ്ഥാനമായ ഒരു റിക്കോഡാണത്. നാം മറ്റൊരു കാലാവസ്ഥ അതിര്‌ മുറിച്ച് കടന്നിരിക്കുന്നു. അത് കാണിക്കുന്നത് ആഴത്തിലുള്ള പ്രശ്നമാണ്. കഴിഞ്ഞ 30 ലക്ഷം മുതല്‍ 50 ലക്ഷം വര്‍ഷങ്ങളില്‍ ഭൂമിയില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത നിലയിലേക്ക് പ്രധാനപ്പെട്ട ഹരിതഗൃഹവാതകമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ (CO2) നില ഉയര്‍ന്നതായി നാം … Continue reading കാര്‍ബണ്‍ ഉദ്‌വമനം 30 ലക്ഷം വര്‍ഷത്തിലേക്കും ഏറ്റവും കൂടിയ നിലയിലെത്തി

ജര്‍മ്മനിയിലെ ബസ് ഡ്രൈവര്‍മാര്‍ സമരത്തിലാണ്

ജര്‍മ്മന്‍ സംസ്ഥാനമായ Hesseയില്‍ സ്വകാര്യ കമ്പനികളുടെ ഡ്രൈവര്‍മാര്‍ നവംബര്‍ 19 മുതല്‍ സമരത്തിലാണ്. കുറഞ്ഞ ശമ്പളം ചൂഷണാത്മകമായ തൊഴില്‍ ചുറ്റുപാട് എന്നിവക്കെതിരെ അവര്‍ സമരം ചെയ്യുന്നു. സമരം വേണോ വേണ്ടയോ എന്നതിനെക്കുറിച്ച് അവര്‍ നടത്തിയ വോട്ടെടുപ്പില്‍ 99.5% പേരും സമരത്തിനനുകൂലമായാണ് വോട്ട് ചെയ്തത്. Verdi ട്രേഡ് യൂണിയന്‍ 4,400 ഡ്രൈവര്‍മാര്‍ക്ക് മണിക്കൂറില്‍ €13.50 ല്‍ നിന്ന് €16.60 ലേക്ക് ശമ്പള വര്‍ദ്ധനവ് കൊടുക്കണമെന്ന് ആവശ്യപ്പെടുന്നു. നാല് വര്‍ഷം മുമ്പ് ബസ് ഉടമകള്‍ ശമ്പളം വര്‍ദ്ധിപ്പിച്ച് €15.60 ലേക്കെത്തിക്കാമെന്ന് … Continue reading ജര്‍മ്മനിയിലെ ബസ് ഡ്രൈവര്‍മാര്‍ സമരത്തിലാണ്

ഭൂമിയുടെ അവകാശത്തിനായി ആയിരക്കണക്കിന് ആദിവാസികള്‍ പ്രതിഷേധിച്ചു

2006 ലെ വനാവകാശ നിയമത്തില്‍ (FRA)വെള്ളം ചേര്‍ക്കുന്നതിനെതിരെയുള്ള സമരം ശക്തിപ്പെടുത്തുമെന്ന് ഇന്‍ഡ്യയിലെ ആദിവാസികള്‍ ജന്തര്‍ മന്ദറില്‍ സംഘടിച്ച് പ്രതിജ്ഞയെടുത്തു. പത്ത് ലക്ഷം ആദിവാസികളുടെ ഭൂമി അവകാശവാദം സുപ്രീം കോടതി തള്ളിയിരുന്നു. അവകാശവാദം റദ്ദാക്കിയ എല്ലാ സ്ഥലങ്ങളിലും ഒഴിപ്പിക്കല്‍ നടത്തണമെന്ന് ഫെബ്രുവരി 13, 2019 ന് സുപ്രീംകോടതി 17 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. Wildlife First എന്ന “conservation NGO” സംഘടന കൊടുത്ത പരാതിയുടെ പ്രതികരണമായാണ് ഈ ഉത്തരവ് വന്നത്. FRA അവകാശവാദം തള്ളിക്കളയപ്പെട്ട എല്ലാവരേയും … Continue reading ഭൂമിയുടെ അവകാശത്തിനായി ആയിരക്കണക്കിന് ആദിവാസികള്‍ പ്രതിഷേധിച്ചു

ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും ബിസിനസ് മോഡല്‍ മനുഷ്യാവകാശത്തിന് ഭീഷണിയാണ്

ലോകത്തെ മൊത്തം ഗൂഗിളും ഫേസ്‌ബുക്കും ബന്ധിപ്പിക്കുകയും ശതകോടിക്കണക്കിന് ആളുകള്‍ക്ക് പ്രധാനപ്പെട്ട സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇന്നത്തെ സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും അര്‍ത്ഥവത്തായി പങ്കെടുക്കണമെങ്കിലും അവരുടെ മനുഷ്യാവകാശങ്ങളെന്തൊക്കെയെന്നറിയണമെങ്കിലും ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമായിരിക്കണം, ഫേസ്‌ബുക്ക്. ഗൂഗിള്‍ പോലുള്ള കമ്പനികള്‍ നല്‍കുന്ന ഉപകരണങ്ങളും ഉണ്ടായിരിക്കണം. എന്നാല്‍ ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും ഒക്കെ പ്ലാറ്റ്ഫോമുകള്‍ക്ക് വ്യവസ്ഥാപിതമായ ഒരു വിലയുണ്ട്. ഈ കമ്പനികളുടെ രഹസ്യാന്വേഷണത്തിലടിസ്ഥാനമായ ബിസിനസ് മോഡല്‍ സ്വാഭാവികമായും സ്വകാര്യതക്കുള്ള അവകാശവുമായി അനുരൂപമല്ല. അഭിപ്രായ സ്വാതന്ത്ര്യം, അഭിപ്രായ പ്രകടനം, ചിന്താ സ്വാതന്ത്ര്യം, സമത്വത്തിനുള്ള സ്വാതന്ത്ര്യം, വിവേചനമില്ലാതിരിക്കാനുള്ള സ്വാതന്ത്ര്യം … Continue reading ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും ബിസിനസ് മോഡല്‍ മനുഷ്യാവകാശത്തിന് ഭീഷണിയാണ്

HRW ബൊളീവിയയിലെ അമേരിക്കയുടെ പിന്‍തുണയോടുള്ള തീവൃവലതുപക്ഷ അട്ടിമറിയെ പിന്‍തുണക്കുന്നു

നവംബര്‍ 10 ന് അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പ്രസിഡന്റ് ഇവോ മൊറാലസിനെ പുറത്താക്കലിന് ശേഷം ബൊളീവിയ കലുഷിതമാണ്. അട്ടിമറി സര്‍ക്കാര്‍ മൊറാലസിനെ പുറത്താക്കുകയും ഇടതുപക്ഷ രാഷ്ട്രീയക്കാരേയും മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യം ചെയ്യുന്ന പട്ടാളക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. Cochabambaലേയും ചെറു നഗരമായ Senkata യിലേയും ആദിവാസികളുടെ പ്രതിഷേധത്തില്‍ കൂട്ടക്കൊല നടത്തി. എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുന്നതിന് പകരം Human Rights Watch (HRW) ഈ സംഭവങ്ങളെ പിന്‍തുണക്കുകയാണ് ചെയ്തത്. ഔദ്യോഗിക പത്രപ്രസ്ഥാവനയില്‍ … Continue reading HRW ബൊളീവിയയിലെ അമേരിക്കയുടെ പിന്‍തുണയോടുള്ള തീവൃവലതുപക്ഷ അട്ടിമറിയെ പിന്‍തുണക്കുന്നു

സെല്‍ഫി അടിസ്ഥാനത്തിലെ ഹാജറിനെതിരെ യൂപിയിലെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ സമരം നടത്തി

ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ LP, UP അദ്ധ്യാപകര്‍ National Pension System (NPS)യും Prerna App വഴി അദ്ധ്യാപകരെ നിരീക്ഷിക്കാനുമുള്ള പരിപാടി നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സമരം നടത്തി. Prerna App ല്‍ ഹാജര്‍ രേഖപ്പെടുത്തുന്നത് ദിവസം മൂന്ന് സെല്‍ഫി എടുത്താണ്. UP Secondary Teachers’ Union ആഹ്വാനം ചെയ്ത 'Shikshak Samman Bachao Maha Rally' എന്ന മഹാ പ്രകടനം ലഖ്നൌവിലെ Eco Garden ല്‍ നടന്നു. LP, UP, ഹൈസ്കൂള്‍, … Continue reading സെല്‍ഫി അടിസ്ഥാനത്തിലെ ഹാജറിനെതിരെ യൂപിയിലെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ സമരം നടത്തി

സാങ്കേതിക ഭീമന് ഇന്ന് വരെയുള്ളതിലേക്കും വലിയ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ കൈമാറ്റം ചെയ്തു

കഴിഞ്ഞ ആഴ്ച അമേരിക്കയിലെ രണ്ടാമത്തെ വലിയ ചികില്‍സാദാദാവായ Ascension Healthcare നെക്കുറിച്ചൊരു വാര്‍ത്ത Wall Street Journal പുറത്തുവിട്ടു. ഗൂഗിളിന്റെ ഒരു സംരംഭമായ Project Nightingale മായി ചേര്‍ന്ന അവര്‍ ദശലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ സാങ്കേതികവിദ്യ കമ്പനിയുടെ cloud-based platforms ന് നല്‍കി. ആ രംഗത്തെ ഇന്നുവരെയുള്ളതിലേക്കും ഏറ്റവും വലിയ സഞ്ചയമാണിത്. ഈ വാര്‍ത്ത വന്ന ദിവസം രണ്ട് കൂട്ടരും അവരുടെ ബന്ധത്തെക്കുറിച്ച് ഉറപ്പിക്കുന്ന ഒരു പത്രപ്രസ്ഥാവന കൂടിച്ചേര്‍ന്ന് നടത്തി. 2,600 ആശുപത്രികളും മറ്റ് … Continue reading സാങ്കേതിക ഭീമന് ഇന്ന് വരെയുള്ളതിലേക്കും വലിയ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ കൈമാറ്റം ചെയ്തു

വിക്കിലീക്സ് സ്ഥാപകനെതിരായ ബലാല്‍സംഗ അന്വേഷണം സ്വീഡന്‍ ഉപേക്ഷിച്ചു

2010 ല്‍ വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെതിരെയുണ്ടായ ബലാല്‍സംഗ ആരോപണത്തെക്കുറിച്ച് വര്‍ഷങ്ങളായി നീണ്ടു നിന്ന അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സ്വീഡനിലെ പ്രോസിക്യൂട്ടര്‍ പ്രഖ്യാപിച്ചു. അസാഞ്ജ് ഇപ്പോള്‍ ബ്രിട്ടണിലെ ഒരു ജയിലില്‍ നിന്ന് അമേരിക്കയിലേക്ക് നാടുകടത്താന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തിനെതിരെ യുദ്ധത്തിലാണ്. "injured party സംഭവങ്ങളെക്കുറിച്ച് വിശ്വസനീയവും ഉറപ്പുള്ളതുമായ വിവരങ്ങള്‍ നല്‍കിയെന്ന് ഞാന്‍ ഊന്നിപ്പറയുന്നു. അവരുടെ പ്രസ്ഥാവന പൊരുത്തപ്പെടുന്നതും സമഗ്രമായതും വിശദവുമാണ്. എന്നിരുന്നാലും തെളിവുകളുടെ സ്ഥിതി ഈ അന്വേഷണം തുടര്‍ന്ന് കൊണ്ടുപോകുന്നതിന് പര്യാപ്തമല്ലാത്ത നിലയില്‍ ദുര്‍ബ്ബലമായി എന്നാണ് എന്റെ … Continue reading വിക്കിലീക്സ് സ്ഥാപകനെതിരായ ബലാല്‍സംഗ അന്വേഷണം സ്വീഡന്‍ ഉപേക്ഷിച്ചു

ജൂലിയന്‍ അസാഞ്ജിന്റെ ജഡ്ജിയുടെ മകന്‍

ബ്രിട്ടണിന്റെ രഹസ്യാന്വേഷണ വ്യവസ്ഥ നിര്‍മ്മിച്ച കമ്പനിയുമായി ജൂലിയന്‍ അസാഞ്ജിന്റെ ജഡ്ജിയുടെ മകന്റെ ബന്ധം ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്തുന്ന പ്രക്രിയയെ മേല്‍നോട്ടം വഹിക്കുന്ന Westminster ചീഫ് മജിസ്റ്റ്രേറ്റ് Lady Emma Arbuthnot ന്റെ മകന്‍, GCHQ ഉം MI5 ഉം സ്ഥാപിച്ച് വന്‍തോതില്‍ പണം കൊടുത്ത് ചോര്‍ച്ചകള്‍ തടയാന്‍ വേണ്ടി നടത്തുന്ന ഒരു കമ്പനിയുടെ വൈസ് പ്രസിഡന്റും സൈബര്‍ സുരക്ഷാ ഉപദേശിയും ആണ്. Alexander Arbuthnot ന്റെ തൊഴിലുടമ സ്വകാര്യ ഓഹരി സ്ഥാപനമായ Vitruvian Partners ന് … Continue reading ജൂലിയന്‍ അസാഞ്ജിന്റെ ജഡ്ജിയുടെ മകന്‍

ക്യാനഡയാണ് ലോകത്തിലെ പുതിയ നികുതി വെട്ടിപ്പ് കേന്ദ്രം

ഷെല്‍ കമ്പനികള്‍ നിര്‍മ്മിച്ച് നികുതി ഒഴുവാക്കുന്ന ലോകത്തിലെ ഉന്നതര്‍ക്ക് വേണ്ടി പ്രചാരമുള്ള ഒരു നികുതി വെട്ടിപ്പ് കേന്ദ്രമായി ക്യാനഡ നിശബ്ദമായി മാറിക്കൊണ്ടിരിക്കുന്നു എന്ന് Toronto Star/CBC-Radio Canada നടത്തിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തി. “പലിശ, dividends, capital gains, വിരമിക്കല്‍ വരുമാനം, വാടക വരുമാനം പോലുള്ളയുടെ നികുതി കുറക്കുന്ന നികുതി ആസൂത്രണ ഘടനകള്‍ നിര്‍മ്മിക്കാന്‍ ക്യാനഡ നല്ലയൊരു സ്ഥലമാണ്,” എന്ന് Mossack Fonseca യുടെ 2010 ലെ ഒരു ആഭ്യന്തര മെമ്മോയില്‍ കൊടുത്തിട്ടുണ്ടായിരുന്നു. ലോകത്തെ മൊത്തം നികുതി … Continue reading ക്യാനഡയാണ് ലോകത്തിലെ പുതിയ നികുതി വെട്ടിപ്പ് കേന്ദ്രം