49 അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ ആണവായുധ വ്യവസ്ഥയെ സഹായിക്കുന്നു

അമേരിക്കയിലെ 49 സര്‍വ്വകലാശാലകള്‍ "nuclear weapons complex" നെ സഹായിക്കുന്നു. International Campaign to Abolish Nuclear Weapons (ICAN) ന്റെ , "Schools of Mass Destruction: American Universities in the U.S. Nuclear Weapons Complex"എന്ന പുതിയ റിപ്പോര്‍ട്ടില്‍ ആണ് ഇത് പറയുന്നത്. 49 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിട്ടും അല്ലാതെയും പങ്കാളികളായിരിക്കുന്നു. ആ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും ഈ പ്രശ്നത്തെ ഏറ്റെടുക്കണം. പ്രശസ്തമായ സര്‍വ്വകലാശാലകളായ Stanford, Georgetown, MIT തുടങ്ങിയ സര്‍വ്വകലാശാലകളും ഇതില്‍ … Continue reading 49 അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ ആണവായുധ വ്യവസ്ഥയെ സഹായിക്കുന്നു

ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കും

ശരാശരിയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ ഫേസ്‌ബുക്ക് കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ അവരുടെ ഗ്രേഡ് കൂടുതല്‍ താഴുന്നതായി ഗവേഷണം കാണിക്കുന്നു. എന്നാല്‍ ഉയര്‍ന്ന മാര്‍ക്കുകളുള്ള കുട്ടികള്‍ ഫേസ്‌ബുക്കില്‍ ചിലവഴിക്കുന്ന സമയം അവരുടെ മാര്‍ക്കിനെ ബാധിക്കുന്നില്ലെന്നും അവര്‍ കണ്ടെത്തി. ദിവസം ശരാശരി രണ്ട് മണിക്കൂര്‍ ഫേസ്‌ബുക്കില്‍ ചിലവഴിക്കുന്ന വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. ചിലര്‍ ദിവസം 8 മണിക്കൂര്‍ വരെ സാമൂഹ്യ മാധ്യമ സൈറ്റില്‍ സമയം ചിലവഴിക്കുന്നവരാണ്. Computers & Education എന്ന ജേണലില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി … Continue reading ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കും

ഫ്രാന്‍സിലുടനീളം പെന്‍ഷന്‍ കുറക്കലിനെതിരെ വലിയ ജാഥകളും സമരങ്ങളും നടന്നു

പ്രസിഡന്റ് Emmanuel Macron കൊണ്ടുവന്ന പെന്‍ഷന്‍ കുറക്കലിനെതിരെ 8 ലക്ഷത്തിലധികം തൊഴിലാളികളും ചെറുപ്പക്കാരും ഫ്രാന്‍സിലുടനീളം പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തി. തീവണ്ടി, പൊതുഗതാഗത തൊഴിലാളികള്‍ ഡിസംബര്‍ 5 മുതല്‍ നടത്തിവരുന്ന സമരം തുടര്‍കൊണ്ടിരിക്കുന്നു. പാരീസിലെ തീവണ്ടി ഗതാഗതവും പൊതുഗതാഗതവും അടച്ചുപൂട്ടപ്പെട്ട നിലയിലാണ്. 10% ല്‍ അധികം സര്‍ക്കാര്‍ സ്കൂള്‍ ജോലിക്കാരും സമരത്തിലാണ്. കഴിഞ്ഞ ദിവസം വലിയ കൂട്ടം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും കോളേജ് വിദ്യാര്‍ത്ഥികളും ഫ്രാന്‍സിലുടനീളം പ്രകടനം നടത്തി. — സ്രോതസ്സ് wsws.org | 11 Dec 2019

പുരോഗമനക്കാര്‍ സാന്‍ ഫ്രാന്‍സിസ്കോയിലും സിയാറ്റിലിലും വിജയിച്ചു

രണ്ട് പടിഞ്ഞാറന്‍ തീരത്തെ പുരോഗമനകാരികളായ സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ വിജയം ആഘോഷിച്ചു. Chesa Boudin ഒരു public defender ഉം ജയിലിലടക്കപ്പെട്ട മാതാപിതാക്കളുടെ മകനുമാണ്. അദ്ദേഹം സാന്‍ ഫ്രാന്‍സിസ്കോയിലെ ജില്ലാ അറ്റോര്‍ണിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. നഗരത്തിലെ മഹാ ജയിലിലടക്കലിനേയും വ്യവസ്ഥാപിതമായ വംശീയതയേയും, പോലീസ് അതിക്രമങ്ങളേയും നേരിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. Boudin ന്റെ വിജയം വന്നുകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സിയാറ്റില്‍ സിറ്റി കൌണ്‍സില്‍ അംഗമായ ക്ഷമാ സാവന്ത് ജയിച്ചു എന്ന വാര്‍ത്തയും വന്നു. ആറ് വര്‍ഷമായി അവര്‍ ആ … Continue reading പുരോഗമനക്കാര്‍ സാന്‍ ഫ്രാന്‍സിസ്കോയിലും സിയാറ്റിലിലും വിജയിച്ചു

ആപ്പിളിന്റെ $250 കോടി ഡോളര്‍ ഭവന വായ്പ പദ്ധതി അവരുടെ നികുതി വെട്ടിപ്പില്‍ നിന്നുള്ള ഒരു ശ്രദ്ധമാറ്റം ആണ്

കാലിഫോര്‍ണിയയിലെ ഭവന പ്രശ്നത്തില്‍ സാങ്കേതികവിദ്യ ഭീമനായ ആപ്പിള്‍ $250 കോടി ഡോളര്‍ നിക്ഷേപം നടത്തി സഹായിക്കാമെന്ന വാഗ്ദാനത്തിനെതിരെ ബര്‍ണി സാന്റേഴ്സ് കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനം നടത്തി. സാന്‍ ഫ്രാന്‍സിസ്കോ പ്രദേശത്ത് ആപ്പിള്‍ വികസിച്ചപ്പോള്‍ ഉണ്ടായ വില വര്‍ദ്ധനവ് ഈ പ്രശ്നത്തിന് കാരണമായിട്ടുണ്ട്. "റിയലെസ്റ്റേറ്റ് വായ്പ വ്യവസായത്തിലേക്ക് ആപ്പിള്‍ പ്രവേശിക്കുന്നു എന്ന പ്രഖ്യാപനം കാലിഫോര്‍ണിയയുടെ ഭവന പ്രശ്നത്തെ സൃഷ്ടിക്കുന്നതിലെ കമ്പനിയുടെ പങ്കില്‍ നിന്ന് ശ്രദ്ധമാറ്റാനുള്ളതാണ്. നികുതിദായകരില്‍ നിന്നുള്ള $80 കോടി ഡോളര്‍ സബ്സിഡിയായി വാങ്ങുകയും, കോടിക്കണക്കിന് ഡോളര്‍ … Continue reading ആപ്പിളിന്റെ $250 കോടി ഡോളര്‍ ഭവന വായ്പ പദ്ധതി അവരുടെ നികുതി വെട്ടിപ്പില്‍ നിന്നുള്ള ഒരു ശ്രദ്ധമാറ്റം ആണ്

ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ അട്ടിമറിയിലൂടെ പുറത്താക്കി

സൈന്യത്തിന്റേയും പോലീസിന്റേയും വലതുപക്ഷ പ്രക്ഷോഭകാരികളുടേയും ഭീഷണി കാണിച്ച് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ നിര്‍ബന്ധിതമായി രാജിവെപ്പിച്ചു. അവര്‍ മൊറാലസിന്റെ പാര്‍ട്ടി അംഗങ്ങളുടെ വീടുകള്‍ കത്തിക്കുകയും പ്രസിഡന്റിന്റെ പിന്‍തുണക്കാരെ ആക്രമിക്കുകയും, ബൊളീവിയയുടെ മേയറെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ലോകം മൊത്തമുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും മൊറാലസിനെ പുറത്താക്കിയതിനേയും രാജ്യത്തിന് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ലാത്തതിനേയും അപലപിച്ചു. മുമ്പത്തെ വലതുപക്ഷ പ്രസിഡന്റ് Carlos Mesa ഉം പ്രതിപക്ഷ നേതാവായ Luis Fernando Camacho ന്റേയും ഉത്തരവോടുകൂടി നടക്കുന്ന അക്രമത്തില്‍ “കൂടുതല്‍ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുന്നത് … Continue reading ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ അട്ടിമറിയിലൂടെ പുറത്താക്കി

82-വയസുള്ള ബ്രിട്ടീഷ് സൈക്കിള്‍ യാത്രക്കാരന്‍ 16 ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തിയാക്കി

ഇംഗ്ലണ്ടിലെ 82-വയസുള്ള സൈക്കിള്‍ യാത്രക്കാരനാണ് Russ Mantle. അദ്ദേഹം അത്ഭുതകരമായ ഒരു നാഴികക്കല്ല് കടന്നു. സൈക്കിളില്‍ 16 ലക്ഷം കിലോമീറ്റര്‍ യാത്ര നടത്തി. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് രണ്ട് പ്രാവശ്യം പോയി വരുന്ന ദൂരം. അവസാനത്തെ ആറ് കിലോമീറ്റര്‍ Mytchett ടൌണിലെ ഒരു കനാലിന്റെ സമീപത്തൂടെ ഒരു ചായക്കടയിലേക്ക് അദ്ദേഹം ഒരു കൂട്ടം സുഹൃത്തുക്കളുമായാണ് യാത്ര ചെയ്തത്. 1952 മുതല്‍ അദ്ദേഹം യാത്ര ചെയ്യുന്നത് വിശദമായി രേഖപ്പെടുത്തി തുടങ്ങി. കൈകൊണ്ടെഴുതിയ പുസ്തകത്തില്‍ എത്ര സമയം സൈക്കിളില്‍ ഇരുന്നു, … Continue reading 82-വയസുള്ള ബ്രിട്ടീഷ് സൈക്കിള്‍ യാത്രക്കാരന്‍ 16 ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തിയാക്കി

ഗര്‍ഭത്തെക്കുറിച്ചുള്ള അമ്മയുടെ ആകാംഷ ദുഖസംസാരത്തിനോടുള്ള കുഞ്ഞിന്റെ പ്രതികരണത്തെ മാറ്റുന്നു

ഒരു പഠനം ഗര്‍ഭത്തെക്കുറിച്ചുള്ള ആകാംഷയേയും ദുഖസംസാരത്തിനോട് കുഞ്ഞിന്റെ തലച്ചോര്‍ പ്രതികരിക്കുന്നതും തമ്മില്‍ ബന്ധിപ്പിക്കുന്നു. Aalto University ലേയും ഫിന്‍ലാന്റിലെ University of Turku ലേയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നിന്ന് ഗര്‍ഭത്തിന്റെ 24 ആം ആഴ്ചയില്‍ ഉയര്‍ന്ന ആകാംഷ നില ഉണ്ടായിരുന്ന അമ്മമാര്‍ പ്രസവിക്കുന്ന കുട്ടികളുടെ തലച്ചോര്‍ ദുഖ ശബ്ദത്തിലുള്ള സംസാരത്തോട് കുറഞ്ഞ പ്രതികരണമാണ് കാണിക്കുന്നത് എന്ന് കണ്ടെത്തി. ഗര്‍ഭത്തിന്റെ 34 ആഴ്ചയില്‍ ഈ ഫലം കുറവാണ്. അതായത് ഗര്‍ഭകാലത്തിന്റെ അവസാനത്തേക്കാള്‍ മദ്ധ്യ കാലത്തുള്ള ശിശുക്കളിലേക്കാണ് ഗര്‍ഭത്തെക്കുറിച്ചുള്ള … Continue reading ഗര്‍ഭത്തെക്കുറിച്ചുള്ള അമ്മയുടെ ആകാംഷ ദുഖസംസാരത്തിനോടുള്ള കുഞ്ഞിന്റെ പ്രതികരണത്തെ മാറ്റുന്നു

ബ്രസീലില്‍ മൊണ്‍സാന്റെ $770 കോടിയുടെ കേസില്‍ വിജയിച്ചു

ബ്രസീലിലെ കര്‍ഷക യൂണിയനുകള്‍ കൊടുത്ത ഒരു കേസില്‍ ബ്രസീലിലെ അപ്പീര്‍ കോടതി ആഗോള കാര്‍ഷിക ഭീമനായ മൊണ്‍സാന്റോക്ക് അനുകൂലമായി വിധിച്ചു. കോടതിയിലെ 9 ജഡ്ജിമാര്‍ ഐക്യകണ്ഠേനയാണ് ഒക്റ്റോബര്‍ 9 ന് വിധി പ്രഖ്യാപിച്ചത്. മൊണ്‍സാന്റോയുടെ റൌണ്ടപ് കളനാശിയെ നേരിടാന്‍ വേണ്ടി ജനിതകമായി മാറ്റം വരുത്തിയ പേറ്റന്റുള്ള മൊണ്‍സാന്റോയുടെ റൌണ്ടപ് റെഡി സോയാബീന്‍ വിത്ത് സൂക്ഷിച്ച് വെക്കാനും അത് വീണ്ടും വിതക്കാനും കര്‍ഷകരെ ഈ വിധി തടയുന്നു. മൊണ്‍സാന്റോ 'എല്ലാത്തിന്റേയും ഉടമകളാണ്'. — സ്രോതസ്സ് theconversation.com | Karine … Continue reading ബ്രസീലില്‍ മൊണ്‍സാന്റെ $770 കോടിയുടെ കേസില്‍ വിജയിച്ചു

ആയുധ മല്‍സരത്തെ തടയാനുള്ള ഐക്യരാഷ്ട്രസഭയുടെ നീകത്തിനെതിരെ അമേരിക്കയും ഇസ്രായേലും വോട്ട് ചെയ്തു

ശൂന്യാകാശത്തുള്ള ആയുധ മല്‍സരത്തെ തടയുക, മദ്ധ്യപൂര്‍വ്വേഷ്യയെ ആണവായുധ വിമുക്തമാക്കുക തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഐക്യരാഷ്ട്രസഭയില്‍ നടന്നത്. എന്നാല്‍ അതിന് രണ്ട് തടസങ്ങളുണ്ടായിരുന്നു. അമേരിക്കയും ഇസ്രായേലും. മിക്കവാറും എല്ലാ രാജ്യങ്ങളും മദ്ധ്യപൂര്‍വ്വേഷ്യയെ ആണവായുധ വിമുക്തമാക്കുക എന്ന ആശയത്തോട് സമ്മതിച്ചു. എന്നാല്‍ അവരുടെ സമാധാനത്തിനായ നീക്കത്തെ അമേരിക്കയും ഇസ്രായേലും ഇല്ലാതാക്കി. വാഷിങ്ടണും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ചൈനയേയും റഷ്യയേയും അക്രമാസക്തമായ യുദ്ധക്കൊതിയന്‍മാരായ വഞ്ചക രാജ്യങ്ങളായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഐക്യരാഷ്ട്ര സഭയിലെ വോട്ട് ആരാണ് ശരിക്കും അപകടകരമായ സൈനികവല്‍ക്കരണം പുതിയ അതിര്‍ത്തികളിലേക്ക് വ്യാപിപ്പിക്കുന്നതാരെന്ന് … Continue reading ആയുധ മല്‍സരത്തെ തടയാനുള്ള ഐക്യരാഷ്ട്രസഭയുടെ നീകത്തിനെതിരെ അമേരിക്കയും ഇസ്രായേലും വോട്ട് ചെയ്തു