ബില്‍ ഗേറ്റ്സിനെ $10,000 കോടി ഡോളര്‍ നികുതി ചുമത്തിയാലോ

"ഞാന്‍ $10,000 കോടി ഡോളര്‍ നികുതി കൊടുക്കണമെന്ന് നിങ്ങള്‍ പറഞ്ഞാന്‍ പിന്നെ എന്റെ കൈവശം വളരെ കുറച്ച് പണമേ ബാക്കിയുണ്ടാവൂ," ഗേറ്റ്സ് പറയുന്നു. $2000 കോടി ഡോളര്‍ വരെ നികുതി കൊടുക്കാന്‍ ഗേറ്റ്സ് തയ്യാറാണ്. "ബില്‍ ഗേറ്റ്സിനെ ശരിക്കും $10,000 കോടി ഡോളര്‍ നികുതി ചുമത്തിയാല്‍ നമുക്ക് അമേരിക്കയിലെ ജനങ്ങളുടെ വീടില്ലാത്ത അവസ്ഥ ഇല്ലാതാക്കാനാകും. എല്ലാവര്‍ക്കും ശുദ്ധ ജലം എത്തിക്കാനും കഴിയും. ബില്‍ ഗേറ്റ് പിന്നെയും ശതകോടീശ്വരനായി തുടരുകയും ചെയ്യും," എന്ന് ബര്‍ണി സാന്റേഴ്സ് പറഞ്ഞു. $10680 … Continue reading ബില്‍ ഗേറ്റ്സിനെ $10,000 കോടി ഡോളര്‍ നികുതി ചുമത്തിയാലോ

ജീവിത്തിലെ ഒരേ പ്രായത്തില്‍ മിലേനിയല്‍സ് ബൂമേഴ്സിനെക്കാള്‍ 20% കുറവേ സമ്പാദിക്കുന്നുള്ളു

ശരാശരി വീട്ടുവരുമാനം $40,581 ഡോളര്‍ ആയിരിക്കെ ജീവിത്തിലെ ഒരേ പ്രായത്തില്‍ boomers നേക്കാള്‍ 20 കുറവ് വരുമാനമേ കൂടുതല്‍ വിദ്യാഭ്യാസമുണ്ടായിട്ടും millennials നേടുന്നുള്ളു എന്ന് Federal Reserve ഡാറ്റ അടിസ്ഥാനമാക്കി Young Invincibles നടത്തിയ ഒരു പുതിയ പഠനത്തില്‍ പറയുന്നു. ബൂമേഴ്സിനെക്കാളും പകുതി സമ്പത്തേ മിലേനിയല്‍സിനുള്ളു. അവരുടെ വീട്ടുടമസ്ഥതാവകാശം ഏറ്റവും താഴ്ന്നതാണ്. എന്നാല്‍ അവരുടെ വിദ്യാഭ്യാസ കടം ഏറ്റവും ഉയര്‍ന്നതും. ഈ കുറവിന്റെ വലിപ്പം ഫെഡ് ഡാറ്റ കാണിക്കുന്നു. അതില്‍ 2013 ല്‍ 25 - 34 … Continue reading ജീവിത്തിലെ ഒരേ പ്രായത്തില്‍ മിലേനിയല്‍സ് ബൂമേഴ്സിനെക്കാള്‍ 20% കുറവേ സമ്പാദിക്കുന്നുള്ളു

ലോകം മൊത്തമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വാട്ട്സാപ്പ് വഴി ഹാക്ക് ചെയ്യാന്‍ ലക്ഷ്യം വെച്ചു

അമേരിക്കയുടെ വിവിധ സഖ്യ രാജ്യങ്ങളിലെ മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥന്‍മാരെ, Facebook Inc ന്റെ WhatsApp ഉപയോഗിക്കുന്ന ഹാക്കിങ് സോഫ്റ്റ്‌വെയറുപയോഗിച്ച് ഉപയോക്താക്കളുടെ ഫോണുകള്‍ ഏറ്റെടുക്കാനായി ലക്ഷ്യം വെച്ചു എന്ന് ഈ കമ്പനിയുടെ അന്വേഷണവുമായ പരിചിതരായ ആളുകള്‍ പറഞ്ഞു. WhatsApp ന്റെ ആഭ്യന്തര അന്വേഷണത്തെക്കുറിച്ച് അറിവുള്ള സ്രോതസ്സുകളാണ് ഈ വിവരം പുറത്തുവിട്ടത്. 5 ഭൂഖണ്ഡങ്ങളിലെ കുറഞ്ഞത് 20 രാജ്യങ്ങളിലെയെങ്കിലും ഉന്നത ഉദ്യോഗസ്ഥരേയും സൈനിക ഉദ്യോഗസ്ഥരേയും ആണ് ഇത് ലക്ഷ്യം വെച്ചത്. അതില്‍ അമേരിക്കയുടെ സഖ്യ രാജ്യങ്ങളും ഉള്‍പ്പെടും. ഹാക്കിങ് ടൂള്‍ വികസിപ്പിച്ച … Continue reading ലോകം മൊത്തമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വാട്ട്സാപ്പ് വഴി ഹാക്ക് ചെയ്യാന്‍ ലക്ഷ്യം വെച്ചു

ഒറിയോ, കിറ്റ്കാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുണ്ട്

പ്രധാന ബ്രാന്റുകളുടെ പിറകിലുള്ള ഉപഭോഗ വസ്തുക്കളുണ്ടാക്കന്ന കമ്പനികള്‍ ഉപയോഗിക്കുന്ന പാം ഓയിലിന്റെ കുറച്ച് ഭാഗം കിട്ടുന്നത് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുള്ള ഉത്പാദനകരില്‍ നിന്നാണ്. ഗ്രീന്‍പീസിന്റെ ഒരു റിപ്പോര്‍ട്ടില്‍ Mondelēz, Nestlé, Unilever, Procter & Gamble തുടങ്ങിയ കമ്പനികളാണ് ഈ ഉത്പാദകരുമായി ബന്ധമുള്ളത്. അതുപോലെ പ്രധാന പാംഓയില്‍ കച്ചവടക്കാരായ Wilmar, Cargill നും ഇവരുമായി ബന്ധമുണ്ട്. പ്ലാന്റേഷനുകള്‍ക്ക് വേണ്ടി സ്ഥലം കണ്ടെത്താനാണ് തീയിടുന്നത്. അത് ഈ സെപ്റ്റംബറോടെ 8,578 ചതു. കിലോമീറ്റര്‍ വലിപ്പത്തില്‍ കാട് വെളുപ്പിച്ചു. — … Continue reading ഒറിയോ, കിറ്റ്കാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുണ്ട്

ഒരു ലക്ഷം അള്‍ജീരിയക്കാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ വാര്‍ഷികത്തില്‍ പ്രതിഷേധ സമരം നടത്തി

ഫ്രാന്‍സിന്റെ കോളനി ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 37 ആമത് വാര്‍ഷികത്തില്‍ ഒരു ലക്ഷത്തിലധികം അള്‍ജീരിയക്കാര്‍ ഭരണവര്‍ഗ്ഗത്തിനെതിരെയും സൈന്യം രാഷ്ട്രീയത്തില്‍ ഇടപടുന്നതിനെതിരായും പ്രതിഷേധ സമരം നടത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിനായി ആഹ്വാനം ചെയ്തതിനെതുടര്‍ന്നാണ് ഫ്രഞ്ച് ഭരണത്തിനെതിരായി 1954 ല്‍ നടന്ന വിപ്ലവത്തിന്റെ സ്മരണക്കായി നടന്ന പ്രകടനത്തിനായി വന്‍തോതില്‍ ആളുകള്‍ എത്തിച്ചേര്‍ന്നത്. ജനാധിപത്യത്തിനായുള്ള ആ സമരത്തിന്റെ അണികള്‍ ഇന്നും അള്‍ജീരിയന്‍ രാഷ്ട്രീയത്തില്‍ പ്രബലമായുണ്ട്. — സ്രോതസ്സ് telesurenglish.net | 1 Nov 2019

ആധാര്‍ പകര്‍പ്പില്ലാത്തതിനാല്‍ കോയംബത്തൂരിലെ 30 പേര്‍ക്ക് LIC പരീക്ഷ എഴുതാനായില്ല

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി സമര്‍പ്പിക്കാനാകാത്തതിനാല്‍ 30 പേര്‍ക്ക് LIC assistant പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. യഥാര്‍ത്ഥ ID കൈവശമുള്ള അവരെ എല്ലാവരേയും പറഞ്ഞുവിട്ടു. അധികാരികള്‍ അവരുടെ കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. പകര്‍പ്പ് കൊണ്ടുവരണം എന്നകാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. Thondamuthur ന് അടുത്തുള്ള സ്വകാര്യ കോളേജില്‍ 7,000 പേരാണ് LICയുടെ കോയമ്പത്തൂർ ഡിവിഷന്‍ പരീക്ഷക്ക് എത്തിയത്. യഥാര്‍ത്ഥ ആധാര്‍ കാര്‍ഡും പ്രവേശന കാര്‍ഡും മതിയാവില്ല ആധാറിന്റെ പകര്‍പ്പും വേണമെന്നാണ് ഉദ്യോഗസ്ഥര്‍ വാശിപിടിച്ചത്. … Continue reading ആധാര്‍ പകര്‍പ്പില്ലാത്തതിനാല്‍ കോയംബത്തൂരിലെ 30 പേര്‍ക്ക് LIC പരീക്ഷ എഴുതാനായില്ല

സര്‍ക്കാരിന്റെ മുഖ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ACLU വിവരങ്ങള്‍ തേടി

FBI ഉം Drug Enforcement Administration (DEA) ഉം ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ നടത്തുന്ന മുഖ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒക്റ്റോബര്‍ 2019, മസാച്യുസെറ്റിലെ American Civil Liberties Union ഉം ACLU ഉം കേന്ദ്ര സര്‍ക്കാരിനെതിരെ കേസ് കൊടുത്തു. ഭരണഘടനയുടെ കേന്ദ്ര മൂല്യങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ട് ആളുകളുടെ നീക്കങ്ങളും ഒത്തുചേരലും വ്യാപകമായി നിരീക്ഷിക്കാന്‍ മുഖ രഹസ്യാന്വേഷണവും മറ്റ് ബയോമെട്രിക് തിരിച്ചറിയലുകളും പിന്‍തുടരലും ചെയ്യുന്ന സാങ്കേതികവിദ്യകള്‍ സര്‍ക്കാരിനെ സഹായിക്കുന്നു എന്ന് പരാതിയില്‍ ACLU പറയുന്നു. — സ്രോതസ്സ് … Continue reading സര്‍ക്കാരിന്റെ മുഖ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ACLU വിവരങ്ങള്‍ തേടി

അമേരിക്കയുടെ ആദ്യത്തെ ഭക്ഷ്യ ലഭ്യത ചങ്ങലയുടെ മാപ്പ് ഞെട്ടിക്കുന്നതാണ്

നഗരത്തിലേയും ഗ്രാമത്തിലേയും ഉള്‍പ്പടെ എല്ലാ അമേരിക്കക്കാരും ആഹാര വ്യവസ്ഥയുമായി ബന്ധിപ്പിക്കപ്പെട്ടതാണ്. ഉപഭോക്താക്കള്‍ എല്ലാം വിദൂര ഉത്പാദകര്‍, കാര്‍ഷിക processing നിലയങ്ങള്‍, ആഹാര സംഭരണികള്‍, പലചരക്ക് കടകള്‍, ആഹാര കടത്ത് സംവിധാനങ്ങള്‍ തുടങ്ങിയവരെ ആശ്രയിച്ചിരിക്കുന്നു. 2012 ല്‍ ലോസാഞ്ജലസ് ജില്ല 1.7 കോടി ടണ്‍ ആഹാരമാണ് മറ്റ് ജില്ലകളില്‍ നിന്നും വിദേശത്തു നിന്നുമായി ഇറക്കുമതി ചെയ്യുന്നത്. അതേ സമയം 2.2 കോടി ടണ്‍ ആഹാരം കയറ്റിയയക്കുകയും ചെയ്തു. ഭക്ഷ്യ ലഭ്യത ചങ്ങല ഒരു സങ്കീര്‍ണ്ണമായ പരസ്പര ബന്ധിതമായ infrastructure … Continue reading അമേരിക്കയുടെ ആദ്യത്തെ ഭക്ഷ്യ ലഭ്യത ചങ്ങലയുടെ മാപ്പ് ഞെട്ടിക്കുന്നതാണ്

ബ്രസീലിലെ ആമസോണില്‍ ‘കാടിന്റെ കാവലാള്‍’നെ ആക്രമിച്ച് കൊലപ്പെടുത്തി

വെള്ളിയാഴ്ച Araribóia സംരക്ഷിത വനത്തില്‍ വെച്ച് 26 വയസുള്ള Guajajara ആദിവാസി നേതാവായിരുന്ന Paulo Paulino Guajajara നെ കാട്ടുകള്ളന്‍മാര്‍ ആക്രമിച്ച് കൊലപ്പെടുത്തി. ഈ പ്രദേശം ബ്രസീലിലെ ഏറ്റവും ഭീഷണിയുള്ള ആദിവാസി പ്രദേശമാണ്. ബ്രസീലിലെ Maranhão സംസ്ഥാനത്താണ് ഈ സ്ഥലം. “Guardians of the Forest,” എന്ന ഒരു സംഘത്തിലെ അംഗമായിരുന്നു Paulo. Araribóia സംരക്ഷിത മേഖലയിലെ നിയമവിരുദ്ധമായ വനനശീകരണത്തിനെതിരെ ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന 120 ഓളം വരുന്ന Guajajara ആദിവാസികളുടെ സംഘടനയാണിത്. https://youtu.be/xhpOJXby7rY — സ്രോതസ്സ് … Continue reading ബ്രസീലിലെ ആമസോണില്‍ ‘കാടിന്റെ കാവലാള്‍’നെ ആക്രമിച്ച് കൊലപ്പെടുത്തി

ആഗോള പരിസ്ഥിതി നാശം പുല്‍മേടുകളെ മാറ്റുന്നു

ലോകം മൊത്തമുള്ള കാലാവസ്ഥാ മാറ്റം, മലിനീകരണം, വിവിധ പരിസ്ഥിതി വ്യത്യാസങ്ങള്‍ തുടങ്ങിയവ പുല്‍മേടുകളുടെ വ്യക്തിത്വം തന്നെ മാറ്റുകയാണ് എന്ന് Proceedings of the National Academy of Sciences (PNAS) വന്ന ഒരു പുതിയ പഠനം പറയുന്നു. ലോകത്തെ മഞ്ഞില്ലാത്ത കരയുടെ 40% വും പുല്‍മേടുകളാണ്. പുല്‍മേടുകള്‍ ധാരാളം സ്പീഷീസുകള്‍ക്ക് ആഹാരവും താമസവും നല്‍കുന്നു. ലോകത്തെ കാര്‍ബണിന്റെ 30% ഉം സംഭരിക്കുന്നത് പുല്‍മേടുകളാണ്. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതില്‍ അതിന് വലിയ പങ്കുണ്ട്. എന്നാല്‍ മനുഷ്യന്റെ പ്രവര്‍ത്തി കാരണം … Continue reading ആഗോള പരിസ്ഥിതി നാശം പുല്‍മേടുകളെ മാറ്റുന്നു