ആതിഥ്യ തുടക്കസംരംഭമായ OYO Hotels & Homes തങ്ങളുടെ ഉപഭോക്താക്കളെക്കുറിച്ചുള്ള ഡിജിറ്റല്‍ രേഖകള്‍ അക്രമാസക്തമായ നിലയില്‍ സംസ്ഥാന സര്‍ക്കാരുകളേയും നിയമപാലക അധികാരികളേയും അറിയിക്കുന്നു. കമ്പനിയുടെ തലവനായ Aditya Ghosh പറയുന്നത് തന്റെ കമ്പനിക്ക് വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കായി തുറന്ന് വെക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ്. — സ്രോതസ്സ് thewire.in | 15/Jan/2019
ടാഗ്: വാര്‍ത്ത
പുകയില വ്യവസായം കുട്ടികളെ അതിന്റെ ഉല്‍പ്പന്നങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നു
487 point of sales (PoSs) ലെ 243 സ്കൂളുകളില്‍ നടത്തിയ സര്‍വ്വേ പ്രകാരം അതില്‍ പകുതി (225) എണ്ണവും പുകയില ഉല്‍പ്പന്നങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍ക്കുന്നു എന്ന് കണ്ടെത്തി. ഇത് Cigarettes and Other Tobacco Products Act (COTPA) ന്റെ ലംഘനമാണ്. ഇന്‍ഡ്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 91 മീറ്ററിന് അകത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍ക്കുന്നതും നിരോധിച്ചിരിക്കുകയാണ്. Consumer Voice and Voluntary Health Association (VHA) എന്ന സംഘടനയാണ് ഈ സര്‍വ്വേ നടത്തിയത്. … Continue reading പുകയില വ്യവസായം കുട്ടികളെ അതിന്റെ ഉല്‍പ്പന്നങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നു
സൌദികള്‍ തങ്ങള്‍ക്കനുകൂലമായ സംഘങ്ങളിലേക്ക് ആയുധങ്ങള്‍ കടത്തുന്നു
യെമനിലെ യുദ്ധത്തില്‍ ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ച് നടത്തി അന്വേഷണത്തില്‍ അമേരിക്കയും ബ്രിട്ടണും കൊടുക്കുന്ന ആയുധങ്ങള്‍ അല്‍-ഖൈദയും Isis ഉം മായി ബന്ധമുള്ള ആള്‍ക്കൂട്ടസേനകളുടെ കൈവശം പോലും എത്തിച്ചേരുന്നു എന്ന് ധാരാളം ഉദാഹരണങ്ങള്‍ കാണിക്കുന്നു. സൌദി അറേബ്യയുടെ ഈ പ്രശ്നത്തെക്കുറിച്ച് ആദ്യം ഈ പ്രശ്നം ഉന്നയിച്ചത് ജര്‍മ്മനിയാണ്. ആ പ്രദേശത്ത് വിമാനത്തില്‍ നിന്ന് ഇറക്കിയ G3 തോക്കുകള്‍ ഹൂത്തികള്‍ കൈവശം വെച്ചിരിക്കുന്നതിന്റെ വീഡിയോകള്‍ പുറത്ത് വന്നതിന് ശേഷമാണത്. യെമന്‍ പ്രശ്നത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ആയുധം കയറ്റിയയക്കുന്നതിന് ജര്‍മ്മനിയുടെ ബല്‍ജിയവും വിസമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ … Continue reading സൌദികള്‍ തങ്ങള്‍ക്കനുകൂലമായ സംഘങ്ങളിലേക്ക് ആയുധങ്ങള്‍ കടത്തുന്നു
മധുരമുള്ള പാനീയങ്ങള്‍ വൃക്ക രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്
മധുരം ചേര്‍ത്ത പഴച്ചാറുകള്‍, സോഡ, വെള്ളം എന്നിവ ധാരാളം കഴിക്കുന്നത് chronic kidney disease (CKD) ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് മിസിസിപ്പിയിലെ കറുത്തവരില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. അതിന്റെ റിപ്പോര്‍ട്ട് Clinical Journal of the American Society of Nephrology (CJASN) ല്‍ പ്രസിദ്ധീകരിക്കും. മധുരം ചേര്‍ത്ത ലഘുപാനീയങ്ങളുടെ ഉപയോഗം ആരോഗ്യത്തെ മോശമായി ബാധിക്കുന്നു എന്നതിന്റെ വര്‍ദ്ധിച്ച് വരുന്ന തെളിവുകളില്‍ പുതിയതാണ് ഈ കണ്ടെത്തല്‍ — സ്രോതസ്സ് asn-online.org | Dec 28, 2018
ആയിരക്കണക്കിന് ക്രിസ്തുമസ് വിളക്കുകള്‍ ഈ ജനുവരിയില്‍ നിലംനികത്തലിലേക്ക്
ക്രിസ്തുമസുമായ ബന്ധപ്പെട്ട അവശിഷ്ടങ്ങളിലെ ഏറ്റവും മോശമായത് വിളക്കുകളാണെന്ന് ബിസിനസ് അവശിഷ്ടം കൈകാര്യം ചെയ്യുന്ന BusinessWaste.co.uk ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണിലെ വിളക്ക് കമ്പോളും ഇന്ന് £9 കോടി പൌണ്ടിന്റേതാണ്. നാലിലൊന്ന് വീടുകള്‍ ഇവ വാങ്ങുന്നു. ശരാശരി വിളക്ക് ആറ് മണിക്കൂര്‍ കത്തിനില്‍ക്കും. അതായത് ആറ് മണിക്കൂര്‍ വീട് അലങ്കരിക്കുന്ന അവയുടെ പ്ലാസ്റ്റിക് പുറംതോട് 1,000 വര്‍ഷത്തോളം ഭൂമിയില്‍ നിലനില്‍ക്കും. പ്ലാസ്റ്റിക് മാത്രമല്ല കുഴപ്പക്കാര്‍, ഇവക്കായി കണ്ണാടിയും ലോഹവും ഉപയോഗിക്കുന്നുണ്ട്. — സ്രോതസ്സ് businesswaste.co.uk | Jan 7th, … Continue reading ആയിരക്കണക്കിന് ക്രിസ്തുമസ് വിളക്കുകള്‍ ഈ ജനുവരിയില്‍ നിലംനികത്തലിലേക്ക്
ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഫേസ്‌ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 42.55% സൌജന്യ ആപ്പുകളും ഫേസ്‌ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു എന്ന് മുമ്പത്തെ ഗവേഷണം പുറത്തുകൊണ്ടുവന്നതാണല്ലോ. ഇതുവഴി ഫേസ്‌ബുക്ക്, ഗൂഗിളിന്റെ മാതൃസ്ഥാപനമായ Alphabet ന് ശേഷം വരുന്ന third-party tracker എന്ന സ്ഥാനത്തെത്തി. പ്രായോഗികമായി ഈ വിവര പങ്കുവെക്കല്‍ നടക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് Privacy International ന്റെ പുതിയ റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ഫേസ്‌ബുക്ക് അക്കൌണ്ട് ഇല്ലാത്തവരുടേത് കൂടി വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്നു. ഫേസ്‌ബുക്ക് നിരന്തരം അവരുടെ ഉപയോക്താക്കളേയും, ഉപയോക്താക്കളല്ലാത്തവരേയും, ലോഗൌട്ട് ആയ ഉപയോക്താക്കളേയും Facebook Business Tools … Continue reading ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഫേസ്‌ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു
ലോകത്തെ ആറിലൊന്ന് ആളുകള്‍ അവരുടെ സ്വന്തം വീട് ഉപേക്ഷിച്ച് പാലായനം ചെയ്യാനാഗ്രഹിക്കുന്നു
ലോക മുതലാളിത്തത്തിന്റെ പ്രതിസന്ധിയുടെ ഭാരം കാരണം കോടിക്കണക്കിന് ആളുകള്‍ സ്വന്തം വീട് ഉപേക്ഷിച്ച് പാലായനം ചെയ്യാനാഗ്രഹിക്കുന്നു. അടുത്ത കാലത്ത് നടന്ന ഒരു Gallup പഠനത്തില്‍ ലോകത്തെ മുതിര്‍ന്ന ആളുകളില്‍ ഏകദേശം 75 കോടി ആളുകള്‍ യുദ്ധം, ദാരിദ്ര്യം, തര്‍ക്കം, രോഗം തുടങ്ങിയവ കാരണം അവരുടെ സ്വന്തം രാജ്യം ഉപേക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നു എന്ന് കണ്ടെത്തി. ഇതില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയിട്ടില്ല. sub-Saharan ആഫ്രിക്കയയിലെ മൂന്നിലൊന്ന് പേര്‍ അവിടം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ധാതുക്കളാലും എണ്ണയാലും സമ്പന്നമായ ഈ പ്രദേശം ഫ്രഞ്ച്, ഡച്ച്, … Continue reading ലോകത്തെ ആറിലൊന്ന് ആളുകള്‍ അവരുടെ സ്വന്തം വീട് ഉപേക്ഷിച്ച് പാലായനം ചെയ്യാനാഗ്രഹിക്കുന്നു
കിഴക്കെ അന്റാര്‍ക്ടിക്കയിലെ മഞ്ഞ്നദികള്‍ സമുദ്രത്തിന് ചൂടുകൂടുന്നതിനനുസരിച്ച് ഉരുകുന്നു
കിഴക്കെ അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ എട്ടിലൊന്ന് വരുന്ന മഞ്ഞ്നദികള്‍ (glaciers) സമുദ്രം ചൂടാകുന്നതിനനുസരിച്ച് ഉരുകുകയാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അന്റാര്‍ക്ടിക്കയുടെ ഈ ഭാഗത്തിന് വന്‍ തോതില്‍ മഞ്ഞുണ്ട്. അവ നഷ്ടപ്പെട്ടാല്‍ ദീര്‍ഘകാലത്തേക്ക് ആഗോള സമുദ്ര നിരപ്പ് പത്തിലധികം മീറ്റര്‍ ഉയരും. ലോകത്തെ തീരപ്രദേശത്തെ വീടുകളെല്ലാം അത് മുക്കും. വിശാലമായ Totten മഞ്ഞ്നദി പിന്‍വാങ്ങുന്നതായി അറിയാം. പക്ഷേ പുതിയ പഠനം അനുസരിച്ച് സമീപത്തുള്ള മഞ്ഞ്നദികളില്‍ കൂടി മഞ്ഞ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2008 ന് ശേഷം Vincennes Bay ല്‍ Totten ന് കിഴക്ക് … Continue reading കിഴക്കെ അന്റാര്‍ക്ടിക്കയിലെ മഞ്ഞ്നദികള്‍ സമുദ്രത്തിന് ചൂടുകൂടുന്നതിനനുസരിച്ച് ഉരുകുന്നു
ബര്‍മിങ്ഹാം പൌരാവകാശ സ്ഥാപനത്തിനോട് മനുഷ്യാവകാശ അവാര്‍ഡ് വീണ്ടും കൊടുക്കാന്‍ ആവശ്യമുയരുന്നു
ആഞ്ജല ഡേവിസിന് Fred Shuttlesworth Human Rights Award നല്‍കാനുള്ള തീരുമാനത്തെ Birmingham Civil Rights Institute കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു. ആഞ്ജല ഡേവിസ് പാലസ്തീന്‍കാരുടെ മനുഷ്യാവകാശത്തിന് വേണ്ടി നിലകൊള്ളുന്നു എന്നതാണ് കുറ്റം. പാലസ്തീന്‍കാരുടെ മനുഷ്യാവകാശം എന്നത് ജൂതസമൂഹത്തിന് വിരുദ്ധമാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് റദ്ദാക്കിയത്. ആഞ്ജല ഡേവിസിന് പിന്‍തുണ നല്‍കുകയും അവര്‍ക്ക് കൊടുക്കാനിരുന്ന Fred Shuttlesworth Human Rights Award പിന്‍വലിച്ചതിന് Birmingham Civil Rights Institute നെ അപലപിച്ചുകൊണ്ടും അമേരിക്കയിലെ 350 ല്‍ … Continue reading ബര്‍മിങ്ഹാം പൌരാവകാശ സ്ഥാപനത്തിനോട് മനുഷ്യാവകാശ അവാര്‍ഡ് വീണ്ടും കൊടുക്കാന്‍ ആവശ്യമുയരുന്നു
2017 ല്‍ ഗൂഗിള്‍ $2300 കോടി ഡോളര്‍ ബര്‍മുഡയിലെ നികുതി വെട്ടിപ്പ് കേന്ദ്രത്തിലേക്ക് നീക്കി
വിദേശ നികുതി കുറക്കാനുള്ള പരിപാടിയുടെ ഭാഗമായി ഒരു ഡച്ച് പൊള്ള കമ്പനിയിലൂടെ ബര്‍മുഡയിലേക്ക് ഗൂഗിള്‍ 1990 കോടി യൂറോ (1790 കോടി പൌണ്ട്) നീക്കി. Dutch Chamber of Commerce ല്‍ ഗൂഗിള്‍ കൊടുത്ത രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. Google Netherlands Holdings BV ലൂടെയാണ് ഈ പണം നീക്കിയത്. 2016 ലേതിനേക്കാള്‍ 400 കോടി യൂറോ കൂടുതലാണ് ഇത്. അമേരിക്കക്ക് പുറത്തുനിന്ന് നേടുന്ന royalties ല്‍ നിന്നുള്ള വരുമാനം ഗൂഗിളിന്റെ നെതല്‍ലാന്റ്സിലെ ശാഖ, കമ്പനികള്‍ വരുമാന … Continue reading 2017 ല്‍ ഗൂഗിള്‍ $2300 കോടി ഡോളര്‍ ബര്‍മുഡയിലെ നികുതി വെട്ടിപ്പ് കേന്ദ്രത്തിലേക്ക് നീക്കി