താന്‍ FBIയുടെ അന്വേഷണത്തിലായിരുന്നു എന്ന് മരിച്ച് പോയ മാധ്യമപ്രവര്‍ത്തകന്‍ മൈക്കല്‍ ഹേസ്റ്റിങ്സ് പറഞ്ഞു

മരിച്ച് പോയ മാധ്യമപ്രവര്‍ത്തന്‍ Michael Hastings, FBIയുടെ അന്വേഷണത്തിലായിരുന്നു എന്ന് മരിക്കുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞതായി വിക്കിലീക്സ് വെളിപ്പെടുത്തുന്നു. അതിരാവിലെ നടന്ന ഒരു കാര്‍ അപകടത്തിലാണ് ഹേസ്റ്റിങ്സ് ലോസാഞ്ജലസില്‍ വെച്ച് മരിച്ചത്. "വിക്കിലീക്സിന്റെ വക്കീല്‍ Jennifer Robinson നെ Michael Hastings മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബന്ധപ്പെട്ടു. താന്‍ FBIയുടെ അന്വേഷണത്തിലാണ് എന്ന് അവരോട് വെളിപ്പെടുത്തുകയും ചെയ്തു" 2013

കമ്പ്യൂട്ടറുകള്‍ കഴുത്തിന് വേദനയുണ്ടാക്കും

നിങ്ങള്‍ നേരേയാണ് ഇരിക്കുന്നതെങ്കില്‍ നിങ്ങളുടെ കഴുത്തിന്റെ പേശികള്‍ക്ക് സുഖമായി നിങ്ങളുടെ തലയുടെ ഭാരം താങ്ങാനാകും. അത് ഏകദേശം 5.4 കിലോ ഭാരം വരും. എന്നാല്‍ തല മുന്നോട്ടാക്കി കുനിഞ്ഞിരിക്കുമ്പോള്‍ 45 ഡിഗ്രി കോണുവരും. അപ്പോള്‍ നിങ്ങളുടെ കഴുത്ത് വലിയ ഭാരമുള്ള വസ്തുക്കള്‍ നീക്കുന്ന ഒരു ഉത്തോലകം പോലെയാണ് പ്രവര്‍ത്തിക്കുക. ആ സമയത്ത് നിങ്ങളുടെ കഴുത്തിന്റെ പേശികളില്‍ 20.25 കിലോ ഭാരമാകും ചെലുത്തപ്പെടുന്നത്. അതുകൊണ്ട് ആളുകള്‍ക്ക് തലതിരിക്കുമ്പോള്‍ വേദനയും തോളിനും പുറം വേദനയും വരുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഈ … Continue reading കമ്പ്യൂട്ടറുകള്‍ കഴുത്തിന് വേദനയുണ്ടാക്കും

പട്ടിണി വര്‍ദ്ധിക്കുന്നു

തുടര്‍ച്ചയായി മൂന്ന് വര്‍ഷമായി ലോകം മൊത്തം പട്ടിണി വര്‍ദ്ധിക്കുകയാണ്. സ്ഥിരമായി പോഷകാഹാരം കിട്ടാത്ത (chronic food deprivation) ആളുകളുടെ എണ്ണം 2017 ല്‍ 82.1 കോടിയായി. 2016 ല്‍ അവരുടെ എണ്ണം 80.4 കോടിയായിരുന്നു. പ്രത്യുല്‍പ്പാദന പ്രായത്തിലുള്ള സ്ത്രീകളുടെ അനീമിയയും വര്‍ദ്ധിച്ചു. 2012 ല്‍ 30.3% ആയിരുന്നത് 2016 ല്‍ 32.8% ആയാണ് വര്‍ദ്ധിച്ചത്. അതിന് കുറവൊന്നും പിന്നീട് സംഭവിച്ചില്ല. എന്നാല്‍ stunted കുട്ടികളുടെ എണ്ണം 2012 ലെ 16.52 കോടിയില്‍ നിന്ന് 2017 ല്‍ 9% … Continue reading പട്ടിണി വര്‍ദ്ധിക്കുന്നു

ഇന്‍ഡ്യയില്‍ 8 ല്‍ ഒരാള്‍ വായൂ മലിനീകരണം കൊണ്ട് മരിക്കുന്നു

ഇന്‍ഡ്യയില്‍ നടക്കുന്ന 8 മരണങ്ങളില്‍ ഒന്ന് സംഭവിക്കുന്നത് വായൂ മലിനീകരണം കൊണ്ടാണ്. പുകവലിക്കുന്നതിനെക്കാള്‍ കൂടുതല്‍ രോഗങ്ങളുണ്ടാക്കുന്നു. മരണങ്ങള്‍, രോഗത്തിന്റെ ദുരിതം, ആയുര്‍ ദൈര്‍ഘ്യം എന്നിവക്ക് വായൂ മലിനീകരണവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യത്തെ പഠനം India State-Level Disease Burden Initiative ആണ് നടത്തിയത്. പഠനത്തിന്റെ റിപ്പോര്‍ട്ട് The Lancet Planetary Health ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ല്‍ സംഭവിച്ച 12.4 മരണങ്ങളില്‍ പകുതിക്ക് കാരണം വായൂ മലിനീകരണമാണ്. 70 വയസിന് താഴെ പ്രായമായവരാണ് അവര്‍. — സ്രോതസ്സ് indianexpress.com … Continue reading ഇന്‍ഡ്യയില്‍ 8 ല്‍ ഒരാള്‍ വായൂ മലിനീകരണം കൊണ്ട് മരിക്കുന്നു

മറ്റ് 10 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ സ്ത്രീകളുടെ ആരോഗ്യത്തിന്റേയും ചികില്‍സയുടേയും സ്ഥിതി

11 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ അമേരിക്കയിലെ സ്ത്രീകളുടെ അവസ്ഥ ഏറ്റവും മോശം എന്ന് റിപ്പോര്‍ട്ട് പറയുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍, ചിലവ് കാരണം ചികില്‍സ വേണ്ടെന്ന് വെക്കുക, ചികില്‍സ ചിലവ് താങ്ങുന്നതിന്റെ വിഷമകതകള്‍, ഏറ്റവും അസന്തുഷ്ടരായവര്‍ തുടങ്ങയതിന്റെ ഒക്കെ ഏറ്റവും ഭാരം സഹിക്കുന്നത് അവര്‍ക്കാണ്. അമേരിക്കയിലെ സ്ത്രീകളാണ് ഏറ്റവും അധികം maternal mortality യുള്ളത്. ഗര്‍ഭധാരണത്തിലേയോ പ്രസവത്തിലേയോ സങ്കീര്‍ണതകളാണ് അതിന്റെ കാരണം. ചിലവ് കാരണം അമേരിക്കയിലെ മൂന്നിലൊന്ന് സ്ത്രീകള്‍ ചികില്‍സ വേണ്ടെന്ന് വെക്കുന്നു. പഠനം നടത്തിയ മറ്റ് രാജ്യങ്ങളിലേറ്റവും … Continue reading മറ്റ് 10 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ സ്ത്രീകളുടെ ആരോഗ്യത്തിന്റേയും ചികില്‍സയുടേയും സ്ഥിതി

ബോള്‍സനാരോ ആദിവാസികളുടെ ഭൂമി കൃഷി വകുപ്പിന് കൈമാറി

ബ്രസീലിലെ പുതിയ പ്രസിഡന്റ് Jair Bolsonaro സര്‍ക്കാരിന്റെ ആദിവാസി വകുപ്പ് FUNAI ന്റെ അധികാരത്തിലുള്ള ആദിവാസി ഭൂമി കൃഷി വകുപ്പിന് കൈമാറാനുള്ള ഒരു administrative ഉത്തരവിറക്കി. ഈ നീക്കം പ്രത്യക്ഷത്തില്‍ തന്നെ താല്‍പ്പര്യ വിരുദ്ധതയുള്ളതാണെന്ന് വിമര്‍ശകര്‍ പറയുന്നു. bancada ruralista കാര്‍ഷിക വ്യവസായ ലോബി ദീര്‍ഘകാലമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്‍ഷിക വ്യവസായത്തിന് കാടിനെ വ്യാവസായിക വിഭവം എന്ന രീതിയില്‍ കണ്ട് കൈയ്യേറ്റം നടത്താനുള്ള രാഷ്ട്രീയമായ ശക്തി ഇത് നല്‍കും എന്ന് വിദഗ്ദ്ധര്‍ പറയുന്നു. … Continue reading ബോള്‍സനാരോ ആദിവാസികളുടെ ഭൂമി കൃഷി വകുപ്പിന് കൈമാറി

രണ്ട് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ AIPAC സംഘടിപ്പിക്കുന്ന ഇസ്രായേല്‍ യാത്രയില്‍ നിന്ന് പിന്‍വാങ്ങി

പുതിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് American Israeli Political Action Committee (AIPAC) ന്റെ വിദ്യാഭ്യാസ വിഭാഗം കൊടുക്കുന്ന ഇസ്രായേല്‍ യാത്ര ഒഴുവാക്കുന്നു എന്ന് ഡിസംബര്‍ 3 ന് പുതിയ കോണ്‍ഗ്രസ് പ്രതിനിധിയായ റഷീദ തലെയ്ബ (Rashida Tlaib) ധൈര്യത്തോടെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലെ ആദ്യത്തെ പാലസ്തീനിയന്‍-അമേരിക്കന്‍ ജനപ്രതിനിധിയാണ് ലെയ്ബ. അതിന് പകരം അവര്‍ സ്വന്തം നിലയില്‍ പടിഞ്ഞാറെക്കരയിലേക്ക് പ്രതിനിധിസംഘത്തെ കൊണ്ടുപോകും. അവിടുത്തെ ദാരിദ്ര്യം, പാലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ സൈന്യം തടവില്‍ പാര്‍പ്പിക്കുന്നത്, ശുദ്ധ ജലത്തിന്റെ അസമത്വ ലഭ്യത, എന്നിവയാവും … Continue reading രണ്ട് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ AIPAC സംഘടിപ്പിക്കുന്ന ഇസ്രായേല്‍ യാത്രയില്‍ നിന്ന് പിന്‍വാങ്ങി

15- വര്‍ഷമായ എണ്ണ ചോര്‍ച്ച ഡീപ്പ് വാട്ടര്‍ ഹൊറൈസണിനേക്കാള്‍ വലുതാകും

കഴിഞ്ഞ 15-വര്‍ഷങ്ങളായി Taylor Energyയുടെ ഉടമസ്ഥതയിലുള്ള മുങ്ങിയ എണ്ണ റിഗ്ഗില്‍ നിന്ന് ഏകദേശം 37850 - 113550 ലിറ്റര്‍ വരെ എണ്ണ മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് ചോര്‍ന്നിട്ടുണ്ടാവും 2004 സെപ്റ്റംബറിലാണ് ദുരന്തമുണ്ടായത്. അന്ന് കമ്പനിയുടെ എണ്ണ platform ആയ MC-20 Saratoga കൊടുംകാറ്റ് ഇവാനില്‍ തകര്‍ന്നു. platform നഷ്ടപ്പെട്ടതിന്റെ ഭാഗമായുണ്ടായ കുറച്ച് മലിനീകരണം കമ്പനി പരിഹരിച്ചുവെങ്കിലും അവര്‍ക്ക് ചോര്‍ച്ച ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഈ ചോര്‍ച്ച തടഞ്ഞില്ലെങ്കില്‍ അത് അടുത്ത 100 വര്‍ഷം വരെ തുടരും. അങ്ങനെ അമേരിക്കയിലെ ഏറ്റവും … Continue reading 15- വര്‍ഷമായ എണ്ണ ചോര്‍ച്ച ഡീപ്പ് വാട്ടര്‍ ഹൊറൈസണിനേക്കാള്‍ വലുതാകും

സുപ്രീംകോടതി നിരോധിച്ചിട്ടും ആധാറിന്റെ വാണിജ്യപരമായ ഉപയോഗത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു

കേന്ദ്ര സര്‍ക്കാരിന്റെ ആധാറിനെക്കുറിച്ചുള്ള doublespeak തുടരുന്നു. 5 ജഡ്ജി ഭരണഘടനാ ബഞ്ച് ആധാറിനെ വാണിജ്യപരമായി ഉപയോഗിക്കരുത് എന്ന് ഉത്തരവ് നല്‍കിയിട്ടും വിവിധ ഉദ്ദേശങ്ങള്‍ക്കായി ആധാര്‍ ഉപയോഗിക്കാനായി സര്‍ക്കാര്‍ ആധാര്‍ നിയമം, Indian Telegraph Act, Prevention of Money Laundering Act (PMLA) പോലുള്ള ധാരാളം നിയമങ്ങളില്‍ amending നടത്താന്‍ പോകുന്നു. കഴിഞ്ഞ ദിവസം നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് Aadhaar and Other Laws (Amendment) Act 2018 ലോക് സഭയില്‍ അവതരിപ്പിച്ചു. — സ്രോതസ്സ് … Continue reading സുപ്രീംകോടതി നിരോധിച്ചിട്ടും ആധാറിന്റെ വാണിജ്യപരമായ ഉപയോഗത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു

വിദ്യാര്‍ത്ഥി വായ്പ റിക്കോഡ് $1.46 ലക്ഷം കോടി ഡോളര്‍ എന്ന സീമയിലെത്തി

അമേരിക്കയിലെ വിദ്യാര്‍ത്ഥി വായ്പ കഴിഞ്ഞ മാസം $1.46 ലക്ഷം കോടി ഡോളര്‍ എന്ന സീമയിലെത്തി എന്ന് Bloomberg ന്റെ വിശകലനത്തില്‍ കണ്ടെത്തി. ഈ വായ്പ സാമ്പത്തിക അപകടസാദ്ധ്യത ഉയര്‍ത്തുന്നതാണ്. മാന്ദ്യം അവസാനിച്ച ജൂണ്‍ 2009 ലെ $67500 കോടി ഡോളര്‍ എന്ന നിലയില്‍ നിന്ന് ഇരട്ടിയായിരിക്കുകയാണ് ഇപ്പോള്‍. — സ്രോതസ്സ് bloomberg.com | Dec 17, 2018