ലോകം മൊത്തം കമ്പ്യൂട്ടര്‍ ഗെയിം കളിക്കാര്‍ 7500 കോടി യൂണീറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉപയോഗിക്കുന്നു. അത് 25 വൈദ്യുതി നിലയങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതല്‍ ആണ്. (console ഗെയിമുകളെ ഉള്‍പ്പെടുത്താതെയാണിത്.) അമേരിക്കയില്‍ ഗെയിം കളിക്ക് $600 കോടി ഡോളറാണ് ചിലവാക്കുന്നത്. അത് മൊത്തം വൈദ്യുതി ജല താപിനി, പാചക ഉപകരണങ്ങള്‍, തുണി ചൂടാക്കുന്ന ഉപകരങ്ങള്‍, പാത്രം കഴുകുന്ന ഉപകരണങ്ങള്‍, ശീതീകരണി എല്ലാം ഉപയോഗിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതലാണ്. കൂടുതല്‍ ഊര്‍ജ്ജം എന്നാല്‍ കൂടുതല്‍ ഹരിതഗ്രഹ വാതകങ്ങള്‍ എന്നര്‍ത്ഥം. അമേരിക്കയിലെ കമ്പ്യൂട്ടര്‍ … Continue reading വീഡിയോ ഗെയിമുകള്‍ 25 വൈദ്യുതി നിലയങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു
ടാഗ്: വാര്‍ത്ത
ഝാര്‍ഘണ്ടില്‍ നിന്ന് ആധാറുമായി ബന്ധപ്പെട്ട രണ്ട് പട്ടിണി മരണങ്ങള്‍ കൂടി
തങ്ങളുടെ റേഷന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചതിന് ശേഷം റേഷന്‍ കിട്ടാതായ രണ്ട് പേര്‍ക്ക് കൂടി ഝാര്‍ഘണ്ടില്‍ പട്ടിണി കിടന്ന് മരിച്ചു. ഇതോടെ 2017 ന് ശേഷം പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 17 ആയി എന്ന് ഭക്ഷണ അവകാശ സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു. Mahuatanr ഗ്രാമത്തില്‍ നവംബര്‍ 11 നാണ് 45 വയസായ Kaleshwar Soren ആണ് ഏറ്റവും പുതിയ ഇര മരിച്ചത്. ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ Kaleshwar ന്റെ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടു എന്ന് Right to Food Campaign … Continue reading ഝാര്‍ഘണ്ടില്‍ നിന്ന് ആധാറുമായി ബന്ധപ്പെട്ട രണ്ട് പട്ടിണി മരണങ്ങള്‍ കൂടി
JVP ജൂത പുരോഹിത കൌണ്‍സില്‍ പാലസ്തീനിലെ നീതിക്കായുള്ള വിദ്യാര്‍ത്ഥികളെ പിന്‍തുണക്കും
ജൂത സമൂഹത്തിലും അതിന് പുറത്തുള്ള ജൂത ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതന്‍മാരുടെ സംഘമാണ് ഞങ്ങള്‍. UCLA യില്‍ വരാന്‍ പോകുന്ന ചെറുപ്പക്കാര്‍ സംഘടിപ്പിക്കുന്ന National Students for Justice in Palestine സമ്മേളത്തനിന് എല്ലാ പിന്‍തുണയും നല്‍കുന്നു. ഈ സമ്മേളനം ആസൂത്രണം ചെയ്യുന്ന ഈ വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. തങ്ങളുടെ ലോകത്തോട് ഇടപെടുന്ന, നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, അതില്‍ പാലസ്തീനിലെ നീതിയും ഉള്‍പ്പെടും, ഈ വിദ്യാര്‍ത്ഥികളില്‍ ശക്തമായി വിശ്വസിക്കുന്നു L’shalom – in peace, Jewish Voice for … Continue reading JVP ജൂത പുരോഹിത കൌണ്‍സില്‍ പാലസ്തീനിലെ നീതിക്കായുള്ള വിദ്യാര്‍ത്ഥികളെ പിന്‍തുണക്കും
ഗ്നൂ ലിനക്സ്-ലിബ്രേ 4.19 കേണല്‍ ഇപ്പോള്‍ ലഭ്യമാണ്
ലിനക്സ് കേണല്‍ 4.19 എത്തിയതോടെ അതിന്റെ അടിസ്ഥാനത്തിലുള്ള പുതിയ പതിപ്പ് GNU Linux-libre kernel ഉം ലഭ്യമായി. ഈ കേണലില്‍ കുത്തക drivers ഒന്നുമില്ല എന്നതാണ് ഇതിന്റെ ഗുണം. GNU Linux-libre 4.17-gnu kernel ആയിരുന്നു ഇതുവരെ ഉപയോഗത്തിലുണ്ടായിരുന്നത്. പുതിയ പതിപ്പില്‍ പരീക്ഷണാവസ്ഥയിലുള്ള EROFS (Enhanced Read-Only File System) file system, Wi-Fi 6 (802.11ax) wireless protocol ന്റെ തുടക്കത്തിലെ പിന്‍തുണ, L1FT, SpectreRSB സുരക്ഷാ വീഴ്ചയുടെ പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. — സ്രോതസ്സ് … Continue reading ഗ്നൂ ലിനക്സ്-ലിബ്രേ 4.19 കേണല്‍ ഇപ്പോള്‍ ലഭ്യമാണ്
വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാമാറ്റ പ്രതിഷേധ സമരം നടത്തി
സ്കൂളില്‍ തന്നെ ഇരുന്നുകൊള്ളണമെന്ന, പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ വെല്ലുവിളിച്ചുകൊണ്ട് ആസ്ട്രേലിയയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ തലസ്ഥാനത്തും മറ്റ് പ്രാദേശിക കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തി. കാലാവസ്ഥാ മാറ്റത്തിനോടുള്ള രാഷ്ട്രീയക്കാരുടെ തണുപ്പന്‍ പ്രതികരണത്തിനെതിരാണ് അവരുടെ സമരം. Morrison സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ട് Melbourne, Sydney, Brisbane, Perth, Coffs Harbour, Bendigo തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധ ജാഥകള്‍ നടന്നു. കുട്ടി സാമൂഹ്യപ്രവര്‍ത്തകര്‍ Canberraയിലും Hobartയിലും നടത്തിയ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഈ സമരങ്ങള്‍ നടന്നത്. Young Queenslanders gathered at Parliament House … Continue reading വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാമാറ്റ പ്രതിഷേധ സമരം നടത്തി
DOJ ചാരപ്പണി “ഭരണഘടനാ വിരുദ്ധ”മെന്നാരോപിച്ച് APയുടെ തലവന്‍ കേസ് കൊടുക്കാന്‍ പോകുന്നു
വാറന്റില്ലാതെ ചാരപ്പണി നടത്തിയത് പുറത്തായതിനെ തുടര്‍ന്ന് Justice Department ന് എതിരെ Associated Press ന്റെ തലവന്‍ നിയമ നടപടിക്ക് പോകാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. 100 AP റിപ്പോര്‍ട്ടര്‍മാരേയും എഡിറ്റര്‍മാരേയും അവരുടെ വീട്ടിലെ ഫോണും മൊബൈല്‍ ഫോണും ഓഫീസ് ഫോണും ചോര്‍ത്തി എന്ന് Justice Department സമ്മതിച്ചിരുന്നു. യെമനിലെ CIAയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ വന്നതിനെത്തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായ അന്വേഷണമായിരുന്നു. നിയമവകുപ്പിന്റെ ചാരപ്പണി ഭരണഘടനാ വിരുദ്ധമാണ് എന്ന് AP തലവന്‍ Gary Pruitt പറഞ്ഞു. അന്വേഷണങ്ങള്‍ക്ക് തങ്ങള്‍ … Continue reading DOJ ചാരപ്പണി “ഭരണഘടനാ വിരുദ്ധ”മെന്നാരോപിച്ച് APയുടെ തലവന്‍ കേസ് കൊടുക്കാന്‍ പോകുന്നു
CO2 ഉദ്‌വമനം സമുദ്രങ്ങള്‍ക്ക് അമ്ലവല്‍ക്കരണത്തിന്റെ ഭീഷണിയാകുന്നു
ആര്‍ക്ടിക് സമുദ്രത്തില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിന്റെ ഫലമായി കടല്‍ കൂടുതല്‍ അമ്ലവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തി. അത് ജൈവ വ്യവസ്ഥക്ക് ഭീഷണിയാണ്. കഴിഞ്ഞ രണ്ട് ശദാബ്ദങ്ങളില്‍ സമുദ്രോപരിതലത്തിന്റെ അമ്ലത 30% വര്‍ദ്ധിച്ചു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അമ്ലവല്‍ക്കരണം ചില സ്പീഷീസുകളുടെ വംശനാശത്തിന് കാരണമാകുന്നു. നാം നിര്‍ണ്ണായകമായ ഒരു പരിധിയെ മറികടന്നിരിക്കുകയാണ്. ഈ നിമിഷം നാം ഉദ്‌വമനം ഇല്ലാതാക്കിയാലും അമ്ലവല്‍ക്കരണം കുറഞ്ഞത് പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ തുടരും. 2013
ഗ്വാട്ടിമാലയിലെ പരമോന്നത കോടതി റിയോസ് മോണ്ടിന്റെ വിചാരണ റദ്ദാക്കി
അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്നുന്ന മുമ്പത്തെ ഏകാധിപതി Efraín Ríos Montt ന് എതിരായ ചരിത്രപരമായ വിചാരണ റദ്ദാക്കാന്‍ ഗ്വാട്ടിമാലയിലെ പരമോന്നത കോടതി ഉത്തരവിട്ടു. അങ്ങനെ കേസ് മുമ്പത്തെ അവസ്ഥയിലെത്തി. 1982 ല്‍ അധികാരം പിടിച്ചതിന് ശേഷം ഗ്വാട്ടിമാലയിലെ Ixil പ്രദേശത്തെ 1,700 ആളുകളെ കൊന്നതിന് വംശഹത്യ, മനുഷ്യവംശത്തിന് നേരെയുള്ള കുറ്റം എന്നിവയാണ് റിയോസ് മോണ്ടിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച വിചാരണ അവസാനിക്കാറായ അവസരത്തില്‍ 3-2 എന്ന വോട്ടോടെ അപ്പീല്‍ ജഡ്ജി Carol Patricia Flores കേസ് റദ്ദാക്കുക്കയും … Continue reading ഗ്വാട്ടിമാലയിലെ പരമോന്നത കോടതി റിയോസ് മോണ്ടിന്റെ വിചാരണ റദ്ദാക്കി
ജയിലിലടച്ച അര്‍ജന്റീനയിലെ മുമ്പത്തെ ഏകാധിപതി ജോര്‍ഗ് റാഫേല്‍ വിഡേല 87 ആം വയസില്‍ ചത്തു
അര്‍ജന്റീനയിലെ മുമ്പത്തെ ഏകാധിപതി Jorge Rafael Videla 87 ആം വയസില്‍ ചത്തു. തന്റെ ഭരണകാലത്തെ കൊലപാതകത്തിനും പീഡനത്തിനും തട്ടിക്കൊണ്ട് പോകലിനുമൊക്കെയാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 1976 ല്‍ പ്രസിഡന്റ് Isabel Perón നെ സ്ഥാനഭ്രഷ്ടനാക്കിയ സൈനിക അട്ടിമറിയെ നയിച്ചത് ഇയാളായിരുന്നു. 5 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ഇയാളെ 1990 ല്‍ പ്രസിഡന്റിന്റെ മാപ്പാക്കല്‍ വഴി പുറത്തുവന്നു. എന്നാല്‍ രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ഇയാളെ വീണ്ടും വിചാരണ നടത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. അയാളുടെ … Continue reading ജയിലിലടച്ച അര്‍ജന്റീനയിലെ മുമ്പത്തെ ഏകാധിപതി ജോര്‍ഗ് റാഫേല്‍ വിഡേല 87 ആം വയസില്‍ ചത്തു
അമേരിക്കയിലെ മദ്ധ്യവസ്കരുടെ ആത്മഹത്യാ തോത് വര്‍ദ്ധിക്കുന്നു
പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ മദ്ധ്യവസ്കരുടെ ആത്മഹത്യാ തോത് വര്‍ദ്ധിക്കുകയാണ്. Centers for Disease Control and Prevention പറയുന്നതനുസരിച്ച് കഴിഞ്ഞ ദശാബ്ദത്തില്‍ 35 - 64 വയസ് പ്രായമായവരുടെ ആത്മഹത്യാ തോത് 30% വര്‍ദ്ധിച്ച് ഒരു ലക്ഷം പേരില്‍ 17.6 പേര്‍ എന്ന തോതിലായി. ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത് 50 വയസ് കഴിഞ്ഞവരിലാണ്. അവരുടെ ആത്മഹത്യാ തോത് 50% ആണ് വര്‍ദ്ധിച്ചത്. അമേരിക്കയില്‍ കാര്‍ അപകടത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ ആത്മഹത്യ കാരണം മരണപ്പെടുന്നു. … Continue reading അമേരിക്കയിലെ മദ്ധ്യവസ്കരുടെ ആത്മഹത്യാ തോത് വര്‍ദ്ധിക്കുന്നു