അമേരിക്ക റാഖയില്‍ ബോംബിട്ടത് രണ്ടാം ലോക മഹായുദ്ധത്തില്‍ ഡ്രസ്ഡനില്‍ ബോംബിട്ടത് പോലെയാണ്

സിറിയയില്‍ അമേരിക്ക നയിക്കുന്ന സഖ്യം റാഖ നഗരത്തെ “ഭൂമുഖത്തു നിന്ന് തുടച്ച് നീക്കുന്ന” തരത്തിലുള്ള ബോംബിടലാണ് നടത്തിയത് എന്ന റഷ്യ ആരോപിക്കുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് സഖ്യ കക്ഷികള്‍ ജര്‍മ്മന്‍ നഗരമായ Dresden ല്‍ നടത്തിയ ബോംബിങ് പോലെയായിരുന്നു അത് എന്ന് റഷ്യ പറയുന്നു. പൂര്‍ണ്ണമായി നശിച്ച നഗരത്തില്‍ നിന്ന് ISIS പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ISIS നെതിരായ യുദ്ധത്തില്‍ വിജയിച്ചു എന്ന് അമേരിക്കയുടെ പിന്‍തുണയുള്ള പൗരസേന അവകാശവാദമുന്നയിച്ചതിന് ശേഷമാണ് റഷ്യ അങ്ങനെ പറഞ്ഞത്. അമേരിക്കയുടെ പിന്‍തുണയോടുള്ള … Continue reading അമേരിക്ക റാഖയില്‍ ബോംബിട്ടത് രണ്ടാം ലോക മഹായുദ്ധത്തില്‍ ഡ്രസ്ഡനില്‍ ബോംബിട്ടത് പോലെയാണ്

ന്യൂയോര്‍ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും യൂട്യൂബിനെ സെന്‍സര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു

ഒന്നാം താളിലെ രണ്ട് ലേഖനത്തില്‍ New York Times ഉം Wall Street Journal ഉം ഓണ്‍ലൈന്‍ streaming സേവനമായ YouTube നെ സെന്‍സര്‍ ചെയ്യാനുള്ള ന്യായീകരണങ്ങള്‍ നിരത്തുന്നു. ഈ സേവനങ്ങള്‍ റഷ്യയുടെ പ്രചാരവേല പരത്തുന്നതിനെ സഹായിക്കുന്നു എന്നതാണ് കുറ്റം. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള YouTube ല്‍ റഷ്യന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന അന്തര്‍ദേശീയ ടെലിവിഷന്‍ പരിപാടിയായ RT യുടെ വലിയ വ്യാപ്തിയെ ഈ ലേഖനങ്ങളില്‍ പ്രതിപാതിക്കുന്നുണ്ട്. CNN ന് കിട്ടുന്നത്രയും Fox News നെക്കാള്‍ കൂടുതലും കാഴ്ചക്കാര്‍ … Continue reading ന്യൂയോര്‍ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും യൂട്യൂബിനെ സെന്‍സര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു

വിക്കിലീക്സ് വോള്‍ട്ട് 7: മറ്റ് രഹസ്യാന്വേഷണ സംഘങ്ങളെ ExpressLane ഉപയോഗിച്ച് CIA ചാരപ്പണി നടത്തി

രഹസ്യ വിരുദ്ധ സംഘടനയായ വിക്കിലീക്സ് CIA യുടെ പുതിയ ഒരു കൂട്ടം ഫയലുകള്‍ പ്രസിദ്ധീകരിച്ചു. വ്യക്തികളേയും ലക്ഷ്യങ്ങളേയും ചാരപ്പണി നടത്തുന്നതിന്റെ ചരിത്രം വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍. പുതിയ രേഖകള്‍ പ്രകാരം CIA മറ്റ് രഹസ്യാന്വേഷണ സംഘങ്ങളേയും ചാരപ്പണിക്ക് വിധേയരാക്കി. CIA പദ്ധതിയായ ExpressLane നെക്കുറിച്ചാണ് ഈ രേഖകള്‍. മറ്റ് രഹസ്യാന്വേഷണ സംഘങ്ങളില്‍ നിന്നുള്ള ഡാറ്റ അവരറിയാതെ ശേഖരിക്കുക എന്നതാണ് ഈ പദ്ധതി ചെയ്യുന്നത്. Federal Bureau of Investigation (FBI), Department of Homeland Security (DHS), … Continue reading വിക്കിലീക്സ് വോള്‍ട്ട് 7: മറ്റ് രഹസ്യാന്വേഷണ സംഘങ്ങളെ ExpressLane ഉപയോഗിച്ച് CIA ചാരപ്പണി നടത്തി

സ്ത്രീയുടെ മരണത്തിന്റെ പേരില്‍ പിനോഷെയുടെ രഹസ്യ പോലീസിനെ ശിക്ഷിച്ചു

1976 ഡിസംബറിലെ അറസ്റ്റിന് ശേഷം 29-വയസ് പ്രായമുള്ള 5 മാസം ഗര്‍ഭിണിയായിരുന്ന ഒരു സ്ത്രീയുടെ അപ്രത്യക്ഷമാകലിന്റെ പേരില്‍ മുമ്പത്തെ ഏകാധിപതി അഗസ്റ്റോ പിനോഷെയുടെ 35 ഏജന്റുമാരെ ചിലിയിലെ ഒരു ജഡ്ജി ശിക്ഷിച്ചു. ആ കൂട്ടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ശിക്ഷ 500 വര്‍ഷമായി ഉയര്‍ത്തി. ചിലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന ഇര Reinalda Pereira Plaza, ഒരു ആരോഗ്യ സാങ്കേതികവിദഗ്ദ്ധയായിരുന്നു. സൈനിക ഏകാധിപത്യം ഭരണം പീഡിപ്പിച്ചവര്‍ക്ക് അവര്‍ അഭയം നല്‍കി. Court of Appeals of Santiago … Continue reading സ്ത്രീയുടെ മരണത്തിന്റെ പേരില്‍ പിനോഷെയുടെ രഹസ്യ പോലീസിനെ ശിക്ഷിച്ചു

സിംഗപ്പൂരിലെ റോഡുകളില്‍ ഇനി കാറുകള്‍ക്ക് അനുമതിയില്ല

അടുത്ത വര്‍ഷം മുതല്‍ റോഡിലിറങ്ങുന്ന കാറുകളുടെ എണ്ണം പരിമിതപ്പെടുത്തും എന്ന് വാഹനം വാങ്ങുന്നതില്‍ ഏറ്റവും ചിലവേറിയ നഗരങ്ങളിലൊന്നായ സിംഗപ്പൂര്‍ പ്രഖ്യാപിച്ചു. അതേ സമയം പൊതു ഗതാഗതം വികസിപ്പിക്കുകയും ചെയ്യും. സിംഗപ്പൂരിന്റെ മൊത്തം ഭൂമിയുടെ 12% റോഡുകളാണ് എടുത്തിരിക്കുന്നത്. ഇനി അത് വികസിപ്പിക്കാനാവില്ല എന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്ഥാവനയില്‍ LTA പറയുന്നു. അടുത്ത 5 വര്‍ഷത്തേക്ക് Sg$2800 കോടി ഡോളര്‍ പൊതുഗതാഗതത്തിന് ചിലവാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. — സ്രോതസ്സ് theguardian.com 2017-10-25

ഇക്വിഫാക്സിന്റെ CEO $9 കോടി ഡോളര്‍ നേടി

കമ്പനിയുടെ സ്വകാര്യ വന്‍തോതില്‍ ചോര്‍ന്നതിന്റെ പേരില്‍ രാജിവെച്ച Equifax ന്റെ CEO ആയ Richard Smith അടുത്ത വര്‍ഷങ്ങളില്‍ $9 കോടി ഡോളര്‍ കമ്പനിയില്‍ നിന്ന് നേടും. കഴിഞ്ഞ ദിവസം സ്മിത്ത് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. Fortune മാസിക പറയുന്നതനുസരിച്ച് ഈ വര്‍ഷം അയാള്‍ $7.2 കോടി ഡോളറും അടുത്ത വര്‍ഷങ്ങളില്‍ $1.79 കോടി ഡോളറും ആണ് കൈപ്പറ്റുക. ഈ തുക കണ്ടെത്താന്‍ കമ്പനിയുടെ ഡാറ്റാ ചോര്‍ച്ച അനുഭവിച്ച ഓരോ ഉപയോക്താക്കളും 63 cents(പൈസ) വീതം കൊടുക്കണം. … Continue reading ഇക്വിഫാക്സിന്റെ CEO $9 കോടി ഡോളര്‍ നേടി

ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് ബില്‍ ഓറെയ്‌ലി $3.2 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി

മുമ്പത്തെ Fox News അവതാരകനായ Bill O’Reilly രഹസ്യമായി ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് $3.2 കോടി ഡോളറിന് ജനുവരിയില്‍ ഒത്തുതീര്‍പ്പാക്കി. Fox ല്‍ റെയ്‌ലി ജോലി ചെയ്ത കാലത്തെ ആറമത്തേതും ഏറ്റവും വലുതുമായ ഒത്തുതീര്‍പ്പാണിത്. ഒത്തുതീര്‍പ്പിന് പുറമേ O’Reillyയുടെ കരാര്‍ പ്രകാരം അയാള്‍ക്ക് $2.5 കോടി ഡോളര്‍ വിരമിക്കല്‍ തുക കിട്ടി. റെയ്‌ലിക്കെതിരെ ദീര്‍ഘകാലം Fox News ല്‍ ജോലിചെയ്ത Lis Wiehl നിരന്തരമായ ലൈംഗിക ശല്യപ്പെടുത്തലും, സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിനും അശ്ലീല ചിത്രങ്ങള്‍ ഇമെയിലായി അയച്ചതിനും … Continue reading ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് ബില്‍ ഓറെയ്‌ലി $3.2 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി

1973 ലെ അട്ടിമറിക്ക് ശേഷം പാബ്ലോ നെരുദ ക്യാന്‍സര്‍ മൂലമല്ല മരിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

ചിലിയില്‍ പ്രസിദ്ധ കവിയും നോബല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരുദ മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന പോലെ 1973 ല്‍ ക്യാന്‍സര്‍ വന്നല്ല മരിച്ചതെന്ന് ഫോറന്‍സിക് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അമേരിക്കയുടെ പിന്‍തുണയുള്ള ജനറല്‍ അഗസ്റ്റോ പിനോഷേയുടെ കീഴില്‍ വിഷബാധയേറ്റാണ് മരിച്ചതെന്ന് വാദത്തിന് ശക്തിപകരുന്നതാണ് ഈ കണ്ടെത്തല്‍. ഡോക്റ്റര്‍മാര്‍ വിഷം കുത്തിവെച്ചാണ് നെരുദയെ കൊന്നതെന്നാണ് നെരുദയുടെ ഡ്രൈവര്‍ അവകാശപ്പെടുന്നത്. 1971 ല്‍ പാബ്ലോ നെരുദക്ക് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടി. പുറത്താക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റെയുടെ അടുത്ത … Continue reading 1973 ലെ അട്ടിമറിക്ക് ശേഷം പാബ്ലോ നെരുദ ക്യാന്‍സര്‍ മൂലമല്ല മരിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

ഇസ്രായേലിനെ ബഹിഷ്കരിക്കാതിരുന്നെങ്കില്‍ മാത്രമേ സര്‍ക്കാര്‍ സഹായം കിട്ടൂ എന്ന് ടെക്സാസിലെ നഗരം

ഹാര്‍വി കൊടുംകാറ്റ് ബാധിച്ച ആളുകള്‍ക്ക് പുനര്‍നിര്‍മ്മാണം നടത്താനുള്ള ധനസഹായം കിട്ടണമെങ്കില്‍ തങ്ങള്‍ ഭാവിയില്‍ ഇസ്രായേലിനെ ബഹിഷ്കരിക്കുന്ന സമരത്തില്‍ പങ്കെടുക്കില്ല എന്ന് രേഖാമൂലം അപേക്ഷ കൊടുക്കണമെന്ന് ടെക്സാസിലെ Dickinson നഗരം പ്രഖ്യാപിച്ചു. ഇത് പൌരന്‍മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞുകൊണ്ട് American Civil Liberties Union ഈ നയത്തിനെതിരായ പ്രതിഷേധം ഉയര്‍ത്തി. “ഭരണഘടനയുടെ ഒന്നാം ഭേദഗതി അമേരിക്കക്കാരെ ബഹിഷ്കരണം നടത്താനുള്ള അവകാശം സംരക്ഷിക്കുന്നതാണ്. രാഷ്ട്രീയ അഭിപ്രായപ്രകടനത്തെ തടയാനായി കൊടുംകാറ്റ് സഹായത്തിലോ പൊതു സൌകര്യങ്ങളിലോ വ്യവസ്ഥവെക്കാന്‍ സര്‍ക്കാരിന് ആവില്ല,” എന്ന് … Continue reading ഇസ്രായേലിനെ ബഹിഷ്കരിക്കാതിരുന്നെങ്കില്‍ മാത്രമേ സര്‍ക്കാര്‍ സഹായം കിട്ടൂ എന്ന് ടെക്സാസിലെ നഗരം

ഇ-വെരിഫൈ എന്നത് ഒരു സ്വകാര്യതാ ദുരന്തമാണ്

അമേരിക്കയിലെ തൊഴില്‍ അപേക്ഷകരുടെ അപേക്ഷ യോഗ്യതയുള്ളതാണോ എന്ന് പരിശോധിക്കാന്‍ ഫെഡറല്‍ ഡാറ്റാ സിസ്റ്റം E-Verify ഉപയോഗിക്കുന്നു. അത് പ്രവര്‍ത്തിപ്പിക്കുന്നത് U.S. Department of Homeland Security (DHS), U.S. Citizenship and Immigration Services (USCIS), U.S. Social Security Administration (SSA) എന്നിവരാണ്. ഇതുവരെ സ്വകാര്യ കമ്പനികളിലെ ജോലിക്കാര്‍ E-Verify ചെയ്യേണ്ട കാര്യമില്ലായിരുന്നു. ചില സംസ്ഥാനങ്ങള്‍ മാത്രമാണ് അത് ഉപയോഗിക്കുന്നത്. നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ ഡാറ്റാ സിസ്റ്റത്തിലെ സ്വകാര്യതയും കൃത്യതയേയും പ്രശ്നമായിരിക്കുന്ന അവസരത്തില്‍ E-Verify രാജ്യം മൊത്തം … Continue reading ഇ-വെരിഫൈ എന്നത് ഒരു സ്വകാര്യതാ ദുരന്തമാണ്