കാലാവസ്ഥയെ ചൂടാക്കുന്ന മലിനീകാരികളെ ഒന്നിച്ച് കൂട്ടിക്കെട്ടുകയും അവയുടെ ഫലത്തെ "CO2 തുല്യത"യുടെ പേരില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നത് കാലാവസ്ഥ നയങ്ങളില്‍ ഒരു സാധാരണ രീതിയാണ്. 100-വര്‍ഷത്തെ കാലയളവിലെ കാലാവസ്ഥ ഫലത്തെ താരതമ്യം ചെയ്യുന്നതില്‍ അടിസ്ഥാനമാക്കിയതാണ് ഈ തുല്യത. ഈ സമീപനം പ്രശ്നമുള്ളതാണ്. കാലാവസ്ഥ ശക്തമാക്കലുകാര് എല്ലാവരും തുല്യരല്ല. കാലാവസ്ഥയിലേയും ജൈവവ്യവസ്ഥയിലേയും അവരുടെ ഫലങ്ങള്‍ വ്യതിരിക്തമാണ്. ഹൃസ്വകാല കാലാവസ്ഥ ശക്തികള്‍ക്ക് അടുത്തകാലത്തെ കാലാവസ്ഥയില്‍ വലിയ ആഘാതം ഉണ്ട്. അതേ സമയം CO2 ന് ദീര്‍ഘകാല കാലാവസ്ഥയില്‍ വലിയ ആഘാതം ഉണ്ട്. … Continue reading ഹൃസ്വകാല കാലാവസ്ഥ ശക്തമായ മലിനീകാരികളെ കൈകാര്യം ചെയ്യേണ്ട സമയമായി
ടാഗ്: ഹരിതഗൃഹ വാതകം
നൈട്രസ് ഓക്സൈഡ് വലിയ കാലാവസ്ഥ ഭീഷണി മുഴക്കുന്നു
ലോകം മൊത്തമുള്ള ഭക്ഷവസ്തുക്കളുടെ ഉത്പാദനത്തിലെ നൈട്രജന്‍ വളങ്ങളുടെ വര്‍ദ്ധിച്ചുള്ള ഉപയോഗം അന്തരീക്ഷത്തിലെ N2Oയുടെ സാന്ദ്രത വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. N2O എന്നത് CO2 നെക്കാള്‍ 300 മടങ്ങ് ശക്തിയുള്ള ഹരിതഗൃഹ വാതകമാണ്. അത് അന്തരീക്ഷത്തില്‍ 100 വര്‍ഷത്തിലധികം കാലം നിലനില്ക്കും. കാലാവസ്ഥാ മാറ്റത്തെ ബാധിക്കുന്ന അപകടസൂചകമായ ഗതിയാണ് പഠനം സൂചിപ്പിക്കുന്നത്: N2O വ്യവസായ വല്‍ക്കരണ നിലയില്‍ നിന്ന് 20% വര്‍ദ്ധിച്ചിരിക്കുന്നു. 1750 ല്‍ 270 parts per billion (ppb) ആയിരുന്നത് 2018 ആയപ്പോഴേക്കും 331ppb ആയി. ഏറ്റവും … Continue reading നൈട്രസ് ഓക്സൈഡ് വലിയ കാലാവസ്ഥ ഭീഷണി മുഴക്കുന്നു
വ്യോമയാനത്തിന്റെ ആഘാതത്തിന്റെ 2/3 ഉം CO2 അല്ലാത്ത ഉദ്‍വമനങ്ങളാണ്
മനുഷ്യന്റെ കാലാവസ്ഥാ ആഘാതത്തിന്റെ 3.5% വരുന്നത് വ്യേമയാനത്തില്‍ നിന്നാണ്. അതിന്റെ 2/3 ഉം CO2 അല്ലാത്ത ഉദ്‍വമനങ്ങളാണ് എന്ന് പുതിയ പഠനം കണ്ടെത്തി. Atmospheric Environment എന്ന ജേണലില്‍ അതിന്റെ റിപ്പോര്‍ട്ട് വന്നു. വിമാനത്തില്‍ ഇന്ധനം കത്തുന്നത് വഴിയുണ്ടാകുന്ന CO2 അല്ലാതെ condensation trails ഉം nitrogen oxide (NOx) ഉം വ്യോമയാനം കാരണം പുറത്തുവരുന്നു. കാര്‍ബണിനേക്കാള്‍ വലിയ ദോഷമാണ് ഈ രണ്ട് ഘടകങ്ങളും ചെയ്യുന്നത്. — സ്രോതസ്സ് greencarcongress.com | 06 Sep 2020
മണ്ണില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്വമനം ആഗോള തപനത്താല്‍ വര്‍ദ്ധിക്കും
ആഗോള തപനം കാരണം ലോകം മൊത്തം മണ്ണില്‍ നിന്ന് കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തു വരുന്നു എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. താപനില വര്‍ദ്ധിക്കുന്നതിനോടുള്ള മണ്ണില്‍ കാണപ്പെടുന്ന സൂഷ്മജീവികളുടെ പ്രതിപ്രവര്‍ത്തനത്താലാണ് ഇത് സംഭവിക്കുന്നത് എന്ന് പഠനം നടത്തിയ University of Exeter ലെ ഗവേഷകര്‍ പറയുന്നു. താപനില വര്‍ദ്ധനവിനനുസരിച്ച് മണ്ണിലെ സൂഷ്മജീവികളുടെ കൂട്ടങ്ങള്‍ കൂടുതല്‍ അളവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. എന്നിരുന്നാലും, മണ്ണിന്റെ തരം വ്യത്യസ്ഥ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളില്‍ മാറുന്നതുകൊണ്ട് പ്രതികരണം uniform ആയിരുന്നില്ല. … Continue reading മണ്ണില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്വമനം ആഗോള തപനത്താല്‍ വര്‍ദ്ധിക്കും
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്ഷങ്ങളിലേക്കും കൂടിയ നിലയില്‍
Global atmospheric carbon dioxide concentrations (CO2) in parts per million (ppm) for the past 800,000 years. The peaks and valleys track ice ages (low CO2) and warmer interglacials (higher CO2). During these cycles, CO2 was never higher than 300 ppm. In 2018, it reached 407.4 ppm. On the geologic time scale, the increase (blue dashed … Continue reading അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്ഷങ്ങളിലേക്കും കൂടിയ നിലയില്‍
ഹരിതഗൃഹവാതക ഉദ്വമനത്തിന് കാരണമാകുന്നത് വെറും 90 കമ്പനികളാണ്
ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനത്തിന്റെ അവസാന ദിവസം പോളണ്ടിലെ വാഴ്സയില്‍ നടന്നുകൊണ്ടിരിക്കുന്നു. ഉദ്വമനം കുറക്കുന്നതില്‍ ഒരു കരാറുണ്ടാക്കാന്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞ് ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി. 1854ലെ വ്യവസായിക വിപ്ലവം തുടങ്ങിയതിന് ശേഷം നടത്തിയ ഹരിതഗൃഹവാതഉദ്വമനത്തിന്റെ മൂന്നില്‍ രണ്ടും നടത്തുന്നത് വെറും 90 കമ്പനികളാണ് എന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു. Climate Accountability Institute ന്റെ അഭിപ്രായത്തില്‍ ഉദ്വമനത്തിന്റെ പകുതിയും സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 25 വര്‍ഷങ്ങളിലാണ്. മലിനീകരണം നടത്തുന്ന … Continue reading ഹരിതഗൃഹവാതക ഉദ്വമനത്തിന് കാരണമാകുന്നത് വെറും 90 കമ്പനികളാണ്
ചെറുപ്പക്കാരായ ബ്രിട്ടീഷുകാരുടെ പറക്കല്‍ സ്വഭാവം
ലോകത്തെ മറ്റ് രാജ്യക്കാരേക്കാള്‍ കൂടുതല്‍ ബ്രിട്ടീഷുകാര്‍ വിദേശങ്ങളിലേക്ക് പറക്കുന്നു. അത് വ്യോമയാനത്തില്‍ നിന്നുള്ള ഉദ്വമനം വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്. എന്നിട്ടും മിക്ക ആളുകളും പറക്കുന്നില്ല. ബ്രിട്ടണില്‍ തന്നെയുള്ള പകുതി ആളുകള്‍ പറക്കുന്നില്ല. അതുമല്ല ലോകത്തെ മൊത്തം ജനങ്ങളുടെ 95% പേരും ഒരിക്കല്‍ പോലും വിമാനത്തില്‍ കയറിയിട്ടില്ലാത്തവരാണ്. കഴിഞ്ഞ വര്‍ഷം വിമാനയാത്ര നടത്തിയ പകുതി പുരുഷന്മാരും 20-45 വയസ് പ്രായമുള്ളവരായിരുന്നു. മൂന്നിലൊന്ന് പേര് സ്ത്രീകളും ആയിരുന്നു. ഇവര്‍ ബാച്ചിലര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വിമാന യാത്ര നടത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ … Continue reading ചെറുപ്പക്കാരായ ബ്രിട്ടീഷുകാരുടെ പറക്കല്‍ സ്വഭാവം
വെറും 100 കമ്പനികളാണ് ആഗോള ഉദ്വമനത്തിന്റെ 71% വരുത്തുന്നത്
1988 ന് ശേഷം ലോകത്തെ മൊത്തം ഹരിതഗൃഹഉദ്വമനത്തിന്റെ 70% ല്‍ അധികം നടത്തുന്നത് വെറും 100 കമ്പനികളാണ് എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. Climate Accountability Institute ന്റെ സഹായത്തോടെ CDP ആണ് Carbon Majors Report എന്ന ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 1988 ന് ശേഷമുള്ള ആഗോള വ്യാവസതായിക ഉദ്വമനത്തിന്റെ പകുതിയും നടത്തിയത് വെറും 25 കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. ExxonMobil, Shell, BP, Chevron തുടങ്ങിയവയാണ് ഏറ്റവും അധികം ഉദ്വമനം നടത്തുന്ന നിക്ഷേപകരുടെ … Continue reading വെറും 100 കമ്പനികളാണ് ആഗോള ഉദ്വമനത്തിന്റെ 71% വരുത്തുന്നത്
പ്രതിവര്‍ഷം 7% വീതം കാര്‍ബണ്‍ ഉദ്വമനം കുറക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്
ലോകം ഇപ്പോള്‍ പൊയ്കൊണ്ടിരിക്കുന്നത് 3.2°C താപനിലാ വര്‍ദ്ധനവിലേക്കാണ് എന്ന് United Nations Environment Programme (UNEP) പറയുന്നു. 1.5°C വര്‍ദ്ധനവ് എന്ന നിലയിലേക്കെത്താനായി ഇപ്പോഴുള്ള ശ്രമങ്ങളുടെ അഞ്ച് ഇരട്ടി വലിപ്പത്തിലുള്ള ശ്രമങ്ങളുണ്ടെങ്കിലേ കഴിയൂ എന്നാണ് UNEPയുടെ അഭിപ്രായം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ 2020 - 2030 കാലത്ത് ആഗോള കാര്‍ബണ്‍ ഉദ്വമനം പ്രതിവര്‍ഷം 7.6% വീതം കുറക്കണം. മൊത്തം ഉദ്വമനത്തിന്റെ 78% ഉം വരുന്നത് G20 രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ G20 രാജ്യങ്ങളില്‍ വെറും 5 എണ്ണം … Continue reading പ്രതിവര്‍ഷം 7% വീതം കാര്‍ബണ്‍ ഉദ്വമനം കുറക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്
സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാലാവസ്ഥാ ആഘാതം
സൂപ്പര്‍മാര്‍ക്കറ്റുകള്‍ ധാരാളം ഊര്‍ജ്ജം ഉപയോഗിക്കുന്നവയാണ്. അതിലെ 60% വും തണുപ്പിക്കുകയും ചൂടാക്കുകയും ചെയ്യാനാണ്. എന്നാല്‍ കാലാവസ്ഥാ ആഘാതത്തിന്റെ വലിയ ഭാഗവും വരുന്നത് refrigerants ല്‍ നിന്നാണ്. Environmental Investigation Agency (EIA) ന്റെ റിപ്പോര്‍ട്ടുകളനുസരിച്ച് 4.5 കോടി ടണ്‍ CO2 ഉണ്ടാക്കുന്ന അത്ര ആഘാതമാണ് അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്ന refrigerant ചെയ്യുന്നത്. (കാറിന്റെ കണക്കില്‍ പറഞ്ഞാല്‍ 95 ലക്ഷം കാറുകള്‍ റോഡിലുണ്ടാക്കുന്ന മലിനീകരണത്തിന് തുല്യം.) ഈ പ്രശ്നത്തിന് പരിഹാരം കാണാനായി കമ്പനികള്‍ തീര്‍ച്ചയായും : … Continue reading സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാലാവസ്ഥാ ആഘാതം