അമേരിക്കയിലെ ഹരിതവാതക ഉദ്വമനത്തിന്റെ 40% ഉം കാരണക്കാർ 10% വരുന്ന സമ്പന്നരാണ്

രാജ്യത്തെ മൊത്തം ഹരിതഗൃഹവാതക ഉദ്വവമനത്തിന്റെ 40% ത്തിനും ഉത്തരവാദികൾ ഏറ്റവും മുകളിലത്തെ വരുമാനം കിട്ടുന്ന 10% അമേരിക്കയിലെ അതി സമ്പന്നർ ആണെന്ന് University of Massachusetts Amherst നടത്തിയ പഠനത്തിൽ കണ്ടെത്തി. PLOS Climate എന്ന ജേണലിലാണ് ഈ പഠനത്തിന്റെ റിപ്പോർട്ട് വന്നത്. വരുമാനത്തെ, പ്രത്യേകിച്ചും ധന നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തെ, ആ വരുമാനം ഉത്പാദിപ്പിക്കാനായി ഉണ്ടാകുന്ന ഉദ്വമനവുമായി ബന്ധപ്പെടുത്തുന്ന ആദ്യത്തെ പഠനമാണിത്. ആഗോള താപനില വർദ്ധനവ് 1.5 C ൽ താഴെ നിർത്താനായി നയരൂപീകർത്താക്കൾ … Continue reading അമേരിക്കയിലെ ഹരിതവാതക ഉദ്വമനത്തിന്റെ 40% ഉം കാരണക്കാർ 10% വരുന്ന സമ്പന്നരാണ് →

സുരക്ഷിതത്വ സംവിധാനം

https://www.youtube.com/watch?v=YrkE_VaMD4k Honest Government Ad The Juice Media Sh!t-Lite climate policy | with Adam Bandt https://www.youtube.com/watch?v=Titf-M0kBSw

വലിയ ദാദാക്കളുടെ മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം വിലയില്ലാത്തണ്

ലോകത്തെ ഏറ്റവും വലിയ offset certifier ആയ Verra കൊടുത്ത മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം ശരിക്കും ഉദ്‌വമനം കുറക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതല്ല എന്ന് Guardian, Source Material, Die Zeit ഉം ജനുവരി 2023 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് Truthout ല്‍ വന്നിരുന്നു. Verified Carbon Standard നടത്തുന്നത് Verra ആണ്. അവര്‍ ഒരു ശതകോടിയിലധികം ടണ്‍ മൂല്യമുള്ള കാര്‍ബണ്‍ ഒഫ്സെറ്റുകള്‍ കൊടുത്തിട്ടുണ്ട്. എല്ലാ voluntary carbon offsets ന്റേയും നാലിലൊന്നാണ് ഇത്. … Continue reading വലിയ ദാദാക്കളുടെ മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം വിലയില്ലാത്തണ് →

ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ആംസ്റ്റര്‍ഡാമിലെ Schiphol വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രങ്ങളുടെ മേലെ കയറിയിരുന്ന് അതിനെ പറക്കുന്നതില്‍ നിന്ന് തടഞ്ഞ നൂറുകണക്കിന് കാലാവസ്ഥ പ്രവര്‍ത്തകരെ ഡച്ച് അതിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്തു. വെളുത്ത വേഷം ധരിച്ച 100 ല്‍ അധികം പ്രതിഷേധക്കാര്‍ സ്വകാര്യ വിമാനങ്ങള്‍ കിടന്നിരുന്ന സ്ഥലത്ത് ശനിയാഴ്ച എത്തി. നെതല്‍ലാന്‍ഡ്സിലെ ഏറ്റവും വലിയ കാര്‍ബണ്‍ സ്രോതസാണ് Schiphol എന്ന് ഗ്രീന്‍പീസ് പറയുന്നു. പ്രതിവര്‍ഷം 1200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അവിടെ നിന്നുണ്ടാകുന്നു. Extinction Rebellion ഉം ഈ സമരത്തില്‍ … Continue reading ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു →

ലോകം മൊത്തമുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം

Our World in Data യുടെ കണക്ക് പ്രകാരം, 3400 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO₂) ആഗോള ജനക്കൂട്ടം പുറത്തുവിട്ടു. എവിടെ നിന്നുമാണ് ഈ CO₂ എല്ലാം വരുന്നത്? Adam Symington ന്റെ ഈ ചിത്രം ലോകം മൊത്തമുള്ള CO₂ നെ മാപ്പ് ചെയ്യുന്നു. European Commission ന്റെ 2018 ലെ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഓരോ ടണ്‍ CO₂ നേയും 0.1-ഡിഗ്രി ഗ്രിഡ്ഡില്‍ (ഏകദേശം 11 ചതു.കിലോമീറ്റര്‍) രേഖപ്പെടുത്തി. ജനക്കൂട്ട കേന്ദ്രങ്ങള്‍ മാത്രമല്ല, വിമാന … Continue reading ലോകം മൊത്തമുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം →

ആഗോള CO2 ഉദ്‌വമനം കുറയുന്ന മട്ടില്ല

2022 ലെ ആഗോള CO2 ഉദ്‌വമനം റിക്കോഡ് നിലയിലാണ്. താപനിലാ വര്‍ദ്ധനവ് 1.5°C ന് താഴെ നിര്‍ത്താനാകും വിധം ഉദ്‌വമനം കുറയുന്ന ഒരു സൂചനയും കാണാനില്ല. Global Carbon Project ന്റെ കണക്കിലാണ് ഇക്കാര്യം കണ്ടത്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ 9 വര്‍ഷത്തിനകം താപനിലാ വര്‍ദ്ധനവ് 1.5°C ന് താഴെ നിര്‍ത്താനുള്ള സാദ്ധ്യത 50% മാത്രമാണ്. അവരുടെ റിപ്പോര്‍ട്ട് പ്രകാരം 2022 ല്‍ 4060 കോടി ടണ്‍ CO2 (40.6 GtCO2) ഉദ്‌വമനമുണ്ടായി. 2021 നേക്കാള്‍ 1.0% … Continue reading ആഗോള CO2 ഉദ്‌വമനം കുറയുന്ന മട്ടില്ല →

ഉദ്‌വമനം കുറച്ചില്ലെങ്കില്‍ താപവുമായി ബന്ധപ്പെട്ട ശിശുമരണം ഇരട്ടിയാകും

താപനിലാ വര്‍ദ്ധനവ് കുറക്കാനായി കാര്‍ബണ്‍ ഉദ്‌വമനം കുറച്ചാല്‍ ആഫ്രിക്കയിലെ കുട്ടികളുടെ പ്രതിവര്‍ഷ മരണം 6,000 കുറക്കാനാകും എന്ന് പുതിയ ഗവേഷണം പറയുന്നു. University of Leeds ഉം London School of Hygiene & Tropical Medicine (LSHTM) ഉം ചേര്‍ന്ന് നടത്തിയ പഠനമാണ്. താപനില വര്‍ദ്ധനവ് പാരീസ് കരാറിന്റെ 1.5ºC എന്ന ലക്ഷ്യത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിന് കുട്ടികളുടെ താപവുമായി ബന്ധപ്പെട്ട മരണം ഇല്ലാതാക്കാനാകും. ഉദ്‌വമനം ഇതുപോലെ തുടര്‍ന്നാല്‍ ആഫ്രിക്കയിലെ കുട്ടികളുടെ താപവുമായി ബന്ധപ്പെട്ട മരണം … Continue reading ഉദ്‌വമനം കുറച്ചില്ലെങ്കില്‍ താപവുമായി ബന്ധപ്പെട്ട ശിശുമരണം ഇരട്ടിയാകും →

2020ല്‍ ഹരിതഗൃഹവാതക നില ഏറ്റവും കൂടിയ നിലയിലെത്തി

ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ കൂടിവരുന്ന ഗതി 2021 ഉം തുടര്‍ന്നു എന്ന് World Meteorological Organisation (WMO) പുറത്തിറക്കിയ പുതിയ GHG ബുള്ളറ്റിനില്‍ പറയുന്നു. carbon dioxide (CO2), methane (CH4), nitrous oxide (N2O) എന്നീ പ്രധാന ഹരിതഗൃഹവാതകങ്ങള്‍ മുമ്പത്തെ വര്‍ഷങ്ങളേക്കാള്‍ 2020 ല്‍ കൂടുതല്‍ സാന്ദ്രതയിലെത്തി. അമേരിക്കയിലെ ഹവായ്‌യിലെ Mauna Loa നിലയവും ആസ്ട്രേലിയയിലെ Cape Grim നിലയവും അളക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില ജൂലൈ 2021 ന് യഥാക്രമം 416.96 parts per … Continue reading 2020ല്‍ ഹരിതഗൃഹവാതക നില ഏറ്റവും കൂടിയ നിലയിലെത്തി →

ആഹാരോത്പാദനത്തില്‍ നിന്നുള്ള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 60% ഉം വരുന്നത് മൃഗ വളര്‍ത്തലില്‍ നിന്നാണ്

ആഗോള ആഹാര ഉത്പാദനം ആണ് മൂന്നിലൊന്ന് ഹരിതഗൃഹവാതക ഉദ്‌വമനവും നടത്തുന്നത്. അതില്‍ സസ്യാഹാരത്തേക്കാള്‍ ഭൂമിയെ ചൂടാക്കുന്ന കാര്‍ബണ്‍ മലിനീകണം ഇരട്ടി ഉണ്ടാക്കുന്നത് ഇറച്ചിയും പാലും ആണ്. Nature Food ല്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം അനുസരിച്ച് ആഗോള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 35% ഉണ്ടാക്കുന്നത് ആഗോള ആഹാര ഉത്പാദനം ആണ്. അതിന്റെ 57% വരുന്നത് മൃഗങ്ങളെ അടിസ്ഥാനമായുള്ള ആഹാരത്തില്‍ നിന്നാണ്. കാലിത്തീറ്റ ഉള്‍പ്പടെ. ആഹാരത്തിന് വേണ്ടിയുള്ള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 25% വരുന്നത് ബീഫ് ഉത്പാദനത്തില്‍ നിന്നാണ്. അതിന് പിന്നാലെ പശുവിന്റെ … Continue reading ആഹാരോത്പാദനത്തില്‍ നിന്നുള്ള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 60% ഉം വരുന്നത് മൃഗ വളര്‍ത്തലില്‍ നിന്നാണ് →

വര്‍ദ്ധിച്ചുവരുന്ന ഹരിതഗൃഹവാതകങ്ങള്‍ ആര്‍ക്ടിക്കിലെ ഓസോണിന് ഭീഷണിയാകുന്നു

ആഗോളതപനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാതൃകയോട് ചേരും വിധം ആര്‍ക്ടിക്കിന് മുകളിലുള്ള അന്തരീക്ഷത്തില്‍ ശീതകാലത്ത് താപനില വളരെ താഴുന്നത് കൂടുതല്‍ സാധാരണമാകുകയും കൂടുതല്‍ തീവൃമാകുകയും ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞരുടെ ഒരു അന്തര്‍ദേശീയ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറഞ്ഞ താപനില അതിതീവൃമാകുന്നത്, മനുഷ്യര്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട രാസവസ്തുക്കളില്‍ രാസമാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു എന്നും അവര്‍ കണ്ടെത്തി. അത് ഓസോണിന്റെ നാശത്തിലേക്ക് നയിക്കുന്നു. ഓസോണ്‍ നശിപ്പിക്കുന്ന chlorofluorocarbons (CFCs) ഉം ഹാലോജനുകളും 2010 ല്‍ ലോകംമൊത്തം നിരോധിച്ച് കുറച്ച് … Continue reading വര്‍ദ്ധിച്ചുവരുന്ന ഹരിതഗൃഹവാതകങ്ങള്‍ ആര്‍ക്ടിക്കിലെ ഓസോണിന് ഭീഷണിയാകുന്നു →