തക്കാളി വിത്തിടുന്നതില്‍ കര്‍ഷകര്‍ക്ക് രണ്ടാമതൊന്നുകൂടി ചിന്തിക്കേണ്ട സ്ഥിതിയിലാണ്. കാരണം നവംബര്‍ 2017 - നവംബര്‍ 2018 കാലത്ത് തക്കാളിയുടെ മൊത്തവ്യാപാര വില ശരാശരി 54% ആണ് കുറഞ്ഞത്. 78% വല കുറഞ്ഞ മഹാരാഷ്ട്രയാണ് ഏറ്റവും മുമ്പില്‍. 73.38% വിലക്കുറവിവ്‍ ഗുജറാത്ത് തൊട്ടുപിറകിലുണ്ട്. കര്‍ണാടകയില്‍ 70.53% വും ആന്ധ്രാ പ്രദേശില്‍ 69% വും ജമ്മു കാശ്മീരില്‍ 67.21% വും വില കുറഞ്ഞു. എങ്കിലും ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ ഗുണമൊന്നും കിട്ടിയില്ല. കര്‍ഷകരാണ് വിലയിടിവ് സഹിക്കുന്നത്. 2018 ലെ കര്‍ഷക പ്രതിഷേധങ്ങളില്‍ … Continue reading ഈ വര്‍ഷം തക്കാളിയുടെ മൊത്തവ്യാപാര വില 54% കുറഞ്ഞു
മാസം: ജനുവരി 2019
സംശയാസ്പദമായ ആളുകളുടെ മുഖം തിരിച്ചറിയാനുള്ള രീതിയുടെ പേറ്റന്റ് ആമസോണിന്
അയലത്തെ വീടിന്റെ ജനല് പൊളിക്കുകയോ, സഹപ്രവര്‍ത്തരോട് മോശമായി പെരുമാറുകയോ പോലെ സംശയാസ്പദമായ ആളുകളെ “അടയാളപ്പെടുത്താന്‍” ഉപയോക്താക്കളെ അനുവദിക്കുന്ന രീതിക്ക് ആമസോണിന് പേറ്റന്റ് മെയ് 2018 ന് കൊടുത്തു. അവരുടെ ക്യാമറകളില്‍ നിന്ന് പിടിക്കുന്നതല്ലാതെ ഉപയോക്താക്കള്‍ക്ക് മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള ചിത്രങ്ങളും കയറ്റാനാകും. അവിടെ നിന്ന് ഉപയോക്താക്കള്‍ക്ക് സംശയാസ്പദമായ ആളിനെക്കുറിച്ച്, അവര്‍ ഒരു കുറ്റകൃത്യ ഡാറ്റാബേസില്‍ ഇല്ലങ്കില്‍ കൂടി, ജാഗ്രതാസന്ദേശങ്ങള്‍ സ്വീകരിക്കാനാകും. അയല്‍കൂട്ട ഡാറ്റാബേസില്‍ ഉപയോക്താക്കള്‍ക്ക് ആളുകളെ വിശ്വസ്ഥരായ ആളുകള്‍ എന്നും രേഖപ്പെടുത്താനാകും. ആളുകളെ സംശയാസ്പദമോ അംഗീകൃതരോ എന്ന് … Continue reading സംശയാസ്പദമായ ആളുകളുടെ മുഖം തിരിച്ചറിയാനുള്ള രീതിയുടെ പേറ്റന്റ് ആമസോണിന്
അമേരിക്കയിലെ കുടുംബ വേര്‍പിരിക്കലിന്റെ ഫലം
https://twitter.com/ACLU/status/1033084026893070338 — സ്രോതസ്സ് twitter.com/ACLU | 24 Aug 2018
സ്നോഡന് ഇമെയില്‍ സേവനം നല്‍കിയ സ്ഥാപനം രഹസ്യമായി അടച്ചുപൂട്ടി
National Security Agency ല്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്നോഡന്‍ ഉപയോഗിച്ചിരുന്നത് എന്ന് കരുതുന്ന encrypted ഇമെയില്‍ സേവനം കഴിഞ്ഞ ദിവസം ആകസ്മികമായി അടച്ചുപൂട്ടി. ഉപയോക്താക്കളുടെ വിവരങ്ങള്‍ വേണമെന്ന ആവശ്യവുമായി അമേരിക്കന്‍ സര്‍ക്കാര്‍ നടക്കുന്ന ഒരു നിയമ യുദ്ധത്തിനിടക്കാണിത്. Lavabit ന്റെ ഉടമസ്ഥനായ Ladar Levison പറഞ്ഞു, "അമേരിക്കന്‍ ജനങ്ങള്‍ക്കെതിരായ കുറ്റം ചെയ്യണോ അതോ Lavabit അടച്ചുപൂട്ടിക്കൊണ്ട് 10 വര്‍ഷത്തെ അദ്ധ്വാനം ഉപേക്ഷിക്കുക എന്ന വിഷയത്തില്‍ വിഷമകരമായ തീരുമാനം എടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്." ഈ തീരുമാനത്തിലെത്തിയ … Continue reading സ്നോഡന് ഇമെയില്‍ സേവനം നല്‍കിയ സ്ഥാപനം രഹസ്യമായി അടച്ചുപൂട്ടി
കൊളംബിയയിലെ യുദ്ധത്തില്‍ രണ്ടര ലക്ഷം പേര്‍ മരിച്ചു
50 വര്‍ഷത്തില്‍ അധികമായ ആഭ്യന്തരയുദ്ധത്തിനെക്കുറിച്ചുള്ള ഒരു പ്രധാന റിപ്പോര്‍ട്ട് പറയുന്നത് രണ്ടര ലക്ഷം പേര്‍ മരിച്ചു എന്നാണ്. അതില്‍ കൂടുതലും സാധാരണക്കാരാണ്. കൊളംബിയയിലെ സൈന്യവും സായുധരായ ഇടതുപക്ഷ ഗറില്ലകളും, 1980കള്‍ക്ക് ശേഷം രൂപപ്പെട്ട വലതുപക്ഷ സമാന്തരസൈനിക വിഭാഗങ്ങളും തമ്മില്‍ 1958 മുതല്‍ നടത്തിവരുന്ന യുദ്ധത്തെക്കുറിച്ചുള്ള വിശദവിവരം ഈ റിപ്പോര്‍ട്ട് നല്‍കുന്നു. അന്വേഷണ സംഘത്തിന്റെ തലവനായ Gonzalo Sánchez പറയുന്നു, "1958 മുതല്‍ 2012 വരെയുണ്ടായ അക്രമാസക്തമായ മരണങ്ങളുടെ മൊത്തം എണ്ണം കുറഞ്ഞത് 220,000 ആണ്. അതില്‍ 80% … Continue reading കൊളംബിയയിലെ യുദ്ധത്തില്‍ രണ്ടര ലക്ഷം പേര്‍ മരിച്ചു
ജൂണ്‍ 1967 ലെ യുദ്ധത്തിന് ശേഷം എന്തുകൊണ്ട് അമേരിക്കയിലെ ജൂതര്‍ ഇസ്രായേലിനെ ആശ്ലേഷിച്ചു
Norman Finkelstein
കഞ്ചാവ് ഒഴുവാക്കുന്നത് കൌമാരക്കാരുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും
തലച്ചോറ് പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിന്റെ കാര്യത്തിലെ നിര്‍ണ്ണായകമായ സമയമാണ് കൌമാരപ്രായം. പ്രത്യേകിച്ച് കഞ്ചാവിന്റെ ഫലം ഏറ്റവും അധികം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളില്‍. 2016 ല്‍ നടത്തിയ ഒരു പഠനം 16 വയസ് പ്രായമായ കഞ്ചാവ് ഉപഭോക്താക്കള്‍ക്ക് പുതിയ വിവരങ്ങള്‍ പഠിക്കാന്‍ കഴിയുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. ഒരു മാസം കഞ്ചാവ് ഉപയോഗിക്കാതിരിക്കുന്നത് വഴി പോലും ഓര്‍മ്മയുടെ പ്രവര്‍ത്തനത്തില്‍ അളക്കാന്‍ പറ്റുന്ന വ്യത്യാസം കണ്ടെത്താനായി. — സ്രോതസ്സ് massgeneral.org Oct 30, 2018
കോസ്റ്റ റിക്ക അവരുടെ എല്ലാ മൃഗശാലകളും അടച്ചുപൂട്ടാന്‍ പോകുന്നു
വലിപ്പത്തില്‍ ചെറുതാണെങ്കിലും ഉഷ്ണമേഖലയിലുള്ള കോസ്റ്റ റിക്ക ജൈവ വൈവിദ്ധ്യത്തിന്റെ കലവറയാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ 0.03% ആണ് ഈ രാജ്യത്തിന്റെ വലിപ്പം. എന്നാല്‍ ഇവിടെ 5 ലക്ഷം പ്രത്യേക ജീവികള്‍ ജീവിക്കുന്നു. അത് ഭൂമിയിലെ മൊത്തം സ്പീഷീസുകളുടെ 4% ആണ്. എന്നിരുന്നാലും ഇവിടെ നൂറുകണക്കിന് ജീവികളെ മൃഗശാലകളില്‍ അടച്ചിട്ടിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ കോസ്റ്ററിക്കയിലെ സര്‍ക്കാര്‍ ദീര്‍ഘകാലത്തെ ബന്ധനത്തില്‍ നിന്ന് മൃഗങ്ങളെ സ്വതന്ത്രരാക്കിക്കൊണ്ട് എല്ലാ മൃഗശാലകളും പൂട്ടാനായി ഒരു തീരുമാനം എടുത്തിരിക്കുകയാണ്. മാര്‍ച്ച് 2014 ല്‍ രണ്ട് മൃഗശാലകള്‍ നടത്തുന്ന … Continue reading കോസ്റ്റ റിക്ക അവരുടെ എല്ലാ മൃഗശാലകളും അടച്ചുപൂട്ടാന്‍ പോകുന്നു
ജൂണ്‍ 1967 ന് എന്താണ് ശരിക്കും സംഭവിച്ചത്?
Norman Finkelstein
Hedge Fund ഭീമനായ SAC ന് എതിരെ Securities, Wire തട്ടിപ്പ് ആരോപണം
ഫേഡറല്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാര്‍ Hedge Fund ഭീമനായ SAC Capital Advisors ന് എതിരെ securities and wire fraud കേസ് എടുത്തു. കമ്പനിയും അതിന്റെ ഉടമയായ Steven Cohen ഉം ദശാബ്ദങ്ങളായി വന്‍തോതില്‍ insider trading scheme അവര്‍ നടത്തി കോടിക്കണക്കിന് ഡോളര്‍ ലാഭം കൊയ്തു എന്നാണ് ആരോപണം. അഭൂതപൂര്‍വ്വമായ വലിപ്പത്തിലാണ് SAC ന്റെ പദ്ധതി നടത്തിയിരുന്നത് എന്ന് U.S. attorney for the Southern District of New York ലെ Preet Bharara … Continue reading Hedge Fund ഭീമനായ SAC ന് എതിരെ Securities, Wire തട്ടിപ്പ് ആരോപണം