എങ്ങനെയാണ് ഹിന്ദുത്വ FB ഗ്രൂപ്പുകൾ രാഷ്ട്രീയ വിഭാഗീയത ട്വിറ്ററിൽ പരത്തുന്നത്

ട്വിറ്ററിൽ പ്രചാരത്തിൽ വരുന്ന പ്രശ്നകരമായ ഒരു ഹാഷ്ടാഗ് കാണുമ്പോൾ എന്താകും നിങ്ങളുടെ ആദ്യ പ്രതികരണം? ആയിരക്കണക്കിന് ആളുകൾ സംവാദം നടത്തുകയും ചർച്ചചെയ്യുകയും ചെയ്യുന്ന ഒരു സ്വാഭാവികമായ സംവാദമാണ് അതെന്ന് വിശ്വസിക്കുമോ? ‘മറു‘പക്ഷത്തെ അവരുടെ നിലപാട് തെറ്റാണെന്ന് സമ്മതിപ്പിക്കാൻ നിങ്ങൾക്ക് കഴിയും എന്ന് പ്രതീക്ഷിച്ചുകൊണ്ട് സാദ്ധ്യമായ ഏറ്റവും ശക്തമായ പ്രതികരണം നടത്തുമോ? രണ്ടിലും നിങ്ങളുടെ പ്രവർത്തികൾ നിസ്സാരമായതാകാം. രാഷ്ട്രീയ പ്രചാരവേല പരത്താനായി ട്വിറ്റർ ഗതികളിൽ കൃത്രിമം കാണിക്കുന്നത് പുതിയ കാര്യമല്ല. നോട്ട് നിരോധനം, മോഡി സർക്കാരിന്റെ മറ്റ് ശ്രമങ്ങൾ … Continue reading എങ്ങനെയാണ് ഹിന്ദുത്വ FB ഗ്രൂപ്പുകൾ രാഷ്ട്രീയ വിഭാഗീയത ട്വിറ്ററിൽ പരത്തുന്നത് →

ന്യൂസ്‌ക്ലിക്കിനും സ്ഥാപകന്റെ പേരിലുമുള്ള ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്കിനും സ്ഥാപകനായ പ്രബീർ പുരകായസ്തയുടെയും പേരിൽ രജിസ്റ്റർ ചെയ്തിരുന്ന ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. ഡൽഹി പോലീസിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എഫ്.ഐ.ആറും ഇ.ഡി.യുടെ ഇ.സി.ഐ.ആറും ഹൈക്കോടതിയിലെ ജസ്റ്റിസ് നീനാ ബൻസാൽ കൃഷ്ണയാണ് റദ്ദാക്കിയത്. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനത്തിനെതിരേയുള്ള അധികാര ദുർവിനിയോഗമാണെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഏകദേശം ഒന്നരവർഷമായി ഇ.ഡി. അന്വേഷണങ്ങൾ നടത്തുകയാണ്. എന്നാൽ, ഇതുവരെ കുറ്റകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കോടതി ഉത്തരവിലുണ്ട്‌. 2023 ഒക്ടോബറിൽ പ്രബീർ പുരകായസ്തയെ … Continue reading ന്യൂസ്‌ക്ലിക്കിനും സ്ഥാപകന്റെ പേരിലുമുള്ള ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി →

ഫിലിപ്പീൻസിലെ കോടതി റാപ്ലറിന്റെ അടച്ചുപൂട്ടൽ റദ്ദാക്കി

Rappler എന്ന വാർത്താ സൈറ്റിന്റെ മാധ്യമ ലൈസൻസ് തിരികെ നൽകാൻ രാജ്യത്തെ കോർപ്പറേറ്റ് നിയന്ത്രണാധികാരിയോട് ഫിലിപ്പീൻസിലെ അപ്പീൽ കോടതി ഉത്തരവിട്ടു. കുപ്രസിദ്ധമായ മയക്ക് മരുന്നുകളോടുള്ള യുദ്ധ സമയത്ത് നടത്തിയ അധികാര പീഡനങ്ങളും കോടതിക്ക് പുറമേയുള്ള കൊലപാതകങ്ങളും രേഖപ്പെടുത്തിയ ആ സൈറ്റ് രാജ്യത്തെ മുമ്പത്തെ പ്രസിഡന്റ് Rodrigo Duterte (റോഡ്രിഗോ ഡ്യുടെർടെ)യുടെ ire ഏറ്റവുവാങ്ങിയതാണ്. മാധ്യമ കമ്പനികളുടെ വിദേശ ഉടമസ്ഥതാവകാശം Rappler ലംഘിച്ചു എന്ന് 2018 ലെ ruling ഉം original verdict upholding 2022 ലെ തീരുമാനവും … Continue reading ഫിലിപ്പീൻസിലെ കോടതി റാപ്ലറിന്റെ അടച്ചുപൂട്ടൽ റദ്ദാക്കി →

ഇൻഡ്യയിലെ കോർപ്പറേറ്റ് സാമൂഹ്യ മാധ്യമങ്ങൾ വിദ്വേഷം വിൽക്കുന്നു. ലാഭം നേടുന്നു

വളരെ കുറച്ച് പേർ ശരിക്കും മനോരോഗികളായ വ്യക്തികളായി കാണപ്പെട്ടു. ബഹുഭൂരിപക്ഷമുള്ള മറ്റുള്ളവർ പരുക്കൻ, നിരക്ഷര പാവപ്പെട്ടവർ ടുട്സികളോടുള്ള വിദ്വേഷത്താൽ എളുപ്പത്തിൽ ആവേശഭരിതരായി. ഒരു പക്ഷെ ഞാൻ കണ്ട ഏറ്റവും ദുഷ്ടരായ ആളുകൾ വിദ്യാഭ്യാസമുള്ള രാഷ്ട്രീയ ഉന്നതരാണ്. ആകർഷകത്വവും സങ്കീർണ്ണതയും ഉള്ള പുരുഷൻമാരും സ്ത്രീകളും. അവർ നന്നായി ഫ്രഞ്ച് സംസാരിക്കും. യുദ്ധത്തിന്റേയും ജനാധിപത്യത്തിന്റേയും സ്വഭാവത്തെക്കുറിച്ച് ദൈർഖ്യമുള്ള തത്വചിന്താ സംവാദങ്ങളിൽ ഏർപ്പെടാൻ കഴിയുന്നവർ. വിറയലുണ്ടാക്കുന്ന ആ വരികൾ Season of Blood: A Rwandan Journey എന്ന പുസ്തകത്തിൽ BBC … Continue reading ഇൻഡ്യയിലെ കോർപ്പറേറ്റ് സാമൂഹ്യ മാധ്യമങ്ങൾ വിദ്വേഷം വിൽക്കുന്നു. ലാഭം നേടുന്നു →

ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിതക്ക് പങ്കില്ല

ഷിംജിത രണ്ട് കുറ്റങ്ങൾ ചെയ്തിട്ടുണ്ട്. 1. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്ന് കയറി. (1) 2. ഒരു വ്യക്തിക്കെതിരെ വിദ്വേഷ പ്രചരണം നടത്തി. ഈ രണ്ട് കുറ്റങ്ങളല്ലാതെ വേറൊരു കുറ്റവും ആ സ്ത്രീ ചെയ്തിട്ടില്ല. എന്നാൽ ആ സ്ത്രീയെ കൊടും കുറ്റവാളിയായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം തെറ്റായ കാര്യമാണ്. ആ സ്ത്രീയല്ല റീച്ച് വർദ്ധിപ്പിക്കാനായി ശ്രമിച്ചത്. ഈ സംഭവുമായി യാതൊരു ബന്ധവും ഇല്ലാത്ത സാമൂഹ്യ മാധ്യമങ്ങളിലെ മറ്റ് ക്ഷുദ്രജീവികളായിരുന്നു റീച്ചിനായി ശ്രമിച്ചത്. ആത്മഹത്യ നടന്നതിന് ശേഷം സംഭവത്തിന് കൂടുതൽ … Continue reading ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിതക്ക് പങ്കില്ല →

അമേരിക്കയുടെ ഭരണ മാറ്റ സംഘത്തിൽ ഫേസ്‍ബുക്കിന്റെ ബോട്ട് ഉപദേശകൻ രഹസ്യമായുണ്ട്

Valent Projects എന്നത് ഇരുട്ടിലുള്ള ഒരു ആശയവിനിമയ സ്ഥാപനമാണ്. സർക്കാരുകളുടെ പിൻതുണയുള്ള ഓൺലൈൻ സ്വാധീനിക്കൽ പരിപാടികളിൽ ഫേസ്‍ബുക്ക് പോലുള്ള സാമൂഹ്യ വിരുദ്ധ മാധ്യമങ്ങളെ ഉപദേശിക്കുകയാണ് അവരുടെ ജോലി. “വ്യാജവാർത്തകൾ തടയാനും ആശയവിനിമയ പിൻതുണക്കും” ആയി അമേരിക്കയുടെ രഹസ്യാന്വേഷണ മുൻനിരയായ USAID യിൽ നിന്ന് $12 ലക്ഷം ഡോളർ ലിഭിച്ചു എന്ന് MintPress പങ്കുവെച്ച രേഖകൾ വ്യക്തമാക്കുന്നു. ഈ ബന്ധം ഒരുക്കലും പൊതുവായി സമ്മതിക്കപ്പെട്ടിട്ടുള്ളതല്ല. കമ്പനിയുടെ പ്രസിദ്ധപ്പെടുത്തിയ അകൗണ്ടുകളിൽ ഈ വരുമാനം കാണിച്ചിട്ടുമില്ല. പടിഞ്ഞാൻ-പിൻതുണയുള്ള സർക്കാരുകളെ വിമർശിക്കുന്ന സുഡാനിലെ … Continue reading അമേരിക്കയുടെ ഭരണ മാറ്റ സംഘത്തിൽ ഫേസ്‍ബുക്കിന്റെ ബോട്ട് ഉപദേശകൻ രഹസ്യമായുണ്ട് →

ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ മാർക്കറ്റിങ് സ്ഥാപനം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകളുണ്ടാക്കി

അമേരിക്കയിലെ കറുത്ത ജനപ്രതിനിധികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സാമൂഹ്യ (വിരുദ്ധ) മാധ്യമ അകൗണ്ടുകളുൾപ്പടെയുള്ള ഒരു പ്രചരണ പരിപാടി ഇസ്രായേൽ സർക്കാർ 2023ൽ തുടങ്ങി. ഇസ്രായേൽ അനുകൂല ഉള്ളടക്കം സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനായി ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ Marketing സ്ഥാപനമായ Stoic ന് $20 ലക്ഷം ഡോളർ ഇസ്രായേലിന്റെ Ministry of Diaspora Affairs നൽകി എന്ന് ഒക്ടോബർ 2023 ന് New York Times റിപ്പോർട്ട് ചെയ്തു. ഗാസയിലെ യുദ്ധ സമയത്ത് പാലസ്തീനിലെ പൗരൻമാരെക്കുറിച്ച് ധാരാളം … Continue reading ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ മാർക്കറ്റിങ് സ്ഥാപനം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകളുണ്ടാക്കി →

മലയാള ദൃശ്യ മാധ്യമങ്ങൾ ദളിതർക്ക് സംവരണം കൊടുക്കുന്നു

ആയിരക്കണക്കിന് വർഷങ്ങളായി ഇൻഡ്യയിൽ പിന്നോക്ക ജാതി വിഭാഗങ്ങൾ അടിച്ചമർത്തൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം അതിന് മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നിരുന്നാലും പല മേഖലകളിലും അവരെ ഒഴിച്ച് നിർത്തുകയാണ്. അത്തരത്തിലൊരു രംഗമാണ് മാധ്യമ രംഗം. മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം കാല് എന്നാണ് പറയുന്നത്. എന്നാൽ ഇൻഡ്യയിലെ മാധ്യമ സ്ഥാപനങ്ങളിൽ വളരെ കുറവ് പിന്നോക്ക ജാതിക്കാരെ ജോലി ചെയ്യുന്നുള്ളു. അതിൽ ദളിതരുടേയും ആദിവാസികളുടേയും പ്രാതിനിധ്യം അതിലും കുറവാണ്. ഇൻഡ്യയുടെ മൊത്തത്തിലുള്ള അവസ്ഥ നമുക്കെല്ലാം അറിയാവുന്നതാണ്. പക്ഷെ ജനാധിപത്യത്തിന്റെ തുരുത്ത് എന്ന് പറയാവുന്ന … Continue reading മലയാള ദൃശ്യ മാധ്യമങ്ങൾ ദളിതർക്ക് സംവരണം കൊടുക്കുന്നു →

ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ വായിക്കാൻ കോർപ്പറേറ്റ് പങ്കാളികളെ ഫേസ്‍ബുക്ക് അനുവദിച്ചു

മൈക്രോസോഫ്റ്റിന്റെ ബിങ്ങ് തെരയൽ യന്ത്രത്തിന് ഫേസ്‍ബുക്കിലെ മിക്കവാറും എല്ലാ ഉപയോക്താക്കളുടേയും സുഹൃത്തുക്കളുടെ പേര് consent ഇല്ലാതെ കാണാനും, Netflix നും Spotify ക്കും ഫേസ്‍ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ വായിക്കാനും ഫേസ്‍ബുക്ക് അനുവദിച്ചു എന്ന് കമ്പനിയുടെ ആഭ്യന്തര രേഖകളിലെ നൂറുകണക്കിന് താളുകളും കമ്പനിയുടെ മുമ്പത്തെ ജോലിക്കാരുടെ അഭിമുഖങ്ങളിൽ നിന്നും ടൈംസ് റിപ്പോർട്ട് ചെയ്തു. അത് കൂടാതെ ഫേസ്‍ബുക്ക് സുഹൃത്തുക്കളിലൂടെ ഉപയോക്താക്കളുടെ പേരും വിലാസവും ശേഖരിക്കാൻ ആമസോണിന് അനുമതി കൊടുത്തു, സുഹൃത്തുക്കളുടെ പോസ്റ്റുകൾ വായിക്കാൻ യാഹൂവിന് അനുമതി കൊടുത്തു. … Continue reading ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ വായിക്കാൻ കോർപ്പറേറ്റ് പങ്കാളികളെ ഫേസ്‍ബുക്ക് അനുവദിച്ചു →