പൌരന്‍മാരേയും അവരുടെ അവകാശങ്ങളേയും സംരക്ഷിക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു

— സ്രോതസ്സ് downtoearth.org.in by 2017-09-16

മകന് അഡ്മിഷനും ചികിത്സയും നിഷേധിച്ചിട്ടും ആധാറിനെതിരായ പിതാവിന്റെ പോരാട്ടം തുടരുന്നു

ആധാര്‍ നിര്‍ബന്ധമാക്കണമോ വേണ്ടയോ എന്ന കേസില്‍ സുപ്രിംകോടതി ഇനിയും വിധി പറഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ പലവധിത്തില്‍ ആധാര്‍ കാര്‍ഡ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിരവധി പേര്‍ ആധാര്‍ എടുക്കാതെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആധാര്‍ വിഷയത്തിലെ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രിംകോടതിയാണെന്ന സാഹചര്യത്തില്‍ അത് നിര്‍ബന്ധമാക്കാന്‍ സാധിക്കില്ലെന്നതാണ് പലരുടെയും ധൈര്യം. എന്നാല്‍ അന്ധേരി സ്വദേശിയായ ജോണ്‍ എബ്രാഹിം തനിക്കും കുടുംബത്തിനും ആധാര്‍ വേണ്ടെന്ന തീരുമാനം മൂലം ഇപ്പോള്‍ അനുഭവിക്കുന്നത് ഗൗരവകരമായ അനീതിയാണ്. കാര്‍ഡ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മകന്റെ … Continue reading മകന് അഡ്മിഷനും ചികിത്സയും നിഷേധിച്ചിട്ടും ആധാറിനെതിരായ പിതാവിന്റെ പോരാട്ടം തുടരുന്നു

റിസര്‍വ് ബാങ്കും ഒടുവില്‍ സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ

രാജ്യത്തിന്റെ ചരിത്രത്തില്‍ കൈക്കൊള്ളപ്പെട്ട ഏറ്റവും വിപ്ലവകരമായ സാമ്പത്തിക നടപടിയെന്നും കള്ളപ്പണത്തെ തുരത്തിയോടിക്കാനുള്ള ഒറ്റമൂലിയെന്നും പാടിപ്പുകഴ്ത്തപ്പെട്ട നോട്ട് നിരോധനം വലിയ പരാജയമായിരുന്നുവെന്ന് അരിച്ചരിച്ച് പുറത്തുവരുന്ന സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. കേന്ദ്ര റിസര്‍വ് ബാങ്ക് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99 ശതമാനവും ബാങ്കിലേക്ക് തിരിച്ചെത്തി എന്നുവേണം കരുതാന്‍. ഒന്നുകില്‍ ആയിരം രൂപ നോട്ടുകളായല്ല രാജ്യത്ത് കള്ളപ്പണം സൂക്ഷിച്ചിരുന്നതെന്നോ അല്ലെങ്കില്‍ കള്ളപ്പണം നിയമപരമായ ശൃംഖലയിലേക്ക്‌ വിദഗ്ധമായി തിരുകിക്കയറ്റാന്‍ തട്ടിപ്പുകാര്‍ക്ക് സാധിച്ചുവെന്നോ … Continue reading റിസര്‍വ് ബാങ്കും ഒടുവില്‍ സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ

മിക്ക മെഡിക്കല്‍ കോളേജുകളും ഗവേഷണം നടത്തുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നില്ല

ഇന്‍ഡ്യയിലെ 60% ആരോഗ്യ സ്ഥാപനങ്ങളും കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഒരു ഗവേഷണ പേപ്പറുപോലും പ്രസിദ്ധീകരിച്ചില്ല എന്ന് ആരോഗ്യ രംഗത്തെ ഗവേഷണത്തിന്റെ ഗുണമേന്മയെക്കുറിച്ചുള്ള ആദ്യത്തെ പഠനം കണ്ടെത്തി. 2005 - 2014 കാലത്തെ ബാക്കിയുള്ള 40% ഗവേഷണ ഫലങ്ങളും വന്നത് ഏറ്റവും മുകളിലുള്ള 25 ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നാണ്. കേരളത്തിലും കര്‍ണാടകയിലുമാണ് ഏറ്റവും കൂടുതല്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളുള്ളത്. അതിലെ 90% കോളേജുകളും ഒരു പേപ്പറു പോലും പ്രസിദ്ധീകരിക്കാത്തവയാണ്. Journal for Current Medicine Research and Practice … Continue reading മിക്ക മെഡിക്കല്‍ കോളേജുകളും ഗവേഷണം നടത്തുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നില്ല

സര്‍ക്കാര്‍ എന്തുകൊണ്ട് RCEP യെ എതിരിടണം

Regional Comprehensive Economic Partnership (RCEP) ന്റെ 19ആമത് ചര്‍ച്ചകള്‍ക്ക് 17-28 ജൂലൈ 2017 ല്‍ ഇന്‍ഡ്യ ആതിഥേയം നല്‍കുകയാണ്. തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ വെച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ ചോദ്യമെന്നത് - ഈ മെഗാ-പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറിലെ (free trade agreement FTA) ‘സ്വതന്ത്ര വ്യാപാരത്തിന്റെ’ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പിന്‍തുണയുണ്ടോ എന്നതാണ്? കേരള സര്‍ക്കാരാണ് ആദ്യമായി കാര്‍ഷിക രംഗത്തെ RCEP യുടെ ആഘാതത്തെക്കുറിച്ച് തങ്ങളുടെ വ്യാകുലതകള്‍ ഉയര്‍ത്തിയത്. … Continue reading സര്‍ക്കാര്‍ എന്തുകൊണ്ട് RCEP യെ എതിരിടണം

അഫ്ഗാനിസ്ഥാനില്‍ സൈനികമായ പരിഹാരം നടക്കില്ല

അഫ്ഗാനിസ്ഥാനിലെ സൈന്യത്തെ നിലനിര്‍ത്താനുള്ള ട്രമ്പിന്റെ പ്രഖ്യാപനത്തോട് ജനപ്രതിനിധി ബര്‍ബാറ് ലീ(Barbara Lee) ഇങ്ങനെ പ്രതികരിച്ചു. "രാജ്യത്തിന്റെ ഏറ്റവും വലിയ യുദ്ധത്തിന് അന്ത്യം വരുത്തുന്നതില്‍ ട്രമ്പിനുണ്ടായ പരാജയം എന്നെ വിഷമിപ്പിക്കുന്നു. 16 വര്‍ഷത്തെ യുദ്ധത്തിന് ശേഷം ഒരു കാര്യം വ്യക്തമാണ്, അഫ്ഗാനിസ്ഥാനില്‍ സൈനികമായ പരിഹാരമൊന്നുമില്ല. നയതന്ത്രജ്ഞതയിലൂടെയാണ് അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടിവരാനാവകൂ. സൈന്യത്തെ ഇനിയും തുടരുന്നത് നമ്മുടെ ധീരരായ സൈനികര്‍ക്ക് ദോഷകരവും നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയുമാണ്." "2001 ലെ യുദ്ധത്തിന് അനുമതികൊടുത്തതിനെ ഞാന്‍ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസിന്റെ[പാര്‍ളമെന്റ്] അനുമതിയില്ലാതെ പ്രസിഡന്റിന് … Continue reading അഫ്ഗാനിസ്ഥാനില്‍ സൈനികമായ പരിഹാരം നടക്കില്ല

വന്‍തോതില്‍ ആനക്കൊമ്പ് ഓണ്‍ലൈനായി ജപ്പാനിലില്‍ വില്‍ക്കുന്നു

ആനക്കൊമ്പ് കൊണ്ട് നിര്‍മ്മിച്ച ആയിരക്കണക്കിന് ആഭരണങ്ങള്‍, seals, scrolls, മറ്റ് സാധനങ്ങള്‍ ആണ് ജപ്പാനില്‍ ഇപ്പോഴും വിറ്റഴിക്കുന്നത് എന്ന് വന്യജീവി വാണിജ്യ നിരീക്ഷണ സംഘമായ TRAFFIC ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 മെയിലേയും ജൂണിലേയും നാല് ആഴ്ച ഏകദേശം 10,000 ആനക്കൊമ്പ് വസ്തുക്കളാണ് ജപ്പാനിലെ ഏറ്റവും വലിയ e-commerce സംവിധാനമായ Yahoo Auction ല്‍ വിറ്റഴിക്കപ്പെട്ടത്. ആഭരണങ്ങള്‍, hankos (printing seals used to sign documents, contracts, and other paperwork), scrolls, fans, … Continue reading വന്‍തോതില്‍ ആനക്കൊമ്പ് ഓണ്‍ലൈനായി ജപ്പാനിലില്‍ വില്‍ക്കുന്നു

സ്വര്‍ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്‍ഷകര്‍ സമരം നടത്തി

സര്‍ക്കാര്‍ സ്വര്‍ണ്ണ അരിയുടെ വാണിജ്യവല്‍ക്കരണത്തിന് അംഗീകാരം കൊടുത്തതിനെതിരെയും എല്ലാത്തരം ജനിതകമാറ്റം വരുത്തിയ ജീവികള്‍ക്കെതിരേയും നൂറുകണക്കിന് കര്‍ഷകര്‍, ദരിദ്ര സ്ത്രീകള്‍, കാര്‍ഷിക തൊഴിലാളികള്‍ Bangladesh Rice Research Institute (BRRI) ന്റെ മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സര്‍ക്കാര്‍ സ്വര്‍ണ്ണ അരിയുടെ വാണിജ്യവല്‍ക്കരണത്തിന് എതിരായ അന്താരാഷ്ട്ര ദിനത്തിലാണ് ഈ മുന്നേറ്റം നടത്തത്. Bangladesh Agricultural Farm Labour Federation (BAFLF) ഉം National Women Farmers & Workers Association (NWFA) ഉം ആണ് ഈ സമരം സംഘടിപ്പിച്ചത്. … Continue reading സ്വര്‍ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്‍ഷകര്‍ സമരം നടത്തി

ട്രമ്പിന്റെ ആണവയുദ്ധ ഭീഷണിക്കെതിരെ തെക്കന്‍ കൊറിയയില്‍ ആയിരങ്ങള്‍ ജാഥ നടത്തി

തെക്കന്‍ കൊറിയയുടെ തലസ്ഥാനമായ സിയോളില്‍ (Seoul) 10,000 ല്‍ അധികം പ്രതിഷേധക്കാര്‍ ഒത്ത് ചേര്‍ന്ന് ട്രമ്പ് സര്‍ക്കാരിനോട് വടക്കന്‍ കൊറിയക്കെതിരായ ആണവയുദ്ധ ഭീഷണി ഉയര്‍ത്തുന്നത് നിര്‍ത്താനും അമേരിക്ക തെക്കന്‍ കൊറിയയില്‍ സ്ഥാപിച്ചിരിക്കുന്ന THAAD മിസൈല്‍ വിരുദ്ധ സംവിധാനം നീക്കം ചെയ്യാനും ജനക്കൂട്ടം ആവശ്യപ്പെട്ടു. Act for Peace എന്ന സംഘടനയുടെ Han Chung-mok പറയുന്നു, "ജപ്പാന്റെ കോളനി വാഴ്ചയില്‍ നിന്ന് ഞങ്ങള്‍ മോചിതരായ ദിവസമാണ് ആഗസ്റ്റ് 15. അതിന് ശേഷം ഒരു രാജ്യമെന്ന് നിലയില്‍ ഞങ്ങള്‍ സമാധാനം … Continue reading ട്രമ്പിന്റെ ആണവയുദ്ധ ഭീഷണിക്കെതിരെ തെക്കന്‍ കൊറിയയില്‍ ആയിരങ്ങള്‍ ജാഥ നടത്തി