ഒളിമ്പിക്സിന് ശേഷം ബീജിങ്ങിലെ കാര്‍ നിയന്ത്രണം

ട്രാഫിക്ക് smooth ആക്കാനും വായു മലിനീകരണം കുറക്കാന്‍ വേണ്ടി ഒളിമ്പിക്സിന് നടക്കുന്ന സമയത്ത് കൊണ്ടുവന്ന കാര്‍ നിയന്ത്രണങ്ങള്‍ ബീജിങ്ങ് നിലനിര്‍ത്തുന്നു. 30% സര്‍ക്കാര്‍ വാഹനങ്ങള്‍ നീക്കം ചെയ്യും. ബാക്കിയുള്ള 70% സര്‍ക്കാര്‍ വാഹനങ്ങളും, കോര്‍പ്പറേറ്റ്, സ്വകാര്യ കാറുകളും അഞ്ച് പ്രവര്‍ത്തി ദിനത്തില്‍ ഒരു ദിവസമെന്ന നിലയില്‍ റോഡില്‍ ഇറക്കാന്‍ പാടില്ല. കാര്‍ നമ്പര്‍ അവസാനിക്കുന്നത അക്കം 1 ഓ 6 ഓ ആണെങ്കില്‍ തിങ്കളാഴ്ച്ച റോഡില്‍ ഇറക്കരുത്. അതുപോലെ 2 ഓ 7 ഓ ആണെങ്കില്‍ ചെവ്വാഴ്ചയില്‍ … Continue reading ഒളിമ്പിക്സിന് ശേഷം ബീജിങ്ങിലെ കാര്‍ നിയന്ത്രണം →

ഹിമാലയത്തിലെ ഒരു അണക്കെട്ട് പണിയിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ച്

ഇന്‍ഡ്യയിലെ ഒരു പ്രധാന ശാസ്ത്രജ്ഞന്റെ 38 ദിവസത്തെ നിരാഹാര സമരത്തിന്റെ ഫലമായി വലിയ ഒരു ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ട് പണിയുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. അതോടെ Indian Institute of Technology കാണ്‍പൂരിലെ dean ആയിരുന്ന പ്രൊഫസര്‍ എ.ഡി.അഗര്‍വാള്‍ സമരം നിര്‍ത്തി. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടയാതെ എങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കാം എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്താന്‍ തയ്യാറായി. ഇന്‍ഡ്യ, പാകിസ്ഥാന്‍ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഹിമാലയത്തിന്റെ താഴ്വരയില്‍ പണിയുന്ന നൂറുകണക്കിന് അണക്കെട്ടുകളില്‍ ഒന്നാണ് 600MW … Continue reading ഹിമാലയത്തിലെ ഒരു അണക്കെട്ട് പണിയിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ച് →

ഗ്രീന്‍ ലോങ്ങ് മാര്‍ച്ച്

1934 ല്‍ ആയിരക്കണക്കിന് ചൈനാക്കാര്‍ മാവോയുടെ നേതൃത്വത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ചൈനയിലെ ഓരോ ഗ്രാമങ്ങളും കയറിയിറങ്ങി നടത്തി. അതാണ് Long March. ആധുനിക ചൈനക്ക് ജന്മമേകിയ വികസനപ്രവര്‍ത്തനങ്ങളുടെ അടിത്തറയേകിയത് അതായിരുന്നു. 70 വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയുടെ വായുവിലും, വെള്ളത്തിലും, മണ്ണിലും ആ വികസനപ്രവര്‍ത്തനങ്ങളുണ്ടാക്കിയ വലിയ പാരിസ്ഥിതിക കാല്‍പ്പാട് അളക്കുവാനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഗ്രാമ ഗ്രാമാന്തരങ്ങള്‍ താണ്ടിക്കൊണ്ട് ഒരു "Green Long March." നടത്തി. 43 യൂണിവേര്‍സിറ്റികളിലെ 2000 കുട്ടികള്‍ ചൈന മൊത്തം 10 … Continue reading ഗ്രീന്‍ ലോങ്ങ് മാര്‍ച്ച് →

ഇന്‍ഡ്യന്‍ ആണവ വ്യവസായത്തിന്റെ നിഗൂഢത

2032 ആകുമ്പോഴേക്കും ഇന്‍ഡ്യക്ക് വൈദ്യുതോത്പാദനം നാലിരട്ടി കൂട്ടി 700 ഗിഗാവാട്ടാക്കണം. അതിന്റെ 10% ല്‍ താഴെ (63 ഗിഗാവാട്ട്) മാത്രമാണ് ആണവ നിലയത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിന് വേണ്ടി വരുന്ന ചിലവോ? $8000 കോടി ഡോളര്‍. വെറും $1500 കോടി ഡോളര്‍ പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളില്‍ നിക്ഷേപിച്ചാല്‍ 15 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. അപ്പോള്‍ $7500 കോടി ഡോളര്‍ നിക്ഷേപിച്ചാല്‍ 75 ഗിഗാവാട്ട് വൈദ്യുതി. ആണവോര്‍ജ്ജത്തിന്റെ 63 ഗിഗാവാട്ടിനേക്കാള്‍ അധികം. പവനേര്‍ജ്ജത്തിന് ഇന്‍ഡ്യയില്‍ നല്ല സാധ്യതയാണ്. 2002-2007 … Continue reading ഇന്‍ഡ്യന്‍ ആണവ വ്യവസായത്തിന്റെ നിഗൂഢത →

ഗുജറാത്തില്‍ 5,000 Mw സൌരോര്‍ജ്ജ നിലയം

അമേരിക്കയിലെ Clinton Foundation ഉം ഗുജറാത്ത് സര്‍ക്കരും Integrated Solar City എന്ന പ്രൊജക്റ്റ് തുടങ്ങാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. സംസ്ഥാനത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാകും (FDI) ഇത്. പടിപടിയായി 5,000 Mw ഉത്പാദിപ്പിക്കാനാണ് പരിപാടി. മൊത്തം ചിലവ് ഏകദേശം Rs 20,000 കോടി രൂപയാണ് പ്രതിക്ഷിക്കുന്നത്. സാധാരണ നിലയങ്ങളേക്കാള്‍ 70% കുറവാണ് ഈ തുക. ഗ്ലാസും പാനലുകളും തുടങ്ങി എല്ലാം ഗുജറാത്തില്‍ തന്നെ ഉണ്ടാക്കുന്നതിനാല്‍ ചിലവ് വളരെ കുറക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നു. താപ … Continue reading ഗുജറാത്തില്‍ 5,000 Mw സൌരോര്‍ജ്ജ നിലയം →

ചൈനയെ തെറിവിളിക്കുമ്പോള്‍

കാലാവസ്ഥാമാറ്റത്തിന്റെ ഉത്തരവാദിത്തത്തേക്കുറിച്ചുള്ള ചര്‍ച്ചയിലെപ്പോഴും പരസ്പരം കുറ്റപ്പെടുത്തുകയും ചൈനയേയും ഇന്‍ഡ്യയേയും തെറിവിളിക്കുക ഒരു സാധാരണ കളിയാണ്. എന്നാല്‍ കാര്യങ്ങള്‍ അത്ര നേരെചൊവ്വേയല്ല. വികസിത രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ ചൈനയുടെ ഉദ്‌വമനം കൂട്ടുന്നു. ചൈനയുടെ കാര്‍ബണ്‍ ഡൈ ഒാക്സൈഡ് ഉദ്‌വമനത്തിന്റെ മൂന്നിലൊന്ന് വികസിത രാജ്യങ്ങള്‍ക്ക് വേണ്ട ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഫലമായിട്ടാണ് എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. [ഇന്‍ഡ്യയുടെ കണക്ക് ലഭ്യമല്ല] 170 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് ചൈനയുടെ "കയറ്റുമതി ഉത്പന്ന ഉദ്‌വമനം". ഇത് ആഗോള … Continue reading ചൈനയെ തെറിവിളിക്കുമ്പോള്‍ →

ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക

. ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക ആണവ കള്ളങ്ങള്‍ തള്ളിക്കളയുക. ഒരു മണ്ടത്തരത്തിനു വേണ്ടി പണം മുടക്കാതിരിക്കുക. ആണവനിലയം - വെള്ളം ചൂടാക്കാനുള്ള* അപഹാസ്യവും, ഭയാവഹവും, ചിലവേറിയതും, പാഴായതുമായ വഴി. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമന്‍ യുദ്ധക്കപ്പലുകള്‍ കത്തിക്കാന്‍ ആര്‍ക്കമിഡീസ് സൂര്യപ്രകാശം ഉപയോഗിച്ചതോര്‍ക്കുക. ആ ശക്തി നമുക്ക് അന്നേ അറിയാം. ഫോസില്‍ ഇന്ധന ലോബിയെ തകര്‍ത്ത് പുനരുത്പാദിതോര്‍ജ്ജ സ്രോതസുകള്‍ വികസിപ്പിക്കുക, ഉപയോഗിക്കുക. ദയവുചെയ്ത് ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ വായിക്കുക. 3 ബില്ല്യണ്‍, 4.5 ബില്ല്യണ്‍ €5.5 ബില്ല്യണ്‍** … Continue reading ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക →

കോസി നദിയിലെ വെള്ളപ്പൊക്കം

കോസി നദി ബീഹാറിലാണെന്ന് ഇന്ന് ഇന്‍ഡ്യയിലുള്ളവര്‍ക്കെല്ലാം അറിയാം. ഇപ്പോള്‍ അതിനെ ബീഹാറിന്റെ ദുഖം എന്നാണ് വിളിക്കുന്നത്. 2007 ലെ വെള്ളപ്പൊക്കം ബാധിച്ചത് 48 ലക്ഷം ആളുകളെയാണ്. 2008 ല്‍ ലക്ഷം ആളുകളും. ഭീകരിയാണോ ഈ നദി? ഇത് പ്രകൃതി ദുരന്തങ്ങള്‍ മാത്രമോ അതോ ഇത് മനുഷ്യ നിര്‍മ്മിതമോ? കൊസി നദി ഒഴുകാന്‍ തുടങ്ങിയിട്ട് ലക്ഷക്കണക്കിന് വര്‍ഷങ്ങളായി. ഇതൊരു ഭൂമി നിര്‍മ്മിക്കുന്ന നദിയാണ്. ഹിമാലയത്തില്‍ നിന്ന് ചെളി ഒഴുക്കിക്കൊണ്ടുവന്ന് നദി അതിന്റെ കരകളില്‍ നിക്ഷേപിക്കുന്നു. വടക്കേ ബീഹാറിലെ ജനങ്ങള്‍ … Continue reading കോസി നദിയിലെ വെള്ളപ്പൊക്കം →

ആത്മീയ പൊങ്ങച്ചം: എം.പി.വീരേന്ദ്രകുമാറിന്റെ അമ്മ സര്‍ക്കാരിനേക്കാള്‍ മഹത്തരമെന്ന്

മാതാ അമൃതാനന്ദമയിദേവിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനുപോലും കഴിയാത്തതാണെന്ന്‌ 'മാതൃഭൂമി' മാനേജിങ്‌ ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി. അഭിപ്രായപ്പെട്ടു. ആത്മഹത്യചെയ്‌ത കര്‍ഷകരുടെ മക്കള്‍ക്ക്‌ ഇന്ത്യാ ഗവണ്‍മെന്റുപോലും സഹായധനം നല്‍കിയിട്ടില്ല. [അതും വീരേന്ദ്രന്റെ അമ്മ ചെയ്യുന്നുണ്ടെന്ന്.] പിന്നെ എന്തിന് വീരന്‍ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്ന്? നേരേ അമ്മക്ക് വേണ്ടി ജോലിചെയ്യരുതോ? വീരനു വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ശുദ്ധാത്മാക്കള്‍ ഇതു മനസിലാക്കുക ജനാധിപത്യത്തേക്കാള്‍ അദ്ദേഹം മൂല്ല്യം കൊടുക്കുന്നത് ഇത്തരം വിഗ്രഹങ്ങളേയാണ്. വീരനും വോട്ടില്ല, വീരന്റെ പര്‍ട്ടിക്കും വോട്ടില്ല. ഭരണകൂടത്തെ പരാജയമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ട്. തെറ്റായാ … Continue reading ആത്മീയ പൊങ്ങച്ചം: എം.പി.വീരേന്ദ്രകുമാറിന്റെ അമ്മ സര്‍ക്കാരിനേക്കാള്‍ മഹത്തരമെന്ന് →

രാമക്കല്‍മേട്ടിലെ കാറ്റാടി പാടം

[1974 ല്‍ ചിലര്‍ ചൂണ്ടിക്കാണിച്ചതാണ്, ജലമല്ലാത്ത ഊര്‍ജ്ജ സ്രോതസുകള്‍ കണ്ടെത്തണമെന്ന്. എന്നാല്‍ അന്ന് KSEB ക്കും ഗവണ്‍മന്റിനും അത് സ്വീകാര്യമായില്ല. പക്ഷേ ഇപ്പോള്‍ KSEB ക്കും ഗവണ്‍മന്റിനും ഒരു മാറ്റം ഉണ്ടായിട്ടുണ്ട്.] രാമക്കല്‍മേട്ടില്‍ 4 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 6 കാറ്റാടി യന്ത്രത്തിന്റെ നിര്‍മ്മാണം തുടങ്ങി. ഒരു മാസത്തിനകം വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിദിനം ഒന്നേകാല്‍ ലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ലഭിക്കും. ഇതിന് പുറമേ 100 മെഗാവാട്ട് ലഭ്യമാകുന്ന മൂന്നാം ഘട്ടത്തിന് അനുമതിയായി. 125 … Continue reading രാമക്കല്‍മേട്ടിലെ കാറ്റാടി പാടം →