അമിതമായി ആണവവികിരണം ഏല്‍ക്കുന്നത്

സര്‍ക്കാര്‍ നടത്തുന്ന യുറേനിയം ഖനിയുടെ സമീപവാസികളായ ഗ്രാമീണര്‍ ഉയര്‍ന്ന തോതിലുള്ള ആണവവികിരണം സഹിക്കുകയും രോഗികളാകുകയും ചെയ്യുന്നു എന്ന Center for Public Integrity ന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യയില്‍ മനുഷ്യാവകാശം നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഖനി നടത്തുന്ന Department of Energy യുടെ തലവനോടും സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ഉദ്യോഗസ്ഥനോടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് ഇന്‍ഡ്യന്‍ പാര്‍ളമെന്റ് 1993 ല്‍ സ്ഥാപിച്ച ഡല്‍ഹി ആസ്ഥാനമായുള്ള National Human … Continue reading അമിതമായി ആണവവികിരണം ഏല്‍ക്കുന്നത്

ജനശക്തിയുടെ വിജയമായി ഗസ്റ്റവോ കാസ്ട്രോയെ നാട്ടിലേക്ക് പോകാന്‍ ഹൊണ്ടോറസ് അനുവദിച്ചു

മാര്‍ച്ച് 3 ന് നടന്ന Berta Cáceres' ന്റെ കൊലപാതക്കിന്റെ ഏക സാക്ഷിയായ പ്രായപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകനായ ഗസ്റ്റവോ കാസ്ട്രോ (Gustavo Castro) മെക്സിക്കോയില്‍ സ്വന്തം കുടുംബത്തോട് ഒത്ത് ചേര്‍ന്നു. രാജ്യം വിടാതിരിക്കാനുള്ള നടപടികളെ ഹൊണ്ടോറസിലെ ഒരു ജഡ്ജി തള്ളിക്കളഞ്ഞതിനാലാണ് അദ്ദേഹത്തിന് നാട്ടിലെത്താന്‍ കഴിഞ്ഞത്. "ഹൊണ്ടൂറസ് സര്‍ക്കാരിലെ വിഢികള്‍ക്കും, കൊലയാളികള്‍ക്കും, കള്ളന്‍മാര്‍ക്കും എതിരായ ജനങ്ങളുടെ സംഘടിത സമരത്തിന്റെ വിജയമാണിത്" എന്ന് Other Worlds എന്ന സംഘടനയുടെ Beverly Bell പറഞ്ഞു. — സ്രോതസ്സ് commondreams.org

ഭൂമിയിലെ 87% ആളുകളും വായുവില്‍ വിഷം കലര്‍ന്നിട്ടുള്ള സ്ഥലങ്ങളിലാണ് ജീവിക്കുന്നത്

ചൈനയിലെ വായൂ മലിനീകരണത്തെക്കുറിച്ച് അടുത്ത കാലത്ത് വലിയ ചര്‍ച്ചകളുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ആദ്യമായി പുകമഞ്ഞിനാല്‍ ബീജിങ്ങില്‍ 'Red Alert' പ്രഖ്യാപിച്ചതിന് ശേഷം. എന്നാലും ശുദ്ധവായൂ ശ്വസിക്കുന്നത് ചൈനക്കാര്‍ക്ക് വെറുമൊരു സ്വപ്നം മാത്രമല്ല. Environmental Science & Technology ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് വായൂ മലിനീകരണം എന്നത് ഒരു ആഗോള ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. വായുവിലെ സൂഷ്മ കണികകളുടെ(PM2.5) സാന്ദ്രത ലോകാരോഗ്യ സംഘടന(WHO) ഉപദേശിക്കുന്ന പരിധിയിലും അധികമായ സ്ഥലങ്ങളില്‍ ഗവേഷകര്‍ പരിശോധന നടത്തി. ഈ പ്രദേശങ്ങളുടെ മാപ്പും … Continue reading ഭൂമിയിലെ 87% ആളുകളും വായുവില്‍ വിഷം കലര്‍ന്നിട്ടുള്ള സ്ഥലങ്ങളിലാണ് ജീവിക്കുന്നത്

ആസ്ട്രേലിയയിലെ പാര്‍ളമെന്റില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ തള്ളിക്കയറി

പാരീസില്‍ കാലാവസ്ഥാ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത്, നൂറുകണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍, തങ്ങളുടെ രാജ്യത്തിന്റെ നേതാക്കള്‍ "മലിനീകരണമുണ്ടാക്കുന്നവരേക്കാള്‍ പ്രാധാന്യം ജനത്തിന് നല്‍കണം" എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ളമെന്റില്‍ തള്ളിക്കയറി. 300 ആളുകള്‍ "People's Parliament" എന്ന ഈ പരിപാടിയില്‍ പങ്കെടുത്തു എന്ന് കാലാവസ്ഥാ സംഘമായ 350 Australia പറഞ്ഞു. ജനങ്ങളുടെ ശക്തമായ പ്രകടനമായിരുന്നു അത്. ആസ്ട്രേലിയയിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് വലിയ മലിനീകരണമുണ്ടാക്കുന്നവരെയാണ്. സമൂഹത്തിന്റെ ആരോഗ്യത്തേക്കാളും കാലാവസ്ഥയുടെ സുരക്ഷയേക്കാളും വൃത്തികെട്ട കല്‍ക്കരിക്കും പ്രകൃതി വാതകത്തിനും ആണ് അവര്‍ പ്രാധാന്യം … Continue reading ആസ്ട്രേലിയയിലെ പാര്‍ളമെന്റില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ തള്ളിക്കയറി

സന്നദ്ധ പ്രവര്‍ത്തകര്‍ ബെര്‍ട്ട കസെറസിന്റെ കൊലപാതകത്തിന് നീതി ആവശ്യപ്പെടുന്നു

ഹൊണ്ടോറസിലെ ആദിവാസി അവകാശ പ്രവര്‍ത്തകയായ ബെര്‍ട്ട കസെറസിന്റെ(Berta Cáceres) കൊലപാതകത്തിന് ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് ലോകം മൊത്തമുള്ള 50 ല്‍ അധികം അന്തര്‍ദേശീയ മനുഷ്യാവകാശ, പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഉറങ്ങിക്കിടന്ന അവരെ അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ കൊല്ലുകയാണുണ്ടായത്. മദ്ധ്യ അമേരിക്കയിലെ വലിയ ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആദിവാസി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു അവര്‍. Gualcarque നദിയിലെ "Agua Zarca" എന്ന പേരിലറിയപ്പെടുന്ന നാല് വലിയ അണക്കെട്ടുകള്‍ക്കെതിരെ അവര്‍ സമരം നടത്തിവരികയായിരുന്നു. ഇതുവരെ പദ്ധതി നിര്‍ത്തലാക്കാന്‍ Civil Council … Continue reading സന്നദ്ധ പ്രവര്‍ത്തകര്‍ ബെര്‍ട്ട കസെറസിന്റെ കൊലപാതകത്തിന് നീതി ആവശ്യപ്പെടുന്നു

മറ്റൊരു തദ്ദേശീയ സന്നദ്ധ പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു

ഹൊണ്ടൂറസില്‍ മറ്റൊരു പരിസ്ഥിതി പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു. ലോക പ്രശസ്തയായ ബര്‍ട്ട കസിറെസിനെ(Berta Cáceres) കൊന്നതിന് വെറും രണ്ടാഴ്ചക്ക് ശേഷമാണ് ഈ പുതിയ കൊലപാതകം. Civic Council of Popular and Indigenous Organizations of Honduras(COPINH) എന്ന സംഘടനയുടെ അംഗമായിരുന്നു 38 വയസ് പ്രായമുള്ള നെല്‍സണ്‍ ഗാര്‍സിയ(Nelson García). Rio Lindo ല്‍ വെച്ച് അദ്ദേഹത്തെ മുഖത്ത് വെടിവെച്ചാണ് കൊന്നത്. മാര്‍ച്ച് 3 ന് ബര്‍ട്ട കൊല്ലപ്പെട്ട La Esperanza ല്‍ നിന്ന് 160 കിലോമീറ്റര്‍ … Continue reading മറ്റൊരു തദ്ദേശീയ സന്നദ്ധ പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു