കാലാവസ്ഥാ നീതിക്കായി 500 ല്‍ അധികം ആദിവാസി സ്ത്രീകള്‍ ജാഥനടത്തി

അന്തര്‍ദേശീയ വനിതാ ദിനല്ലില്‍ ആമസോണിലെ Andoa, Achuar, Kichwa, Shuar, Shiwiar, Sapara, Waorani എന്നീ 7 ആദിമ വംശീയരുടെ നേതാക്കളായ സ്ത്രീകള്‍, അവരുടെ അന്തര്‍ദേശീയ സഹസംഘടനകള്‍, എന്നിവര്‍ ഇക്വഡോറിലെ Puyo ല്‍ അമസോണിനെ ഭൂമിയേയും സംരക്ഷിക്കാനും, കാലാവസ്ഥാ നീതിക്കായും ജാഥനടത്തി ഇക്വഡോര്‍ സര്‍ക്കാരും ചൈനീസ് എണ്ണ കോര്‍പ്പറേറ്റായ Andes Petroleum ഉം ആയി പുതിയതായി ഒപ്പുവെച്ച എണ്ണക്കരാറിനെതിരെ പ്രതിഷേധിക്കാനുമാണ് അവര്‍ ഒത്തുചേര്‍ന്നത്. — സ്രോതസ്സ് amazonwatch.org

ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു

വര്‍ദ്ധിച്ച് വരുന്ന ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ സര്‍ക്കാര്‍ എണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പരിധി കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം മാത്രം അവിടെ 6,000 ഭൂമികുലുക്കമാണ് സംഭവിച്ചത്. 2010 ല്‍ അവിടെ magnitude three ക്ക് മുകളില്‍ വന്ന മൂന്ന് ഭൂമികുലുക്കമേ സംഭവിച്ചുള്ളു. കഴിഞ്ഞ വര്‍ഷം അത് 900 ആയി വര്‍ദ്ധിച്ചു. എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും അവശിഷ്ടങ്ങള്‍ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ കുത്തിവെക്കുന്നതാണ് ഭൂമികുലുക്കത്തിന് കാരണമായിരിക്കുന്നത്. കമ്പനികളോട് ഈ പ്രവര്‍ത്തി 40% ആയി കുറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കിഴക്ക് … Continue reading ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു

ശരാശരി താപനില 2 ഡിഗ്രിക്ക് മുകളില്‍ എന്ന പുതിയ കാലാവസ്ഥാ നാഴികക്കല്ല്‌ കടന്നു

ലോകം പുതിയ കാലാവസ്ഥാ നാഴികക്കല്ലില്‍ എത്തിയിരിക്കുന്നു. മൂന്നാം തീയതി ഉത്തരാര്‍ദ്ധ ഗോളത്തിലെ ശരാശരി താപനില ആദ്യമായി സാധാരണ ശരാശരി താപനിലയേക്കാള്‍ 2 ഡിഗ്രി അധികം രേഖപ്പെടുത്തി. അതിഭീകരമായ പ്രത്യാഘാതങ്ങള്‍ ഒഴുവാക്കാനായി ആഗോള തപനത്തിന് പരിധിയായി ലോക രാജ്യങ്ങള്‍ അംഗീകരിച്ച സൂചകമായിരുന്നു 2 ഡിഗ്രി. ഫെബ്രുവരി റിക്കോഡ് ഭേദിക്കുന്ന ചൂടാണ് അടയാളപ്പെടുത്തിയത്. — സ്രോതസ്സ് democracynow.org ഓ അതിനെന്താ, എസി വാങ്ങിയാല്‍ പോരേ?

പെറുവില്‍ എണ്ണചോര്‍ന്നതിനെച്ചൊല്ലി പ്രക്ഷോഭം

പെറുവിലെ ആമസോണില്‍ നടന്ന മൂന്ന് എണ്ണ ചോര്‍ച്ചയുടെ ഫലമായി രണ്ട് പ്രധാനപ്പെട്ട നദികള്‍ മലിനമായി. ഇത് പ്രാദേശിക സമൂത്തില്‍ വലിയ പരിസ്ഥിതി, ആരോഗ്യ പ്രശ്നമായി മാറും. കഴിഞ്ഞ മൂന്നാഴ്ചയായി 3,000 ബാരല്‍ ക്രൂഡോയില്‍ പ്രധാന പൈപ്പ് ലൈനില്‍ നിന്ന് ചോര്‍ന്നു. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറുള്ള Chiriaco, Morona എന്നീ രണ്ട് നദികളെ അത് മലിനമാക്കി. കുറഞ്ഞത് 8 Achuar ജനങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് ആ നദികള്‍. 8,000 ആളുകള്‍ ആ പ്രശ്നബാധിത പ്രദേശത്ത് ജീവിക്കുന്നു. — തുടര്‍ന്ന് … Continue reading പെറുവില്‍ എണ്ണചോര്‍ന്നതിനെച്ചൊല്ലി പ്രക്ഷോഭം

നൈജര്‍ ഡല്‍റ്റയില്‍ എണ്ണ ചോര്‍ന്നതിന് നൈജീരിയ ഷെല്ലിനെതിരെ കേസ് കൊടുത്തു

വീണ്ടും വീണ്ടും എണ്ണ പൈപ്പ് ലൈന്‍ പൊട്ടുന്നതിനാല്‍ ലണ്ടനിലെ ഒരു കോടതിയില്‍ നെജര്‍ ഡല്‍റ്റയില്‍ നിന്നുള്ള ആളുകള്‍ ഊര്‍ജ്ജ ഭീമന്‍ Royal Dutch Shell ന് എതിരെ കേസ് കൊടുത്തു. പ്രാദേശിക കൃഷിയും മീന്‍പിടുത്ത വ്യവസായവും ഇതിനാല്‍ തകര്‍ന്നു. കുടിവെള്ളം മലിനമായി. ശുദ്ധീകരണത്തിനുള്ള ചിലവ് ഷെല്‍ വഹിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനകത്ത് രണ്ടാമത്തെ തവണയാണ് ഷെല്ലിനെതിരെ നെജര്‍ ഡല്‍റ്റയിലെ എണ്ണ ചോര്‍ച്ചക്കെതിരെ ലണ്ടനിലെ കോടതിയില്‍ കേസ് വരുന്നത്.

റിക്കോഡുകളിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2015 – അടുത്ത വര്‍ഷം വരുന്നത് വരെ

2015 ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു. എല്‍ നിനോ പ്രതിഭാസമുള്ളതിനാല്‍ 2016 ഇതിലും ചൂടുകൂടുതലായിരിക്കും എന്ന് World Meteorological Organization പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രവര്‍ത്തിക്കാതിരിക്കുന്നത് ശരാശരി താപനില 6 ഡിഗ്രീ സെന്റീഗ്രൈഡ് വരെ വര്‍ദ്ധിക്കാന്‍ കാരണമാകും. പാരീസില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനം വേണ്ട നടപടികള്‍ എടുത്താല്‍ താപനില വര്‍ദ്ധനവ് 2C ല്‍ താഴെ നിര്‍ത്താന്‍ ഇപ്പോഴും കഴിയുമെന്ന് WMO ന്റെ ഡയറക്റ്ററായ Michel Jarraud പറഞ്ഞു. കാലാവസ്ഥാ മാറ്റം ഇല്ലാതാക്കാനായി "silver bullet" ഒന്നുമില്ല. പാരീസില്‍ ശക്തമായ … Continue reading റിക്കോഡുകളിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2015 – അടുത്ത വര്‍ഷം വരുന്നത് വരെ

പടിഞ്ഞാറെ വര്‍ജീനിയയില്‍ ശ്രദ്ധേയമായ രാസവസ്തു ചോര്‍ച്ചക്ക് കാരണമായ കമ്പനിയുടെ CEOക്ക് ഒരു മാസം തടവ് ശിക്ഷ

മൂന്ന് ലക്ഷം പടിഞ്ഞാറെ വര്‍ജീനിയക്കാരുടെ കുടിവെള്ളത്തില്‍ വിഷവസ്തു കലര്‍ത്തിയ കമ്പനിയുടെ മുമ്പത്തെ പ്രസിഡന്റിന് ഒരു മാസം തടവ് ശിക്ഷ. Freedom Industries ന്റെ മുമ്പത്തെ പ്രസിഡന്റായ Gary Southern ന് ആണ് ശിക്ഷ. 2014 ജനുവരിയില്‍ നടന്ന ചോര്‍ച്ചക്ക് അതിനോടൊപ്പം $20,000 ഡോളറിന്റെ പിഴയും Southern അടക്കാന്‍ ജഡ്ജി വിധിച്ചു. സര്‍ക്കാരിന്റെ നിയമമനുസരിച്ച് കുറഞ്ഞത് 24 - 30 മാസം തടവും മൂന്ന് ലക്ഷം ഡോളര്‍ പിഴയും അടക്കേണ്ട കുറ്റമായിരുന്നു അത്. “പ്രതി ഒരു കുറ്റവാളിയൊന്നുമല്ല” എന്ന് … Continue reading പടിഞ്ഞാറെ വര്‍ജീനിയയില്‍ ശ്രദ്ധേയമായ രാസവസ്തു ചോര്‍ച്ചക്ക് കാരണമായ കമ്പനിയുടെ CEOക്ക് ഒരു മാസം തടവ് ശിക്ഷ

കാലാവസ്ഥാമാറ്റമാണ് ഏറ്റവും വലിയ ദേശീയ സുരക്ഷാ ഭീഷണി

പാരീസില്‍ 100 പേരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണം നടത്തിയ ISIS നേക്കാള്‍ അമേരിക്ക പേടിക്കേണ്ടത് കാലാവസ്ഥാമാറ്റമാണെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സ് പറഞ്ഞു. സംവാദത്തിന്റെ moderator ആയ John Dickerson ന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. സാന്റേഴ്സിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാമാറ്റമാണ് ഏറ്റവും വലിയ ഭീഷണി. അന്തര്‍ദേശീയ ഭീകരവാദം തീര്‍ച്ചയായും വലിയ ഒരു പ്രശ്നമാണ്. എന്നാല്‍ കാലാവസ്ഥാ മാറ്റവും ആ ഭീഷണിക്ക് ശക്തികൂട്ടുന്നു. ആഗോളതപനം പരിമിതമായ വിഭവങ്ങളായ ജലം, ഫലഭൂഷ്ടമായ മണ്ണ് എന്നിവക്ക് വേണ്ടിയുള്ള തര്‍ക്കങ്ങളും … Continue reading കാലാവസ്ഥാമാറ്റമാണ് ഏറ്റവും വലിയ ദേശീയ സുരക്ഷാ ഭീഷണി

ആമസോണിലെ പകുതി വൃക്ഷ സ്പീഷീസുകളും വംശനാശ ഭീഷണിയില്‍

ഉഷ്ണമേഖലയിലെ 40,000 ഓളം വൃക്ഷ സ്പീഷീസുകളും ലോകത്തെ അഞ്ചിലൊന്ന് സസ്യങ്ങളും വംശനാശ ഭീഷണിയിലാണ്. വനനശീകരണം കാരണം രണ്ടിലൊന്ന് വൃക്ഷ സ്പീഷീസുകള്‍ ആമസോണ്‍ കാടുകളില്‍ നിന്ന് ഇല്ലാതെയാവും. 36% - 57% വരുന്ന 8,700 ആമസോണ്‍ വൃക്ഷ സ്പീഷീസുകള്‍ വംശനാശ ഭീഷണിയിലാണ്. അതില്‍ പ്രസിദ്ധമായ Brazilian walnut ഉം ഉള്‍പ്പടും. ഈ സ്പീഷീസുകളില്‍ വളരെ ചെറിയ ഒരു ഭാഗമേ red list ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. — തുടര്‍ന്ന് വായിക്കൂ en.ird.fr | Dec 2015

#Heathrow 13 നെ പിന്‍തുണക്കൂ

ഹീത്രൂ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സമാധാനപരമായി പ്രതിഷേധ സമരം നടത്തിയ 13 പേര്‍ക്ക് കഴിഞ്ഞ മാസം ബ്രിട്ടണിലെ ഒരു ജഡ്ജി ജയില്‍ ശിക്ഷ വിധിച്ചു. ഹീത്രൂ റണ്‍വേയില്‍ അത് ആദ്യമായാണ് അത്തരം ഒരു സമരം നടന്നത്. ആറ് മണിക്കൂര്‍ സമയം നടന്ന ആ സമരത്തിനാല്‍ 25 ഓളം ഫ്ലൈറ്റുകള്‍ റദ്ദാക്കുകയോ താമസിക്കുകയോ ചെയ്തു. വിമാനത്താവളം വികസിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന Plane Stupid എന്ന സംഘടനയാണ് സമരം നടത്തിയത്. ജീവന് ഭീഷണിയാകുന്ന കാലാവസ്ഥാ മാറ്റത്തില്‍ വിമാനത്താവളത്തിന്റെ പങ്ക് കാരണം … Continue reading #Heathrow 13 നെ പിന്‍തുണക്കൂ