ഇന്‍ഡ്യന്‍ മഹാ സമുദ്രം ചൂടാകുന്നതിനനുസരിച്ച് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമാകുന്നു

India Meteorological Department (IMD) 2015 ലെ മണ്‍സൂണ്‍ പ്രവചനം downgrad ചെയ്തതിന് ശേ‍ഷം, ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്റെ അതിവേഗത്തിലുള്ള ചൂടാകല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തെക്കെ ഏഷ്യയിലെ മഴ കുറയുന്നതിന് കാരണമാകുന്നു എന്ന റിപ്പോര്‍ട്ട് ഒരു പഠനം പ്രസിദ്ധീകരിച്ചു. 1901 - 2012 വരെയുള്ള വിവരങ്ങള്‍ പരിശോധിച്ച് Indian Institute of Tropical Meteorology ലെ ശാസ്ത്രജ്ഞ Roxy Mathew Koll വേനല്‍കാലത്തെ മണ്‍സൂണിന്റെ അളവ് ക്രമമായി കുറയുന്നതായി കണ്ടെത്തി. തെക്കന്‍ പാകിസ്ഥാന്‍ മുതല്‍ ബംഗ്ലാദേശ് വരെയുള്ള പ്രദേശത്ത് … Continue reading ഇന്‍ഡ്യന്‍ മഹാ സമുദ്രം ചൂടാകുന്നതിനനുസരിച്ച് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമാകുന്നു

2,300 വീട്ടുകാരെ ഒഴുപ്പിച്ചതിന് ശേഷവും വലിയ മീഥേന്‍ ചോര്‍ച്ച കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ലോസാഞ്ജലസിലെ Porter Ranch ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ Jerry Brown അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Aliso Canyon Storage Facility യില്‍ നിന്ന് കഴിഞ്ഞ ഒക്റ്റോബര്‍ മുതല്‍ മീഥേന്‍ ചോരുകയാണ്. അതിന്റെ ഫലമായി ആ പ്രദേശമാകെ കഷ്ടത അനുഭവിക്കുന്നു. 2,300 വീട്ടുകാരെ ഒഴുപ്പിച്ചു. ധാരാളം പേര്‍ ഒഴിഞ്ഞ് പോകാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. Southern California Gas Company (SoCalGas) ആണ് ആ സംഭരണി പ്രവര്‍ത്തിപ്പിക്കുന്നത്. വാതക ചോര്‍ച്ച തടയാന്‍ അവര്‍ ശ്രമിച്ച് വരുന്നു. പ്രദേശവാസികള്‍ക്ക് തലവേദന, nausea, rashes, … Continue reading 2,300 വീട്ടുകാരെ ഒഴുപ്പിച്ചതിന് ശേഷവും വലിയ മീഥേന്‍ ചോര്‍ച്ച കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

Whittier ബീച്ചില്‍ കടല്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തടിയുന്നു

Whittier ലെ കടല്‍ തീരത്ത് ആയിരക്കണക്കിന് ചത്ത common murres അടിഞ്ഞു. Prince William Sound ല്‍ എത്രമാത്രം പക്ഷികള്‍ ചത്തിട്ടുണ്ടാവുമെന്ന് ശാസ്ത്രജ്ഞര്‍ അത്ഭുതപ്പെടുന്നു. വിരമിച്ച ഒരു സര്‍ക്കാര്‍ ജീവശാസ്ത്രജന്‍ എടുത്ത കണക്കെടുപ്പില്‍ കഴിഞ്ഞ ആഴ്ച 7,800 ചത്ത murres ആണ് ഒന്നര കിലോമീറ്റര്‍ നീളത്തിലെ തീരപ്രദേശത്ത് മാത്രം അടിഞ്ഞുകൂടിയത്. അതായത് ഒരു മീറ്റര്‍ ബീച്ചില്‍ 5 ചത്ത പക്ഷികള്‍. — സ്രോതസ്സ് adn.com

ലണ്ടനിലെ പ്രദേശങ്ങളില്‍ ബീജിങ്ങിലേതുപോലുള്ള മലിനീകരണം

വായൂ മലിനീകരണത്തിന്റെ 2016 അനുവദനീയമായ പരിധി മറികടക്കാന്‍ വണ്ടിക്കാര്‍ക്ക് ആഴ്ചകളേ വേണ്ടിവന്നുള്ളു. ഒരു വര്‍ഷത്തില്‍ 18 മണിക്കൂറിലധികം സമയം പരിധി മറികടക്കാന്‍ പാടില്ല എന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിയമം. 7 ദിവസം Putney High Street, Knightsbridge എന്നീ രണ്ട് സ്ഥലങ്ങള്‍ പരിധിക്ക് മുകളിലായിരുന്നു. കഴിഞ്ഞ വര്‍ഷം Oxford Street രണ്ട് ദിവസത്തേക്ക് പരിധി മറികടന്നു. നഗരത്തിന്റെ 12.5% സ്ഥലത്ത് ബീജിങ്ങിലേയും ഷാങ്ഹായിലേയും പോലുള്ള നൈട്രജന്‍ ഡൈ ഓക്സൈഡ് മലിനീകരണം അനുഭവിക്കുന്നു എന്ന് Policy Exchange എന്ന … Continue reading ലണ്ടനിലെ പ്രദേശങ്ങളില്‍ ബീജിങ്ങിലേതുപോലുള്ള മലിനീകരണം

2016 ലെ ഏറ്റവും വലിയ സാമ്പത്തിക അപകടം ആഗോളതപനമായിരിക്കും

കാലാവസ്ഥാ മാറ്റം 2016 ലെ ഏറ്റവും വലിയ സാമ്പത്തിക അപകടം ആയിരിക്കുമെന്ന് World Economic Forum പറഞ്ഞു. ലാഭ ലക്ഷ്യമില്ലാത്ത ഈ സാമ്പത്തിക വിശകലന സ്ഥാപനത്തിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാ മാറ്റവും അതിനോട് ബന്ധമുള്ള തീവൃകാലാവസ്ഥ, വലിയ പ്രകൃതി ദുരന്തങ്ങള്‍, ഉയരുന്ന ഹരിതഗ്രഹവാതക ഉദ്‌വമനം, ജല ദൌര്‍ലഭ്യം, വെള്ളപ്പൊക്കം, കൊടുംകാറ്റ് തുടങ്ങിയ മറ്റ് പരിസ്ഥിതി പ്രതിഭാസങ്ങളും ആണ് 2011 ന് ശേഷം ലോകം നേരിട്ട് ഏറ്റവും വലിയ 5 സാമ്പത്തിക ഭീഷണികളിലൊന്ന്. — സ്രോതസ്സ് scientificamerican.com

1981 മുതല്‍ക്കേ എക്സോണിന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു

കാലാവസ്ഥാ മാറ്റം ഒരു പൊതു പ്രശ്നമായി ഉയര്‍ന്ന് വരുന്നതിന് 7 വര്‍ഷം മുമ്പേ എണ്ണഭീമന്‍ ExxonMobil ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്ന് പുതിയതായി പുറത്തുവന്ന ഒരു ഇമെയില്‍ സന്ദേശം വ്യക്തമാക്കുന്നു. എന്നിട്ടും അവര്‍ കാലാവസ്ഥാ മാറ്റം അംഗീകരിക്കാതിരിക്കാനായി 30 വര്‍ഷത്തോളം ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കി. 1981 ല്‍ കമ്പനിക്ക് കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ആദ്യമായി "താല്‍പ്പര്യമുണ്ടായി" എന്ന് എക്സോണിന്റെ മുമ്പത്തെ കാലാവസ്ഥ വിദഗ്ദധനായ Lenny Bernstein ന്റെ ഒരു ഇമെയില്‍ എഴുതി. ഗ്രീന്‍പീസിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാ മാറ്റ സിദ്ധാന്തത്തിനെതിരെ … Continue reading 1981 മുതല്‍ക്കേ എക്സോണിന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു

ചൈനയിലെ തുറമുഖ നഗരമായ Tianjin ല്‍ മലിനീകരണം കാരണം “Red Alert” പ്രഖ്യാപിച്ചു

ബീജിങ്ങിന് ശേഷം വായൂ മലിനീകരണം കാരണം "Red Alert" പ്രഖ്യാപിച്ച രണ്ടാമത്തെ നഗരമായി Tianjin. അതിനാല്‍ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ റദ്ദാക്കുകയും വാഹന നിയന്ത്രണം കൊണ്ടുവരികയും ചെയ്തു. [ചൈനയിലങ്ങ് ഗ്രോത്താ ഗ്രോത്ത്. സമരക്കാരുമില്ലന്ന്.]

വാതക ചോര്‍ച്ചയെ തുടര്‍ന്ന് 7.5 കോടി കിലോ മീഥേന്‍ അന്തരീക്ഷത്തിലേക്ക് പടര്‍ന്നു

കാലിഫോര്‍ണിയയിലെ ലോസാഞ്ജലസില്‍ പ്രകൃതി വാതക സംഭരണിയില്‍ നിന്ന് പ്രകൃതി വാതകം ചോര്‍ന്നതിനോടൊപ്പം മീഥേനും ചോര്‍ന്നിട്ടുണ്ടെന്ന് സംസ്ഥാന അധികൃതര്‍ മുന്നറീപ്പ് നല്‍കി. ഇതുവരെ 7.5 കോടി കിലോ മീഥേന്‍ ചോര്‍ന്നിട്ടുണ്ടാവും. ആഗോളതപനത്തിന് കാരണമാകുന്ന ശക്തമായ ഹരിതഗൃഹവാതകമാണ് മീഥേന്‍. "ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറ്റവും വലിയ മീഥേന്‍ ചോര്‍ച്ചയാണിത്," എന്ന് Environmental Defense Fund ന്റെ Tim O’Connor പറഞ്ഞു. ചോര്‍ച്ചയെ തുടര്‍ന്ന് 1,700 വീട്ടുകാരെ ഒഴിപ്പിക്കുകയും രണ്ട് സ്കൂളുകള്‍ അടച്ചിടുകയും ചെയ്തു. ചോര്‍ച്ചയുടെ കാരണം അറിയില്ല.