നഗര ചൂട് കുറക്കും - നഗരത്തിലെ താപ ദ്വീപ് പ്രഭാവം കുറക്കാന്‍ ഏറ്റവും നല്ല വഴി ചെടികളും മരങ്ങളും നടുക എന്നതാണ്. അതാ ചൂട് തെട്ടടുത്ത സ്ഥലത്തേക്ക് പടരാതെ സ്വീകരിച്ച് നിര്‍ത്തും. തണലും നല്‍കും. കാര്‍ബണ്‍ ഉദ്‍വമനം - നഗരത്തിന്റെ താപനില കുറയുന്നു എന്നാല്‍ കുറവ് തണുപ്പിക്കല്‍ ചിലവ് എന്നാണ് അര്‍ത്ഥം. അതായത് കുറവ് കാര്‍ബണ്‍ ഉദ്‍വമനം. മരങ്ങളും ചെടികളും കാര്‍ബണ്‍ സംഭരണിയായും പ്രവര്‍ത്തിക്കും. ജൈവ വൈവിദ്ധ്യം - അനാവശ്യമായ തറപാവല്‍(paving) ജൈവവൈവിദ്ധ്യത്തെ നശിപ്പിക്കുന്നു. മരങ്ങളും ചെടികളും … Continue reading നിങ്ങളുടെ നഗരത്തിലെ തറപാവാതിരിക്കുക
വിഭാഗം: പരിസ്ഥിതി
നോഹ 2015

24 കാലാവസ്ഥാ പ്രവര്‍ത്തകരെ ഫ്രാന്‍സ് COP21 ന് മുമ്പായി വീട്ടുതടങ്കലിലിട്ടു
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമ്മേളനമായ COP21 ന് മുമ്പ് തന്നെ ഫ്രഞ്ച് പോലീസ് 24 കാലാവസ്ഥാ പ്രവര്‍ത്തകരെ വീട്ടുതടങ്കലിലിട്ടു. COP21 സംഭാഷണങ്ങള്‍ക്ക് മുമ്പായി ഇവര്‍ പ്രകടനങ്ങള്‍ നടത്താതിരിക്കാനാണ് ഈ നടപടി എന്ന് ആഭ്യന്തര വകുപ്പ് പറഞ്ഞു. എന്നാല്‍ പാരീസ് ആക്രമണത്തിന്റെ മറയില്‍ നടപ്പാക്കിയ അടിയന്തിരാവസ്ഥയെ മുതലെടുക്കുകയാണ് സര്‍ക്കാര്‍ എന്ന് അവരുടെ വക്കീലന്‍മാരും Amnesty International ഉം ആരോപിക്കുന്നു. Agence France Presse ന്റെ അഭിപ്രായത്തില്‍ തടവിലാക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ "radical opposition movement" ഭാഗമാണത്രേ. — സ്രോതസ്സ് commondreams.org
കാലാവസ്ഥാ സമ്മേളനത്തിന് പ്രാധാന്യം കൊടുക്കേണ്ട
ഈ കളി ഇവന്‍മാര്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇവര്‍ സ്വയം മാറ്റങ്ങള്‍ വരുത്തും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒരിക്കലുമില്ല. അതുകൊണ്ട് കാലാവസ്ഥാ സമ്മേളനങ്ങളെ ശ്രദ്ധിക്കുകയേ വേണ്ട. ഇത്തരം സമ്മേളനത്തിനായി പോകുകയേ ചെയ്യരുത്. അത്രയെങ്കിലും CO2 ഉദ്‌വമനം കുറക്കാനാവുമല്ലോ. എന്നാല്‍ ഫോസിലിന്ധനത്തിന്റെ വലിയ ഒരു കമ്പോളം ഇപ്പോഴുമുണ്ട്. നിങ്ങളുടെ മടിശീല ധാര്‍മ്മികമായി ഉപയോഗിക്കുക. നിങ്ങളുടെ ജീവിത രീതി മാറ്റൂ. നിങ്ങളുടെ ജീവിതമുപയോഗിച്ച് ഫോസിന്ധന കമ്പോളം ഇല്ലാതാക്കുക. ആരും മനുഷ്യലോകത്തെ രക്ഷിക്കാന്‍ വരില്ല. നിങ്ങള്‍ക്ക് ചെകുത്താന്‍മാരുമായി കരാറുമുണ്ടാക്കാന്‍ ആവില്ല. പക്ഷേ നമ്മുടെ … Continue reading കാലാവസ്ഥാ സമ്മേളനത്തിന് പ്രാധാന്യം കൊടുക്കേണ്ട
ഊര്‍ജ്ജ നിലയങ്ങളുടെ രസ പരിധി നിയന്ത്രണത്തെ ജഡ്ജി തള്ളി
കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നും രസത്തിന്റേയും മറ്റ് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മാലിന്യങ്ങളുടേയും പുറംന്തള്ളലിനെ നിയന്ത്രിക്കാന്‍ ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാനപ്പെട്ട പരിസ്ഥിതി നിയമം സുപ്രീം കോടതി എടുത്തുകളഞ്ഞു. 5-4 വോട്ടിലായിരുന്നു ഈ വിധി. 5 യാഥാസ്ഥിതിക ജഡ്ജിമാര്‍ Environmental Protection Agency യോട് ആരോഗ്യ ഗുണങ്ങളെക്കാള്‍ കമ്പനികളുടെ ചിലവിന് പ്രാധാന്യം കൊടുക്കുകയായിരുന്നു വേണ്ടീയിരുന്നത് എന്ന് പറഞ്ഞു. — സ്രോതസ്സ് america.aljazeera.com
ഗ്രീന്‍പീസ് ഇന്‍ഡ്യ ഭീഷണികളനുസരിക്കാന്‍ വിസമ്മതിക്കുന്നു
സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ കാരണം ജീവന് വേണ്ടി ഗ്രീന്‍പീസ് ഇന്‍ഡ്യ സമരം ചെയ്യുകയാണ് എന്ന് അവര്‍ പറയുന്നു. The Times of India യുടെ റിപ്പോര്‍ട്ട് പ്രകാരം, "അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ രേഖമൂലമായ മറുപടി തരാന്‍ വിസമ്മതിക്കുന്നു. സംഘടനയുടെ സാമൂഹ്യ സ്ഥിതി, ഇന്‍ഡ്യയില്‍ ഗ്രീന്‍പീസ് പ്രവര്‍ത്തിക്കുന്നതിന്റെ നിയമപരമായ അടിസ്ഥാനം എന്നിവയാണ് ഉദ്യോഗസ്ഥന്‍മാര്‍ അന്വേഷിക്കുന്നത് എന്ന് വാക്കാലെ പറഞ്ഞു." സര്‍ക്കിരിന്റെ ശത്രുതാപരമായ നയമുണ്ടായിട്ടും ഗ്രീന്‍പീസ് പിട്ടിച്ചുനില്‍ക്കുന്നതിന്റെ പ്രതികരണമായാണ് ആശ്ചര്യകരമായി അന്വേഷണം തുടങ്ങിയിരിക്കുന്നത് "ഗ്രീന്‍പീസ് ഇന്‍ഡ്യ ആഭ്യന്തരവകുപ്പ് പ്രതീക്ഷച്ചതിനേക്കാളും ശക്തമാണ്. അതിന്റെ ഫലമായി … Continue reading ഗ്രീന്‍പീസ് ഇന്‍ഡ്യ ഭീഷണികളനുസരിക്കാന്‍ വിസമ്മതിക്കുന്നു
കാലാവസ്ഥാ മാറ്റ സമ്മേളനത്തിന് പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല എന്ന് ഫ്രഞ്ച് അധികൃതര്‍
സുരക്ഷാ കാരണങ്ങളാല്‍ നവംബര്‍ 29 സമ്മേളനം തുടങ്ങുന്നതിന് നടത്താനുദ്ദേശിച്ചിരുന്ന പ്രകടനം റദ്ദാക്കി എന്ന് അധികാരികള്‍ പറഞ്ഞു. രണ്ട് ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നായിരുന്നു പ്രതാക്ഷിച്ചിരുന്നത്. "സര്‍ക്കാരിന് പ്രകടനങ്ങളെ നിരോധിക്കാന്‍ കഴിയും, എന്നാല്‍ ഞങ്ങളുടെ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ല ആസൂത്രണം ചെയ്തതതുപോലുള്ള പരിപാടികളുമായി മുന്നോട്ട് പോകാന്‍ ഇപ്പോള്‍ കഴിയില്ലെങ്കിലും കാലാവസ്ഥാ നീതിയുടെ ശബ്ദം കേള്‍പ്പിക്കാന്‍ പാരീസിലെ ജനങ്ങള്‍ക്ക് വഴിയുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും" എന്ന് 350.org ന്റെ ഫ്രാന്‍സിലെ സംഘാടകനായ Nicolas Haeringer പറഞ്ഞു. ഫ്രഞ്ച് സര്‍ക്കാര്‍ അടിയന്തിരാവസ്ഥ മൂന്ന് മാസത്തെക്ക് … Continue reading കാലാവസ്ഥാ മാറ്റ സമ്മേളനത്തിന് പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല എന്ന് ഫ്രഞ്ച് അധികൃതര്‍
കാലാവസ്ഥാ മാറ്റത്താല്‍ മഞ്ഞ് പുലികള്‍ക്ക് അവരുടെ ആവാസ വ്യവസ്ഥയുടെ 30% നഷ്ടപ്പെടും
മഞ്ഞ് പുലികള്‍ ഇപ്പോള്‍ തന്നെ വംശനാശം നേരിടുന്ന നേരിടുന്ന ജീവികളാണ്. ലോകത്ത് ഇനി 4000-6500 എണ്ണമേ ബാക്കിയുള്ളു. എന്നാല്‍ പുതിയ പഠനം അനുസരിച്ച് കാലാവസ്ഥാ മാറ്റം അവയുടെ കഷ്ടപ്പാട് വര്‍ദ്ധിപ്പിക്കും എന്ന് കണ്ടെത്തി. ഇപ്പോഴത്തെ ഹരിതഗ്രഹവാതക ഉദ്‌വമന തോത് അനുസരിച്ച് മഞ്ഞ് പുലികളുടെ ഹിമാലയത്തിലെ ആവാസ്ഥലത്തിന് 30% കുറവുണ്ടാകും എന്ന് WWF ന്റെ ഗവേഷകര്‍ പറയുന്നു.
അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനിക്കെതിരെ ഭൌമശാസ്ത്രജ്ഞനും സമരത്തിനിറങ്ങി
ഉട്ടയിലെ (Utah) ജനപ്രതിനിധികള്‍ രണ്ട് വശങ്ങളുടേയും വാദങ്ങള്‍ കേട്ട ശേഷം ശതകോടി ഡോളര്‍ ചിലവുള്ള അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനി വികസിപ്പിക്കാന്‍ അനുമതി കൊടുത്തു. സംസ്ഥാനത്തിന്റെ കിഴക്കെ പ്രദേശത്ത് നൂറ് കണക്കിന് ഏറ്റര്‍ കൂടുതലായി US Oil Sands എന്ന കമ്പനി ഖനനം വികസിപ്പിക്കാനായി എടുക്കുന്നത്. എന്നാല്‍ ഭൂഗര്‍ഭജലത്തെ മലിനപ്പെടുത്തും എന്ന് വാദിച്ചുകൊണ്ട് ഡസന്‍കണക്കിന് പ്രതിഷേധക്കാര്‍ ഖനിയുടെ സ്ഥലത്ത് സമരം നടത്തി. University of Utah Geology Professor ആയ Bill Johnson ഉം സമരത്തില്‍ പങ്കുകൊണ്ടു. … Continue reading അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനിക്കെതിരെ ഭൌമശാസ്ത്രജ്ഞനും സമരത്തിനിറങ്ങി
മോണ്‍ട്രിയല്‍ കരാര്‍ ഭൂമിയുടെ ഓസോണ്‍ പാളിയെ രക്ഷിച്ചു
1980കളില്‍ ഓസോണിനെ നശിപ്പിക്കുന്ന രാസവസ്തുക്കളെ നിരോധിച്ചിരുന്നില്ലെങ്കില്‍ ആര്‍ക്ടിക്കിലെ ഓസാണ്‍ പാളിയിലെ തുള ഇപ്പോഴുള്ളതിന്റെ 40% കൂടുതല്‍ വലുതായിരുന്നു. 1987 ലെ മോണ്‍ട്രിയല്‍ കരാര്‍ വിജയിച്ചില്ലായിരുന്നെങ്കില്‍ ബ്രിട്ടണുള്‍പ്പടെ വടക്കെ യൂറോപ്പ് വരെ അത് മോശമായി ബാധിക്കുന്ന അവസ്ഥയായിരുന്നു അത് എന്ന് പുതിയ പഠനം കണ്ടെത്തി. അന്തര്‍ദേശീയ സമ്മര്‍ദ്ദം കാരണം ഐക്യരാഷ്ട്ര സഭയുടെ ആ കരാര്‍ അംഗ രാജ്യങ്ങള്‍ ഒപ്പുവെക്കുകയും ഓസോണിനെ നശിപ്പിക്കുന്ന chlorofluorocarbons (CFCs) ഉള്‍പ്പടെയുള്ള രാസവസ്തുക്കളെ നിരോധിക്കുകയും ചെയ്തു. ഫ്രിഡ്ജുകളിലും സ്പ്രേയ് പാത്രങ്ങളിലും ഉപയോഗിക്കുന്ന വാതകമായിരുന്നു അത്. … Continue reading മോണ്‍ട്രിയല്‍ കരാര്‍ ഭൂമിയുടെ ഓസോണ്‍ പാളിയെ രക്ഷിച്ചു