2008ല്‍ തന്റെ ബീച്ച് ഹൌസിലെ അത്താഴ വിരുന്നില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഉയര്‍ന്ന ഒരു സിറിയന്‍ ജനറലിനെ ഇസ്രായേല്‍ നേവി കമാന്‍ഡോകള്‍ കൊന്നു എന്ന് എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട National Security Agency (NSA) യുടെ ഒരു രേഖ വ്യക്തമാക്കുന്നു. ആ രേഖ പ്രകാരം Shayetet 13 എന്ന ഇസ്രായേല്‍ പ്രത്യേക സൈനിക യൂണിറ്റ് വടക്കന്‍ സിറിയയിലെ തുറമുഖമായ Tartus ന് അടുത്ത് കരയില്‍ കയറി ജനറല്‍ Muhammad Suleiman നെ കണ്ടെത്തി തലയിലും കഴുത്തിലും വെടിവെച്ച് കൊല്ലുകയാണുണ്ടായത്. — … Continue reading ഇസ്രായേല്‍ കമാന്‍ഡോകള്‍ സിറിയന്‍ ജനറലിനെ കൊന്നു
വിഭാഗം: ഇസ്രായേല്‍ നാസി
സ്പെയിനിലെ ജഡ്ജി നെതന്യാഹൂവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു
ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂവിനും 7 മുമ്പത്തേയും ഇപ്പോഴത്തേയും ഉദ്യോഗസ്ഥര്‍മാര്‍ക്കെതിരെ സ്പെയിനിലെ ജഡ്ജി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. 2010 ല്‍ ഗാസയിലേക്ക് സഹായവുമായി പോയ കപ്പലിലെ നിഷ്ടൂരമായ ആക്രമണത്തിന്റെ പേരിലാണ് വാറന്റ്. അന്തര്‍ദേശീയ കടലില്‍ കിടന്നിരുന്ന മാവി മര്‍മാര(Mavi Marmara)യിലേക്ക് ഇസ്രായേല്‍ സൈന്യം ഇരച്ച് കയറി ആക്രമണം നടത്തിയതിന്റെ ഫലമായി 9 ആളുകള്‍ അന്ന് കൊല്ലപ്പെട്ടു. പത്താമത്തെ ആള്‍ നാല് വര്‍ഷം ബോധമില്ലാതെ കിടക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന സ്പെയിനിലെ സന്നദ്ധപ്രവര്‍ത്തകര്‍ നെതന്യാഹൂവിനെതിരെ കേസ് കൊടുത്തതിനെ … Continue reading സ്പെയിനിലെ ജഡ്ജി നെതന്യാഹൂവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു
ഡസന്‍കണക്കിന് ബ്രിട്ടീഷ് പണ്ഡിതര്‍ ഇസ്രായേലിനെതിരെ Academic ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നു
ധാരാളം ബ്രിട്ടീഷ് സര്‍വ്വകലാശാലകളിലെ 30 ല്‍ അധികം പണ്ഡിതര്‍ ഇസ്രായേലിനെതിരെ Academic ബഹിഷ്കരണത്തില്‍ പങ്കുചേര്‍ന്നു. "പാലസ്തീന്‍ ഭൂമി ഇസ്രായേല്‍ കൈയ്യേറുന്നതിലും സഹിക്കാന്‍ പറ്റാത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നതിലും തങ്ങള്‍ക്ക് അതിയായ വ്യസനമുണ്ട്" എന്നവര്‍ പ്രസ്ഥാവന നടത്തി. അവര്‍ ഇനി ഇസ്രായേല്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുകയോ ഇസ്രായേലില്‍ പോകുകയോ ചെയ്യില്ല. കൈയ്യേറിയഭൂമിയിലെ ഇസ്രായേലിന്റെ അതിക്രമങ്ങളുടെ പ്രതികരണമായാണ് ഈ പ്രവര്‍ത്തി. ഇസ്രായേല്‍ സൈന്യം 60 പാലസ്തീന്‍കാരെ വധിച്ചു. 10 ഇസ്രായേലികളും കൊല്ലപ്പെട്ടു.
1967 ന് ശേഷം പാലസ്തീനിലെ ഏറ്റവും ദാരുണമായ വര്‍ഷമായിരുന്നു 2014
കഴിഞ്ഞ വര്‍ഷം പാലസ്തീന്‍കാര്‍ വലിയ നാശനഷ്ടങ്ങള്‍ സഹിച്ചു. 1967 ന് ശേഷം ഏറ്റവും അധികം പാലസ്തീന്‍കാര്‍ മരിച്ച വര്‍ഷമാണ് കഴിഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ Office for the Coordination of Humanitarian Affairs ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2,314 പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 17,125 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. Fragmented Lives എന്ന പഠനം ഇസ്രായേലിന്റെ ജൂലൈ 7 - ഓഗസ്റ്റ് 26 വരെയുള്ള 50 ദിവസത്തെ ഗാസ ആക്രമണത്തില്‍ 1,492 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 551 കുട്ടികളും … Continue reading 1967 ന് ശേഷം പാലസ്തീനിലെ ഏറ്റവും ദാരുണമായ വര്‍ഷമായിരുന്നു 2014
2014 ലെ ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റകൃത്ത്യങ്ങള്‍ക്ക് ശക്തമായ തെളിവുകളുണ്ട്
കഴിഞ്ഞ വേനല്‍കാലത്ത് ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ യുദ്ധക്കുറ്റകൃത്ത്യങ്ങളും മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങളും ചെയ്തു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. "സാധാരണ ജനങ്ങളുടെമേല്‍ വിശ്രമമില്ലാതെ വലിയതോതിലുള്ള ബോംബാക്രമണം ... സാധാരണ ജീവിതത്തെ അവഗണിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണ്" എന്നായിരുന്നു ഗാസ നഗരമായ റാഫയില്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നല്‍കിയ വിവരണം. ഐക്യരാഷ്ട്രസഭയുടെ മുമ്പത്തെ റിപ്പോര്‍ട്ടു് ഇസ്രായേലും പാലസ്തീനും 2,200 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഇസ്രായേല്‍ പക്ഷത്ത് 73 പേര്‍ കൊല്ലപ്പെട്ടു. അതില്‍ … Continue reading 2014 ലെ ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റകൃത്ത്യങ്ങള്‍ക്ക് ശക്തമായ തെളിവുകളുണ്ട്
ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയ ജോനാതന്‍ പൊള്ളാര്‍ഡിനെ വിട്ടയക്കും
ഇസ്രായേല്‍ ചാരനായ ജോനാതന്‍ പൊള്ളാര്‍ഡിനെ(Jonathan Pollard) നവംബറില്‍ വിട്ടയക്കും എന്ന് United States Parole Commission അറിയിച്ചു. അമേരിക്കയുടെ രഹസ്യങ്ങള്‍ ഇസ്രായേലിന് കൈമാറിയതിന് ശിക്ഷിക്കപ്പെട്ട മുമ്പത്തെ U.S. Navy intelligence ഓഫീസറായിരുന്നു പൊള്ളാര്‍ഡ്. ജീവപര്യന്തം ശിക്ഷയായിരുന്നു അയാള്‍ക്ക് ലഭിച്ചത്. പൊള്ളാര്‍ഡില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ ഇസ്രായേല്‍ സോവ്യേറ്റ് യൂണിയനുമായി പങ്കുവെച്ചതായ സംശയിക്കപ്പെടുന്നതായി 1999 ല്‍ The New Yorker ലെ സെയ്മോര്‍ ഹര്‍ഷിന്റെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോവ്യേറ്റ് യൂണിയനിലെ ജൂതന്‍മാര്‍ക്ക് ഇസ്രായേലിലേക്ക് കുടിയേറാന്‍ അനുമതി കിട്ടാനായാണ് അമേരിക്കയുടെ … Continue reading ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയ ജോനാതന്‍ പൊള്ളാര്‍ഡിനെ വിട്ടയക്കും
ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ക്കെതിരെ പടിഞ്ഞാറേക്കര നിവാസികള്‍ പ്രതിഷേധിക്കുന്നു
പടിഞ്ഞാറേക്കരയില്‍ (West Bank) പാലസ്തീന്‍ നിവാസികളും അന്തര്‍ദേശീയ സന്നദ്ധപ്രവര്‍ത്തകരും Susiya ഗ്രാമത്തെ ഇസ്രായേല്‍ ബുള്‍ഡോസറുകളില്‍ നിന്ന് സംരക്ഷിക്കാന്‍ 24 മണിക്കൂര്‍ നീണ്ടുനിന്ന പ്രതിഷേധ സമരം നടത്തി. യൂറോപ്പിലെ വിദേശകാര്യ മന്ത്രിമാര്‍ ഇസ്രായേലിനോട് ആസൂത്രണം ചെയ്ത നശീകരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച്ച അമേരിക്കന്‍ State Department വക്താവയ John Kirby വിഷമം പ്രകടിപ്പിച്ചു. നശീകരണം "ദോഷമുണ്ടാക്കുന്നതും പ്രകോപനപരവുമാണെന്ന്" Kirby പറഞ്ഞു. ദശാബ്ദങ്ങളായി Susiya യിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിലെ പുതിയ സംഭവമാണിത്. 1980കള്‍ മുതല്‍ നിര്‍ബന്ധപൂര്‍വ്വമായ കുടിയൊഴിപ്പിക്കല്‍ … Continue reading ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ക്കെതിരെ പടിഞ്ഞാറേക്കര നിവാസികള്‍ പ്രതിഷേധിക്കുന്നു
ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രെസ്ബറ്റേറിയന്‍ പള്ളി തീരുമാനിച്ചു
Presbyterian General Assembly യുടെ 220ആം പ്ലീനറി ഇസ്രായേലി കൈയ്യേറ്റ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ വോട്ടെടുപ്പോടെ തീരുമാനിച്ചു. അതില്‍ Ahava Dead Sea cosmetics ഉം Hadiklaim ഈന്തപ്പഴവും ഉള്‍പ്പെടും. ഇസ്രായേലിന്റെ West Bank കൈയ്യേറ്റത്തേയും ഇസ്രായേല്‍ settlements നേയും ദശാബ്ദങ്ങളായി പ്രെസ്ബറ്റേറിയന്‍ എതിര്‍ത്തുവരുന്നു. കൈയ്യേറ്റ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതില്‍ ജൂതരുടെ പിന്‍തുണ വര്‍ദ്ധിച്ച് വരികയാണ്. Ahava ബഹിഷ്കരിക്കുന്നതില്‍ തങ്ങളുടെ പിന്‍തുണ വിശദീകരിക്കുന്ന, ഒരു ഡസനിലധികം ജൂതപുരോഹിതന്‍മാര്‍ ഒപ്പ് വെച്ച ഒരു കത്ത് പ്രെസ്ബറ്റേറിയന്‍ അംഗങ്ങള്‍ക്ക് നല്‍കുകയുണ്ടായി. ഇസ്രായേല്‍ പാര്‍ളമെന്റിലെ … Continue reading ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രെസ്ബറ്റേറിയന്‍ പള്ളി തീരുമാനിച്ചു
ഇസ്രായേല്‍ ആണവ പദാര്‍ത്ഥങ്ങള്‍ പൂശിയ വിനാശകാരി ബോംബുകള്‍ പരീക്ഷിച്ചു
"dirty bombs" എന്ന് വിളിക്കുന്ന ആണവ പദാര്‍ത്ഥങ്ങള്‍ പൂശിയ വിനാശകാരി ബോംബുകള്‍ ഇസ്രായേല്‍ പരീക്ഷിച്ചു എന്ന് ഇസ്രായേല്‍ പത്രമായ Haaretz റിപ്പോര്‍ട്ട് ചെയ്തു. ആണവവികിരണത്തിന്റെ ഫലം അറിയാനാണ് ഈ പരീക്ഷണം നടത്തിയത്. Green Field എന്ന ഈ പ്രോജക്റ്റ് 20 ബോംബുകളുണ്ടായിരുന്നു. മിക്കതും മരുഭൂമിയിലാണ് പരീക്ഷിച്ചത്. 2014 ന്റെ അവസാനം പരീക്ഷണം അവസാനിച്ചു.
വാര്‍ത്തകള്‍
+ തെറ്റായ ശിക്ഷ 39 വര്‍ഷം അനുഭവിച്ച, ഏറ്റവും ദീര്‍ഘകാലം ശിക്ഷ അനുഭവിച്ച അമേരിക്കക്കാരന്‍ കുറ്റവിമുക്തനായി + ഇസ്രായേല്‍ ജൂതന്‍മാരുടെ മാത്രം രാജ്യമാണെന്ന നയം ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ചു + ജനങ്ങളുടെ സമരം കാരണം പ്രകൃതിവാതക പര്യവേഷണം ഷെവ്രോണ്‍ നിര്‍ത്തിവെച്ചു + ഫോര്‍ട്ട് ബെന്നിങ്ങിലെ ജോര്‍ജ്ജിയ ഡിറ്റന്‍ഷന്‍ സെന്ററിന് മുമ്പില്‍ നൂറുകണക്കിന് ആളുകള്‍ പ്രകടനം നടത്തി + ബര്‍ക്‌ലി, ലഘുപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ ആദ്യത്തെ നഗരമായി