കാര്‍ബണ്‍ എങ്ങനെയാണ് ശുക്രനെ ചൂടാക്കുന്നത്

സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉള്‍പ്പടെ എല്ലാ അംഗങ്ങള്‍ ഊര്‍ജ്ജം നല്‍കുന്നത് സൂര്യനാണ്. ആ സൂര്യന്റെ ഉപരിതലത്തിലെ താപനില 5,505 °C ആണ്. സൂര്യനില്‍ നിന്ന് അകന്ന് പോകും തോറും ചൂടിന്റെ അളവ് കുറഞ്ഞ് വരും. 454 കോടി കിലോമീറ്റര്‍ അകലെയായ നെപ്റ്റ്യൂണില്‍ എത്തുമ്പോഴേക്കും താപനില −201 °C അവരെ എത്തുന്നു. അതായത് ചൂടേയില്ല എന്ന സ്ഥിതി. അപ്പോള്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹത്തിനാവണമെല്ലോ ഏറ്റവും കൂടുതല്‍ ചൂട്. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. ബുധന്‍ അല്ല ഏറ്റവും ചൂട് … Continue reading കാര്‍ബണ്‍ എങ്ങനെയാണ് ശുക്രനെ ചൂടാക്കുന്നത് →

ഈ ജനസംഖ്യാവാദം കേട്ട് മടുത്തു

വ്യാവസായിക കൃഷി ശാസ്ത്രജ്ഞ തൊഴിലാളികളും മറ്റ് വികസന വാദികളും സ്ഥിരമായി പറയുന്ന വാദമാണ് ജനസംഖ്യാവാദം. ഇപ്പോള്‍ നമുക്ക് 130 കോടി ജനസംഖ്യയുണ്ട്. ജനസംഖ്യാ വര്‍ദ്ധനവിന്റെ തോത് ഇതാണ്. അതുകൊണ്ട് അടുത്ത് 30 വര്‍ഷത്തില്‍ മൊത്തം ജനസംഖ്യ ഇത്രയും ആകും. അവര്‍ക്ക് കഴിക്കാന്‍ ആഹാരം വേണം. അതിന് നാം കൂടുതല്‍ തീവൃമായി വ്യാവസായിക കൃഷി നടത്തണം. ശരിയല്ലേ ഇവര്‍ പറയുന്നത്? കാള പെറ്റു... കയറെടുക്ക്... അല്ലേ. നിക്ക് .. നിക്ക് .. നിക്ക്. ആസൂത്രണത്തിലേക്ക് പോകുന്നതിന് മുമ്പ് ദയവ് … Continue reading ഈ ജനസംഖ്യാവാദം കേട്ട് മടുത്തു →

ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?

ശാന്തിവനം ഒരു പരിസ്ഥിതി പ്രശ്നമല്ലെന്നും അത് ഒരു ഭൂമാഫിയ പ്രശ്നവും രാഷ്ട്രീയ, ഉദ്യോഗസ്ഥ, യൂണിയന്‍ ഫ്യൂഡല്‍ അധികര തെമ്മാടിത്തരത്തിന്റേയും പ്രശ്നമാണെന്ന് മുമ്പ് എഴുതിയിരുന്നല്ലോ. എന്നാല്‍ ശാന്തിവനത്തില്‍ ഒരു പരിസ്ഥിതി പ്രശ്നവും അടങ്ങിയിട്ടുണ്ട്. പക്ഷേ അത് വികസനവാദികള്‍ പറയുന്നത് പോലെ കേവലം രണ്ട് മരത്തിന്റേയോ കവുങ്ങിന്റേയോ നാശത്തെക്കുറിച്ചുള്ളതല്ല. 2018 ല്‍ ഏകദേശം 3 കോടി ഏക്കര്‍ കാടാണ് ലോകം മൊത്തം നശിപ്പിച്ചത്. അപ്പോള്‍ കേവലം രണ്ട് ഏക്കറിലെ ഒരു വനം സംരക്ഷിച്ച് ലോകത്തേയും കേരളത്തേയും രക്ഷിക്കാം എന്ന് പറയുന്നത് … Continue reading ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി? →

പ്രിവിലേജില്ലാത്തവരുടെ വികസനം

വടക്കെ ഇന്‍ഡ്യയില്‍ കല്യാണങ്ങള്‍ക്ക് വരനെ കുതിരപ്പുറത്ത് വരുന്ന ഒരു ചടങ്ങുണ്ട്. പക്ഷേ അത് സവര്‍ണ്ണരുടെ കല്യാണത്തിനാണ്. ഇപ്പോള്‍ അവര്‍ണ്ണര്‍ അതേ ചടങ്ങ് നടത്തുമ്പോള്‍ ആ വരന്‍മാരെ തല്ലിക്കൊല്ലുന്ന സംഭവങ്ങളുണ്ടായി. നൂറ്റമ്പത് വര്‍ഷം മുമ്പ് കേരളത്തിലും ചാന്നാര്‍ ലഹളയിലെത്തിയ ഇതേ പ്രശ്നമുണ്ടായിട്ടുണ്ട്. അത് ഫ്യൂഡല്‍ കാലമായിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ അപൂര്‍വ്വമായെങ്കിലും ഉത്തരേന്‍ഡ്യ ഇന്നും ഫ്യൂഡലിസത്തില്‍ നിന്ന് മോചിതരായിട്ടില്ല. ആധുനിക കാലത്ത് അല്‍പ്പം സാമൂഹ്യ ബോധമുള്ള ആര്‍ക്കും ഇത്തരം ഉയര്‍ത്തെഴുനേല്‍പ്പുകളെ തള്ളിപ്പറയാനാവില്ല. എന്നാല്‍ ഈ പ്രശ്നത്തെ ഫെയര്‍നെസ് … Continue reading പ്രിവിലേജില്ലാത്തവരുടെ വികസനം →

മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിത്തീര്‍ന്നുണ്ട്. ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട്, വടക്കേക്കര എന്നിവിടങ്ങളിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസവും ഇല്ലാതാക്കി ഈ പ്രദേശത്തേക്ക് വികസനം കൊണ്ടുവരുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അതിനായി 20 വര്‍ഷം മുമ്പേ തുടങ്ങിയതാണ് ഈ പദ്ധതി. ഇപ്പോള്‍ ഏകദേശം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന അത് പ്രിവിലേജുകളൊന്നുമില്ലാത്ത പാവങ്ങളായ 40000 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്ന് സര്‍ക്കര്‍ വക്താക്കള്‍ പറയുന്നു. പദ്ധതിക്ക് ഇതുവരെ 30 കോടി രൂപ ചിലവായി. ഈ … Continue reading മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്? →

പ്രിവിലേജുകാരുടെ പരിസ്ഥിതി വ്യാകുലതകള്‍

സവർണ്ണജാതികളിലെ ജനനം, സ്ഥിരവരുമാനമുള്ള ജോലി, പൂർവ്വികാർജിതസമ്പത്ത്, ഇവയൊക്കെ പ്രിവിലേജുകളിൽ ചിലതാണ്. നമ്മുടെ സമൂഹം മുതലാളിത്തം എന്ന സംവിധാനത്താല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന് മാത്രമാണ് ഇത്തരം പ്രിവിലേജുകള്‍ ലഭ്യമാകുന്നത്. അത് ലഭ്യമാകുന്ന ആളുകള്‍ സാധാരണ അങ്ങനെയൊന്നുണ്ടെന്ന് ഭാവിക്കില്ല. കാരണം 99% പേര്‍ക്ക് അത് കിട്ടുന്നില്ല എന്ന യാഥാര്‍ത്ഥ്യം അപ്പോള്‍ അംഗീകരിക്കേണ്ടിവരും. ആ മനസാക്ഷിക്കുത്ത് ഒഴുവാക്കാനായി അങ്ങനെയൊന്ന് ഇല്ലന്ന് തന്നെ ഭാവിക്കും. ലോകം മൊത്തം സാമ്രാജ്യം വികസിപ്പിച്ച ബ്രിട്ടീഷുകാരെ സംബന്ധിച്ചടത്തോളം ആ സ്ഥലമെല്ലാം ആള്‍ താമസില്ലാത്ത പാഴ് ഭൂമിയാണെന്നും, … Continue reading പ്രിവിലേജുകാരുടെ പരിസ്ഥിതി വ്യാകുലതകള്‍ →

ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്

KSEB യുടെ മന്നം ചെറായി 110 KV ലൈൻ പദ്ധതിക്ക് ശാന്തിവനം സംരക്ഷണ സമിതി എതിരല്ല. പ്രശ്നം പത്താം നമ്പര്‍ ടവറിനെ സംബന്ധച്ചാണ്. 9ഉം, 11ഉം ടവര്‍ നിര്‍മ്മാണം നടന്നു കഴിഞ്ഞു. ഇത് രണ്ടും നേര്‍ രേഖയിലാണ്. ഇതിനിടക്ക് കൂടി ദേശീയപാത കടന്ന് പോകുന്നതുകൊണ്ട് ലൈന്‍ താഴ്ന്ന് ദേശീയപാതയില്‍ പ്രശ്നമുണ്ടാക്കാതിരിക്കാന്‍ ഒരു ടവര്‍ കൂടി വേണം. അതാണ് പത്താം നമ്പര്‍ ടവര്‍. അത് നേര്‍ രേഖയിലുള്ള 9ഉം, 11ഉം ടവറുകള്‍ക്ക് ഇടക്ക് സ്ഥാപിക്കാം. പക്ഷേ എങ്ങനെയോ ഈ … Continue reading ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ് →

കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം

സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വലിയ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരയാണ്. മാന്യരായി ജീവിക്കേണ്ടിയിരുന്നവര്‍ എന്ന് കരുതുന്ന ഉന്നത വിദ്യഭ്യാസമുള്ളവര്‍ പോലും കൊടും ക്രൂരതകള്‍ ചെയ്യുന്ന വാര്‍ത്തകളാണ് ദിവസവും പുറത്ത് വരുന്നത്. ശിക്ഷകൊടുക്കണം എപ്പോഴത്തേയും പോലെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദാ തുടങ്ങി പരിഹാരക്രിയകളുടെ ആക്രോശങ്ങള്‍. സംശയിക്കേണ്ട, മാറ്റമൊന്നുമില്ല, കുറ്റവാളിക്ക് ശക്തമായ ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ കൊടുക്കണം ഇനി ഒരിക്കലും ഒരാളും ഈ തെറ്റ് ആവര്‍ത്തിക്കരുത്. തെമ്മാടിച്ചന്തകളിലും(സാമൂഹ്യമാധ്യമങ്ങള്‍) വീഡിയോ മാധ്യമങ്ങളിലും കുറ്റാരോപിതര്‍ക്കെതിരെ പ്രവഹിക്കുന്ന ആക്രോശങ്ങള്‍ ഇതിലും തീവൃമായിരിക്കാം. ഓരോ … Continue reading കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം →

എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത്

കുട്ടികള്‍ക്കെതിരെ വലിയ അക്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം സാമൂഹികനീതിവകുപ്പ് നടത്തിയ കുടുംബ സര്‍വേയനുസരിച്ച് 11 ലക്ഷം കുടുംബങ്ങളിലെ കുട്ടികള്‍ കുടുംബത്തില്‍ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് നമ്മുടെ മാത്രം പ്രശ്നമല്ല. അമേരിക്കയിലെ 10% കുട്ടികള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവരാണെന്നാണ് കണക്ക്. അതുപോലെ അവിടെയുള്ള 33% കുട്ടികളും വിഷാദരോഗം അനുഭവിക്കുന്നവരാണ്. ലോകം മൊത്തം കുട്ടികള്‍ക്ക് ദോഷകരമായ കാലമാണ് ഇത്. കുട്ടികള്‍ ദുഖിക്കുന്നത് എന്നത് വലിയ രാഷ്ട്രീയ പ്രശ്നമാണ്. കാരണം കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും എന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. … Continue reading എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത് →

ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

1995 മുതല്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ തൊഴിലും കമ്പ്യൂട്ടര്‍ അടിസ്ഥാനമായതും ആണ്. എന്നാല്‍ ഇതുവരെ എനിക്ക് ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഇല്ല. എനിക്ക് ചിലപ്പോള്‍ യാത്ര ചെയ്യേണ്ടതായി വരാറുണ്ടെങ്കിലും ലാപ്‌ടോപ്പില്ലാതെ മുന്നോട്ട് പോകാനായിട്ടുണ്ട്. എന്താണ് ലാപ്‌ടോപ്പിന്റെ കുഴപ്പം? അത് തികച്ചും വ്യക്തിനിഷ്ടമാണ്. താങ്കളുടെ ഉപയോഗത്തെ കൊച്ചാക്കാനോ താങ്കളെ മോശക്കാരനാക്കാനോ അല്ല ഇത് എഴുതുന്നത്. എന്റെ വീക്ഷണം വ്യക്തമാക്കുക മാത്രമാണിവിടെ. ലാപ്‌ടോപ്പിന് വില കൂടുതലാണ്. ഒരു ലാപ്‌ടോപ്പിന്റെ അതേ വിലക്ക് അതേ configuration ഉള്ള രണ്ട് ഡസ്ക്ടോപ്പ് … Continue reading ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല →