സാമൂഹ്യ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ ക്യാന്‍സര്‍ ആണ്

ഫേസ്‌ബുക്ക് ജനാധിപത്യത്തിന്റെ ക്യാന്‍സര്‍ ആണെന്ന് ജനപ്രതിനിധി Alexandria Ocasio-Cortez (D-NY) പറഞ്ഞു. തങ്ങളുടെ പേര് മെറ്റ എന്ന് മാറ്റുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഇങ്ങനെ എഴുതിയത്. "മെറ്റ എന്ന ഞങ്ങള്‍, ലാഭത്തിനായി ... സിവില്‍ സമൂഹത്തെ നശിപ്പിക്കുന്ന ജനാധിപത്യത്തിത്തിന്റെ ക്യാന്‍സറായ ഏകാധിപത്യ ഭരണത്തെ ശക്തമാക്കാനുള്ള ആഗോള രഹസ്യാന്വേഷണ പ്രചാരവേല യന്ത്രമാണ്," എന്നാണ് Alexandria Ocasio-Cortez എഴുതിയത്. whistleblower Frances Haugen പുറത്തുവിട്ട കമ്പനിയുടെ തന്നെ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി Wall Street Journal പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളെ തുടര്‍ന്ന് … Continue reading സാമൂഹ്യ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ ക്യാന്‍സര്‍ ആണ്

ജലം അന്തസാണ്

സെപ്റ്റംബര്‍ 2 ഓടെ ജാക്സണ്‍, മിസിസിപ്പിയിലെ ഒന്നര ലക്ഷം ആളുകള്‍ക്ക് കുടിവെള്ളം ഇല്ലാതായി. ഓഗസ്റ്റ് 30 ന് വെള്ളപ്പൊക്കം കാരണം O.B. Curtis ലെ ജലശുദ്ധീകരണ നിലയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുടങ്ങിയതാണ് ഈ പ്രശ്നം. അതോടെ താമസക്കാരില്‍ വലിയൊരു ഭാഗത്തിന് ശുദ്ധ ജലം കിട്ടാതെയായി. ജല മര്‍ദ്ദം കുറവായതിനാല്‍ ചിലര്‍ക്ക് വെള്ളമേ കിട്ടുന്നില്ല. “പൈപ്പില്‍ നിന്ന് വരുന്ന വെള്ളം കഴിയുമെങ്കില്‍ കുടിക്കരുത്,” എന്ന് മിസിസിപ്പി ഗവര്‍ണര്‍ Tate Reeves ഓഗസ്റ്റ് 31 ന് മുന്നറീപ്പ് നല്‍കി. ജാക്സണിലെ … Continue reading ജലം അന്തസാണ്

കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നു

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കത്ത് വഴി വോട്ട് ചെയ്യുന്നത് എളുപ്പമാക്കണം എന്ന് കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ Gavin Newsom നോട് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് കര്‍ഷക തൊഴിലാളികള്‍ Sacramento യിലേക്ക് 536 കിലോമീറ്റര്‍ സഞ്ചരിച്ച് 24 ദിവസത്തെ ജാഥ നടത്തി. തൊഴിലുടമയുടെ പകവീട്ടലില്‍ നിന്ന് തൊഴിലാളികളെ സുരക്ഷിതരാക്കുന്ന ഈ നിയമത്തെ റദ്ദാക്കുമെന്ന് Newsom ഭീഷണിപ്പെടുത്തുകയാണ്. United Farm Workers എന്ന യൂണിയനാണ് ഈ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ കര്‍ഷക തൊഴിലാളികളും മറ്റുള്ളവരും അനുഭവിക്കുന്ന ലൈംഗിക പീഡനം, ശമ്പള മോഷണം, വിഷപദാര്‍ത്ഥങ്ങളുമായുള്ള സമ്പര്‍ക്കും … Continue reading കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നു

ശാസ്ത്രജ്ഞരെ കേള്‍ക്കാത്തതിനാല്‍ അറസ്റ്റ് വരിക്കുന്നു

https://twitter.com/i/status/1511819295101177867 Peter Kalmus and other climate scientists chained themselves to JPMorgan Chase bank in Los Angeles, California in protest of fossil fuels. Peter Kalmus climate scientist at NASA’s Jet Propulsion Lab. https://www.youtube.com/watch?v=RAlQO1WlpSE https://www.facebook.com/watch/?v=438294118058895

സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാര്‍ത്ത 2021 ലെ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പശ്ഛിമ ബംഗാളിലാണ് ഏറ്റവും കൂടുതലുണ്ടായത്

2021 ല്‍ രാജ്യത്തെ മൊത്തം വ്യാജവാര്‍ത്തകളുടെ നാലിലൊന്ന് പശ്ഛിമ ബംഗാളിലാണുണ്ടായത് എന്ന് NCRB ഡാറ്റ കാണിക്കുന്നു. ഇന്‍ഡ്യയിലെ ഒന്നാം സ്ഥാനമാണത്. പശ്ഛിമ ബംഗാളില്‍ 43 കേസുകളുണ്ടായി. അതില്‍ 28 എണ്ണം കല്‍ക്കത്തയില്‍ നിന്ന് മാത്രമുണ്ടായി. National Crime Records Bureau (NCRB) ആണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് യുദ്ധം ബംഗാളില്‍ ഭരണ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ ഭാരതീയ ജനതാ പാര്‍ട്ടിയും തമ്മില്‍ നടന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ മാധ്യമങ്ങളെ വളരേധികം … Continue reading സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാര്‍ത്ത 2021 ലെ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പശ്ഛിമ ബംഗാളിലാണ് ഏറ്റവും കൂടുതലുണ്ടായത്

പുരോഗമനപരമായ ഭരണഘടനയെ ചിലിയിലെ സമ്മതിദായകര്‍ തള്ളിക്കളഞ്ഞു

അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യത്തില്‍ കീഴിലുണ്ടായ 1980 ലെ രേഖക്ക് പകരം പുതിയ പുരോഗമനപരമായ ഭരണഘടനക്കെതിരെ ചിലിയിലെ സമ്മതിദായകര്‍ വോട്ടുചെയ്തു. മൊത്തം 99.9% ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. അതില്‍ 61.9% പേര്‍ പുതിയ ഭരണഘടനയെ തള്ളിക്കളഞ്ഞപ്പോള്‍ 38.1% പേര്‍ അതിനെ അനുകൂലിച്ചു. പോളിങ് സ്റ്റേഷനുകളില്‍ വലിയ ക്യൂ തന്നെ ഉണ്ടായിരുന്നു. പിനോഷെയുടെ കീഴിലുണ്ടാക്കിയ 1980 ലെ രേഖ തുടര്‍ന്നും നിലനില്‍ക്കും. അതുപോലെ ചിലിയുടെ ഭാവി കൃത്യവുമാകില്ല. വലിയ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന സാമൂഹ്യ അവകാശങ്ങളുടേയും ഉറപ്പുകളുടേയും വലിയ പട്ടിക … Continue reading പുരോഗമനപരമായ ഭരണഘടനയെ ചിലിയിലെ സമ്മതിദായകര്‍ തള്ളിക്കളഞ്ഞു