എക്കാലത്തേയും രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ശതകോടികളുടെ ആരോഗ്യ ചിലവുണ്ടാക്കുന്നു

ധാരാളം വീട്ടുപകരണങ്ങളുണ്ടാക്കാനായി ഉപയോഗിക്കുന്ന ഒരു കൂട്ടം രാസവസ്തുക്കളുമായി ദൈനംദിനം സമ്പര്‍ക്കത്തിലാകുന്നത് ക്യാന്‍സര്‍, thyroid രോഗം, കുട്ടിക്കാലത്തെ പൊണ്ണത്തടി തുടങ്ങിയവക്ക് കാരണമാകുന്നു എന്ന് പുതിയ പഠനം. അതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ഭാരം അമേരിക്കക്കാര്‍ക്ക് കുറഞ്ഞത് $550 കോടി ഡോളര്‍ ചിലവുണ്ടാക്കുന്നു. ഇപ്പോഴത്തെ ജനസംഖ്യക്ക് ജീവിതകാലം മുഴുവന്‍ അത് $6300 കോടി ഡോളര്‍ ചിലവുണ്ടാക്കും. per- and polyfluoroalkyl substances (PFAS) ന് ചുറ്റുമായാണ് പുതിയ പഠനം നടത്തിയത്. മനുഷ്യ നിര്‍മ്മിതമായ 4,700 രാസവസ്തുക്കളുടെ കൂട്ടമാണത്. ദശലക്ഷക്കണക്കിന് ആളുകളുടെ രക്തത്തില്‍ … Continue reading എക്കാലത്തേയും രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ശതകോടികളുടെ ആരോഗ്യ ചിലവുണ്ടാക്കുന്നു

സൈബര്‍ ക്രിമിനലുകള്‍ ജോലിക്കാരുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നു

നേപ്പാളികളുടെ ആധര്‍ കാര്‍ഡുകള്‍ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടന്ന സൈബര്‍ തട്ടിപ്പുകളുടെ 5-10% വരെ ഇത്തരത്തിലേതായിരുന്നു. ആളുകളെ പറ്റിച്ച് അവരുടെ (Know Your Client) KYC വിവരങ്ങള്‍ കൊടുത്ത് SIMs തരപ്പെടുത്തി ഓണ്‍ലൈന്‍ ബാങ്ക് അകൌണ്ടുണ്ടാക്കാനായി നേപ്പാളികളുടേയും ബീഹാറില്‍ നിന്നും ഝാര്‍ഘണ്ഡിലേയും തൊഴിലാളികളുടെ ആധാര്‍ കാര്‍ഡാണ് miscreants ഉപയോഗിച്ചത് എന്ന് സൈബര്‍ കുറ്റകൃത്യ കേസുകളുടെ അന്വേഷണത്തില്‍ വ്യക്തമായി. 12,665 സൈബര്‍ പരാതികളാണ് കഴിഞ്ഞ രണ്ട് വര്‍ഷം (2020 - 2021) കിട്ടിയത്. … Continue reading സൈബര്‍ ക്രിമിനലുകള്‍ ജോലിക്കാരുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നു

ഇന്‍സുലിന്‍ എതിര്‍പ്പ്, കോശ പ്രായം കൂടുന്നത് ഇവക്ക് കുട്ടിക്കാലത്തെ ദാരിദ്ര്യവുമായി ബന്ധമുണ്ട്

ദാരിദ്ര്യത്തില്‍ കഴിഞ്ഞ, തങ്ങളുടെ ഭാവിയെക്കുറിച്ച് കുറവ് ശുഭപ്രതീക്ഷയുള്ള കറുത്ത കൌമാരക്കാരുടെ പ്രതിരോധ കോശങ്ങള്‍ അതിവേഗം പ്രായംവെക്കുന്നു എന്നും 25-29 വയസ് ആകുമ്പോഴേക്കും അവര്‍ക്ക് ഉയര്‍ന്ന insulin resistance ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. Immune cell aging ഒരു വഴിയാണ്. ദാരിദ്ര്യവുമായി insulin resistance ബന്ധപ്പെട്ടിരിക്കാനുള്ള സംവിധാനമാണത്. Child Development ജേണലിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. — സ്രോതസ്സ് University of Illinois at Urbana-Champaign, News Bureau | Jul 25, 2022 #classwar

90 ലക്ഷം ഉജാല ഗുണഭോക്താക്കള്‍ അവരുടെ സിലിണ്ടര്‍ വീണ്ടും നിറച്ചില്ല

പ്രധാനമന്ത്രി ഉജ്വാല യോജന (PMUY) പ്രകാരം സ്ത്രീകള്‍ക്ക് കൊടുത്ത ദ്രവ പെട്രോളിയം വാതക (LPG) കണക്ഷന്‍ പൊടിപിടിക്കുകയാണ്. LPG യുടെ ഉയര്‍ന്ന വില കാരണം ഗുണഭോക്താക്കള്‍ക്ക് അവ വീണ്ടും നിറക്കാനാകുന്നില്ല. കേന്ദ്ര സര്‍ക്കാരും ഇത് സമ്മതിക്കുന്നു. 2021-22 കാലത്ത് 92 ലക്ഷം ഉപഭോക്താക്കള്‍ വീണ്ടും നിറച്ചില്ല എന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രിയായ Rameshwar Teli രാജ്യസഭയില്‍ ഓഗസ്റ്റ് 1, 2022 ന് പറഞ്ഞു. 1.08 കോടി ഉപഭോക്താക്കള്‍ ഒരേയൊരു പ്രാവശ്യം മാത്രമേ നിറച്ചുള്ളു. (കണക്ഷന്‍ കിട്ടിയപ്പോള്‍ നിറച്ചത്). … Continue reading 90 ലക്ഷം ഉജാല ഗുണഭോക്താക്കള്‍ അവരുടെ സിലിണ്ടര്‍ വീണ്ടും നിറച്ചില്ല

ഒരു ആള്‍മാറാട്ട ക്രിസ്തീയത അമേരിക്കയുടെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു

ഒരു മര കുരിശിന് മുമ്പില്‍ മൂന്ന് പുരുഷന്‍മാര്‍, കണ്ണുകളടച്ച് തല കുനിച്ച് പ്രാര്‍ത്ഥിക്കുന്നു. മറ്റൊരു പുരുഷന്‍ വലിയൊരു ബൈബിളിന് ചുറ്റും കൈകള്‍ ചൂറ്റി അതിനെ ഒരു പരിച പോലെ നെഞ്ചിനോടമര്‍ത്തി വെക്കുന്നു. ജനക്കൂട്ടത്തില്‍ മുഴുവനും ആളുകള്‍ "യേശു രക്ഷിക്കും" എന്ന ബാനര്‍ പിടിച്ച മുഷ്ടിചുരുട്ടി ആകാശത്തേക്ക് പിടിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ ഈ ചിത്രങ്ങള്‍ പള്ളിയുടെ ജാഥ പോലെ തോന്നും. എന്നാല്‍ ഈ സംഭവം ഒരു പുനര്‍ജന്മമല്ല. ചിലരിതിനെ ക്രിസ്തുമത ലഹള എന്നാണ് വിളിക്കുന്നത്. 2020 ലെ പ്രസിഡന്റ് … Continue reading ഒരു ആള്‍മാറാട്ട ക്രിസ്തീയത അമേരിക്കയുടെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു