പടിഞ്ഞാറെക്കരയിലും ഗാസയിലുമുള്ള പാലസ്തീന്‍കാര്‍ക്ക് വേണ്ടി ബാണ്ടുസ്ഥാന് നിര്‍മ്മിക്കുക വഴി തങ്ങളുടെ രാജ്യം വംശവെറി നടപ്പാക്കുന്നു എന്ന് തെക്കെ ആഫ്രിക്കക്ക് വേണ്ടിയുള്ള മുമ്പത്തെ രണ്ട് ഇസ്രായേലി അംബാസിഡര്‍മാര്‍ ആരോപിച്ചു. “ഇത് വംശവെറിയാണ് എന്ന് തെക്കെ ആഫ്രിക്കക്ക് വേണ്ടിയുള്ള മുമ്പത്തെ രണ്ട് ഇസ്രായേലി അംബാസിഡര്‍മാര്‍ പറയുന്നു,” എന്നാണ് Groundup ല്‍ Ilan Baruch ഉം Alon Liel ഉം എഴുതിയത്. ഗൌരവമുള്ള ആളുകള്‍ നടത്തുന്ന മറ്റൊരു വംശവെറി കുറ്റാരോപണമാണിത്. — സ്രോതസ്സ് groundup.org.za | Jun 10, 2021
2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു
Centre for Science and Environment പഠനം അനുസരിച്ച് 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു എന്ന് കണ്ടെത്തി. 2020-21 കാലത്ത് 22 സംസ്ഥാനങ്ങളില്‍ 165 പ്രതിഷേധങ്ങളാണുണ്ടായത്. 2017 ല്‍ അത് 15 സംസ്ഥാനങ്ങളിലായി 34 എണ്ണം മാത്രമേയുണ്ടായുള്ളു. 96 പ്രതിഷേധങ്ങള്‍ വിവാദപരമായ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക കൃഷിയിട നടങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. കമ്പോളത്തേയും വിലയുമായി ബന്ധപ്പെട്ട തകര്‍ച്ചയേയും താങ്ങുവില ആവശ്യപ്പെട്ടുകൊണ്ടും ആയിരുന്നു 38 സമരങ്ങള്‍. ഹൈവേ, വിമാനത്താവളം മുതലായ വികസന പദ്ധതികള്‍ക്ക് … Continue reading 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു
മറ്റുള്ളവരുടെ സര്‍ക്കാരുകളെ മറിച്ചിടുന്നത്
സമ്പത്ത് കുതിച്ചുയരുന്നതിനിടക്കും ബേസോസും, മസ്കും, ബ്ലൂംബര്‍ഗ്ഗും, ബഫറ്റും നികുതി ഒഴുവാക്കി
എങ്ങനെയാണ് അമേരിക്കയിലെ കോടീശ്വരന്മാര് അവരുടെ വരുമാനത്തിന് നികുതി കൊടുക്കാതിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ IRS ന്റെ നികുതി ഫയലിങ്ങിലെ ഒരു വലിയ ചോര്‍ച്ച തുറന്ന് കാണിക്കുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നരായ കോടീശ്വരന്മാരുടെ സ്വകാര്യ നികുതി രേഖകള്‍ ProPublicaക്ക് കിട്ടി. ഞെട്ടിപ്പിക്കുന്നതാണ് ആ വിവരങ്ങള്‍. 2014 - 2018 കാലത്ത് ഏറ്റവും സമ്പന്നരായ 25 അമേരിക്കക്കാരുടെ സമ്പത്ത് $40000 കോടി ഡോളര്‍ വര്‍ദ്ധിച്ചു. എന്നാല്‍ അവര്‍ $1300 കോടി ഡോളര്‍ മാത്രമാണ് നികുതി അടച്ചത്. അവരുടെ സമ്പത്തിന്റെ വര്‍ദ്ധനവിന്റെ … Continue reading സമ്പത്ത് കുതിച്ചുയരുന്നതിനിടക്കും ബേസോസും, മസ്കും, ബ്ലൂംബര്‍ഗ്ഗും, ബഫറ്റും നികുതി ഒഴുവാക്കി
ക്യൂബന്‍ പന്നി വൈറസിന് CIAയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു
U.S. Central Intelligence Agency ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കാസ്ട്രോ വിരുദ്ധ ഭീകരവാദികള്‍ ആഫ്രിക്കന്‍ പന്നി വൈറസിനെ 1971 ല്‍ ക്യൂബയിലിറക്കി. ആറ് ആഴ്ചകള്‍ക്ക് ശേഷം രോഗം കാരണം രാജ്യം മൊത്തം 5 ലക്ഷം പന്നികളെ കൊല്ലേണ്ടതായി വന്നു. Panama Canal Zone അമേരിക്കന്‍ സൈനിക ആസ്ഥാനത്തെ CIA പരിശീലന സ്ഥലത്ത് വെച്ച് കാസ്ട്രോ വിരുദ്ധ സംഘങ്ങള്‍ക്ക് കൈമാറണമെന്ന നിര്‍ദ്ദേശത്തോടെ ഒരു മുദ്രവെച്ച അടയാളപ്പെടുത്താത്ത container ല്‍ വൈറസിനെ തനിക്ക് നല്കി എന്ന് ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ സ്രോതസ് … Continue reading ക്യൂബന്‍ പന്നി വൈറസിന് CIAയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു
മുതലാളിത്ത അമേരിക്ക, ഒരു പരാജയപ്പെട്ട സാമൂഹ്യ പരീക്ഷണം
Cornel West: 'Neo-Fascist Gangster' Trump and Neoliberals Expose US as 'Failed Social Experiment'
ജോണ്‍ ഹോപ്കിന്‍സ് കറുത്തവരെ അടിമകളാക്കിയിരുന്നു
19ാം നൂറ്റാണ്ടിലെ ബിസിനസുകാരനായ മേരിലാന്റ്, ബാള്‍ട്ടിമൂറിലെ പ്രശസ്തമായ ആശുപത്രിയുടേയും സര്‍വ്വകലാശാലയുടേയും അതേ പേരുള്ള Johns Hopkins ആഭ്യന്തര യുദ്ധത്തിന് മുമ്പ് നാല് കറുത്തവരെ അടിമകളായി സൂക്ഷിച്ചിരുന്നു. പുതിയതായി പുറത്തുവന്ന സെന്‍സസ് രേഖകളുടെ അടിസ്ഥാനത്തില്‍ ആണ് ഈ വെളിപ്പെടുത്തല്‍. ഹോപ്കിന്‍സ് അടിമത്ത വിരോധിയായിരുന്നു എന്ന പ്രചാരമുള്ള ആഖ്യാനത്തിന് വിരുദ്ധമാണ് പുതിയ കണ്ടെത്തല്‍ — സ്രോതസ്സ് washingtonpost.com | Dec 10, 2020 [വെറുതെ പറഞ്ഞന്നേയുള്ളു. ഓരോത്തവരും അവരുടെ കാലത്തെ സ്വന്തം അറിവിന്റെ പരിധിയില്‍ ജീവിക്കുന്നവരാണ്.]
1940കള്‍ മുതലേ എണ്ണ വ്യവസായം കാലാവസ്ഥ ശാസ്ത്രത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങി
മുമ്പ് സംശയിച്ചിരുന്നതിനേക്കാള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ കാലാവസ്ഥാ മാറ്റത്തിന്റെ അപകട സാദ്ധ്യതയെക്കുറിച്ചുള്ള വ്യക്തമായ മുന്നറീപ്പ് ഫോസിലിന്ധന കമ്പനികള്‍ക്ക് കൊടുത്തിരുന്നു എന്ന് പുതിയതായി കണ്ടെത്തിയ വിപുലമായ രേഖകള്‍ കാണിക്കുന്നു. വളരെ കാലം മുമ്പേ കമ്പനികള്‍ക്ക് ഈ അപകടത്തെക്കുറിച്ച് അറിയാമായിരുന്നു എന്നത് ഇനിമുതല്‍ ഒരു രഹസ്യമല്ല എന്നാണ് Center for International Environmental Law (CIEL) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ ശാസ്ത്രത്തെ അടിച്ചമര്‍ത്താനും ആഗോളതപനത്തെക്കുറിച്ച് പൊതുജനങ്ങളില്‍ സംശയം ഉത്തേജിപ്പിക്കാനും വിശാലമായ വ്യവസായം നടത്തിയ ശ്രമം കൂടുതല്‍ … Continue reading 1940കള്‍ മുതലേ എണ്ണ വ്യവസായം കാലാവസ്ഥ ശാസ്ത്രത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങി
വിവരങ്ങള്‍ എല്ലാവര്ക്കും ലഭ്യമാകണം
Richard Stallman - 1984 - Hackers Conference
കൂടുതല്‍ സമയം ജോലിചെയ്യുന്നത് കാരണം 7.45 ലക്ഷം പേര് 2016 ല്‍ കൊല്ലപ്പെട്ടു
ദീര്‍ഘമായ തൊഴില്‍ സമയം കാരണം 7.45 ലക്ഷം പേര് 2016 ല്‍ മരിച്ചു എന്ന് ലോകാരോഗ്യ സംഘടനയും അന്തര്‍ദേശീയ തൊഴിലാളി സംഘടനയും ചേര്‍ന്ന് പുറത്തിറക്കിയ പഠനത്തില്‍ കണ്ടെത്തി. 2000 നെ അപേക്ഷിച്ച് 29% വര്‍ദ്ധനവാണിത്. ആഴ്ചയില്‍ 55 മണിക്കൂറോ അതില്‍ കൂടുതലോ ജോലി ചെയ്യുന്നത് പക്ഷാഘാതം വരാനുള്ള സാദ്ധ്യത 35% ഉം ഹൃദ്രോഗ സാദ്ധ്യത 17% ഉം വര്‍ദ്ധിപ്പിക്കും. പുരുഷന്മാരിലാണ് തൊഴില്‍ ഭാരത്തിന്റെ അടിസ്ഥാനത്തിലുള്ള രോഗങ്ങള്‍ കൂടുതല്‍. ആ മരണങ്ങളുടെ 72% വും അവരില്‍ ആണുണ്ടാകുന്നത്. WHOയുടെ … Continue reading കൂടുതല്‍ സമയം ജോലിചെയ്യുന്നത് കാരണം 7.45 ലക്ഷം പേര് 2016 ല്‍ കൊല്ലപ്പെട്ടു