ബൈഡന്റെ ഉദ്ഘാടന അതിത്ഥി സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ച വെനെസ്വലയിലെ അട്ടിമറി നേതാവാണ്

ട്രമ്പ് അനുകൂലികള്‍ അമേരിക്കയുടെ കോണ്‍ഗ്രസിലേക്ക് അതിക്രമിച്ച് കയറുകയും ജനാലകളും, വാതിലുകളും തകര്‍ത്ത് പോലീസിനെ ഭയപ്പെടുത്തി അകത്ത് കടക്കുകയും ചെയ്തതിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറുന്നതിനോടൊപ്പെ ദേശീയ തലസ്ഥാനത്ത് ഉദ്ഘാടനത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുന്നു. ആരൊക്കെയാണ് ക്യാപ്പിറ്റോള്‍ ലഹള രണ്ടാഴ്ച കഴിഞ്ഞ് ജനുവരി 20 ന് നടക്കാന്‍ പോകുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നത്? വാഷിങ്ടണിന്റെ തെരുവുകളില്‍ പട്ടാളം നിറഞ്ഞിരിക്കുന്നു. എല്ലായിടത്തും പട്ടാള സാന്നിദ്ധ്യം കാണാം. നടക്കാന്‍ പോകുന്ന ചടങ്ങുകളുടെ വിവരങ്ങള്‍ വാര്‍ത്തകളില്‍ എത്തിത്തുടങ്ങി. ദേശീയ ഗാനം Lady Gaga പാടും. ഡമോക്രാറ്റിക് … Continue reading ബൈഡന്റെ ഉദ്ഘാടന അതിത്ഥി സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ച വെനെസ്വലയിലെ അട്ടിമറി നേതാവാണ്

ഇസാ അമ്രോയെ സ്വതന്ത്രമാക്കൂ

ഇസ്രായേലിലെ സൈനിക കോടതികളില്‍ നാല് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം പാലസ്തീന്‍ സാമൂഹ്യ പ്രവര്‍ത്തകനായ Issa Amro നെ കൈയ്യേറിയ പടിഞ്ഞാറെക്കരയിലും സ്വന്തം നഗരമായ Hebron ലും നടത്തിയ പ്രവര്‍ത്തനത്തിന് ആറ് കുറ്റം ചാര്‍ത്തി ശിക്ഷിച്ചു. Issa Amro യെ സ്വതന്ത്രനാക്കണം. ഇസ്രായേലിന്റെ വംശവെറിക്കെതിരെ പോരാടുന്ന പാലസ്തീന്‍കാരോട് ഞങ്ങള്‍ സാഹോദര്യം പ്രഖ്യാപിക്കുന്നു. ഇസ്രായേലിന്റെ ഭീഷണിപ്പെടുത്തലിനെതിരേയും മനുഷ്യാവകാശ പ്രവര്‍ത്തകരം തടവിലാക്കുന്നതിനെതിരേയും അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണം. അദ്ദേഹത്തിനെതിരായ കുറ്റം “അടിസ്ഥാനരഹിതവും” “രാഷ്ട്രീയ പ്രചോദിതവും” ആണെന്ന് Amnesty International റിപ്പോര്‍ട്ട് ചെയ്തു. … Continue reading ഇസാ അമ്രോയെ സ്വതന്ത്രമാക്കൂ

കോവിഡ്-19 കാരണം അമേരിക്കയിലുണ്ടായ മരണങ്ങള്‍ ആയുര്‍ദൈര്‍ഘ്യം ഒരു വര്‍ഷത്തിലധികം കുറച്ചു

University of Southern California (USC) യിലേയും Princeton University യിലേയും ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് കോവിഡ്-19 മരണങ്ങള്‍ അമേരിക്കയുടെ മൊത്തം ആയുര്‍ദൈര്‍ഘ്യത്തെ 1.13 വര്‍ഷം കുറച്ചു. epidemiologic വാക്കുകളില്‍ അത് വലിയ ഒരു കുറവാണ്. ഒരു സമൂഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ അളവുകളില്‍ ഒന്നാണ് ആയുര്‍ദൈര്‍ഖ്യം. കുട്ടികളുടെ ഉയര്‍ന്ന മരണ നിരക്ക്, മാതാക്കളുടെ മരണ നിരക്ക് എന്നിവ കാരണം 1860ന് ശേഷം 39.4 വര്‍ഷം എന്ന് സ്ഥിരമായി നിന്നിരുന്ന ആയുര്‍ദൈര്‍ഖ്യം ചികില്‍സ മുന്നേറ്റത്താലും ജീവിതസൌകര്യത്തിലെ … Continue reading കോവിഡ്-19 കാരണം അമേരിക്കയിലുണ്ടായ മരണങ്ങള്‍ ആയുര്‍ദൈര്‍ഘ്യം ഒരു വര്‍ഷത്തിലധികം കുറച്ചു

കൊളംബിയയിലെ ബൊഗൊടയില്‍ ബൈഡിന് 1,002 വൈദ്യുത ബസ്സിന് ഓര്‍ഡര്‍ കിട്ടി

കൊളംബിയയുടെ തലസ്ഥാനമായ ബൊഗൊടയില്‍ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന 1,002 വൈദ്യുത ബസ്സ് കൊടുക്കാനുള്ള ഒരു ഓര്‍ഡര്‍ BYD ന് കിട്ടി. diesel, CNG, electric സാങ്കേതികവിദ്യകളുടെ 1,295 ബസ്സുകള്‍ക്ക് വേണ്ടിയുള്ള ഒരു പൊതു വാണിജ്യ ദര്‍ഘാസ് ഓഗസ്റ്റില്‍ Bogotá City Public Transport Authority (TRANSMILENIO S.A.) പുറപ്പെടുവിച്ചിരുന്നു. BYD ന്റെ മൂന്ന് ആഗോള പദ്ധതിതന്ത്രപരമായ പങ്കാളികള്‍ അവസാനം BYD ന്റെ സംയോജിത വൈദ്യുത ബസ്സ് പരിഹാരങ്ങളാണ് അവരുടെ ലേലത്തിനായി സമര്‍പ്പിച്ചത്. അവര്‍ അവസാനം മൊത്തം 1,002 വൈദ്യുത … Continue reading കൊളംബിയയിലെ ബൊഗൊടയില്‍ ബൈഡിന് 1,002 വൈദ്യുത ബസ്സിന് ഓര്‍ഡര്‍ കിട്ടി

ശനിയുടെ ചന്ദ്രന്‍ ടൈറ്റന്‍: ഏറ്റവും വലിയ കടലിന് 1,000-അടി താഴ്ച

Cassini mission ന്റെ അവസാന Titan flybys ല്‍ നിന്നുള്ള ഡാറ്റകള്‍ വിശകലനം ചെയ്യുന്ന ഗവേഷകര്‍ "Titan ന്റെ Kraken Mareയിലെ Bathymetry of Moray Sinus" കണ്ടെത്തി എന്ന് Journal of Geophysical Research ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റണിന്റെ വാതകം നിറഞ്ഞ അന്തരീക്ഷത്തിന് താഴെ മീഥേന്റെ ഒരു കടല്‍ ആയ Kraken Mare സ്ഥിതി ചെയ്യുന്നു. അതിന്റെ നടുവില്‍ കുറഞ്ഞത് 1,000-അടിയെങ്കിലും ആഴമുണ്ടാകും എന്നാണ് Cornell University … Continue reading ശനിയുടെ ചന്ദ്രന്‍ ടൈറ്റന്‍: ഏറ്റവും വലിയ കടലിന് 1,000-അടി താഴ്ച

രണ്ട് മാധ്യമ സംഘങ്ങള്‍ കൂടി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അദാനി ഗ്രൂപ്പിന്റെ വിശ്രമമില്ലാത്ത പരിശ്രമത്തെ അപലപിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ Paranjoy Guha Thakurtaക്ക് എതിരെ ഗുജറാത്തിലെ കോടതി ഇറക്കിയ അറസ്റ്റ് വാറന്റിനെതിരെ DIGIPUB News India Foundation (DNIF) ഉം Editors Guild of India (EGI) ഉം ഉള്‍പ്പടെയുള്ള മാധ്യമ പ്രവര്‍ത്തക സംഘം അപലപിച്ചു. 2017 ല്‍ ഗുഹയും കൂടി ചേര്‍ന്ന് എഴുതിയ ലേഖനം അദാനി ഗ്രൂപ്പിന് മാനഹാനിയുണ്ടാക്കി എന്നാണ് കേസ്. പരന്‍ജോയ്ക്ക് എതിരെ അദാനി ഗ്രൂപ്പ് വിശ്രമമില്ലാതെ പരിശ്രമിക്കുകയാണ്. തൊഴില്‍ ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകനെതിരായ അത്തരത്തിലെ ഭീഷണിപ്പെടുത്തല്‍ അദാനി ഗ്രൂപ്പ് … Continue reading രണ്ട് മാധ്യമ സംഘങ്ങള്‍ കൂടി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അദാനി ഗ്രൂപ്പിന്റെ വിശ്രമമില്ലാത്ത പരിശ്രമത്തെ അപലപിച്ചു

അധികാരത്തിന്റെ സമാധാനപരമായ കൈമാറ്റം

Days after a pro-Trump riot in the US Capitol, Max Blumenthal headed to DC’s “Red Zone” to report on the occupation of Washington DC by 28,000 National Guard soldiers