ലോകത്ത് 12,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ ചൂട്

ഭൂമിക്ക് ഇപ്പോള്‍ 12,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ ചൂടാണ്. മനുഷ്യ സംസ്കാരത്തിന്റെ വികാസത്തിന്റെ പൂര്‍ണ്ണമായ കാലമാണിത്. സമുദ്രോപരിതലത്തിന്റെ താപനില വിശകലനത്തില്‍ നിന്ന് മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ മാറ്റം ലോകത്തെ “ചാര്‍ട്ടിലില്ലാത്ത പ്രദേശത്തേക്ക്” നയിക്കുകയാണെനന് ശാസ്ത്രജ്ഞര്‍ പറയുന്നു. അത്രയും പഴയ കാലത്തെ ഡാറ്റക്ക് കൃത്യത കുറവാണെങ്കിലും ഭൂമി ചിലപ്പോള്‍ കഴിഞ്ഞ 1.25 ലക്ഷം വര്‍ഷത്തിലേക്കും ഏറ്റവും ചൂട് കൂടിയ നിലയിലായിരിക്കും. — സ്രോതസ്സ് theguardian.com | 27 Jan 2021

അപ്പോളോയുടെ മുതലാളി ലൈംഗിക മനുഷ്യക്കടത്തുകാരന് $15.8 കോടി ഡോളര്‍ കൊടുത്തു

CEO സ്ഥാനം രാജിവെക്കുകയാണെന്ന് ശതകോടീശ്വരനും സാമ്പത്തിക ഭീമനായ Apollo Global Management ന്റെ സഹസ്ഥാപകനും ആയ Leon Black പ്രഖ്യാപിച്ചു. ചത്തുപോയ sex trafficker ആയ Jeffrey Epstein ന് 2013 - 2017 കാലത്തിനിടയില്‍ $15.8 കോടി ഡോളര്‍ കൊടുത്തു എന്ന് കമ്പനി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ബ്ലാക്കിന് എതിരായ ആരോപണങ്ങള്‍ കമ്പനിക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടമാണുണ്ടാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപകരിലൊന്നായ Pennsylvania Public School Employees Retirement System പോലുള്ളവര്‍ പുതിയ നിക്ഷേപം … Continue reading അപ്പോളോയുടെ മുതലാളി ലൈംഗിക മനുഷ്യക്കടത്തുകാരന് $15.8 കോടി ഡോളര്‍ കൊടുത്തു

കോവിഡ് വാക്സിന്റെ അവകാശം ദാനം ചെയ്യുമെന്ന് ഓക്സ്ഫോര്‍ഡ് പ്രതിജ്ഞയെടുത്തു, പിന്നെ അത് മരുന്ന് കമ്പനികള്‍ക്ക് വിറ്റു, ബില്‍ ഗേറ്റ്സിന് നന്ദി

ലാഭത്താല്‍ നയിക്കുന്ന ഒരു ബിസിനസില്‍ വാക്സിന്‍ ഒരു പ്രശ്നമാണ്. അവ ലാഭകരമല്ല. കുറഞ്ഞത് സര്‍ക്കാര്‍ സബ്സിഡികള്‍ ഇല്ലാതെ. മരുന്ന് കമ്പനികള്‍ക്ക് ഇടക്കിടക്ക് കഴിക്കേണ്ടിവരുന്നതും വില കൂടിയതുമായ മരുന്നുകളോടാണ് താല്‍പ്പര്യം. വര്‍ഷങ്ങളോളം ദശാബ്ദങ്ങളോളം അത് വരുമാനം തരും. വാക്സിനുകള്‍ മിക്കപ്പോഴും ഒന്നോ രണ്ടോ പ്രാവശ്യമേ എടുക്കൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയിച്ച വാക്സിനുകള്‍ ഒരു ഡോസിന് ഏതാനും ഡോളറുകളോ അതില്‍ കുറവോ ആണ് വില. അമേരിക്കന്‍ കമ്പോളത്തിന് വേണ്ടി വാക്സിന്‍ നിര്‍മ്മിക്കുന്ന നാല് കമ്പനികള്‍ മാത്രമേ കഴിഞ്ഞ വര്‍ഷം … Continue reading കോവിഡ് വാക്സിന്റെ അവകാശം ദാനം ചെയ്യുമെന്ന് ഓക്സ്ഫോര്‍ഡ് പ്രതിജ്ഞയെടുത്തു, പിന്നെ അത് മരുന്ന് കമ്പനികള്‍ക്ക് വിറ്റു, ബില്‍ ഗേറ്റ്സിന് നന്ദി

ടോം ‘മി. മൊണ്‍സാന്റോ’ വില്‍സാക്കിനെ USDA തലവനാക്കുന്നതിനെതിരെ പ്രതിഷേധം

ഒരു കൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍ Tom Vilsack നെ "Mr. Monsanto" എന്ന് വിളിച്ചുകൊണ്ട് ഒരു പ്രതിഷേധ പരിപാടി തുടങ്ങിയിരിക്കുകയാണ്. U.S. Department of Agriculture നെ നയിക്കാനായി പ്രസിഡന്റ് ജോ ബൈഡന്റെ nominee ക്ക് എതിരായി സെനറ്റര്‍മാര്‍ വോട്ട് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഒബാമ സര്‍ക്കാരില്‍ കാര്‍ഷിക സെക്രട്ടറിയായി ജോലി ചെയ്ത Vilsack ന്റെ അന്നു തൊട്ടുള്ള രേഖകള്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെ കാലാവസ്ഥ സൌഹൃദ നയങ്ങള്‍, നീതിയുക്തമായ കാര്‍ഷിക വ്യവസ്ഥ തുടങ്ങിയ സാധാരണ ജനങ്ങളുടെ താല്‍പ്പര്യങ്ങളില്‍ … Continue reading ടോം ‘മി. മൊണ്‍സാന്റോ’ വില്‍സാക്കിനെ USDA തലവനാക്കുന്നതിനെതിരെ പ്രതിഷേധം

ഹൃസ്വകാല കാലാവസ്ഥ ശക്തമായ മലിനീകാരികളെ കൈകാര്യം ചെയ്യേണ്ട സമയമായി

കാലാവസ്ഥയെ ചൂടാക്കുന്ന മലിനീകാരികളെ ഒന്നിച്ച് കൂട്ടിക്കെട്ടുകയും അവയുടെ ഫലത്തെ "CO2 തുല്യത"യുടെ പേരില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നത് കാലാവസ്ഥ നയങ്ങളില്‍ ഒരു സാധാരണ രീതിയാണ്. 100-വര്‍ഷത്തെ കാലയളവിലെ കാലാവസ്ഥ ഫലത്തെ താരതമ്യം ചെയ്യുന്നതില്‍ അടിസ്ഥാനമാക്കിയതാണ് ഈ തുല്യത. ഈ സമീപനം പ്രശ്നമുള്ളതാണ്. കാലാവസ്ഥ ശക്തമാക്കലുകാര്‍ എല്ലാവരും തുല്യരല്ല. കാലാവസ്ഥയിലേയും ജൈവവ്യവസ്ഥയിലേയും അവരുടെ ഫലങ്ങള്‍ വ്യതിരിക്തമാണ്. ഹൃസ്വകാല കാലാവസ്ഥ ശക്തികള്‍ക്ക് അടുത്തകാലത്തെ കാലാവസ്ഥയില്‍ വലിയ ആഘാതം ഉണ്ട്. അതേ സമയം CO2 ന് ദീര്‍ഘകാല കാലാവസ്ഥയില്‍ വലിയ ആഘാതം ഉണ്ട്. … Continue reading ഹൃസ്വകാല കാലാവസ്ഥ ശക്തമായ മലിനീകാരികളെ കൈകാര്യം ചെയ്യേണ്ട സമയമായി

അന്ത്യവിധിദിന ക്ലോക്ക് അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍ അടുത്തായി

അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍. മനുഷ്യവംശം ഒരു മഹാദുരന്തത്തിന് അത്രമാത്രം അടുത്തെത്തിയിരിക്കുകയാണ്. ലോകം ഇത്രയേറെ അതിനടുത്ത് എത്തിയ കാലം ഉണ്ടായിട്ടില്ല എന്ന് Bulletin of the Atomic Scientists പറയുന്നു. ആണവയുഗത്തിന്റെ തുടക്കത്തില്‍ 1947 മുതല്‍ അവരാണ് "അന്ത്യവിധിദിന ക്ലോക്ക്" പ്രവര്‍ത്തിപ്പിക്കുന്നത്. കോവിഡ്-19 മഹാമാരി 17 ലക്ഷം പേരെ ലോകത്ത് കൊന്നിട്ടും രാജ്യങ്ങളും അന്തര്‍ദേശിയ സംവിധാനങ്ങളും അതിന് വേണ്ടി തയ്യാറാകാതിരുന്നിട്ടും ആഗോള അടിയന്തിരാവസ്ഥ ശരിക്ക് കൈകാര്യം ചെയ്യാതിരുന്നിട്ടും കൊറോണവൈറസ് മനുഷ്യന് ഒരു നിലനില്‍പ്പിന്റെ പ്രശ്നമല്ല എന്നും ഈ ശാസ്ത്രജ്ഞര്‍ … Continue reading അന്ത്യവിധിദിന ക്ലോക്ക് അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍ അടുത്തായി

റദ്ദാക്കപ്പെട്ട റേഷന്‍ കാര്‍ഡുകളിലെ 88% വും ശരിക്കുള്ള വീട്ടുകാരുടേതാണ്

മൂന്ന് വര്‍ഷം മുമ്പ് റദ്ദാക്കിയ റേഷന്‍ കാര്‍ഡുകളിലെ 88% വും ശരിക്കുള്ള വീട്ടുകാരുടേതാണ് എന്ന് ഝാര്‍ഘണ്ഡിലെ 10 ജില്ലകളിലെ 3,901 വീടുകളില്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. രേഖകളുടെ അടിസ്ഥാനത്തിലെ ഒരു അരിക്കല്‍ പ്രക്രിയ നടത്താനുള്ള തീവൃ തീരുമാനങ്ങളുടെ വിപത്തുകള്‍ അടിവരയിട്ട് പറയുന്നതാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. പുതിയ പൌരത്വത്തെ സംബന്ധച്ച് സമാനമായ വ്യാകുലതള്‍ വരുന്ന സമയത്ത് തന്നെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. കാരണം ധാരാളം മരണങ്ങള്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടതിനാലുള്ള പട്ടിണിയുമായി ബന്ധപ്പെട്ടതായിരുന്നു. പട്ടിണി … Continue reading റദ്ദാക്കപ്പെട്ട റേഷന്‍ കാര്‍ഡുകളിലെ 88% വും ശരിക്കുള്ള വീട്ടുകാരുടേതാണ്