കാലിഫോര്‍ണിയയിലെ കാട്ടുതീ കാരണം റിക്കോഡായി 40 ലക്ഷം ഏക്കര്‍ നശിച്ചു

കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീ പുതിയ ഒരു നാഴികക്കല്ലാണ് സ്ഥാപിച്ചിരിക്കുന്നത്. അത് ഇപ്പോഴും പൂര്‍ണ്ണമായും അവസാനിക്കാത്ത ഒരു കാട്ടുതീ സീസണില്‍ 40 ലക്ഷം ഏക്കര്‍ നശിപ്പിക്കുന്നതിന് കാരണമായി. അത് അഭൂതപൂര്‍വ്വമായ സംഖ്യയാണ്. ഇതുവരെയുണ്ടായിരുന്ന റിക്കോഡുകളുടെ ഇരട്ടിയാണ് അത്. അതിനിടക്ക് ഓഗസ്റ്റില്‍ സാന്‍ ഫ്രാന്‍സിസ്കോയുടെ വടക്കുള്ള Mendocino ദേശീയ വനത്തില്‍ സംസ്ഥാനത്ത് ആദ്യമായി കാട്ടുതീ കാരണം 10 ലക്ഷം ഏക്കറില്‍ കൂടുതല്‍ കാട് കത്തി. 54% കാട്ടുതീയേ അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് നശിപ്പിക്കാനായുള്ളു. — സ്രോതസ്സ് theguardian.com | 5 Oct 2020

നിങ്ങള്‍ക്കറിയാത്ത വലിയ CO2 ഉദ്‌വമന സ്രോതസ്സ്

ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മനുഷ്യ നിര്‍മ്മിത പദാര്‍ത്ഥമാണ് കോണ്‍ക്രീറ്റ്. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ജലത്തിന് ശേഷം രണ്ടാം സ്ഥാനമാണിതിനുള്ളത്. എന്നാല്‍ കോണ്‍ക്രീറ്റിന്റെ പ്രധാന ഘടകമായ സിമന്റിന് വലിയ കാര്‍ബണ്‍ കാല്‍പ്പാടാണുള്ളത്. ലോകത്തെ മൊത്തം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ 8% വരുന്നത് സിമന്റില്‍ നിന്നാണ് എന്ന് Chatham House എന്ന സംഘടന പറയുന്നു. സിമന്റ് വ്യവസായം ഒരു രാജ്യമായിരുന്നെങ്കില്‍ അത് ചൈനക്കും അമേരിക്കക്കും ശേഷമുള്ള ലോകത്തെ മൂന്നാമത്തെ ഉദ്‌വമന സ്രോതസ്സായി കണക്കാക്കപ്പെട്ടേനെ. — സ്രോതസ്സ് bbc.com … Continue reading നിങ്ങള്‍ക്കറിയാത്ത വലിയ CO2 ഉദ്‌വമന സ്രോതസ്സ്

രാഹുല്‍ ഗാന്ധിയോട് യുദ്ധം ചെയ്യാനായി താങ്കളെന്താണ് ചെയ്തത്

Kunal Kamra Standup Comedy 2020 Part 1 When Mahatma Gandhi was fighting against Britishers his wife was also with him. to fight against Rahul Gandhi you left your wife?

“ആമസോണ്‍ ചെര്‍ണോബിലിന്” നഷ്ടപരിഹാരം കൊടുക്കുന്നതിന് ഷെവ്രോണ്‍ വിസമ്മതിക്കുന്നു

2001 ല്‍ Texaco യെ എല്ലാ ആസ്തികളും സാമൂഹ്യ ബാദ്ധ്യതകളുടേയും കൂടെ Chevron വാങ്ങി. ആ ബാദ്ധ്യതകളിലൊന്നായിരുന്നു "ആമസോണ്‍ ചെര്‍ണോബില്‍". ഇക്വഡോറിലെ 1,700-square-mile പരിസ്ഥിതി ദുരന്തം. ആ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തോടുള്ള ബഹുമാനമില്ലായ്മ - അതിനെ പ്രാദേശിക ആദിവാസി സംഘങ്ങള്‍ വിളിക്കുന്നത് വംശീയത (ജാതി) എന്നാണ്. 1964 - 1992 കാലത്ത് ടെക്സകോ മാത്രമായിരുന്നു അവിടെ പ്രവര്‍ത്തിച്ചിരുന്നത്. 7200 കോടി ലിറ്റര്‍ വിഷ ജലം ബോധപൂര്‍വ്വം ചുറ്റുപാടിലേക്ക് തുറന്നുവിട്ടു എന്ന് കാലക്രമത്തില്‍ അവര്‍ സമ്മതിച്ചു. സത്യത്തില്‍ എണ്ണ … Continue reading “ആമസോണ്‍ ചെര്‍ണോബിലിന്” നഷ്ടപരിഹാരം കൊടുക്കുന്നതിന് ഷെവ്രോണ്‍ വിസമ്മതിക്കുന്നു

സ്വതന്ത്ര കമ്പോള, ‘ഇറ്റുവീഴല്‍’ നയങ്ങള്‍ സമൂഹത്തെ പരാജയപ്പെടുത്തി എന്ന് പോപ്പ് പറയുന്നു

കമ്പോള ശക്തികള്‍ മാത്രവും 'ഇറ്റുവീഴല്‍' സാമ്പത്തിക നയങ്ങളും, അതിന്റെ വക്താക്കള്‍ അവകശപ്പെട്ടിരുന്ന സാമൂഹ്യ ഗുണങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് തെളിയിക്കുന്ന ഏറ്റവും പുതിയ പ്രതിസന്ധിയാണ് കോവിഡ്-19 മഹാമാരി എന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. ചിലര്‍ ധൂര്‍ത്തടിച്ചും മറ്റ് ചിലര്‍ ഒന്നുമില്ലാതെയും ജീവിക്കുമ്പോള്‍ എല്ലാ സമയത്തും സ്വകാര്യ സ്വത്തിനെ ഒരു മൌലികമായ അവകാശമായി പരിഗണിക്കാനാവില്ല എന്നും ഫ്രാന്‍സിസ് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ഒരു encyclical ലില്‍ പറയുന്നു. — സ്രോതസ്സ് voanews.com | Oct 04, 2020

അമേരിക്കയിലെ മൊത്തം വീടുകളുടെ സ്വത്തിന്റെ 79% ഉം സ്വന്തമാക്കിയിരിക്കുന്നത് കോടീശ്വരന്‍മാരാണ്

Survey of Consumer Finances നടത്തിയ സര്‍വ്വേയുടെ 2019 ലെ ഡാറ്റ ഇപ്പോഴാണ് പുറത്തുവിട്ടത്. $10 ലക്ഷം ഡോളറും അതിന് മുകളിലും സമ്പത്തുള്ള കുടുംബങ്ങളാണ് മൊത്തം കുടുംബങ്ങളുടെ സമ്പത്തിന്റെ 79% ഉം സ്വന്തമാക്കിയിരിക്കുന്നത്. 2016 നേക്കാള്‍ അല്‍പ്പം കുറവാണ്. എന്നാല്‍ സര്‍വ്വേ തുടങ്ങിയ 1989നേക്കാള്‍ ഉയര്‍ന്നതാണ്. കോടീശ്വരന്‍മാര്‍ക്ക് അന്ന് മൊത്തം സമ്പത്തിന്റെ 60.4% ആയിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്. — സ്രോതസ്സ് peoplespolicyproject.org | Matt Bruenig | Sep 28, 2020

യുദ്ധക്കുറ്റ ഭയം ഉണ്ടെങ്കിലും സൌദി അറേബ്യയുമായി ആയുധ കരാറില്‍ ഏര്‍പ്പെടാന്‍ അമേരിക്കക്ക് സമ്മതമാണ്

സൌദി അറേബ്യയുമായി $129 കോടി ഡോളറിന്റെ ആയുധ വില്‍പ്പ കരാര്‍ അംഗീകരിച്ചു എന്ന് ഒബാമ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. യെമനില്‍ അവര്‍ യുദ്ധക്കുറ്റം നടത്തുന്നു എന്ന വാര്‍ത്തയുടെ ഇടക്കാണ് ഇത്. Boeing ഉം Raytheon ഉം നിര്‍മ്മിക്കുന്ന പതിനായിരക്കണക്കിന് ബോംബുകളും മറ്റ് ആയുധങ്ങളും വില്‍ക്കാനുള്ള അനുമതി State Department നല്‍കി. അമേരിക്കയുടെ പിന്‍തുണയോടെ യെമനില്‍ സൌദി നടത്തുന്ന ബോംബിടല്‍ പരിപാടിയാല്‍ കുറഞ്ഞ ആയുധ സംഭരിണി ഇത് replenish. സൌദി സഖ്യം നടത്തുന്ന ബോംബിടല്‍ യുദ്ധക്കുറ്റമാണെന്ന് Amnesty International മുന്നറീപ്പ് … Continue reading യുദ്ധക്കുറ്റ ഭയം ഉണ്ടെങ്കിലും സൌദി അറേബ്യയുമായി ആയുധ കരാറില്‍ ഏര്‍പ്പെടാന്‍ അമേരിക്കക്ക് സമ്മതമാണ്