മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി വിധിച്ചു

ചരിത്രപ്രധാനമായ ഒരു വിധിയില്‍ ചാഡിലെ(Chad) മുമ്പത്തെ മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ (Hissène Habré) മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ചെയ്തു. 1980കളിലെ 8 വര്‍ഷത്തെ ഭരണത്തില്‍ അയാള്‍ 40,000 കൊന്നു. രണ്ട് ദശാബ്ദങ്ങളായി അയാളുടെ ഇരകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ആഫ്രിക്കന്‍ യൂണിന്റെ ഒരു പ്രത്യേക കോടതിയാണ് ഇയാളെ വിചാരണ ചെയ്തത്. ആഫ്രിയക്കയിലെ ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ മറ്റൊരു രാജ്യത്തെ കോടതി മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരില്‍ ശിക്ഷിക്കുന്നത് ഇതാദ്യമാണ്. — … Continue reading മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി വിധിച്ചു

സ്പെക്ട്രാ പൈപ്പ് ലൈനെ തടഞ്ഞതിന് മത നേതാക്കളെ അറസ്റ്റ് ചെയ്തു

Spectraയുടെ മറ്റൊരു പൈപ്പ് ലൈന്‍ നിര്‍മ്മാണം തടഞ്ഞതിന് മസാച്യുസെറ്റ്സില്‍ ഒരു ഡസനിലധികം മത നേതാക്കളെ അറസ്റ്റ് ചെയ്തു. West Roxbury ലെ നിര്‍മ്മാണ സ്ഥലത്ത് അവര്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. പ്രാദേശിക രാഷ്ട്രീയക്കാരും, തദ്ദേശീയരും West Roxbury Lateral Pipeline ന് എതിരെ വളരെ മുമ്പ് തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ്. എപ്പോഴും പൊട്ടിത്തെറി നടക്കുന്ന ഒരു ക്വറി പ്രവര്‍ത്തിക്കുന്ന ആ പ്രദേശത്തുകൂടി പൈപ്പ് ലൈന്‍ പോകുന്നത് അപകടകരമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org

ശരിക്കുള്ള യൂണിയനെ തകര്‍ക്കാന്‍ T-Mobile കള്ള യൂണിയന്‍ സൃഷ്ടിച്ചു

ലക്ഷക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിക്കാനായി ഒരു വര്‍ഷമായി നടത്തിവരുന്ന പരിപാടി തകര്‍ക്കാനായി അമേരിക്കയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനികളിലൊന്ന് ഒരു കള്ള യൂണിയന്‍ സൃഷ്ടിച്ചു എന്ന് Communication Workers of America (CWA) നേതൃത്വം ആരോപിക്കുന്നു. കമ്പനിക്കകത്ത് T-Voice എന്ന പേരില്‍ സ്വന്തമായ ഒരു സംഘടന രൂപീകരിച്ച് അസംതൃപ്തരായ തൊഴിലാളികളെ co-opt ചെയ്യുകാണ് T-Mobile ചെയ്യുന്നത് എന്ന് CWA നേതാക്കള്‍ പറയുന്നു. Bloomberg ന്റെ Josh Eidelson തേടിപ്പിടിച്ച ഒരു കമ്പനി ആഭ്യന്തര ഇമെയില്‍ പ്രകാരം “മുതിര്‍ന്ന നേതൃത്വത്തിന് … Continue reading ശരിക്കുള്ള യൂണിയനെ തകര്‍ക്കാന്‍ T-Mobile കള്ള യൂണിയന്‍ സൃഷ്ടിച്ചു

ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി

Allina Health ന്റെ മിനിയാപോളിസിലെ Abbot Northwestern Hospital ആസ്ഥാനത്ത് നൂറുകണത്തിന് നഴ്സുമാര്‍ ആരോഗ്യ, പെന്‍ഷന്‍ ചിലവ് ചുരുക്കലിനെതിരേയും ജോലിസ്ഥലത്തെ രോഗിയുടേയും തങ്ങളുടേയും സുരക്ഷക്കും വേണ്ടി പ്രകടനം നടത്തി. ഈ മാസം അവസാനം അവരുടെ ഇപ്പോഴത്തെ കരാര്‍ അവസാനിക്കും. അടുത്ത കരാറില്‍ union health care plans നീക്കം ചെയ്ത് Allina Healthയുടെ സ്വന്തം ചിലവ് കൂടിയ ഒരു പദ്ധതി അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമം Allina Health നടത്തുന്നു. അവരുടെ ആശുപത്രിക്ളില്‍ മാത്രമേ ആ ആരോഗ്യപരിരക്ഷ ലഭിക്കൂ. — … Continue reading ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി

സമരം ചെയ്യുന്ന വെരിസണ്‍ തൊഴിലാളികളുടെ കുട്ടികള്‍ പിക്കറ്റ് ലൈനില്‍ ചേര്‍ന്നു

Communications Workers of America (CWA) സംഘടിപ്പിച്ച "കുടുംബ ദിന" സമരത്തില്‍ സമരം ചെയ്യുന്ന വെരിസണ്‍(Verizon) തൊഴിലാളികളുടെ കുട്ടികള്‍ അവരുടെ രക്ഷകര്‍ത്താക്കളോടൊപ്പം പിക്കറ്റ് ലൈനില്‍ ചേര്‍ന്നു. അമേരിക്കയിലെ 25 സ്ഥലത്താണ് ഇത് സംഘടിപ്പിച്ചത്. "പ്രതിമാസം $150 കോടി ഡോളറില്‍ അധികം ലാഭവും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ $3900 കോടി ഡോളര്‍ റിക്കോഡ് ലാഭവും നേടിയ വെരിസണ്‍ നല്ല തൊഴിലുകള്‍ ഇല്ലാതാക്കുകയും കുടുംബങ്ങള്‍ക്ക് നാശവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു," എന്ന് CWA പ്രസ്ഥാവനയില്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച സമരത്തിന്റെ 39ആം … Continue reading സമരം ചെയ്യുന്ന വെരിസണ്‍ തൊഴിലാളികളുടെ കുട്ടികള്‍ പിക്കറ്റ് ലൈനില്‍ ചേര്‍ന്നു

പിനോഷെയുടെ ഏജന്റുമാരെ അമേരിക്ക കുറ്റവാളികൈമാറ്റം ചെയ്യണമെന്ന് ചിലിയിലെ കോടതി ആവശ്യപ്പെട്ടു

സൈനിക ഏകാധിപതിയായ അഗസ്റ്റോ പിനോഷെയുടെ പണ്ടത്തെ മൂന്ന് ഏജന്റുമാരെ അമേരിക്ക കുറ്റവാളികൈമാറ്റം(Extradite) ചെയ്യണമെന്ന് ചിലിയിലെ സുപ്രീം കോടതി ആവശ്യപ്പെട്ടു. 1973 ല്‍ അമേരിക്കയുടെ പിന്‍തുണയോടുള്ള ഒരു സൈനിക അട്ടിമറിയിലൂടെ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റെയെ സ്ഥാനഭ്രഷ്ടനാക്കിയാണ് പിനോഷെ അധികാരത്തിലെത്തിയത്. 1976 ല്‍ ഐക്യരാഷ്ട്ര സഭയുടെ നയതന്ത്രജ്ഞനായ Carmelo Soria നെ തടവില്‍ വയ്ക്കുകയും, പീഡിപ്പിക്കുകയും, കൊല്ലുകയും ചെയ്തതില്‍ ഈ മൂന്ന് ഏജന്റുമാരും പങ്കുണ്ട്. — സ്രോതസ്സ് democracynow.org

ഒറിഗണ്‍ ജില്ല നെസ്റ്റ്‌ലെയുടെ ജല പിടിച്ചുപറിയെ തള്ളിക്കളഞ്ഞു

വാണിജ്യ കുപ്പിവെള്ള ഉത്പാദനം നിരോധിക്കുന്നതിനായുള്ള ആംഗീകാരം ഒറിഗണിലെ ഒരു ജില്ലയിലെ വോട്ടര്‍മാര്‍ നല്‍കി. Columbia River Gorge ല്‍ നിന്നുള്ള 37.8 കോടി ലിറ്റര്‍ വെള്ളം വില്‍ക്കാനുള്ള സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുള്ള ബഹുരാഷ്ട്ര ഭീമനായ നെസ്റ്റ്‌ലെയുടെ(Nestle) ഒരു വര്‍ഷമായുള്ള ശ്രമം ഇതോടെ നിര്‍ത്തലാക്കാന്‍ കഴിഞ്ഞു. കമ്പനിയുടെ നിലയം Hood River County യിലെ Cascade Locks ആയിരുന്നു. — സ്രോതസ്സ് commondreams.org അമേരിക്കയിലും വെള്ളം ഒരു പ്രശ്നമാണ്.