നാലഞ്ച് തരം ആളുകളാണ് ആധാറിനെ പിന്‍തുണക്കുന്നത്

1. അത് പ്രവര്‍ത്തിക്കും എന്നും നാശമൊന്നും ഉണ്ടാക്കില്ലെന്നും "കള്ളന്‍മാരായ" മൊത്തം ഇന്‍ഡ്യക്കാര്‍ക്കുള്ള മരുന്നാണെന്നും വിശ്വസിക്കുന്ന ശുദ്ധഗതിക്കാര്‍. 2. രണ്ട് പരിഹാരങ്ങളുടെ ഭ്രമിച്ച ടെക് വിഢികള്‍. അവര്‍ക്ക് കോഡ് എഴുതാന്‍ കഴിയുന്നതുകൊണ്ട് ജീവിതത്തിന്റെ ഉത്തരങ്ങള്‍ അവരുടെ പക്കലുണ്ടെന്നാണ് അവര്‍ കരുതുന്നത്. പ്രായോഗിക യാഥാര്‍ത്ഥ്യം, ജനങ്ങള്‍, മനുഷ്യാവകാശം, മാംസത്തിലും രക്തത്തിലും അവരുടെ "സൃഷ്ടികളുടെ" മാരകമായ ഫലം എന്നിവയെക്കുറിച്ച് കാണാന്‍ കഴിയാത്തവരാണ് അവര്‍. മിക്ക ടെക്കികളും ആധാറുമായി ബന്ധപ്പെട്ടവരാണ്. 3. പണക്കാരായ ടെക് സാറുമാര്‍. അമിതമായ പണവും ദൈവ complex. മറ്റെല്ലാവര്‍ക്കും … Continue reading നാലഞ്ച് തരം ആളുകളാണ് ആധാറിനെ പിന്‍തുണക്കുന്നത്

രണ്ടാം പാദത്തില്‍ ഇന്‍ഡ്യ ഏറ്റവും കൂടുതല്‍ പുരപ്പുറ സൌരോര്‍ജ്ജ ശേഷി സ്ഥാപിച്ചു

202ന്റെ രണ്ടാം പാദത്തില്‍(ഏപ്രില്‍-ജൂണ്‍) ഇന്‍ഡ്യ 521 മെഗാവാട്ട് പുരപ്പുറ സൌരോര്‍ജ്ജോത്പാദന ശേഷി സ്ഥാപിച്ചു. ജനുവരി-മാര്‍ച്ച് പാദത്തിനേക്കാള്‍ (341 MW) 53% കൂടുതലാണിത്. Q2 2020 നേക്കാള്‍ 517% അധികമാണിത്. ഗുജറാത്തിലാണ് രണാംപാദത്തില്‍ സ്ഥാപിച്ച ശേഷിയുടെ 55% ഉം നടന്നത് എന്ന് ആഗോള ശുദ്ധ ഊര്‍ജ്ജ സ്ഥാപനമായ Mercom പറഞ്ഞു. അതിന് പിറകല്‍ മഹാരാഷ്ട്രയും ഹരിയാനയും ഉണ്ട്. — സ്രോതസ്സ് downtoearth.org.in | 24 Sep 2021

ജാലിയന്‍വാലാബാഗ് പുതുക്കിപ്പണിഞ്ഞ മോഡി സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നു

ചരിത്രപരമായ ജാലിയന്‍വാലാ ബാഗിലെ കേന്ദ്രത്തിന്റെ പുതുക്കിപ്പണിയല്‍ വലിയ വിവദത്തിന് തിരികൊടുത്തിരിക്കുകയാണ്. രക്തസാക്ഷിളെ അപമാനിക്കുകയും ചരിത്രത്തേയും പൈതൃകത്തേയും തുടച്ചുനീക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ചരിത്രകാരന്‍മാരും പ്രതിപക്ഷ രാഷ്ട്രീയക്കാരും വിമര്‍ശിച്ചു. അമൃത്സറിലെ പുതുക്കിപ്പണിഞ്ഞ ജാലിയന്‍വാലാ ബാഗ് സമുച്ചയം ഓഗസ്റ്റ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് പട്ടാളം പേരറിയാത്ത ആയിരക്കണക്കിന് ആളുകളെ വെടിവെച്ച് കൊന്ന 1919 ലെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ ഇരകളുടെ ദേശീയ അഭിവാദനം ആണ് ആ സ്‌മാരകം. റൌലറ്റ് നിയമത്തിനെതിരെ സമരം നടത്തിയ സ്വാതന്ത്ര്യ സമര … Continue reading ജാലിയന്‍വാലാബാഗ് പുതുക്കിപ്പണിഞ്ഞ മോഡി സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നു

കാമ്പസിനെ VC കാവിവല്‍ക്കരിക്കുന്നതിനെതിരെ വിശ്വഭാരതി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു

മോശം സ്വഭാവത്തിന്റെ പേരില്‍ മൂന്ന് വര്‍ഷത്തേത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ പുറത്താക്കപ്പെട്ടതിന് ശേഷം പശ്ഛിമ ബംഗാളിലെ വിശ്വ ഭാരതി സര്‍വ്വകലാശാലയിലെ അധികാരികള്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സമരം ശക്തമായി. VB Student’s Unity (VBSU) എന്ന സംഘടനയുടെ അംഗങ്ങളായിരുന്നു ഈ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍. അവരെ ഓഫീസില്‍ തടഞ്ഞ് വെച്ചതിനെതിരെ രണ്ട് പ്രൊഫസര്‍മാര്‍ അധികാരികള്‍ക്കെതിരെ പോലീസ് കേസും കൊടുത്തിരിക്കുന്നു. ഈ വിദ്യാര്‍ത്ഥികളെ പുറത്താകിയതിനെതിരെ ഒരാഴ്ചയായി സമരം നടന്നുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് newsclick.in | 31 Aug 2021

ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണ്; കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കര്‍ഷകര്‍

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയുടെ ‘അമ്മാവനാ’ണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ അനുഗ്രഹാശിസ്സുകളുമായാണ് നിരവധി എ.ഐ.എം.ഐ.എം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ ഒരു ടീമാണ്. ഉവൈസി വേണമെങ്കില്‍ ബി.ജെ.പിയ്ക്കാരെ കുറ്റം പറയും. പക്ഷെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല,’ ടികായത് പറഞ്ഞു. ബി.ജെ.പിയ്ക്ക് അവരുടെ (എ.ഐ.എം.ഐ.എം) സഹായം ലഭിക്കുന്നുണ്ടെന്നും … Continue reading ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണ്; കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കര്‍ഷകര്‍

കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്

ഇന്‍ഡ്യയിലെ കാര്‍ഷിക വീടുകളില്‍ പകുതിയിലധികവും ശരാശരി Rs 74,121 രൂപ വീതം കടത്തിലാണ്. സെപ്റ്റംബര്‍ 10, 2021 ന് പ്രസിദ്ധപ്പെടുത്തിയ ‘Situation Assessment of Agricultural Households and Land Holdings of Households in Rural India, 2019’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. 2013 ലെ സര്‍വ്വെയെ അപേക്ഷിച്ച് കടത്തിന്റെ ശതമാനം വീടുകളുടെ കടം 51.9% ല്‍ നിന്ന് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ശരാശരി കടം 2013 ലെ Rs 47,000 ല്‍ നിന്ന് … Continue reading കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്

ബ്രിട്ടീഷ്-വിരുദ്ധ പോരാട്ടത്തിന്‍റെ സന്ദേശവാഹകൻ

അരനൂറ്റാണ്ട് മുൻപ് താൻ രൂപം കൊടുത്ത കോലാപ്പുരിലെ ചെറിയ അണക്കെട്ടിന്‍റെ മുകളിലെ പാലത്തിനുമുകളിൽ ചുട്ടുപൊള്ളുന്ന വെയിലും ചൂടും വകവെക്കാതെ അയാളിരുന്നു. കുറച്ച് മുൻപ് ഉച്ചഭക്ഷണസമയത്ത് ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. പാലത്തിന് മുകളിലൂടെ ഞങ്ങളോടൊപ്പം സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും നടന്നുകൊണ്ട്, 1959-ൽ ഈ ചെറിയ ഡാം നിലവിൽ വന്നതിനെക്കുറിച്ച് അദ്ദേഹം വിവരിച്ചുകൊണ്ടിരുന്നു. ആറ് പതിറ്റാണ്ടുകൾക്കിപ്പുറത്തും, ഗൺപതി ഈശ്വർ പാട്ടീലിന് ജലസേചനത്തെക്കുറിച്ചും കർഷകരെക്കുറിച്ച് കൃഷിയെക്കുറിച്ചും നല്ല ധാരണയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ച് അദ്ദേഹത്തിനറിയാം. അതിന്‍റെ ഭാഗമായിരുന്നു ഒരിക്കൽ … Continue reading ബ്രിട്ടീഷ്-വിരുദ്ധ പോരാട്ടത്തിന്‍റെ സന്ദേശവാഹകൻ

മഹാമാരിക്കിടക്കും ഓരോ മണിക്കൂറിലും 21 പേര്‍ ഇന്‍ഡ്യയില്‍ കുടിയിറക്കപ്പെടുന്നു

മാര്‍ച്ച് 2020 - ജൂലൈ 2021 വരെയുള്ള കാലത്ത് യൂണിയന്‍ സര്‍ക്കാര്‍ 257,700 ആളുകളെ കുടിയിറക്കി. അതായത് ഓരോ ദിവസവും 500 ല്‍ അധികം പേരെ ഓരോ മണിക്കൂറിലും 21 പേരെ നിര്‍ബന്ധിതമായി അവരുടെ വീടുകളില്‍ നിന്ന് ഇറക്കിവിട്ടു. കൊറോണ വൈറസ് രോഗത്തിന്റെ രണ്ട് തരംഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത്. ഒരു സ്വതന്ത്ര സംഘടനയായ Housing and Land Rights Network (HLRN) ആണ് ഈ ഗവേഷണം നടത്തിയത്. ജനുവരി 1, 2021 - ജൂലൈ 31, 2021 … Continue reading മഹാമാരിക്കിടക്കും ഓരോ മണിക്കൂറിലും 21 പേര്‍ ഇന്‍ഡ്യയില്‍ കുടിയിറക്കപ്പെടുന്നു

മോഡിയുടെ കാര്‍ഷിക-ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കോര്‍പ്പറേറ്റുകള്‍ വന്‍ ലാഭം നേടി

2016 ന് ശേഷം Pradhan Mantri Fasal Bima Yojana പ്രകാരം പ്രീമിയം ശേഖരിച്ചതും ഇന്‍ഷുറന്‍സ് ക്ലെം കൊടുത്തതും തമ്മിലുള്ള വ്യത്യാസമായി സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലധികവും 50 - 70% ലാഭം നേടി. സര്‍ക്കാരിന്റെ വരുമാനത്തില്‍ നിന്നാണ് ഈ ലാഭം എടുക്കുന്നത്. അത് നേരിട്ട് ഈ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്നു. കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പ്രീമിയത്തിന് പുറത്താണിത്. 13 സ്വകാര്യ മേഖല സ്ഥാപനങ്ങളും 5 സര്‍ക്കാര്‍ ഉടമസ്ഥതയിലെ സ്ഥാപനങ്ങളും ആണ് രാജ്യത്ത് ഇത് നടപ്പാക്കിയത്. സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍ … Continue reading മോഡിയുടെ കാര്‍ഷിക-ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കോര്‍പ്പറേറ്റുകള്‍ വന്‍ ലാഭം നേടി